മുഖത്തെ വൈറ്റ്‌ഹെഡ്‌സ് പെട്ടെന്നു നീക്കാം

Posted By: Jibi Deen
Subscribe to Boldsky

ചെറിയ, വട്ടത്തിലുള്ള,വെള്ള കുത്തുകൾ പോലെ ചർമ്മത്തിൽ കാണുന്നവയാണ് വൈറ്റ് ഹെഡ്സ്.ഇവ എണ്ണയും അഴുക്കും മൃതകോശങ്ങളും ചേർന്നുണ്ടാകുന്നതാണ്.ഇവ മുഖക്കുരു പോലെ മുഖത്തെ ഏതു ഭാഗത്തും ഉണ്ടാകാം.ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ഇത് ഉണ്ടാകാറുണ്ട്.

ഇപ്പോൾ വൈറ്റ് ഹെഡ്സിനെ പ്രതിരോധിക്കാനുള്ള സൗന്ദര്യ വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്.എന്നാൽ വളരെ കുറച്ചു വസ്തുക്കൾ മാത്രമേ മികച്ച ഫലം നൽകുകയുള്ളൂ.

വൈറ്റ് ഹെഡ്സിനെ മാറ്റി ചർമ്മം മൃദുലവും സുന്ദരവുമാക്കാൻ സഹായിക്കുന്ന ഏതാനും ഫെയിസ് പാക്കുകളെക്കുറിച്ചു ചുവടെ കൊടുക്കുന്നു.

ശ്രദ്ധിക്കുക

ഇവ ചർമ്മത്തിന്റെ ഏതെങ്കിലും ഭാഗത്തു പുരട്ടി പരിശോധിച്ച ശേഷം മാത്രമേ മുഖത്ത് പുരട്ടാവൂ.

ഓട്സ് + തൈര്

ഓട്സ് + തൈര്

ആവശ്യമുള്ളവ

1 സ്പൂൺ ഓട്സ്

2 സ്പൂൺ തൈര്

ഉപയോഗിക്കേണ്ട വിധം

ഇവ രണ്ടും നന്നായി യോജിപ്പിക്കുക

പ്രശ്നമുള്ള ഭാഗത്തു പുരട്ടുക

10 -15 മിനിറ്റ് വയ്ക്കുക

ചെറു ചൂടുവെള്ളത്തിൽ കഴുകുക

ആഴ്ചയിൽ 2 തവണ ഉപയോഗിച്ചാൽ നല്ല ഫലം ലഭിക്കും

ഇത് എന്തുകൊണ്ട് പ്രവർത്തിക്കുന്നു?

ഇത് ചർമ്മത്തിൽ നിന്നും വൈറ്റ് ഹെഡ്സിനെ പുറത്തു കൊണ്ടുവരാൻ സഹായിക്കുന്നു.

തക്കാളി + നാരങ്ങാനീര്

തക്കാളി + നാരങ്ങാനീര്

ആവശ്യമുള്ളവ

1 സ്പൂൺ തക്കാളി നീര്

അര സ്പൂൺ നാരങ്ങാനീര്

ഉപയോഗിക്കേണ്ട വിധം

ഇത് രണ്ടും നന്നായി യോജിപ്പിക്കുക

മുഖത്ത് നന്നായി പുരട്ടുക

10 -15 മിനിറ്റ് വരെ നന്നായി ഉണങ്ങാൻ അനുവദിക്കുക

നേരിയ ക്ലൻസറും വെള്ളവും ഉപയോഗിച്ച് കഴുകുക

ഇത് ആഴ്ചയിൽ ചെയ്താൽ വൈറ്റ് ഹെഡ്സ് മാറും

എന്തുകൊണ്ട് ഇത് പ്രവർത്തിക്കുന്നു

ഇതിലെ ആന്റി ബാക്റ്റീരിയൽ സ്വഭാവം വൈറ്റ് ഹെഡ്സ് ഉണ്ടാക്കുന്ന ബാക്ടീരിയയുമായി പ്രവർത്തിക്കുകയും മൃദുലവും മിനുസവുമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു

ഗ്രീൻ ടീ + കടല മാവ്

ഗ്രീൻ ടീ + കടല മാവ്

ആവശ്യമുള്ളവ

1 സ്പൂൺ ഗ്രീൻ ടീ

അര സ്പൂൺ കടലമാവ്

ഉപയോഗിക്കേണ്ട വിധം

ഇവ രണ്ടും നന്നായി യോജിപ്പിക്കുക

പ്രശ്‌നമുള്ള ഭാഗത്തു നന്നായി മസ്സാജ് ചെയ്യുക

ചെറു ചൂടുവെള്ളത്തിൽ കഴുകുക

ആഴ്ചയിൽ ചെയ്താൽ നല്ല ഫലം ലഭിക്കും

എന്തുകൊണ്ട് പ്രവർത്തിക്കുന്നു

ഇത് ചർമ്മത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും വിഷാംശവും മാറ്റുന്നതോടൊപ്പം വൈറ്റ് ഹെഡ്സ് നെയും നീക്കുന്നു

വിച്ച് ഹസൽ + തേൻ

വിച്ച് ഹസൽ + തേൻ

ആവശ്യമുള്ളവ

4 -5 തുള്ളി വിച്ച് ഹസെൽ

1 സ്പൂൺ തേൻ

ഉപയോഗിക്കേണ്ട വിധം

ഇവ നന്നായി യോജിപ്പിക്കുക

പ്രശ്‌നമുള്ള ഭാഗത്തു നന്നായി മസ്സാജ് ചെയ്യുക

5 -10 മിനിറ്റ് വയ്ക്കുക

ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക

ആഴ്ചയിൽ 2 തവണ ചെയ്താൽ നല്ല ഫലം കിട്ടും

എന്തുകൊണ്ട് ഇത് പ്രവർത്തിക്കുന്നു

വിച്ച് ഹസെലിന്റെ ആസ്ട്രിൻജന്റ് സ്വഭാവം തേനുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ വൈറ്റ് ഹെഡ്സ് നെ ഇല്ലാതാക്കുന്നു

വിറ്റാമിൻ ഇ ഓയിൽ + ടീ ട്രീ ഓയിൽ

വിറ്റാമിൻ ഇ ഓയിൽ + ടീ ട്രീ ഓയിൽ

ആവശ്യമുള്ളവ

1 വിറ്റാമിൻ ഇ ഗുളിക

3 -4 തുള്ളി ടീ ട്രീ ഓയിൽ

ഉപയോഗിക്കേണ്ട വിധം

വിറ്റാമിൻ ഇ ഗുളികയിൽ നിന്നും എണ്ണയെടുത്തു ടീ ട്രീ എണ്ണയുമായി യോജിപ്പിക്കുക

മുഖത്ത് മുഴുവൻ പുരട്ടി 10 -15 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക

വെള്ളത്തിൽ കഴുകിക്കളയുക

മാസത്തിൽ 2 തവണ ചെയ്താൽ മികച്ച ഫലം ലഭിക്കും

ഇത് എന്തുകൊണ്ട് പ്രവർത്തിക്കുന്നു

ഇത് ചർമ്മത്തിൽ ആഴ്ന്നിറങ്ങി അഴുക്കും മാലിന്യങ്ങളും നീക്കുന്നു.അതിനാൽ വൈറ്റ് ഹെഡ്സ് അകറ്റാനും മികച്ചതാണ്

English summary

Super Easy Face Packs To Tackle Whiteheads

super-easy-face-packs-tackle-whiteheads, Read more to know about,
Story first published: Monday, February 19, 2018, 18:30 [IST]