സ്വകാര്യ ഭാഗങ്ങളിലെ ചൊറിച്ചിലകറ്റാൻ വീട്ടുവൈദ്യം

Posted By: Jibi Deen
Subscribe to Boldsky

ഇത് ഒരു ഫംഗൽ അണുബാധയാണ്.സാധാരണ നനവുള്ള ശരീര ഭാഗങ്ങളിൽ അതായത് യോനീഭാഗം,മലദ്വാരം,തുടയിടുക്ക് എന്നിവിടങ്ങളിൽ ചുവന്ന പാട്,ചൊറിച്ചിൽ,എരിച്ചിൽ,തൊലി ഇളകൽ എന്നീ ലക്ഷണങ്ങളോടെ കാണപ്പെടുന്നു.പ്രമേഹ രോഗികളിലും പ്രതിരോധ ശേഷി ഇല്ലാത്തവരിലും,തടിയുള്ളവരിലും ഇത് കാണാം.

jck itch

ഇറുകിയ വസ്ത്രങ്ങൾ ധരിക്കുക,നനവുണ്ടായിരിക്കുക,ചർമ്മത്തെ ഉരസുക,ഫംഗൽ അണുബാധ,അലർജി,അമിത വിയർപ്പ്,ബാക്ടീരിയകളുടെ അമിത വളർച്ച എന്നിവ ഇതിനു കാരണമാകുന്നു.മറ്റു ചില കാരണങ്ങൾ ചൂട്,ഹ്യൂമിഡിറ്റി ,അമിത് വ്യായാമം ,പൊതു ശുചിമുറിയുടെ ഉപയോഗം എന്നിവയാണ്.ശരിയായ രീതിയിൽ താഴെപ്പറയുന്ന വീട്ടുവൈദ്യം പിന്തുടർന്നാൽ തുടയിടുക്കിലെ ചൊറിച്ചിൽ അകറ്റാം.

വൃത്തിയാക്കൽ

വൃത്തിയുള്ള വെള്ളത്തിൽ പതിവായി കഴുകുന്നത് ചൊറിച്ചിൽ അകറ്റാൻ നല്ലതാണ്.വരണ്ടതായി തോന്നുന്നുവെങ്കിൽ തണുത്തവെള്ളവും ടവ്വലും ഉപയോഗിച്ച് കഴുകാവുന്നതാണ്.

കുറിപ്പ് - പൊതുവായ ടവൽ ഉപയോഗിച്ചാൽ അണുബാധ ബാക്കിയുള്ള ശരീരഭാഗങ്ങളിലും പകരും.അതിനാൽ അണുബാധ ഉള്ളിടത് തുടയ്ക്കാൻ പ്രത്യേകം ടവൽ ഉപയോഗിക്കുക.

jck

ആപ്പിൾ സിഡാർ വിനാഗിരി

ആരോഗ്യപരമായ ധാരാളം ഗുണങ്ങളുള്ളതാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍.ഇതിലെ ആന്റി ഫംഗൽ ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ വളരെ സഹായകരമാണ്. 2 കപ്പ് ചൂട് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ് ആപ്പിള് സിഡാര്‍ വിനീഗര്‍ ഒഴിച്ച് ചൊറിച്ചില്‍ ഉള്ള സ്ഥലം കഴുകുക. അതിനുശേഷം ഉണങ്ങാൻ അനുവദിക്കുക ദിവസവും രണ്ടു മൂന്ന് പ്രാവശ്യം ചെയ്താൽ മികച്ച ഫലം ലഭിക്കും

jck

മദ്യം

90% ഐസോപ്രോപയ്ൽ മദ്യത്തിൽ ഒരു കോട്ടൺ ബോൾ ഇട്ടു, രോഗബാധിത പ്രദേശത്ത് നേരിട്ട് വയ്ക്കുക. ഇത് ഉടനെ അവിടത്തെ ഫംഗസിനെ നശിപ്പിച്ചു പ്രദേശം വരണ്ടതായി നിലനിർത്തും. ദിവസത്തിൽ പലപ്രാവശ്യം ആവർത്തിക്കുക.എന്നാൽ ലക്ഷണങ്ങൾ പമ്പ കടക്കും

ലിസാറിന്

ആന്റി ഫംഗൽ,ആന്റി ബാക്റ്റീരിയൽ,ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ള ലിസാറിന് വളരെ മികച്ച പ്രതിവിധിയാണ്.ഈ മൗത്ത് വാഷ് കോട്ടണിൽ മുക്കി പ്രശനമുള്ള ഭാഗത്തു വച്ചാൽ അല്പം എരിയുമെങ്കിലും പെട്ടെന്ന് പരിഹാരം ലഭിക്കും

jck

വെളുത്ത വിനാഗിരി

വിനാഗിരിയുടെ ഒരു ഭാഗത്തിൽ നാലു ഭാഗ൦ വെള്ളം ചേർത്ത് മിക്സ് ചെയ്യുക. ഇത് ചൊറിച്ചിൽ ഉള്ള ഭാഗത്തു പുരട്ടുക. സ്വയം ഉണങ്ങാൻ അനുവദിക്കുക , അതു കഴുകേണ്ട ആവശ്യമില്ല. ഒരു ദിവസത്തിൽ രണ്ട് തവണ ആവർത്തിക്കുക.

