ഇരുപതുകളില്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍

Posted By: Samuel P Mohan
Subscribe to Boldsky

സൗന്ദര്യം വര്‍ദ്ധിപ്പിക്കുവാനും നിലനിര്‍ത്തുവാനുമായി വില കൂടിയ ഫേസ്‌ക്രീമുകളും പരസ്യത്തില്‍ കാണുന്ന സര്‍വ്വതും പരീക്ഷിക്കുന്നത് ചിലരുടെ ഒരു പതിവാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഇത് കാര്യങ്ങള്‍ വഷളാവുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്ന് ഞങ്ങള്‍ ഇവിടെ നല്‍കുന്ന നുറുക്കുകളും തന്ത്രങ്ങളും ഉപയോഗിച്ച് നിങ്ങള്‍ കരുതുന്നതിനേക്കാള്‍ മികച്ച ചര്‍മ്മം നിങ്ങള്‍ക്കു ലഭിക്കുന്നു.

വെളുപ്പ് നിറം ഉറപ്പ് നല്‍കും മുത്തശ്ശിവിദ്യ

ആളുകളുടെ ഒരു പ്രധാന തെറ്റിദ്ധാരണ ഇതാണ്, പ്രായമാകുന്ന ആദ്യത്തെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുമ്പോള്‍ മാത്രമേ ആന്റി ഏജിംഗ് ഉത്പന്നങ്ങള്‍ ഉപയോഗിക്കാവൂ എന്ന്. എന്നാല്‍ പ്രായമാകാന്‍ ആരംഭിക്കുന്നതിനു മുന്‍പു തന്നെ പ്രായമാകല്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ട്. അതായത് നിങ്ങളുടെ ഇരുപതുകളില്‍. നിങ്ങളുടെ ഇരുപതാം വയസ്സില്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ സംരക്ഷണതയ്ക്ക് കുറച്ച് മികച്ച ടിപ്‌സുകള്‍ ഇവിടെ നല്‍കുന്നു. തുടര്‍ന്നു വായിക്കുക,

മുഖത്തെ മേക്കപ്പ് നീക്കം ചെയ്യുക

മുഖത്തെ മേക്കപ്പ് നീക്കം ചെയ്യുക

എല്ലായിപ്പോഴും കിടക്കുന്നതിനു മുന്‍പ് നിങ്ങളുടെ മുഖത്തെ മേക്കപ്പ് നീക്കം ചെയ്യുക. അത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനു വളരെ മികച്ചതാണ്. ഇല്ലെങ്കില്‍ മറ്റു പല പരിണിത ഫലങ്ങളും അനുഭവിക്കേണ്ടി വരും. കോട്ടണ്‍ പാഡുകളില്‍ വെളളം നനച്ച് ആദ്യം മേക്കപ്പ് നീക്കം ചെയ്തതിനു ശേഷം മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടുക.

ശരിയായ രീതിയില്‍ വൃത്തിയാക്കുക

ശരിയായ രീതിയില്‍ വൃത്തിയാക്കുക

നിങ്ങളുടെ ചര്‍മ്മത്തിന്റെ തരം മനസ്സിലാക്കുകയും അതിനു ശേഷം വൃത്തിയാക്കുകയും വേണം. ഉദാഹരണത്തിന്, ശുദ്ധീകരണ ഓയില്‍ (Clensing oil), ബട്ടര്‍ ചില ആളുകള്‍ക്ക് ഉപയോഗിക്കാം എന്നാല്‍ മറ്റു ചിലര്‍ക്ക് സാധിക്കില്ല. എന്തു തന്നെയായാലും മുഖത്ത് ഒരിക്കലും സോപ്പ് തേയ്ക്കരുത്. സോപ്പ് നിങ്ങളുടെ മുഖത്തെ എണ്ണമയം നീക്കുകയും ചര്‍മ്മം വരണ്ടതാക്കുകയും ചെയ്യുന്നു.

സിറം ഉപയോഗിക്കുക

സിറം ഉപയോഗിക്കുക

കൊറിയന്‍, ഏഷ്യന്‍ സൗന്ദര്യ ബ്ലാഗില്‍ നിന്നും ഞങ്ങള്‍ക്കു കിട്ടിയ ഒരു ടിപ്‌സാണ് ഇത്. മുഖം കഴുകിയതിനു ശേഷം സിറം ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കും. സിറം തുരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമാണോ എന്നും പ്രത്യേകം ശ്രദ്ധിക്കുക.

ഐ ക്രീം വളരെ അത്യാവശ്യമാണ്

ഐ ക്രീം വളരെ അത്യാവശ്യമാണ്

ഐ ക്രീമുകള്‍ ചിലവേറിയതാണ്. നിങ്ങളുടെ മുഖത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നത് കണ്ണുകളില്‍ നിന്നാണ്. അതിനാല്‍ ഐ ക്രീമുകള്‍ വളരെ അത്യാവശ്യമാണ് നിങ്ങള്‍ക്ക്.

