ചര്‍മ്മം അടര്‍ന്ന് പോരുന്നത് എന്തുകൊണ്ട്

Posted By: Jacob K.L
Subscribe to Boldsky

വേണ്ടത്ര പരിചരണങ്ങൾ കൊടുത്തിട്ട് പോലും നിങ്ങളുടെ ചർമ്മങ്ങൾ പൊളിഞ്ഞു പോകുന്നതായി കാണപ്പെടുന്നുണ്ടോ. ഉണ്ടെങ്കിൽ തുടർന്ന് വായിച്ചോളൂ... ഇന്ന് ബോൾഡ്സ്കൈ നിങ്ങൾക്കായി പറഞ്ഞുതരുന്നത് നിങ്ങളുടെ ചർമ്മം പൊളിഞ്ഞു പോകുന്നതിന്റെ ആശ്ചര്യജനകമായ ചില കാരണങ്ങളാണ്.

സ്വന്തം ചർമ്മത്തെ സംരക്ഷിക്കാനും ആരോഗ്യ പൂർണ്ണമായി സൂക്ഷിക്കാനും ഏതറ്റം വരേയും പോകുന്നവരാണ് നമ്മുടെ നാട്ടിലെ സ്ത്രീകൾ. ചർമസംരക്ഷണ സാമഗ്രിയകൾ വലിയ വില കൊടുത്തു വാങ്ങി ഓരോരുത്തരും പതിവു നിഷ്ഠയെന്ന പോലെ ഓരോരുത്തരും ഉപയോഗിച്ചു പോരുന്നു. നിങ്ങളുടെ ചർമ്മം പൊളിഞ്ഞു പോകുന്നതിന്റെ പ്രധാന കാരണങ്ങൾ. ഇത്രയൊക്കെ കാര്യങ്ങൾ വളരെ സൂക്ഷ്മതയോടെ ചർമസംരക്ഷണത്തിനായി ചെയ്തിട്ടു പോലും പലപ്പോഴും അവ അരോചകപ്പെടുത്തുന്ന രീതിയിലും ശരീരത്തിന് അവലക്ഷണം ആകുന്ന രീതിയിലും പൊളിഞ്ഞു പോകൽ പ്രക്രിയ തുടരുന്നു. ഇങ്ങനെ സംഭവിക്കുന്നതിന് നിരവധി കാരണങ്ങൾ ഉണ്ടെന്ന് പറയാം.

ചര്‍മ്മത്തിലെ ചുളിവകറ്റാന്‍ പേരയില ഇങ്ങനെ

കൂട്ടമായുള്ള മുഖ സുഷിരങ്ങളും ഹോർമോണിന്റെ വ്യതിയാനങ്ങളും പുകവലി പോലെയുള്ള ഒരാളുടെ ഒഴിവാക്കാനാകാത്ത ജീവിത ചര്യകളും ഒക്കെ ചർമം പൊളിഞ്ഞുപോകുന്നതിന്റെ പ്രധാന കാരണങ്ങളാണ്. അതുപോലെ തന്നെ മറ്റു പല കാരണങ്ങൾ കൊണ്ടും നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം കെട്ടുപോകാൻ സാധ്യതയുണ്ട്. അതിനുള്ള ചില ആശ്ചര്യജനകമായ കാരണങ്ങളെ നമുക്കിവിടെ വായിക്കാം.

ശരീര ചർമം വളരെ ശക്തിയേറി തേച്ചുരയ്ക്കുന്നത് വഴി

ശരീര ചർമം വളരെ ശക്തിയേറി തേച്ചുരയ്ക്കുന്നത് വഴി

ശരീരം വൃത്തിയാക്കുന്ന വേളയിൽ വളരെ ശക്തിയാർന്ന രീതിയിൽ ചർമ്മത്തെ തേച്ചുരയ്ക്കുന്നത് മൂലം ചർമം ആർദ്രമായി പൊളിഞ്ഞുപോകുന്നതിന് കാരണമായി ഭവിക്കുന്നു. ഒരു ഫെയ്സ് വാഷോ അല്ലെങ്കിൽ എക്സ് ഫോളിയേഷൻ മെറ്റീരിയൽസ് കൊണ്ടോ വളരേ ലോലമായ രീതിയിൽ മുഖത്തെ തേച്ചു കഴുകാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ചർമ്മത്തിന് പൂർണ്ണ സംരക്ഷണവും ചർമം പൊഴിഞ്ഞു പോകുന്നത് ഒഴിവാക്കുകയും ചെയ്യുന്നു.

