ഫേഷ്യൽസ് മുഖം വികൃതമായ കഥകൾ

Posted By: Jibi Deen
Subscribe to Boldsky

ഫേഷ്യൽസ് മുഖം വികൃതമായ കഥകൾ

ചർമ്മസംരക്ഷണത്തിന്റെ ആരോഗ്യകരമായ ഒരു ഭാഗമാണ് ഫേഷ്യൽസ്.എന്നാൽ ചിലർക്ക് നിർഭാഗ്യവശാൽ ഇത് നെഗറ്റീവ് അനുഭവം ഉണ്ടാക്കിയിട്ടുണ്ട്.നിങ്ങൾക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല

IMG

30 വർഷത്തെ പരിചയമുള്ള ഒരു എസ്തെറ്റിഷ്യൻ പറയുന്നത് പലപ്പോഴും ഇത് ധാരാളം നെഗറ്റീവ് പ്രതികരണം ഉണ്ടാക്കാറുണ്ട് എന്നാണ്.പ്രസിദ്ധ ഫേഷ്യലിസ്റ്റ് ആയ റെനെ റൗള് പറയുന്നത് വീട്ടിലെ ചർമ്മസംരക്ഷണം ഇപ്പോൾ ഏതാണ്ട് കുറഞ്ഞിരിക്കുകയാണ്.അപ്പോയിന്മെന്റ് എടുത്തു വരുന്ന പലരും വിപണിയിലെ പല പരുഷമായ ഉത്പന്നങ്ങളും ഉപയോഗിച്ച് ചർമ്മത്തിലെ ഈർപ്പമെല്ലാം നഷ്ട്ടപ്പെട്ട അവസ്ഥയിലാണ് .ഇത്തരം ചർമ്മങ്ങൾ നെഗറ്റീവ് പ്രതികരണം ഉണ്ടാക്കും.(ഉദാഹരണത്തിന് രാത്രിയിൽ ഫേഷ്യലിന് മുൻപ് നിങ്ങൾ സോണിക് ബ്രെഷ് ഉപയോഗിച്ച് ക്ലീൻസ് ചെയ്യുകയും തുടർന്ന് ഡെർമ റോളിംഗും ചെയ്തു രാവിലെ വിറ്റാമിൻ സി സീറവും ഉച്ചയ്ക്ക് ശേഷം ഫേഷ്യലും ചെയ്യുമ്പോൾ നിങ്ങളുടെ ചർമ്മത്തിന് അസ്വസ്ഥതകൾ തുടങ്ങും.)

FACIAL

റൗള്ഒ പറയുന്നത് ഒരു അറിവുള്ള എസ്തെറ്റിഷ്യൻ അവർ ചെയ്യുന്നതിനെക്കാൾ തന്റെ ക്ലയന്റ് വീട്ടിൽ ചർമ്മസംരക്ഷണത്തിനു എന്തെല്ലാം ചെയ്യുന്നുവെന്ന് അറിഞ്ഞിരിക്കണം.തനിക്കൊരു പുതിയ ക്ലയന്റ് വരുമ്പോൾ അവർക്ക് കൂടുതൽ കഠിനമായ കെമിക്കൽ പീലിംഗ് ചെയ്യുന്നതിന് മുൻപ് അവരുടെ ചർമ്മത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചു ആരോഗ്യകരമായ അവസ്ഥയിൽ താൻ എത്തിക്കാറുണ്ടെന്ന് റൗൾ പറയുന്നു.

FACIAL

എന്നാൽ എല്ലാ എസ്തറ്റിഷ്യനും ക്ലൈയന്റും തമ്മിലുള്ള ബന്ധം നല്ലതായിരിക്കണമെന്നില്ല.അപ്പോഴാണ് ഫേഷ്യൽ വികൃതമാക്കുന്ന അവസ്ഥയിൽ എത്തുന്നത്.ഞങ്ങൾ ബെർഡി വായനക്കാരോട് സംസാരിച്ചപ്പോൾ അവരുടെ ചില പേടിപ്പിക്കുന്ന അനുഭവ കഥകൾ പറഞ്ഞുതന്നു.ഫേഷ്യൽ മോശം അനുഭവം കൊടുത്ത ആറു കഥകൾ ചുവടെ കൊടുക്കുന്നു.

