For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിന്റെ പ്രകൃതമനുസരിച്ച് വെളുക്കാം

|

നിറം കുറവെന്നത് പലരേയും അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഒന്നാണ്. നിറം കുറവ് എന്നതിലുപരി ചര്‍മ്മത്തിന്റെ ഉള്ള നിറം കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇതിന് കഴിയാത്തതാണ് പല വിധത്തില്‍ പ്രതിസന്ധികള്‍ ചര്‍മ്മത്തിന് നല്‍കുന്നത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ നിറം കുറവെന്നതിനെ മറികടക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് പ്രകൃതിദത്തമായ സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലാണ് ചര്‍മ്മത്തെ ബാധിക്കുന്നതും. സൗന്ദര്യസംരക്ഷണം വെല്ലുവിളിയാവുന്നതിന്റെ പ്രതിസന്ധി ചില്ലറയല്ല.

ചര്‍മ്മത്തിന് വെളുക്കാന്‍ വേണ്ടി ഓരോന്ന് വാരിത്തേക്കുമ്പോള്‍ അത് ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രതിസന്ധികളും അറിഞ്ഞിരിക്കണം. ചര്‍മ്മത്തിന്റെ സ്വഭാവവും പ്രതവും ഓരോ തരത്തിലാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങളെ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

<strong>ഇഞ്ചിയിട്ട മോര് ഒരു ഗ്ലാസ്സ്, ഗ്യാസിന് പരിഹാരം</strong>ഇഞ്ചിയിട്ട മോര് ഒരു ഗ്ലാസ്സ്, ഗ്യാസിന് പരിഹാരം

ഏത് തരത്തിലുള്ള ചര്‍മ്മമാണ് നിങ്ങളുടേത് എന്ന കാര്യത്തില്‍ ആദ്യം തീരുമാനമെടുക്കണം. എന്നിട്ട് മാത്രമേ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഇതെല്ലാം വാരിത്തേക്കാന്‍ പാടുകയുള്ളൂ. സൗന്ദര്യത്തിനും വെളുപ്പ് നല്‍കുന്നതിനും ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ച് വേണം കാര്യങ്ങള്‍ ചെയ്യാന്‍. അതെങ്ങനെയെന്ന് നോക്കാം.

എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന്

പലര്‍ക്കും ചര്‍മ്മത്തില്‍ എണ്ണമയം കൂടുതലായിരിക്കും. ഇത് തന്നെയാണ് ചര്‍മ്മത്തിന് വില്ലനാവുന്നതും. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് നാരങ്ങ ബെസ്റ്റാണ്. ഫേസ്പാക്ക് ഉപയോഗിക്കുന്നതില്‍ നമ്മള്‍ കൊടുക്കുന്ന ശ്രദ്ധയാണ് പലപ്പോഴും ചര്‍മ്മത്തിന്റെ സ്വഭാവം തന്നെ മാറ്റി മറിയ്ക്കുന്നത്. മുഖത്തിനനുയോജ്യമായ ഫേസ്പാക്ക് ആണെങ്കില്‍ രണ്ടാഴ്ച കൊണ്ട് തന്നെ പ്രത്യക്ഷമായ മാറ്റം നിങ്ങള്‍ക്ക് ഉണ്ടാവും. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഫേസ്പാക്ക് തയ്യാറാക്കുന്നത്

ഫേസ്പാക്ക് തയ്യാറാക്കുന്നത്

എണ്ണമയമുള്ള ചര്‍മ്മത്തിന് വെളുക്കുന്നതിന് വേണ്ടി നാരങ്ങനീരും തേനും മിക്‌സ് ചെയ്ത് ഫേസ്പാക്ക് തയ്യാറാക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും, ഒരു ടേബള്‍ സ്പൂണ്‍ തേനും ഒരു ചെറിയ സ്പൂണ്‍ ഒലീവ് ഓയിലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. പത്ത് മിനിട്ടിനു ശേഷം പഞ്ഞി ഉപയോഗിച്ച് തണുത്ത വെള്ളം കൊണ്ട് തുടച്ചു മാറ്റുക. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ രണ്ട് ആഴ്ച കൊണ്ട് ഗുണം കാണും എന്ന കാര്യം തീര്‍ച്ചയാണ്.

മുഖക്കുരുവുള്ള ചര്‍മ്മത്തിന് തക്കാളി

മുഖക്കുരുവുള്ള ചര്‍മ്മത്തിന് തക്കാളി

മുഖക്കുരു ചര്‍മ്മത്തിന്റെ ആരോഗ്യവും നിറവും കെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് തക്കാളി. മുഖക്കുരു പാടുകള്‍ പൂര്‍ണമായും നീക്കി ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഇത്.