ഇതിനു പകരം, വെളിച്ചെണ്ണയും വെള്ള വിനാഗിരിയും തുല്യ ഭാഗമായി ചേർത്ത് പ്രശ്‌ന ബാധിത പ്രദേശത്ത് പുരട്ടുക. 4 മണിക്കൂർ ശേഷം കഴുകുക.

jck

ബ്ലീച്ച്

തുടയിടുക്കിലെ ചൊറിച്ചിലിന് മറ്റൊരു പരിഹാരമാണിത്.ഒരു ബാത്ത് ടബ്ബിൽ നാലിലൊന്ന് ബ്ലീച്ച് കൂട്ടിച്ചേർത്തത് 15 മിനിറ്റ് നേരത്തേക്ക് രോഗബാധിതഭാഗത്തെ മുക്കിവയ്ക്കുക. അപ്പോൾ പ്രദേശം വരണ്ടതായി കാണാം . പ്രശ്നം സ്ഥിരമായി മാറുന്നതുവരെ ഈ പ്രക്രിയ തുടർച്ചയായി ആവർത്തിക്കുക.

ഉപ്പു വെള്ളത്തിലെ കുളി

ഉപ്പ് അണുബാധയെ തുരത്തും.ബാത്ത് ടബ്ബിൽ 200 ഗ്രാമ ഉപ്പിട്ട് 30 മിനിറ്റ് ശരീരം മുക്കി വയ്ക്കുക.അതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകുക.ചൊറിച്ചിൽ മാറുന്നതുവരെ എല്ലാ ദിവസവും രാത്രി ഇത് തുടരുക

jck

ഉള്ളി

ഈ പ്രതിവിധി നിങ്ങൾക്ക് വിചിത്രമായി തോന്നിയേക്കാം.എന്നാൽ ചൊറിച്ചിലിനു ഇത് വളരെ മികച്ചതാണ്.ഒരു ഉള്ളി വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം അരച്ചെടുക്കുക.ഇത് ചൊറിച്ചിൽ ഉള്ള ബഹ്‌ഗത്തു പുരട്ടുക.30 മിനിട്ടിനു ശേഷം കഴുകി കളയുക. ഇതിനു പകരമായി ഉള്ളി ജ്യൂസോ ഉള്ളി എണ്ണയോ പുരട്ടാവുന്നതാണ്.

വെളുത്തുള്ളി

ആന്റി ഫംഗൽ ഗുണങ്ങളുള്ള വെളുത്തുള്ളി അരച്ച് 30 മിനിറ്റ് പുരട്ടുന്നത് മികച്ച ഫലം നൽകും.വെളുത്തുള്ളി എണ്ണയും ഇതിനു പകരം ഉപയോഗിക്കാവുന്നതാണ്.അല്പം വെളുത്തുള്ളിയും ഗ്രാമ്പൂവും വറുത്തു ഒലിവെണ്ണയിൽ ചേർത്ത് പുരട്ടുക

കുറിപ്പ് -സെൻസിറ്റിവ് ചർമ്മമുള്ളവർ ഇത് പ്രയോഗിക്കാതിരിക്കുക.ഇത് ചർമ്മത്തിന് എരിച്ചിൽ ഉണ്ടാക്കും.

jck

ബേക്കിങ് സോഡാ

ബേക്കിങ് സോഡയും വെള്ളവും ചേർത്ത പേസ്റ്റ് ചൊറിച്ചിൽ ഉള്ള ഭാഗത്തു പുരട്ടുക.ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.ഹൈഡ്രജൻ പെറോക്സൈഡ് ഇതിനു പകരം ഉപയോഗിക്കാവുന്നതാണ്

English summary

Remedies for Jock Itch

The symptoms and signs of jock itch may come and go, and many cases of jock itch resolve spontaneously without any treatment. Jock itch is primarily seen in the groin, although it may spread to the inner thighs, genitals (including penis, scrotum, labia, and vaginal opening), and anus.
Story first published: Thursday, April 12, 2018, 8:00 [IST]