For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുക്കാന്‍ പയര്‍പൊടി കൊണ്ട് ആയുര്‍വേദ ബ്ലീച്ച്

വെളുക്കാന്‍ പയര്‍പൊടി കൊണ്ട് ആയുര്‍വേദ ബ്ലീച്ച്

|

എത്രയൊക്കെ മേനി പറഞ്ഞാലും വെളുത്ത നിറത്തിനോട് ഇപ്പോഴും എല്ലാവര്‍ക്കും ഒരിതു പ്രത്യേകിച്ചുണ്ടെന്നു തന്നെ വേണം, പറയാന്‍. അല്ലെങ്കില്‍ വെളുക്കാനുള്ള വഴികള്‍ക്കും ക്രീമുകള്‍ക്കും പാര്‍ലറുകള്‍ക്കുമൊന്നും പ്രധാന്യമേറില്ല. സൗന്ദര്യത്തിന്റെ ഒരു അളവുകോല്‍ എപ്പോഴും ചര്‍മത്തിന്റെ നിറം തന്നെയാണ്.

വെളുപ്പു നിറം പല ഘടകങ്ങളെ ആശ്രയിച്ചാണ്. പാരമ്പര്യം മുതല്‍ കഴിയ്ക്കുന്ന ചില ഭക്ഷണങ്ങളും വരെ ഇതില്‍ പെടുന്നു. ചര്‍മ സംരക്ഷണത്തിനും ഒരു പരിധി വരെ ചെയ്യാനുണ്ട്.

ചര്‍മം വെളുക്കാന്‍ കൃത്രിമ വഴികള്‍ ധാരാളം പരീക്ഷിയ്ക്കുന്നവരുണ്ട്. വെളുക്കാന്‍ വേണ്ടി പരീക്ഷിയ്ക്കുന്ന വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബ്ലീച്ചിംഗ്. ബ്യൂട്ടി പാര്‍ലറുകളില്‍ ഏറെ പ്രാധാന്യമുള്ള, ഏറെ ആവശ്യക്കാരുള്ള ഒരു സൗന്ദര്യ സംരക്ഷണ രീതി.

എന്നാല്‍ ഇത്തരം കെമിക്കല്‍ ബ്ലീച്ചുകള്‍ താല്‍ക്കാലിക നിറം നല്‍കിയാല്‍ തന്നെയും പലപ്പോഴും ദോഷഫലങ്ങള്‍ ഏറെയുണ്ടാക്കും. ഇവയിടെ കെമിക്കലുകള്‍ ലോംഗ് ടേമില്‍ ചര്‍മത്തിന് ദോഷം വരുത്തുകയും ചെയ്യും. പല അസുഖഘങ്ങള്‍ക്കു വരെ ഇത് കാരണമാകും. ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും ഇത്തരത്തിലെ ക്രീമുകളിലെ ഘടകങ്ങള്‍ കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഇതിനുള്ള ഒരു പ്രധാനപ്പെട്ട പ്രതിവിധി തികച്ചും പ്രകൃതിദത്ത വഴികളിലൂടെ ബ്ലീച്ച് എന്നതാണ്. ആയുര്‍വേദത്തില്‍ ഇത്തരത്തില്‍ ഒരു പ്രകൃതിദത്ത ബ്ലീച്ചിംഗ് വഴിയെക്കുറിച്ചു പറയുന്നുണ്ട്. യാതൊരു ദോഷവും വരുത്താത്ത പ്രകൃതിദത്തമായ ബ്ലീച്ചിംഗ് വഴി.

