For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തു വെളുപ്പുംകറുപ്പും, പരിഹാരം പെട്ടെന്ന്‌

|

പല കാരണങ്ങൾ കൊണ്ട് ചർമ്മത്തിൽ കുരുക്കൾ ഉണ്ടാകാം.ചർമ്മ രോഗങ്ങൾ,കാലാവസ്ഥ വ്യതിയാനങ്ങൾ,ചർമ്മത്തിലെ അണുബാധ,ഹോർമോൺ വ്യതിയാനങ്ങൾ,നിറവ്യത്യാസം,സമ്മർദ്ദം,ജനിതക കാരണങ്ങൾ എന്നിവ ഇതിന് കാരണമാകാം.

നെഞ്ചിലും കൈയിലും മുഖത്തുമെല്ലാം ഇത്തരം ചർമ്മപ്രശ്‍നങ്ങൾ ഉണ്ടാകാം.നിങ്ങളുടെ ചർമ്മത്തിൽ പൊള്ളലോ അപകടമോ ,അലർജിയോ ഉണ്ടെങ്കിൽ ചർമ്മത്തിൽ കറുത്ത പാടുകളും കുരുക്കളും കണ്ടേക്കാം.

നിങ്ങൾ ചെയ്യേണ്ടത് പ്രകൃതി ദത്തമായ ചില പ്രതിവിധികൾ ചെയ്തു നോക്കുകയാണ്.ഇവ വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ ചർമ്മത്തിനെ മനോഹരമാക്കുന്നവയുമാണ്.ഈ 10 വീട്ടുവൈദ്യങ്ങൾ ചുവടെ കൊടുക്കുന്നു.

കറ്റാർവാഴ

കറ്റാർവാഴ

കറ്റാർവാഴ മുറിച്ചു ജ്യൂസ് എടുക്കുക.ഇവ വിരലുകൊണ്ട് ചർമ്മത്തിൽ നന്നായി പുരട്ടുക.അര മണിക്കൂറിനു ശേഷം സാധാരണം വെള്ളത്തിൽ കഴുകിക്കളയുക.ഇത് ആഴ്ചയിൽ 2 -3 തവണ ചെയ്താൽ മികച്ച ഫലം ലഭിക്കും.

ഓട്സ്

ഓട്സ്

ഒരു ബൗളിൽ 2 സ്പൂൺ ഓട്സ് എടുക്കുക. ഇതിലേക്ക് 2 -3 സ്പൂൺ ചൂട് വെള്ളവും അര സ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിക്കുക.ഇത് പ്രശ്‌നമുള്ള ചർമ്മത്തിൽ പുരട്ടി 5 മിനിട്ടിനു ശേഷം നനഞ്ഞ കൈ ക=കൊണ്ട് മസ്സാജ് ചെയ്യുക.അതിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെർജിൻ വെളിച്ചെണ്ണ കൈയിലെടുത്തു നന്നായി തിരുമി ചൂടാക്കുക. ഈ എണ്ണ ചർമ്മത്തിൽ പുരട്ടുക. 5 -10 മിനിറ്റ് കഴിയുമ്പോൾ ചർമ്മം ഇത് ആഗീരണം ചെയ്തു കഴിയും.ഇത് ദിവസവും 2 -3 പ്രാവശ്യം ചെയ്യുക

ഗ്രീൻ ടീ

ഗ്രീൻ ടീ

ഗ്രീൻ ടീ ബാഗ് ഒരു കപ്പ് ചൂട് വെള്ളത്തിൽ 10 മിനിറ്റ് മുക്കി വയ്ക്കുക.ടീ ബാഗ് മാറ്റിയ ശേഷം അതിലേക്ക് കുറച്ചു അരിമാവ് ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക.ഇത് ചർമ്മത്തിൽ പുരട്ടി 15 -20 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകുക.

 തൈര്

തൈര്

കട്ടിയായി തൈര് പ്രശ്നമുള്ള ചർമ്മത്തിൽ പുരട്ടുക.20 -30 മിനിട്ടിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയുക.ഇത് ദിവസവും ചെയ്യുക

 ബേക്കിങ് സോഡാ

ബേക്കിങ് സോഡാ

ഒരു കപ്പ് വെള്ളത്തിൽ 2 സ്പൂൺ ബേക്കിങ് സോഡാ ചേർക്കുക .പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പ്രശ്‌നമുള്ള ഭാഗത്തു പുരട്ടി,ഏതാനും മിനിറ്റ് നന്നായി ഉരസുക.

വിറ്റാമിൻ ഇ ഓയിൽ

വിറ്റാമിൻ ഇ ഓയിൽ

1 -2 വിറ്റാമിൻ ഇ ഗുളിക മുറിച്ചു എണ്ണയെടുക്കുക.അതിലേക്ക് 1 സ്പൂൺ ആവണക്കെണ്ണ കൂടി ചേർത്ത് യോജിപ്പിക്കുക.ഇത് പ്രശ്‌നമുള്ള ഭാഗത്തു രാത്രി കിടക്കുന്നതിനു മുൻപ് പുരട്ടുക.രാവിലെ സാധാരണ വെള്ളത്തിൽ കഴുകിക്കളയുക.ഇത് പതിവായി ചെയ്താൽ നല്ല ഫലം ലഭിക്കും.ദിവസവും രണ്ടു പ്രാവശ്യം വിറ്റാമിൻ ഇ ഗുളിക ചർമ്മത്തിൽ പുരട്ടി 10 -15 മിനിറ്റ് മസ്സാജ് ചെയ്താലും മതിയാകും.ഇത് ഏതാനും ആഴ്ചകൾ ചെയ്താൽ തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം ലഭിക്കും

English summary

Say Bye Bye To Uneven Skin With These Home Remedies

Say Bye Bye To Uneven Skin With These Home Remedies, read more to know about,
Story first published: Monday, March 5, 2018, 16:13 [IST]
X
Desktop Bottom Promotion