റെറ്റിനോള്‍ എന്ന ഉത്പന്നം ഉപയോഗിക്കാം

റെറ്റിനോള്‍ എന്ന ഉത്പന്നം ഉപയോഗിക്കാം

റെറ്റിനോള്‍ എന്നത് വിറ്റാമിന്‍-എ അടങ്ങിയ ഒരു ഉത്പന്നമാണ്. ഇത് നല്ലൊരു ആന്റി-ഏജിങ്ങ് ആയി നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ കൊളാജന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതില്‍ നിന്ന് തടയുന്നു. കൂടാതെ സൂര്യ പ്രകാശത്തില്‍ നിന്നും നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

പതിവായി ഫേഷ്യല്‍ ചെയ്യുക

പതിവായി ഫേഷ്യല്‍ ചെയ്യുക

മുഖത്ത് ഫേഷ്യല്‍ ചെയ്യുന്നത് സ്ഥിരമാക്കുക. ഫേഷ്യല്‍ ചെയ്യുന്നത് മുഖത്തെ ചര്‍മ്മത്തിന് തിളക്കവും ശക്തിയും നല്‍കുന്നു. ഇപ്പോള്‍ പാര്‍ലറില്‍ പോകത്തവര്‍ ആരുമുണ്ടാകില്ല.

ഗ്ലൈകോളിക് ആസിഡ് പീലുകള്‍

ഗ്ലൈകോളിക് ആസിഡ് പീലുകള്‍

നിങ്ങളുടെ മുഖത്തെ കോശങ്ങള്‍ വളരെ നേര്‍ത്തതാണ്. അതിനാല്‍ മിതമായ ഉതപന്നങ്ങള്‍ ഉപയോഗിക്കുക. എന്നാല്‍ അത് വളരെ മികച്ചുമായിരിക്കണം. നിങ്ങള്‍ക്ക് സുഗമമായ ഗ്ലൈകോളിക് ആസിഡ് പീലുകള്‍ ഉപയോഗിക്കാം. നിങ്ങള്‍ക്ക് എല്ലാ ദിവസവും ഉപയോഗിക്കാന്‍ കഴിയുന്ന പാഡ് രൂപത്തിലും ഇത് ലഭ്യമാണ്.

കഴുകിയതിനു ശേഷമുളള ഈര്‍പ്പം

കഴുകിയതിനു ശേഷമുളള ഈര്‍പ്പം

എണ്ണമയമുളള ചര്‍മ്മമുളളവര്‍ ശുദ്ധീകരിക്കാത്ത ഒരു മിഥ്യയാണ്. എല്ലാ തരത്തിലുളള ചര്‍മ്മമുളളവരും മോയിസ്ച്വറൈസര്‍ ഉപയോഗിക്കണം. ചര്‍മ്മത്തിന് അനുയോജ്യമായ ഹൈലൈറോണിക് അസിഡുളള ചില ആന്റി-ഏജിങ്ങിനുളളത് നിങ്ങള്‍ക്ക് വാങ്ങാം.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇത് സ്‌കിന്‍ ക്യാന്‍സര്‍ തടയാനും നല്ലതാണ്. ഇരുണ്ട പാടുകള്‍, ഹൈപര്‍പിഗ്മെന്റേഷന്‍ എന്നിവയില്‍ നിന്നും സംരക്ഷണം നേടാം നല്ല സ്ണ്‍സ്‌ക്രീനുകള്‍ കൊണ്ട്.

മുഖത്തെ കുത്തുകളില്‍ നോവേല്‍പ്പിക്കരുത്

മുഖത്തെ കുത്തുകളില്‍ നോവേല്‍പ്പിക്കരുത്

നിങ്ങളുടെ മുഖത്ത് ഒരു ചെറിയ സ്‌പോട്ടുകള്‍ ഉണ്ടെങ്കില്‍ പോലും നിങ്ങള്‍ അത് കുത്തി കൂടുതല്‍ മുറിവേല്‍പ്പിക്കരുത്. അതേ, ഈ അവസരം നിങ്ങളെ പരീക്ഷിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. നിങ്ങള്‍ എന്തെങ്കിലും ചെയ്താല്‍ ആ സ്ഥലം കൂടുതല്‍ മോശമാകുമെന്ന് നിങ്ങള്‍ മനസ്സിലാക്കുക.

English summary

Habits To Follow In Your 20s For Great Skin

Good skincare starts in your twenties. There are several other ways to get that super glowing look that you’ve always wished for. Read to know more
Story first published: Friday, February 16, 2018, 15:57 [IST]