ചെറുനാരങ്ങാനീര്, പശുവിന്‍ പാല്‍, മഞ്ഞള്‍പ്പൊടി, ചെറുപയര്‍ പൊടി, പൊടിയുപ്പ്

ചെറുനാരങ്ങാനീര്, പശുവിന്‍ പാല്‍, മഞ്ഞള്‍പ്പൊടി, ചെറുപയര്‍ പൊടി, പൊടിയുപ്പ്

ചെറുനാരങ്ങാനീര്, പശുവിന്‍ പാല്‍, മഞ്ഞള്‍പ്പൊടി, ചെറുപയര്‍ പൊടി, പൊടിയുപ്പ് എന്നിവയാണ് ഈ നാച്വറല്‍ ആയുര്‍വേദ ബ്ലീച്ചിനുള്ള ചേരുവകള്‍. എങ്ങനെയാണ് ഈ പ്രത്യേക ബ്ലീച്ച് തയ്യാറാക്കുന്നതെന്നും ഏതെല്ലാം ഗുണം ഇതു നല്‍കുമെന്നും അറിയൂ,

നാരങ്ങ

നാരങ്ങ

ആരോഗ്യ സംരക്ഷണ ഗുണങ്ങള്‍ക്കൊപ്പം സൗന്ദര്യ സംരക്ഷണ ഗുണങ്ങളും അടങ്ങിയ ഒന്നാണ് നാരങ്ങ. ചര്‍മത്തെ ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്ചെറുനാരങ്ങ ആരോഗ്യപരമായ കാര്യങ്ങള്‍ക്കു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഏറെ മികച്ച ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സി, ആന്റി ഒാക്‌സിഡന്റുകള്‍ എന്നിവ തന്നെ ഗുണം ചെയ്യുന്നത്.നല്ലൊരു ബ്ലീച്ചിംഗ ഏജന്റിന്റെ ഗുണം നല്‍കുന്ന ഇത് ചര്‍മത്തിന് നിറം നല്‍കുന്നു. ചര്‍മ കോശങ്ങളിലേയ്ക്ക ഇത് ആഴ്ന്നിറങ്ങി കോശങ്ങള്‍ വൃത്തിയ്ക്കുന്നു. മൃതകോശങ്ങള്‍ നീക്കുന്നതിനും ചര്‍മത്തിന് തിളക്കം നല്‍കുന്നതിനും ഇത് ഏറെ നല്ലതാണ്.

പാല്‍

പാല്‍

ചര്‍മത്തിന് നിറം നല്‍കുന്നതുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സഹായകമായ ഒന്നാണ് പാല്‍. പാല്‍ വരണ്ട ചര്‍മത്തിനു യോജിച്ച നല്ലൊരു മോയിസ്ചറൈസറാണ്. ഇതുപോലെ തന്നെ ഏതു തരം ചര്‍മത്തിനും ചേര്‍ന്ന നല്ലൊരു സ്‌കിന്‍ ടോണറും. മുഖത്തെ കോശങ്ങള്‍ക്ക് ഇത് ഉറപ്പു നല്‍കുന്നു. ഇതുവഴി മുഖത്തു ചുളിവുകളും മറ്റും വീഴുന്നതു തടയുകയും ചെയ്യുന്നു. ചര്‍മകോശങ്ങളുടെ ഉള്ളിലേയ്ക്കിറങ്ങി കേടുപാടുക്ള്‍ തടയുകയും ചെയ്യുന്നു.

ചെറുപയര്‍

ചെറുപയര്‍

സൗന്ദര്യത്തിനും ചര്‍മത്തിനും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ചെറുപയര്‍. ചര്‍മത്തിനു നിറം നല്‍കാനും മൃദുത്വം നല്‍കാനും സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ചര്‍മത്തിന്റെ ഉള്ളിലേയ്ക്കിറങ്ങി ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ചര്‍മ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുന്നു. ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതു കൊണ്ടു തന്നെ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതും ചുളിവുകള്‍ വീഴുന്നതും തടയാനും ഇത് സഹായിക്കുന്നു. സോപ്പിനു പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.

മഞ്ഞള്‍

മഞ്ഞള്‍

ആയുര്‍വേദത്തിലും പല ക്രീമുകളിലും മഞ്ഞള്‍ ചര്‍മത്തിന് നിറം നല്‍കാന്‍ വേണ്ടി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഇത് ചര്‍മത്തിന് ഏറെ നല്ലതാണ്. നിറം നല്‍കാനും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ മാറ്റാനും ഏറെ നല്ലതാണിത്. സൗന്ദര്യസംരക്ഷണ വഴികളില്‍ മഞ്ഞളിന് അന്നും ഇന്നും ഏറെ പ്രാധാന്യമുണ്ട്.

