മുഖത്തിന് നിറം നല്‍കും ബദാം ഓയില്‍ വിദ്യ

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന് വളരെയധികം പ്രതിസന്ധി നേരിടുന്ന ഒരു കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. മഞ്ഞുകാലത്താണ് ഏറ്റവും കൂടുതല്‍ പ്രശ്‌നം ഉണ്ടാവുന്നത്. ചുണ്ട് പൊട്ടുന്നതും മുഖം വരണ്ടതാവുന്നതും തുടങ്ങി ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ് ആല്‍മണ്ട് ഓയില്‍. ആല്‍മണ്ട് ഓയില്‍ ഉപയോഗിച്ച് സൗന്ദര്യത്തിന് വില്ലനാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇതിലൂടെ ഏത് വിധത്തിലുള്ള പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാം.

മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും തിളക്കം കൂട്ടുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ആല്‍മണ്ട് ഓയില്‍ കൊണ്ട് ചെയ്യാവുന്നത്. ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ആല്‍മണ്ട് ഓയില്‍ സഹായിക്കുന്നു. ആല്‍മണ്ട് ഓയില്‍ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും വളരെ നിസ്സാരമായി നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത്തരത്തില്‍ ഏതൊക്കെ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ ആല്‍മണ്ട് ഓയില്‍ ഉപയോഗിക്കാം എന്ന് നോക്കാം.

താരന്‍ പൂര്‍ണമായും മാറ്റും ആര്യവേപ്പെണ്ണ

ആല്‍മണ്ട് ഓയില്‍ മറ്റ് പലതിനൊപ്പവും ചേരുമ്പോള്‍ ഇതിന്റെ ഫലം ഇരട്ടിയാവുന്നു. ഇത് മാത്രമല്ല പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം കാണുകയും ചെയ്യുന്നു. ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ എങ്ങനെയെല്ലാം ആല്‍മണ്ട് ഓയില്‍ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.

തേനും ആല്‍മണ്ട് ഓയിലും

തേനും ആല്‍മണ്ട് ഓയിലും

അര ടീസ്പൂണ്‍ തേനും അത്ര തന്നെ ആല്‍മണ്ട് ഓയിലും മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി ഒരു രാത്രി വെക്കുക. ശേഷം രാവിലെ നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ദിവസവും രണ്ടോ മൂന്നോ തവണ ഇത്തരത്തില്‍ ചെയ്താല്‍ ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

കറ്റാര്‍ വാഴയും ആല്‍മണ്ട് ഓയിലും

കറ്റാര്‍ വാഴയും ആല്‍മണ്ട് ഓയിലും

കറ്റാര്‍ വാഴ നീരും ആല്‍മണ്ട് ഓയിലും മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്ത് പിടിപ്പിക്കുക. 10 മിനിട്ടോളം നല്ലതു പോലെ മസ്സാജ് ചെയ്യണം. പിന്നീട് ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ശീലമാക്കാവുന്നതാണ്.

റോസ് വാട്ടറും ആല്‍മണ്ട് ഓയിലും

റോസ് വാട്ടറും ആല്‍മണ്ട് ഓയിലും

ഒരു ടീസ്പൂണ്‍ റോസ് വാട്ടറും ആല്‍മണ്ട് ഓയിലും മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് നല്ല തിളക്കം നല്‍കുന്നു.

പാലും ആല്‍മണ്ട് ഓയിലും

പാലും ആല്‍മണ്ട് ഓയിലും

പാലിനോടൊപ്പവും മിക്‌സ് ചെയ്ത് തേക്കാവുന്നതാണ് ആല്‍മണ്ട് ഓയില്‍. രണ്ടും തുല്യ അളവില്‍ എടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് തിളക്കവും ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

ആല്‍മണ്ട് ഓയിലും പഞ്ചസാരയും

ആല്‍മണ്ട് ഓയിലും പഞ്ചസാരയും

പഞ്ചസാര നല്ലൊരു സ്‌ക്രബ്ബര്‍ ആണ്. ഇവ രണ്ടും മിക്‌സ് ചെയ്ത് തേക്കുന്നത് മുഖത്തെ മൃതകോശങ്ങളെ നീക്കുന്നതിനും മുഖത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു. ആഴ്ചയില്‍ ഒരു തവണ ഈ ഫേസ്പാക്ക് ചെയ്യാവുന്നതാണ്.

ആല്‍മണ്ട് ഓയിലും ചീനക്കാരവും

ആല്‍മണ്ട് ഓയിലും ചീനക്കാരവും

ആല്‍മണ്ട് ഓയിലും ചീനക്കാരവും ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ്. ഇവ രണ്ടും തുല്യമായി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് പല വിധത്തില്‍ ഇത് സഹായിക്കുന്നു. മാസത്തില്‍ രണ്ട് തവണ ഇത് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

നാരങ്ങ നീരും ആല്‍മണ്ട് ഓയിലും

നാരങ്ങ നീരും ആല്‍മണ്ട് ഓയിലും

നാരങ്ങ നീരിന് ഏത് സൗന്ദര്യപ്രശ്‌നത്തേയും ഇല്ലാതാക്കാനുള്ള കഴിവുണ്ട്. പലപ്പോഴും ഇതില്‍ അല്‍പം ആല്‍മണ്ട് ഓയില്‍ കൂടി ചേരുമ്പോള്‍ ഇത് ഇരട്ടിയായി മാറുന്നു. ഇത് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ഇത് ചെയ്യുന്നത് നന്നായിരിക്കും.

ഗ്രീന്‍ ടീ ആല്‍മണ്ട് ഓയില്‍

ഗ്രീന്‍ ടീ ആല്‍മണ്ട് ഓയില്‍

ഗ്രീന്‍ ടീയും ആല്‍മണ്ട് ഓയിലും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നത് സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇവ മിക്‌സ് ചെയ്ത് മുഖത്ത് മസ്സാജ് ചെയ്യാം. ശേഷം മുഖം തണുത്ത വെള്ളത്തില്‍ കഴുകാം. ഇത് ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

ആല്‍മണ്ട് ഓയിലും റോസ്ഹിപ് ഓയിലും

ആല്‍മണ്ട് ഓയിലും റോസ്ഹിപ് ഓയിലും

ആല്‍മണ്ട് ഓയിലും റോസ് ഹിപ് ഓയിലും ആണ് മറ്റൊന്ന്. ഇത് രണ്ടും മുഖത്ത് തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. 10 മിനിട്ട് കഴിഞ്ഞ് ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യണം. എന്നാല്‍ മാത്രമേ ഫലം കൃത്യമായി ലഭിക്കുകയുള്ളൂ.

ആല്‍മണ്ട് ഓയിലും കുക്കുമ്പറും

ആല്‍മണ്ട് ഓയിലും കുക്കുമ്പറും

ആല്‍മണ്ട് ഓയിലും കുക്കുമ്പറിന്റെ നീരും മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ചെയ്യുന്നതിലൂടെ മുഖത്തിന് നല്ല തിളക്കം ലഭിക്കുന്നു. മുഖത്തിന്റെ എല്ലാ പ്രശ്‌നങ്ങളും കറുത്ത പാടുകളും കറുത്ത കുത്തുകളും നീക്കി മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

English summary

ways to use almond oil to get radiant and dewy skin

Almond oil when combined with other natural ingredients helps to attain radiant skin naturally
Story first published: Friday, January 5, 2018, 10:34 [IST]