സ്വാഭാവികനിറം വര്‍ദ്ധിപ്പിക്കും അടുക്കളസൂത്രങ്ങള്‍

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന് നിറം ഒരു വില്ലന്‍ തന്നെയാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നത്. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും നിറം വര്‍ദ്ധിപ്പിച്ചാല്‍ മതി എന്ന് വിചാരിക്കുന്നവരായിരിക്കും നിങ്ങളില്‍ പലരും. അതുകൊണ്ട് തന്നെ മുഖത്തിന് നിറം നല്‍കാന്‍ ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കുന്നവരും ചില്ലറയല്ല. പലപ്പോഴും ബ്യൂട്ടി പാര്‍ലറിനെ മാത്രം ആശ്രയിച്ചിരിക്കുന്നവര്‍ക്കി ഇത്തരം മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയില്ല എന്നതാണ് സത്യം. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ മുഖത്തെയും ചര്‍മ്മത്തേയും സംരക്ഷിക്കാന്‍ കഴിയുന്നവയാണ് ഇത്തരം മാര്‍ഗ്ഗങ്ങള്‍.

എന്നാല്‍ ബ്യൂട്ടി പാര്‍ലറിനെ ആശ്രയിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നതാണ്. എന്നാല്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുത്ത് ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. നിറം വര്‍ദ്ധിപ്പിക്കുന്നതിനായി പല വിധത്തില്‍ മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടുന്നുണ്ട്. ഇത് എല്ലാ വിധത്തിലും മുഖത്തിനും ചര്‍മ്മത്തിനും സഹായകമായവയാണെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ചര്‍മസംരക്ഷണത്തില്‍ വില്ലനാവില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

അടുക്കളക്കൂട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ തന്നെ ഏറ്റവും ഫലപ്രദമായവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുകയുള്ളൂ. അതിനായി നമ്മുടെ അടുക്കളയില്‍ തന്നെ ചില കൂട്ടുകള്‍ നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. വളരെ എളുപ്പത്തില്‍ ഈ അടുക്കള രുചിക്കൂട്ടുകളിലൂടെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാം. ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ ഇത് സാധ്യമാക്കാം എന്ന് നോക്കാം. അതിനായി സഹായിക്കുന്ന അടുക്കളക്കൂട്ടുകള്‍ ഇവയാണ്.

 ഉലുവ

ഉലുവ

സൗന്ദര്യസംരക്ഷണത്തിനും കേശസംരക്ഷണത്തിനും യതൊരു വിധത്തിലുള്ള സംശയവും കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉലുവ. ഉലുവ കൊണ്ട് നമുക്ക് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാം. മാത്രമല്ല ഇത് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുകയില്ല. ഏത് പ്രതിസന്ധിയേയും പരിഹരിക്കാന്‍ വളരെ ഉത്തമമാണ് ഉലുവ. ഉലുവ കൊണ്ട് ചില പൊടിക്കൈകളുണ്ട് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍. ചൂടുവെള്ളത്തില്‍ ഉലുവ ഇട്ട് ആ വെള്ളം കൊണ്ട് ദിവസവും മുഖം കഴുകുക. ഇത്തരത്തില്‍ ദിവസവും ചെയ്താല്‍ അത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും.

 മഞ്ഞള്‍

മഞ്ഞള്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പണ്ട് മുതലേ ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞള്‍ ഉപയോഗിച്ച് നമുക്ക് എല്ലാ വിധത്തിലും സൗന്ദര്യത്തിന് ആക്കം കൂട്ടാവുന്നതാണ്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞള്‍. മഞ്ഞള്‍ മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതില്‍ അല്‍പം മുന്നിലാണ്. കാല്‍ക്കപ്പ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും മൂന്ന് ടീസ്പൂണ്‍ നാരങ്ങാ നീരും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക.

