തേനും ആര്യവേപ്പും 5ദിവസം മുഖത്തിന് നിറം ഉറപ്പ്‌

Posted By:
Subscribe to Boldsky

ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുക എന്നത് പലരെ സംബന്ധിച്ചിടത്തോളം പ്രശ്‌നമുള്ള ഒന്നാണ്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാവരും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് ചര്‍മ്മത്തിന് നിറം കുറവ്, മുഖക്കുരു മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ. എന്നാല്‍ ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ പലപ്പോഴും പല വിധത്തില്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും ബ്യൂട്ടിപാര്‍ലര്‍ തോറും കയറിയിറങ്ങി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

എള്ളെണ്ണ കൊണ്ട് പ്രായം പത്ത് കുറക്കാം ഇങ്ങനെ

ഇത് ചര്‍മ്മത്തിന് കൂടൂതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ പല വിധത്തിലാണ് ചര്‍മ്മത്തെ ബാധിക്കുന്നത്. സൗന്ദര്യസംരക്ഷണത്തിന് അത്യാവശ്യമായിട്ടുള്ളത് എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ ചര്‍മ്മത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നമുക്ക് കൊണ്ട് വരാവുന്നതാണ്. ആര്യവേപ്പും തേനും ചേര്‍ന്നാല്‍ ഇത് നമുക്ക് ബോധ്യമാവുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ആര്യവേപ്പും തേനും മിക്‌സ് ചെയ്ത് തേച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

മൂന്നോ നാലോ ആര്യവേപ്പിന്റെ ഇലയും ഒരു ടേബിള്‍ സ്പൂണ്‍ തേനും ആണ് ആവശ്യമുള്ളത്. ആര്യവേപ്പിന്റെ ഇല അല്‍പസമയം വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം ഇതിലേക്ക് തേന്‍ നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. തുടര്‍ച്ചയായി അഞ്ച് ദിവസം ഇത് തുടരണം. ഇത് ചര്‍മ്മത്തിന് പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്.

മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം നല്‍കുന്ന കാര്യത്തില്‍ ആര്യവേപ്പും തേനും ചേര്‍ന്ന മിശ്രിതം മികച്ചതാണ്. ഇത് അഞ്ചി ദിവസം തുടര്‍ച്ചയായി ചെയ്താല്‍ തന്നെ നിങ്ങള്‍ക്ക് മാറ്റം മനസ്സിലാക്കാന്‍ കഴിയും. ഇത് പെട്ടെന്ന് തന്നെ ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം നല്‍കുന്നതിനും ഇത് സഹായിക്കുന്നു. ഈ മിശ്രിതം മുഖത്ത് മാത്രമല്ല ശരീരത്തില്‍ മൊത്തം ഉപയോഗിക്കാവുന്നതാണ്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലെന്നത് തന്നെയാണ് കാര്യം. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നു.

 മുഖത്തെ കറുത്ത പാടുകള്‍

മുഖത്തെ കറുത്ത പാടുകള്‍

മുഖത്തുണ്ടാവുന്ന കറുത്ത പാടുകള്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന് പരിഹാരം കാണുന്നതിനും കറുത്ത പാടുകള്‍ ഇല്ലാതാക്കുന്നതിനും വളരെ ഫലപ്രദമായ ഒന്നാണ് ആര്യവേപ്പും തേനും ചേര്‍ന്ന മിശ്രിതം.

ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍

ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍

ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ് തേന്‍ മിശ്രിതം. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രശ്‌നത്തെ പെട്ടെന്ന് തന്നെ പരിഹരിക്കാവുന്നതാണ്.

മുഖത്തെ പാടുകള്‍

മുഖത്തെ പാടുകള്‍

മുഖത്തുണ്ടാവുന്ന പാടുകള്‍ ഇല്ലാതാക്കുന്നതിനും ഇത്തരം പാടുകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ആര്യവേപ്പ്. തേനും ആര്യവേപ്പും മിക്‌സ് ചെയ്ത് തേക്കുന്നത് ഏത് മാറാത്ത പാടുകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്.

ചര്‍മ്മത്തിലുണ്ടാവുന്ന അലര്‍ജി

ചര്‍മ്മത്തിലുണ്ടാവുന്ന അലര്‍ജി

ചര്‍മ്മത്തിലുണ്ടാവുന്ന അലര്‍ജി പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ സൗന്ദര്യത്തിന് പ്രശ്‌നമുണ്ടാക്കുന്നത്. എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു ആര്യവേപ്പും തേനും ചേര്‍ന്ന മിശ്രിതം. ഇത് ചര്‍മ്മത്തിലെ അലര്‍ജി പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പും തേനും. ഇത് രണ്ടും ചേര്‍ന്ന മിശ്രിതം മുഖത്ത്‌തേച്ച് പിടിപ്പിച്ചാല്‍ അത് മുഖക്കുരുവിനെ ഇല്ലാതാക്കുന്നു.

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

പലപ്പോഴും അകാല വാര്‍ദ്ധക്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇതിന് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിലെ കോശങ്ങളെ പ്രായാധിക്യത്തില്‍ നിന്ന് പരിഹരിക്കുന്നതിനും സഹായിക്കുന്നു വേപ്പും തേനും.

 അനാവശ്യ രോമങ്ങള്‍

അനാവശ്യ രോമങ്ങള്‍

മുഖത്തും ശരീരത്തിലും ഉണ്ടാവുന്ന അനാവശ്യ രോമങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. മേല്‍ച്ചുണ്ടിലും മുഖത്തും ഉണ്ടാവുന്ന രോമങ്ങളെ വെറും അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ഇല്ലാതാക്കുന്നു.

English summary

Neem and honey face pack for clear and smooth skin

Neem and honey face pack for clear and smooth skin. This mask will help to control oil production and rejuvenate your skin.
Story first published: Wednesday, March 21, 2018, 11:09 [IST]