 തലയണയുടെ പുറംചട്ടകൾ

തലയണയുടെ പുറംചട്ടകൾ

വിശ്വസിക്കാൻ കുറച്ചു പാടുള്ള കാര്യമാണ് ഇനി പറയാൻ പോകുന്നത്... നമ്മൾ കിടക്കാനായി ഉപയോഗിക്കുന്ന തലയണ കവറുകൾ കൃത്യമായി മാറ്റിയില്ലെങ്കിൽ നാമറിയാതെ തന്നെ ചർമം പൊളിഞ്ഞ് പോകുന്നതിന് കാരണമായേക്കാം. കുറച്ചുനാൾ ഉപയോഗിച്ചു പുറംചട്ടകൾ പലപ്പോഴും പൊടിയും അഴുക്കും കൊണ്ട് നിറഞ്ഞതായിരിക്കും. അക്കാരണത്താൽ ഇവയെ പറ്റുമെങ്കിൽ ദിവസം തോറും അല്ലെങ്കിൽ ആഴ്ചയിലൊരിക്കലെങ്കിലും മാറ്റാൻ ശ്രമിക്കുക.ഇത് നിങ്ങളുടെ അനാവശ്യമായ അഴുക്ക് കുന്നുകൂടുന്നതിനെ തടയും

 മേക്കപ്പ് ബ്രഷുകൾ വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നത് വഴി

മേക്കപ്പ് ബ്രഷുകൾ വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നത് വഴി

നിങ്ങളുടെ ബ്രഷുകൾ വേണ്ടസമയത്ത് വൃത്തിയാക്കിയില്ലെങ്കിൽ അതിൽ ബാക്ടീരിയ പോലുള്ള രോഗാണുക്കൾ അടിഞ്ഞുകൂടുന്നു. ഇത്തരം പ്രശ്ന ബ്രഷുകൾ ഉപയോഗിക്കുന്നതുമൂലം അനായാസമായ രീതിയിൽ ചർമം പൊലിഞ്ഞു പോകുന്നതിന് കാരണമാകുകയും ചെയ്യുന്നു. അതിനാൽ ഇതിനെ ഒഴിവാക്കാനായി കൃത്യസമയത്തുതന്നെ പതിവായി നിങ്ങളുടെ മേക്കപ്പ് ബ്രഷുകൾ കഴുകി വൃത്തിയായി സൂക്ഷിക്കുക .

ഫോണുകൾ വൃത്തിയായി സൂക്ഷിക്കാരിരിക്കുന്നത് മൂലം

ഫോണുകൾ വൃത്തിയായി സൂക്ഷിക്കാരിരിക്കുന്നത് മൂലം

പലർക്കും ഇതൊരു വിസ്മയം ആയിരിക്കും.. നാം ഉപയോഗിക്കുന്ന ഫോൺ എങ്ങനെയാണ് നമ്മുടെ ചർമ്മത്തിന് മോശം അവസ്ഥയ്ക്ക് കാരണമാകുന്നത് എന്ന് ഓരോരുത്തരും ചിന്തിക്കും? പക്ഷെ സത്യമാണ്...!കൃത്യസമയത്ത് നിങ്ങളുടെ ഫോണുകൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അതു നിങ്ങളുടെ ചർമ്മത്തിന്റെ മലിനമാക്കാൻ തക്ക കഴിവുള്ള ബാക്ടീരിയകളെ ഉളവാക്കുന്നു. ഇതു മൂലം ചൊറിച്ചിൽ ഉണ്ടാകാനും കാരണമാകുന്നു. ഒടുവിലത് നിങ്ങളുടെ ചർമ്മം പൊളിഞ്ഞു പോകുന്നതുവരെ കൊണ്ടെത്തിക്കുന്നു. ഇതിനെ പ്രതികൂലിച്ചു നിർത്താനായി നിങ്ങളുടെ ഫോണുകൾ വൃത്തിയായി സൂക്ഷിക്കുന്നത് ഒരു പതിവാക്കുക.

