മുഖത്തെ തുറന്ന കുഴികൾ അടയ്ക്കാൻ ഫേസ്‌ പാക്കുകൾ

By: Jibi Deen
Subscribe to Boldsky

മുഖത്തെ കുഴികൾ ഭൂരിഭാഗം സ്ത്രീകളെയും ബാധിക്കുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ്.ഇത് മുഖക്കുരു,ബ്ലാക്‌ഹെഡ്സ് തുടങ്ങിയ പ്രശ്നങ്ങളിലേക്കും കൊണ്ടുപോകും.ചർമ്മത്തിൽ കുഴികൾ ഉള്ളവർക്ക് തൊലിയിൽ വരൾച്ചയും മങ്ങലും ഉണ്ടാകും.ഇത് അഴുക്ക് അടിഞ്ഞുകൂടാനും ബാക്ടീരിയ അണുബാധയ്ക്കും വഴിയൊരുക്കുകയും ചെയ്യും.

വയറ്റിലെ തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം ഒറ്റമൂലി

ശരീരത്തിന്റെ ആരോഗ്യത്തിനും രൂപത്തിനും ഈ കുഴികൾ മാറ്റേണ്ടതുണ്ട്.ആഴ്ചയിൽ ഫെയിസ് പാക് ഉപയോഗിക്കുന്നതുവഴി ഇത് ചികിത്സിക്കാനാകും.കടയിൽ നിന്നും വാങ്ങുന്ന പാക്കുകളെ അപേക്ഷിച്ചു പ്രകൃതി ദത്ത ഫെയിസ് പാക്കുകൾ കൂടുതൽ മികച്ചതായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. നിങ്ങളുടെ മുഖത്തെ കുഴികൾ ചുരുക്കാൻ സഹായിക്കുന്ന ഫെയിസ് പാക്കുകളെക്കുറിച്ചു ചുവടെ കൊടുക്കുന്നു.ഇവയ്ക്ക് ആന്റി ബാക്റ്റീരിയൽ സ്വഭാവം ഉണ്ട്.ഇതിലെ ആന്റി ഓക്‌സിഡന്റുകൾ നിങ്ങളുടെ മുഖത്തെ പാടുകൾ മാറ്റുന്നു.

മുട്ടയുടെ വെള്ളയും നാരങ്ങാനീരും അടങ്ങിയ പാക്

മുട്ടയുടെ വെള്ളയും നാരങ്ങാനീരും അടങ്ങിയ പാക്

ഒരു ബൗളിൽ ഒരു മുട്ടയുടെ വെള്ളയും ഒരു സ്പൂൺ നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്യുക.ഇത് മുഖത്ത് മുഴുവനും തേച്ചു 15 -20 മിനിട്ടിനു ശേഷം വെള്ളമൊഴിച്ചു കഴുകുക.

ബേക്കിങ് സോഡാ-കറ്റാർവാഴ ജെൽ പാക്

ബേക്കിങ് സോഡാ-കറ്റാർവാഴ ജെൽ പാക്

അര സ്പൂൺ ബേക്കിങ് സോഡയും ഒരു സ്പൂൺ കറ്റാർ വാഴ ജെല്ലുമായി മിക്സ് ചെയ്തു മുഖത്ത് പുരട്ടുക.10 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകുക.

ഫുള്ളേഴ്സ് എർത്തും ഒലിവ് ഓയിലും ചേർന്ന പാക്

ഫുള്ളേഴ്സ് എർത്തും ഒലിവ് ഓയിലും ചേർന്ന പാക്

അര സ്പൂൺ ഫുള്ളേഴ്സ് എർത്തും 2 സ്പൂൺ ഒലിവു എണ്ണയുമായി യോജിപ്പിക്കുക.നേർത്ത പാളിയായി മുഖത്തു പുരട്ടി 10 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക.

 വെള്ളരിക്ക-ആപ്പിൾ സൈഡർ വിനാഗിരി പാക്

വെള്ളരിക്ക-ആപ്പിൾ സൈഡർ വിനാഗിരി പാക്

ഒരു കഷ്ണം വെള്ളരിക്കയെ പേസ്റ്റ് രൂപത്തിലാക്കി അതിലേക്ക് 4 -5 തുള്ളി ആപ്പിൾ സൈഡർ വിനാഗിരി ചേർത്ത് മിക്സ് ചെയ്തു മുഖത്ത് പുരട്ടി 5 -10 മിനിട്ടിനു ശേഷം കഴുകിക്കളയുക.

 തേൻ-ടീ ട്രീ ഓയിൽ പാക്

തേൻ-ടീ ട്രീ ഓയിൽ പാക്

2 സ്പൂൺ തേനും 3 -4 തുള്ളി ടീ ട്രീ ഓയിലും ചേർത്ത് മിക്സ് ചെയ്യുക.ഇത് ചെറുതായി നനവുള്ള മുഖത്തു പുരട്ടി 5 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക.

പഴം-ബദാം എണ്ണ പാക്

പഴം-ബദാം എണ്ണ പാക്

പഴുത്ത പഴം നന്നായി ഉടച്ചു അതിലേക്ക് 1 സ്പൂൺ ബദാം ഓയിൽ ചേർക്കുക.ഇത് മുഖത്ത് പുരട്ടി 15 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക.

English summary

Natural DIY 2-ingredient Face Packs To Shrink Open Pores

Open pores often cause uneven skin tone, dullness and too much oil. By using natural DIY 2-ingredient face packs, it can visibly shrink the pores and help you attain a clean and clear skin.
Subscribe Newsletter