ഉപ്പിനും

ഉപ്പിനും

ഉപ്പിനും ബ്ലീച്ചംഗ് ഇഫക്ടുണ്ട്. നല്ലൊരു അണുനാശിനി കൂടിയാണ് ഇത്. ഇതു വഴി മുഖത്തുണ്ടാകുന്ന മുഖക്കുരു, അലര്‍ജി പ്രശ്‌നങ്ങളെ ചെറുക്കാന്‍ ഉപ്പിനു സാധിയ്ക്കും.

തയ്യാറാക്കാന്‍

തയ്യാറാക്കാന്‍

ഒരു ടീസ്പൂണ്‍, നാരങ്ങനീര് 1 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍, ചെറുപയര്‍ പൊടി 1 ടീസ്പൂണ്‍, പൊടിയുപ്പ് ഒരു നുള്ള് എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

ഇവയെല്ലാം കൂടി ചേര്‍ത്തിളക്കി

ഇവയെല്ലാം കൂടി ചേര്‍ത്തിളക്കി

ഇവയെല്ലാം കൂടി ചേര്‍ത്തിളക്കി മുഖത്തു പായ്ക്കായി ഇടാം. ഇതിനു മുന്‍പ് മുഖം ഇളംചൂടുവെള്ളത്തില്‍ കഴുകി തുടയ്ക്കുക. അല്‍പം ഈര്‍പ്പം മുഖത്തുണ്ടാകാം. ഈ ഫേസ് പായ്ക്ക പുരട്ടി ഉണങ്ങിക്കഴിഞ്ഞാല്‍ ചെറുചൂടുവെള്ളം ഉപയോഗിച്ചു കഴുകാം.

ഈ പായ്ക്ക്

ഈ പായ്ക്ക്

ഈ പായ്ക്ക് മുഖത്തെ മൃതകോശങ്ങള്‍ നീക്കി മുഖത്തിന് നിറം നല്‍കുന്നു. കോശങ്ങള്‍ക്കുള്ളിലേയ്ക്ക് ഇതിന്റെ ഘടകങ്ങള്‍ ആഴ്ന്നിറങ്ങി ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്നു. ഇതു വഴി ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു.

മുഖത്തെ പാടുകള്‍ക്കും

മുഖത്തെ പാടുകള്‍ക്കും

മുഖത്തെ പാടുകള്‍ക്കും കുത്തുകള്‍ക്കുമെല്ലാമുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ പ്രത്യേക ഫേസ് പായ്ക്ക് . ഇതിലെ ചേരുവകളുടെ ബ്ലീച്ചിംഗ് ഇഫക്ടാണ് ഇതിനു സഹായിക്കുന്നത്. ഇവ മുഖത്തെ ഇത്തരം കുത്തുകളുടേയും പാടുകളുടേയും നിറം കുറയ്ക്കാന്‍ സഹായിക്കുന്നു.

മുഖത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനും

മുഖത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനും

മുഖത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനും മുഖത്തെ ചുളിവുകള്‍ നീക്കാനും സഹായിക്കുന്ന നല്ലൊരു വഴിയാണ് ഈ പ്രത്യേക ബ്ലീച്ച്. സാധാരണ ബ്ലീച്ചിന്റെ പാര്‍ശ്വഫലമാണ് ഇവയിലെ കെമിക്കലുകള്‍ മുഖത്തുണ്ടാക്കുന്ന ഇത്തരം ദൂഷ്യങ്ങള്‍. എന്നാല്‍ ചെറുപയര്‍ കൊണ്ടുള്ള ഈ ബ്ലീച്ച് ഇത്തരം ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നില്ല.

Read more about: skincare beauty
English summary

Special Ayurvedic Bleach For Fair Skin

Special Ayurvedic Bleach For Fair Skin, Read more to know about,
Story first published: Tuesday, December 18, 2018, 16:32 [IST]
X
Desktop Bottom Promotion