താരൻ ആണ് മറ്റൊരു കാരണം

താരൻ ആണ് മറ്റൊരു കാരണം

ശരീര ചർമ്മം പൊളിഞ്ഞുപോകുന്ന അവസ്ഥയിൽ നിങ്ങളെ കൊണ്ടെത്തിക്കുന്ന ആശ്ചര്യജനകമായ മറ്റൊരു കാരണമാണ് ഇത്. മുടിയിഴകളിലെ താരന്റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഓരോരുത്തരും സാമാന്യമായ രീതിയിൽ മുഖചർമ്മം പൊളിഞ്ഞു പോകുന്ന അവസ്ഥയും അനുഭവിക്കേണ്ടി വരുന്നു.

മുഖഭാഗത്ത് അടിക്കടി തൊട്ടു കൊണ്ടിരിക്കുന്നത്

മുഖഭാഗത്ത് അടിക്കടി തൊട്ടു കൊണ്ടിരിക്കുന്നത്

നമ്മുടെ കൈകൾ പലപ്പോഴും രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും വാസകേന്ദ്രം ആയി മാറാറുണ്ട്. വൃത്തിഹീനമായ ആ കൈകൾകൊണ്ട് മുഖത്ത് തൊടുന്നത് ഈ രോഗാണുക്കളെ എളുപ്പത്തിൽ അങ്ങോട്ടേക്ക് കടത്തിവിടുന്നത് പോലെയാണ്. ഇത് ഒരുപരിധിവരെ നിങ്ങളുടെ മുഖ ചർമത്തിലെ ചുളിവുകൾക്കും പൊളിഞ്ഞു പോകലിനും കാരണമായേക്കാം. അതുകൊണ്ട് പലപ്പോഴും കൂടെക്കൂടെ മുഖത്തെ തൊട്ടു കൊണ്ടിരിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണം

കാലപരിധി കഴിഞ്ഞ മേക്കപ്പുകൾ ഉപയോഗിക്കുന്നത്

കാലപരിധി കഴിഞ്ഞ മേക്കപ്പുകൾ ഉപയോഗിക്കുന്നത്

മേക്കപ്പ് പ്രോഡക്ടുകൾ മാർക്കറ്റിൽ എത്തുന്നത് ഒരു കാല പരിധി നിശ്ചയിച്ചു കൊണ്ടാണെന്ന കാര്യം ഏവർക്കും അറിയാവുന്നതാണ്. ഈ കാലാവധി കഴിഞ്ഞ ശേഷവും ഇവ ഉപയോഗിക്കുന്നത് ശരീര ചർമ്മത്തെ താറുമാറാക്കുന്ന അവസ്ഥയിൽ കൊണ്ടെത്തിക്കുന്നു. നിങ്ങളുടെ ചർമ്മത്തിന് അനാവശ്യമായ കേടുപാടുകൾ സംഭവിക്കാനും ഇത് കാരണമാകുന്നു. ഇതൊഴിവാക്കാനും ശരീര ചർമ്മത്തെ ആരോഗ്യപൂർണമായി സൂക്ഷിക്കാനും വേണ്ടി തീർച്ചയായും കാലാവധി കഴിഞ്ഞ മേക്കപ്പ് സാമഗ്രികകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം

