കൈയ്യും കാലും വെളുക്കാന്‍ ഒരാഴ്ച

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണം എന്ന് പറയുമ്പോള്‍ അത് പലപ്പോഴും മുഖത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ ശരീരത്തിന്റെ മൊത്തം സൗന്ദര്യമാണ് സൗന്ദര്യസംരക്ഷണത്തില്‍ വരുന്നത്. മുഖം മാത്രം വെളുത്ത് ഇരുന്നിട്ട് കൈ കാലുകള്‍ കറുത്തതാണെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. സൗന്ദര്യമെന്നാല്‍ നിറമാണെന്ന് അര്‍ത്ഥമില്ല. എന്നാല്‍ നിറത്തിനും സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ സ്ഥാനമുണ്ട്. സൗന്ദര്യസംരക്ഷണത്തില്‍ പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് കൈകാലുകളിലെ നിറവ്യത്യാസം.

പലപ്പോഴും മുഖത്തേക്കാള്‍ കൈകാലുകളിലെ നിറം കുറവാണ് പലരേയും അലട്ടുന്നത്. കൈലിനും കൈക്കും നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കാണുന്ന ശരീര ഭാഗങ്ങളിലെല്ലാം മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് നിറ വ്യത്യാസം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതിന് പരിഹാരം കാണാന്‍ പല വിധത്തിലുള്ള ഒറ്റമൂലികള്‍ ഉണ്ട്. ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന സ്ഥലങ്ങളാണ് കൈയ്യും കാലും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും കൈയ്യിനും കാലിനും ആണ്.

വിയര്‍പ്പ് നാറ്റം പേടിക്കണ്ട, പരിഹാരം നിമിഷനേരം

കൈയ്യിന്റേയും കാലിന്റേയും കറുപ്പ് ഇല്ലാതാക്കി ശരീരത്തിന് നിറവും തിളക്കവും നല്‍കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലെന്ന് മാത്രമല്ല ഇത് എല്ലാ വിധത്തിലും സൗന്ദര്യത്തിന് സഹായിക്കുകയും ചെയ്യുന്നു. എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ആണ് ഇത്തരത്തില്‍ കൈക്കും കാലിനും നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

പച്ചപ്പാല്‍

പച്ചപ്പാല്‍

പച്ചപ്പാല്‍ ഉപയോഗിച്ച് കൈക്കും കാലിനും നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാം. പാലിന്റെ പത നല്ലതു പോലെ കൈയ്യിലും കാലിലും തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇതിലുള്ള ലാക്ടിക് ആസിഡ് ആണ് ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ സഹായിക്കുന്നത്. ഇത് കൈക്കും കാലിനും നല്ല നിറം നല്‍കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത്തരം ഭാഗങ്ങളില്‍ ചര്‍മ്മത്തിന് കട്ടി കൂടുതലാണ്. ഇത് ചര്‍മ്മത്തെ സോഫ്റ്റ് ആക്കുകയും ചെയ്യുന്നു.

ഓറഞ്ച് തൊലിയും പാലും

ഓറഞ്ച് തൊലിയും പാലും

ഓറഞ്ച് തൊലിയും പാലും ചേര്‍ന്ന മാസ്‌ക് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. നല്ലതു പോലെ ഉണക്കിപ്പൊടിച്ച ഓറഞ്ച് തൊലി പാലില്‍ മിക്‌സ് ചെയ്ത് ഇത് കൈയ്യിലും കാലിലും തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് ദിവസം ഇത് തുടര്‍ച്ചയായി ചെയ്യുക. ഇത് കൈക്കും കാലിനും നിറം വര്‍ദ്ധിപ്പിക്കുന്നു. നിറം കുറഞ്ഞ കൈക്കും കാലിനും ഉത്തമ പരിഹാരമാണ് പാലും ഓറഞ്ച് തൊലിയും.

 ചന്ദനവും തക്കാളിയും

ചന്ദനവും തക്കാളിയും

ചന്ദനം തക്കാളി നീരില്‍ മിക്‌സ് ചെയ്ത് ഇത് കൈയ്യിലും കാലിലും തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കൈകാലിലെ നിറം വര്‍ദ്ധിപ്പിച്ച് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. 20 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തിലാണ് കഴുകിക്കളയേണ്ടത്.

കടലമാവ്

കടലമാവ്

കടലമാവ് കൊണ്ട് ഇത്തരം പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാം. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ കടലമാവ് പാലില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് കൈയ്യിലും കാലിലും തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ ഉണങ്ങിക്കഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് എന്നും വൈകുന്നേരം ചെയ്താല്‍ അത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

 കറ്റാര്‍ വാഴ കുക്കുമ്പര്‍

കറ്റാര്‍ വാഴ കുക്കുമ്പര്‍

കറ്റാര്‍ വാഴ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും അവസാന വാക്കാണ്. ഇതിനോടൊപ്പം അല്‍പം കുക്കുമ്പര്‍ നീര് കൂടി മിക്‌സ് ചെയ്ത് അത് കൈക്കും കാലിനും തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് നിറവും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. മാത്രമല്ല കാലില്‍ കറ്റാര്‍ വാഴ കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യാം. ഇത് ചര്‍മ്മത്തിന്റെ നിറത്തിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് നീര് കൊണ്ടും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാം. ഉരുളക്കിഴങ്ങ് നീരില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് അത് കൈയ്യിലും കാലിലും തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം കൊണ്ട് കൈയ്യിലും കാലിലും തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇതും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കൈക്കുഴയിലെ കറുപ്പകറ്റാനും ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് ഇത്.

നാരങ്ങയും മഞ്ഞളും

നാരങ്ങയും മഞ്ഞളും

നാരങ്ങ നീരും മഞ്ഞള്‍പ്പൊടിയും കുക്കുമ്പറും മിക്‌സ് ചെയ്ത് ഇത് കൈയ്യിലും കാലിലും തേച്ച് പിടിപ്പിക്കുക. ശരീരത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന എല്ലാ മാര്‍ഗ്ഗങ്ങളും ഇതിലുണ്ട്. ഇഇത് ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ചെയ്താല്‍ മതി ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍.

ബദാം

ബദാം

എന്നും രാവിലെ വെള്ളത്തിലിട്ട് കുതിര്‍ത്ത ബദാം കഴിക്കുന്നത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള നിറവും തിളക്കവും കൂടുന്നതിനും ബദാം സഹായിക്കുന്നു.

ഓട്‌സ് തൈര്

ഓട്‌സ് തൈര്

ഓട്‌സ് അരച്ച് തൈരില്‍ കലക്കി ഇത് കൈയ്യിലും കാലിലും തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും ചര്‍മ്മത്തിന് പെട്ടെന്ന് തന്നെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

English summary

Natural remedies for dark hands and feet

Now you can lighten your skin on hands and feet. Here are some natural remedies for dark hands and feet