മൃദുവായ ചുണ്ടിന് പ്രകൃതിദത്ത പരിഹാരം

By: Jibi Deen
Subscribe to Boldsky

സൗന്ദര്യവസ്തുക്കളായ ലിപ്സ്റ്റിക്ക്,മറ്റു ലിപ് ബാമുകൾ തുടങ്ങിയവയുടെ അമിത ഉപയോഗം നിങ്ങളുടെ ചുണ്ടുകളെ വരണ്ടതും വിണ്ടുകീറിയതുമാക്കും.

അതിനാൽ വരണ്ട ചർമ്മത്തെ പതിവായി ചുണ്ടിൽ നിന്നും മാറ്റണം.ഇത്തരത്തിൽ മൃദകോശങ്ങളെയും അഴുക്കിനെയും ചർമ്മത്തിൽ നിന്ന് മാറ്റി ചുണ്ടിനെ സുന്ദരമാക്കാം.

ഇത് പണച്ചെലവില്ലാതെ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.ലിപ് സ്‌ക്രബ് നിങ്ങളുടെ കൈയിൽ ഉണ്ടെങ്കിൽ മൃദുവായ ചുണ്ട് സ്വന്തമാക്കാം.

മിക്കവാറും സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ വിൽക്കുന്ന കടയിൽ പല തരത്തിലുള്ള ലിപ് സ്ക്രബ്ബുകൾ ലഭ്യമാണെങ്കിലും,100 % പ്രകൃതിദത്തമായ രീതിയിൽ നമുക്ക് വീട്ടിൽ തന്നെ ഇത് ചെയ്യാവുന്നതാണ്.

ഇന്ന് ബോൾഡ്‌സ്‌കയിൽ വളരെ ഫലപ്രദമായ പലതരം ലിപ് സ്ക്രബ്ബു്കളെക്കുറിച്ചു പറയുന്നു.ഇതിൽ ഏതെങ്കിലും ഒരെണ്ണം ഉപയോഗിച്ച് മൃദുലവും തിളക്കവുമുള്ള ചുണ്ടുകൾ സ്വന്തമാക്കൂ.വരണ്ട ചർമ്മത്തിനോട് വിട പറയൂ.

തരിയുള്ള പഞ്ചസാരയും തേനും

തരിയുള്ള പഞ്ചസാരയും തേനും

പഞ്ചസാര

1 സ്പൂൺ തേൻ

ഈ ചേരുവകൾ രണ്ടും കൂടി യോജിപ്പിക്കുക.

ചൂണ്ടുവിരൽ കൊണ്ട് ഏതാനും മിനിറ്റ് ഇവ ചുണ്ടിൽ നന്നായി മസ്സാജ് ചെയ്യുക.

വെള്ളത്തിൽ കഴുകിക്കളഞ്ഞ ശേഷം പെട്രോളിയം ജെൽ പുരട്ടുക

നല്ല മൃദുവായ ചുണ്ട് ലഭിക്കാനായി ആഴ്ചയിൽ ഒരിക്കലെങ്കിലും ചെയ്യുക.

ഓട്ട്മീൽ, ലാവെൻഡർ എസൻഷ്യൽ ഓയിൽ, ഒലിവ് ഓയിൽ

ഓട്ട്മീൽ, ലാവെൻഡർ എസൻഷ്യൽ ഓയിൽ, ഒലിവ് ഓയിൽ

1 ടീസ്പൂണ് ഓട്സ്

2-3 തുള്ളി ലാവണ്ടർ എസൻഷ്യൽഎണ്ണ

1 ടീസ്പൂൺ ഒലിവ് എണ്ണ

എങ്ങനെ ഉപയോഗിക്കാം

- എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക

-ഇത് ചുണ്ടിൽ പുരട്ടി വിരലിന്റെ അറ്റം കൊണ്ട് 5 -10 മിനിറ്റ് ഉരസുക.

-ചെറു ചൂടുവെള്ളം കൊണ്ട് കഴുകിയ ശേഷം പെട്രോളിയം ജെൽ പുരട്ടുക

ആഴ്ചയിൽ ചെയ്താൽ മനോഹരമായ ചുണ്ടുകൾ നിങ്ങൾക്ക് ലഭിക്കും.

കോഫി തരികൾ കറ്റാർവാഴ ജെൽ

കോഫി തരികൾ കറ്റാർവാഴ ജെൽ

അര സ്പൂൺ കോഫി തരികൾ

1 സ്പൂൺ കറ്റാർ വാഴ ജെൽ

-എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക

-ചുണ്ടിൽ പുരട്ടി ഏതാനും മിനിറ്റ് നന്നായി ഉരസുക.

-വെള്ളത്തിൽ കഴുകിയ ശേഷം ലിപ് ബാം പുരട്ടുക.

ഇത് ആഴ്ചയിൽ ചെയ്താൽ നല്ല ഫലം ലഭിക്കും.

ബദാം പൊടിയും ബീറ്റ്റൂട്ട് ജ്യൂസും

ബദാം പൊടിയും ബീറ്റ്റൂട്ട് ജ്യൂസും

1 സ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ്

അര സ്പൂൺ ബദാം പൊടി

ഉപയോഗിക്കേണ്ട വിധം

-മുകളിൽ പറഞ്ഞ സാധനങ്ങൾ എല്ലാം യോജിപ്പിക്കുക

-ചുണ്ടിൽ പുരട്ടി ഏതാനും മിനിറ്റ് നന്നായി ഉരസുക.

-ചെറു ചൂടുവെള്ളത്തിൽ കഴുകുക.

-ലിപ് ബാം പുരട്ടുക.

ആഴ്ചയിൽ ചെയ്താൽ മികച്ച ഫലം ലഭിക്കും.

കൊക്കോ പൗഡർ, തക്കാളി പൾപ്പ്

കൊക്കോ പൗഡർ, തക്കാളി പൾപ്പ്

2 സ്പൂൺ തക്കാളി പൾപ്പ്

1 ടേബിൾസ്പൂൺ കൊക്കോ പൊടി

തക്കാളി പൾപ്പും കൊക്കോ പൊടിയുമായി യോജിപ്പിക്കുക.

-ഇത് ചുണ്ടിൽ 10 -15 മിനിറ്റ് ഉരസുക.

-ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക

ആഴ്ചയിൽ രണ്ടു തവണ ചെയ്താൽ മൃദുവായ ചുണ്ട് നിങ്ങൾക്ക് ലഭിക്കും.

ഷീ ബട്ടർ, സ്ട്രോബെറി, റോസ് വാട്ടർ

ഷീ ബട്ടർ, സ്ട്രോബെറി, റോസ് വാട്ടർ

അര ടീസ്പൂൺ ഷീ ബട്ടർ

1 പഴുത്ത സ്ട്രോബെറി

1 ടീസ്പൂണ് റോസ് വാട്ടർ

ഒരു ബൗളിൽ എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക.

വിരലിന്റെ അറ്റം കൊണ്ട് ഇവ ചുണ്ടിൽ നന്നായി ഉരസുക.

കഴുകിക്കളയുക

ആഴ്ചയിൽ ഒരിക്കൽ ചെയ്താൽ നല്ല മൃദുവായ ചുണ്ട് ലഭിക്കും.

Read more about: beauty, skincare
English summary

Natural Lip Scrub For A Super Smooth Lips

Natural Lip Scrub For A Super Smooth Lips, read more to know about
Story first published: Sunday, February 4, 2018, 16:45 [IST]
Subscribe Newsletter