വ്യായാമങ്ങൾക്ക് ശേഷം മുഖം കഴുകുന്നില്ലെങ്കിൽ

വ്യായാമങ്ങൾക്ക് ശേഷം മുഖം കഴുകുന്നില്ലെങ്കിൽ

പതിവായുള്ള വ്യായാമ പദ്ധതികളും അഭ്യാസങ്ങളും ഒക്കെ ചർമത്തിന് വളരെയധികം നല്ലതാണ്. അവയ്ക്ക് വിസ്മയകരമായ പല മാറ്റങ്ങളും നിങ്ങളിൽ ഉണ്ടാക്കാൻ കഴിയും. എങ്കിൽക്കൂടി വ്യായാമശേഷം നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കാതെയിരിക്കുന്നത്, നല്ലത് എന്നതിനേക്കാൾ കൂടുതൽ മോശമായ അവസ്ഥയിലേക്ക് നിങ്ങളെ കണ്ടെത്തിച്ചേക്കാം. ഉദാഹരണത്തിന് വിയർത്തിരിക്കുന്ന നിങ്ങളുടെ മുഖത്തെ കുറേ നേരത്തേക്ക് അതേപടി ഇരിക്കാൻ അനുവദിക്കുന്നത് മൂലം മുഖത്തെ സുഷിരങ്ങൾ വർദ്ധിക്കാനും അതുമൂലം അവ പൊളിഞ്ഞുപോകാനും കാരണമാകുന്നു. അതുകൊണ്ട് ഓരോ തവണ വ്യായാമം കഴിഞ്ഞുവരുമ്പോഴാഴും മുഖം വൃത്തിയായി കഴുകി സൂക്ഷിക്കേണ്ടതും കട്ടികുറഞ്ഞ മോയിസ്ചറൈസിങ് ക്രീമുകൾ പുരട്ടേണ്ടതുമാണ്.

 മനക്ലേശം അനുഭവിക്കുന്നുണ്ടെങ്കിൽ

മനക്ലേശം അനുഭവിക്കുന്നുണ്ടെങ്കിൽ

ഒരുപാട് സങ്കർഷം അനുഭവിക്കുന്ന ഒരാളാണെങ്കിൽ ചരമ്മത്തെയും ആരോഗ്യത്തെയും നശിപ്പിക്കാൻ ഇത് ധാരാളമാണ് . അതിന്റെ ആദൃശ്യപരമായ കാരണം എന്തെന്നു ചോദിച്ചാൽ സംഘർഷമുണ്ടാവുമ്പോൾ നിങ്ങളുടെ ശരീരത്തിലുണ്ടാവുന്ന രാസ പ്രവർത്തനങ്ങളും അതിന്റെ പ്രതികരണങ്ങളും ചർമ്മത്തെ എളുപ്പത്തിൽ പരിക്കേൽപ്പിക്കുന്നതും ചുളുങ്ങി പൊളിഞ്ഞ് പോകാൻ സാഹചര്യം ഒരുക്കുന്നതുമാണ്.

എരിവേറിയ ഭക്ഷണ സാധനങ്ങൾ

എരിവേറിയ ഭക്ഷണ സാധനങ്ങൾ

ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് ചിലപ്പോൾ വളരെ വ്യത്യസ്തമായി അനുഭവപ്പെടാം. എങ്കിലും പറയട്ടെ ഏരുവേറിയ ഭക്ഷണസാധനങ്ങൾ അധികം കഴിക്കുന്നത് വഴി നിങ്ങളുടെ ശരീര ചർമ്മത്തിന്റെ പി.എച്ച് സന്തുലനാവസ്ഥ അവതാളത്തിലാകുമെന്നും ചർമ്മ വ്യതിയാനങ്ങൾ സംഭവിക്കുന്നുവെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

English summary

Surprising Reasons Why Your Skin Is Breaking Out

There are several reasons for skin breakouts. Read to know what are the main reasons for breakouts and how to resolve the issue.
Story first published: Monday, March 12, 2018, 17:30 [IST]