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും

ഏത് സൗന്ദര്യ പ്രശ്‌നത്തിനും അവസാന വാക്ക് എന്ന് വേണമെങ്കില്‍ തേനും നാരങ്ങ നീരും പറയാം. കാരണം ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തേനും നാരങ്ങ നീരും മിക്‌സ് ചെയ്ത് തേക്കുന്നത് എന്തുകൊണ്ടും പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ഒന്നാണ്. തേനിലും നിറം വര്‍ദ്ധിപ്പിക്കുന്ന മാജിക് ഉണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ നാരങ്ങ നീരുമായി മിക്‌സ് ചെയ്ത് എന്നും രാവിലെ മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കുകയും ചെയ്യും. മാത്രമല്ല മുഖത്തെ കറുത്ത പുള്ളികളും കുത്തുകളും ഇല്ലാതാക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു.

 വെള്ളരിക്കയും കാരറ്റും

വെള്ളരിക്കയും കാരറ്റും

കണ്ണിനു താഴെയുള്ള കറുപ്പ് കൊണ്ട് വലയുന്നവര്‍ക്ക് ആശ്വാസമാണ് പലപ്പോഴും വെള്ളരിക്കയും കാരറ്റും. ഉറക്കമൊഴിക്കുന്നവരിലാണ് ഈ പ്രശ്‌നം വളരെ കൂടുതലായി കാണപ്പെടുന്നത്. ഇതിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നുണ്ട്. ഇത് എന്തുകൊണ്ടും സൗന്ദര്യത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്ന് നോക്കാം. വെള്ളരിക്ക, കാരറ്റ് എന്നിവയുടെ ജ്യൂസ് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇതോടൊപ്പം അല്‍പം നാരങ്ങാ നീരു കൂടി ചേര്‍ത്താല്‍ ചര്‍മ്മത്തിന്റെ നിറം ഇരട്ടിയാകും. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

തക്കാളി നീര്

തക്കാളി നീര്

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും തക്കാളി മികച്ചതാണ്. തക്കാളി പോലെ ചുവന്ന് തുടുക്കുന്നതിന് എന്തുകൊണ്ടും തക്കാളി ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ചര്‍മം ഡ്രൈ ആവുന്നതിനെ തടയുന്നു തക്കാളി നീര്. മാത്രമല്ല പലവിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. തക്കാളി നീരും നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണ്. തക്കാളി നീരില്‍ ഒരു ടീസ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് നല്ലൊരു സ്‌കിന്‍ ടോണര്‍ ആണ് എന്നതാണ് സത്യം.

ചെറുനാരങ്ങ നീര്

ചെറുനാരങ്ങ നീര്

ചെറു നാരങ്ങ നീര് നല്ലതാണ് സൗന്ദര്യസംരക്ഷണത്തിന് എന്നാല്‍ ശ്രദ്ധിക്കേണ്ടത് ഇതാണ്. ചെറുനാരങ്ങ നീര് തനിയേ ഒരിക്കലും മുഖത്ത് തേച്ച് പിടിപ്പിക്കരുത്. കാരണം ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് പല വിധത്തില്‍ അലര്‍ജി ഉണ്ടാവുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അല്‍പം നാരങ്ങ നീരില്‍ വെള്ളം മിക്‌സ് ചെയ്ത് വേണം ഉപയോഗിക്കാന്‍. എന്നും ചെറുനാരങ്ങാ നീര് കൊണ്ട് മുഖത്ത് മസ്സാജ് ചെയ്താല്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ ഇല്ലാതായി സുന്ദരമായ ചര്‍മ്മം ലഭിയ്ക്കുന്നു. മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ വളരെ മികച്ചതാണ് ഇത്.

തൈര്

തൈര്

തൈര് കൊണ്ട് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാം. തൈര് ഉപയോഗിക്കുന്നതിലൂടെ ഏത് സൗന്ദര്യ പ്രശ്‌നങ്ങളും ഇല്ലാതാവുന്നു. മാത്രമല്ല നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് തൈര്. എല്ലാ വിധത്തിലും ഇത് മുഖത്ത് തേക്കുന്നത് ഫലം ഇരട്ടിയാക്കുന്നു. മാത്രമല്ല മുഖത്ത് ചര്‍മ്മത്തിന് നല്ല തിളക്കവും മാര്‍ദ്ദവവും നിറവും നല്‍കുന്നതിന് സഹായിക്കുന്നു.

English summary

kitchen remedies for glowing skin

How to get glowing skin with natural kitchen ingredients at home take a look
Story first published: Monday, May 7, 2018, 19:01 [IST]