കടലമാവും തക്കാളിയും

കടലമാവും തക്കാളിയും

തക്കാളി ആഹാരത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും തക്കാളി തന്നെയാണ് മുന്നില്‍. മുഖക്കുരു അധികമായി നിങ്ങളെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍ അതെല്ലാം മാറി ചര്‍മ്മത്തിന് തിളക്കം ലഭിയ്ക്കാന്‍ തക്കാളി മതി. അല്‍പം കടലമാവിന്റെ പൊടിയും തക്കാളി നീരും റോസ് വാട്ടറില്‍ മിക്സ് ചെയ്ത് മുഖത്ത് തേയ്ക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് ചര്‍മ്മത്തിന് നിറം നല്‍കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ഏത് ചര്‍മ്മത്തിനും

ഏത് ചര്‍മ്മത്തിനും

സൗന്ദര്യസംരക്ഷണത്തില്‍ ഏത് ചര്‍മ്മത്തിനും യോജിക്കുന്ന ഫേസ്പാക്ക് ഉണ്ട്. ഇതിനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഫേസ്പാക്ക് ഇതാ. എല്ലാ ചര്‍മ്മത്തിനും യോജിക്കുന്ന തരത്തിലുള്ള ചില ഫേസ്പാക്ക് ഉണ്ട്. വീട്ടില്‍ തന്നെ നമുക്കുണ്ടാക്കാവുന്നതാണ് ഈ ഫേസ്പാക്ക്. ഉപ്പില്ലാത്ത വെണ്ണ നാല് ടേബിള്‍ സ്പൂണ്‍ എടുത്ത് ചെറുതായി ചൂടാക്കുക. അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, അല്‍പം റോസ് വാട്ടര്‍, ഒരു നുള്ള മഞ്ഞള്‍പ്പൊടി, രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴയുടെ നീര് എന്നിവ മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത ശേഷം രാത്രി മുഴുവന്‍ മുഖത്ത് പുരട്ടി രാവിലെ കഴുകിക്കളയുക.

 സെന്‍സിറ്റീവ് ചര്‍മ്മത്തിന്

സെന്‍സിറ്റീവ് ചര്‍മ്മത്തിന്

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും പരിപ്പ് ഉത്തമമാണ്. അതുകൊണ്ട് തന്നെ ചര്‍മസംരക്ഷണത്തിന് പരിപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത് സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. പരിപ്പ് കൊണ്ടും സൗന്ദര്യ സംരക്ഷണം നടത്താം. ഒരു ടീസ്പൂണ്‍ പരിപ്പ് പൊടിച്ചത് അല്‍പം പാലില്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. രണ്ട് മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. അതിനു ശേഷം കഴുകിക്കളയാം.

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്

ചര്‍മ്മം വരണ്ടിരിക്കുന്നത് പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. ഇത് ചര്‍മ്മം ഒന്നു കൂടി ഇരുണ്ട നിറത്തില്‍ കാണിക്കുന്നതിന് കാരണമാകുന്നു. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനായി പ്രകൃതിദത്തമായ രീതിയില്‍ ഫേസ്പാക്ക് തയ്യാറാക്കാവുന്നതാണ്. വരണ്ട ചര്‍മ്മത്തിന് പ്രകൃതി ദത്തമായ രീതിയിലുള്ള ഫേസ്പാക്ക് തയ്യാറാക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ ഒരു ടേബിള്‍ സ്പൂണ്‍, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, എന്നിവ എല്ലാം മിക്സ് ചെയ്ത് മുഖത്ത് തേച്ച് അഞ്ച് മിനിട്ട് മസ്സാജ് ചെയ്യുക. അതിനു ശേഷം കഴുകിക്കളയുക.

വാര്‍ദ്ധക്യം പിടിച്ച ചര്‍മ്മം

വാര്‍ദ്ധക്യം പിടിച്ച ചര്‍മ്മം

അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധി ആദ്യം ബാധിക്കുന്നത് ചര്‍മ്മത്തെയാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഫേസ്പാക്ക് വീട്ടില്‍ തയ്യാറാക്കാം. വാര്‍ദ്ധക്യം പലപ്പോഴും നമ്മുടെ സൗന്ദര്യത്തിന് വില്ലനാണ്. അതുകൊണ്ട് തന്നെ ഇതിനെ ഒഴിവാക്കാന്‍ ഏറ്റവും പറ്റിയ ഫേസ്പാക്ക് ഏതാണെന്ന് നോക്കാം. പപ്പായയില്‍ രണ്ട് സ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖത്ത് ഉപയോഗിക്കുക. ഇത് ഏത് ബ്യൂട്ടി പാര്‍ലറില്‍ പോയാല്‍ ലഭിയ്ക്കുന്നതിനേക്കാള്‍ യുവത്വമുള്ള ചര്‍മ്മം നല്‍കും.

English summary

skin glowing remedies for different skin type

We have listed some fairness remedies for different skin, take a look.
X
Desktop Bottom Promotion