IMG

ആഴ്ചയുടെ അവസാനം ഞാൻ ഒരു സ്പാ യിൽ പോയി.സ്പാ അവധിയായിരിക്കും എന്ന് വിചാരിച്ച ഒരു ദിവസമാണ് ഞങ്ങൾക്ക് ബുക്ക് ചെയ്തപ്പോൾ ലഭിച്ചത്.ഇത് കാണാൻ അത്ര സുഖകരമല്ല എന്ന് പറഞ്ഞു എന്റെ സുഹൃത്തുക്കൾ വേറെ സ്പാ നോക്കാം എന്ന് എന്നെ നിർബന്ധിച്ചു.ഫേഷ്യൽ തുടങ്ങിയപ്പോൾ തന്നെ ആ സ്ത്രീ ചില വസ്തുക്കൾ എന്റെ കണ്ണിൽ ഇട്ടു. ആദ്യം ഞാൻ വിനീതയായി ഇരുന്നു.കാരണം നമ്മൾ കണ്ണ് അടച്ചിരുന്നാലും ചില വസ്തുക്കൾ കണ്ണിൽ വീഴുമല്ലോ.പക്ഷേ ഇത് അല്പം കഠിനമായിരുന്നു.കോൺടാക്റ്റ് ലെന്സ് ഉപയോഗിച്ചിരുന്ന എന്റെ കണ്ണിനെ ഇത് അസ്വസ്ഥമാക്കി.അപ്പോൾ ആ സ്ത്രീ പച്ച നിറത്തിലെ ചൂട് ടീ ബാഗ് കണ്ണിൽ വയ്ക്കാൻ തന്നു.ഞാൻ ഒരു തക്കാളി പോലെ ചുവന്നു.ഒരു ആഴ്ച കഴിഞ്ഞപ്പോൾ നിറവ്യത്യാസവും എന്റെ കോപവും വർദ്ധിച്ചു.

FACE

എന്റെ എസ്തെറ്റിഷ്യൻ കൃഷ്ണമണികളെ പോലും നശിപ്പിച്ചുവെന്ന് പാട്രിക്ക പറയുന്നു.

ഒരു വർഷം മുൻപ് ഞാൻ ആദ്യം കണ്ട എസ്തെറ്റിഷ്യൻ എന്റെ വായുടെയും താടിയിലും ഉണ്ടായിരുന്ന മുഖക്കുരു മാറ്റാൻ സൂചി കൊണ്ട് കുത്താൻ തീരുമാനിച്ചു.ഒന്നും ചോദിക്കാതെ അവർ എല്ലാ കുരുക്കളെയും പൊട്ടിച്ചു.അപ്പോൾ എല്ലാ കുരുക്കളും അപ്രത്യക്ഷമായതുപോലെ ഉണ്ടായിരുന്നു.പിന്നീട് എല്ലാം ഭയാനകമാം വിധം തിരിച്ചുവന്നു.ഒരു വർഷം കഴിഞ്ഞിട്ടും ഞാൻ ഇപ്പോഴും കഷ്ടപ്പെടുകയാണ്.എല്ലാ കുരുക്കളും കട്ടിയും വീർത്തതുമായി.ഞാൻ അടുത്തു കണ്ട എസ്തറ്റിഷ്യൻ വളരെ സൗമ്യമായി എല്ലാം വെള്ളവും കറ്റാർ വാഴ ജെല്ലും ഉപയോഗിച്ച് നീക്കി.ഇപ്പോൾ പാടുകളെയും നിറവ്യത്യാസത്തെയും കുറിച്ച് സംസാരിക്കുകയെ വേണ്ട എന്ന് മിഷേൽ പറയുന്നു

FACIAL

ആദ്യ ഫേഷ്യൽ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ മുഖത്തും ,കണ്ണിനു താഴെയും എല്ലാം വലിയ ബ്രൗൺ പാടുകൾ കണ്ടു.കൂടാതെ നെറ്റിയുടെ നടുവിൽ ഒരു വലിയ പാട്.ഫേഷ്യൽ എനിക്ക് വലിയ ദുഃഖം ഉണ്ടാക്കി.ഒരു മണിക്കൂർ എന്റെ ജീവിതം മാറ്റി മറിക്കുമെന്ന് വിചാരിച്ചതേയില്ല.ഈ പാടുകൾ നേരിയതാക്കാൻ ഞാൻ ശ്രമിച്ചു.ഫേഷ്യൽ എന്റെ ചർമ്മത്തെ മാറ്റിയതോർത്തു ഒരു മാസവും ഞാൻ കരഞ്ഞു.അതിനുശേഷം രണ്ടു ഫേഷ്യൽ കൂടി ഞാൻ ചെയ്തു.സ്കിൻ ലോൺഡ്രി മാത്രം ചെയ്തു ബാക്കിയെല്ലാം എന്നിലേക്ക് വിട്ടു. 10 വർഷത്തിനുശേഷം ഇപ്പോൾ ചെറിയ പാടുകൾ മാത്രമായി എന്ന് വിക്ടോറിയ പറയുന്നു.

English summary

Negative Results Of Facials

Facials are supposed to be good, but some experiences here give us a brief about negative result of facials.