For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരിമംഗലത്തിനുള്ള ഒറ്റമൂലി ആയുര്‍വ്വേദത്തിലുണ്ട്

|

കരിമംഗലം എന്ന വാക്ക് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് എന്താണെന്നും എന്തുകൊണ്ടാണ് ഇത്തരത്തില്‍ പറയുന്നതെന്നും പലര്‍ക്കും അറിയില്ല. മുഖത്ത് സാധാരണയായി കാണപ്പെടാറുള്ള നിറവ്യത്യാസമാണ് ഇത്. കവിളിന് ഇരുവശങ്ങളിലും നെറ്റിയിലും ആണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നത്. ഇതൊരു രോഗമല്ല, ചര്‍മ്മത്തെ ബാധിക്കുന്ന ചര്‍മ്മ പ്രശ്‌നങ്ങളില്‍ ഒന്നാണ്. സ്ത്രീകളിലാണ് ഇത് കടുതല്‍ കാണപ്പെടുന്നത്.

പണ്ടുള്ള മുത്തശ്ശിമാര്‍ പറയുന്നത് കേട്ടിട്ടില്ലേ, മുഖത്ത് കരിമംഗലം കണ്ട് തുടങ്ങിയാല്‍ പിന്നെ കഷ്ടകാലവും തുടങ്ങി എന്ന്. അത്രക്കും പ്രശ്‌നക്കാരനായിരുന്നു പലപ്പോഴും കരിമംഗലം. ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നവരിലും ഹോര്‍മോണ്‍ പ്രതിസന്ധികള്‍ ഉള്ളവരിലും ആയിരിക്കും പലപ്പോഴും കരിമംഗലം കാണപ്പെടുന്നത്.കരിമംഗലം എന്ന സൗന്ദര്യ പ്രതിസന്ധിയെ മുഖത്ത് നിന്നും പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും അധികം ഇതിനായി ഉപയോഗിക്കുന്നതും. കരിമംഗലത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഏറ്റവും അധികം സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

Natural Home Remedies to Treat for Pigmentation

പ്രസവശേഷം അല്ലെങ്കില്‍ ഗര്‍ഭകാലത്ത് എല്ലാം ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു. കണ്ണിനു ചുറ്റുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ധാരാളം കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തേടേണ്ടത് അത്യാവശ്യമാണ്. അലര്‍ജി, രക്തക്കുറവ്, ടെന്‍ഷന്‍, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിവ കൊണ്ടെല്ലാം ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു.

<strong>Most read: ചെമ്പരത്തിയും ഉലുവയും; മുടി വളര്‍ത്തും ഒറ്റമൂലി</strong>Most read: ചെമ്പരത്തിയും ഉലുവയും; മുടി വളര്‍ത്തും ഒറ്റമൂലി

ധാരാളം വെള്ളം കുടിക്കുക, നല്ലതു പോലെ ഉറങ്ങുക, കാപ്പി ഒഴിവാക്കുക മധുരം കഴിക്കാതിരിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഇതെല്ലാം കരിമംഗലം ഒഴിവാക്കാന്‍ ചെയ്യേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്. കരിമംഗലത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

 മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. മഞ്ഞള്‍ പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. മഞ്ഞളിലുള്ള കുര്‍ക്കുമിന്‍ ആണ് ഇത്തരത്തില്‍ കരിമംഗലം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. ഇത് മുഖക്കുരു, മറ്റ് ചര്‍മ പ്രശ്‌നങ്ങള്‍ എന്നിവയെ എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പാലില്‍ മിക്‌സ് ചെയ്ത് തേക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളില്‍ കരിമംഗലത്തേയും പൂര്‍ണമായും നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

 മുള്ളങ്കി അരച്ചത്

മുള്ളങ്കി അരച്ചത്

പച്ചക്കറിയാണ് മുള്ളങ്കി, എന്നാല്‍ ഇത് പച്ചക്കറിയായി മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ്. മുള്ളങ്കി അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്ത് കരിമംഗലമുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. അല്‍പസമയം കഴിഞ്ഞ് ഇത് കഴുകിക്കളയണം. ഇത് മുഖത്തിന് തിളക്കം നല്‍കുന്നതോടൊപ്പം മുഖത്തുണ്ടാവുന്ന ഇത്തരത്തിലുള്ള പാടുകള്‍ക്ക് പരിഹാരം കാണുന്നതിനും കരിമംഗലം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

 നാരങ്ങ നീര്

നാരങ്ങ നീര്

പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനുള്ള ഒറ്റമൂലിയാണ് നാരങ്ങ നീര്. ഇത് ചര്‍മ്മത്തിലെ പിഗ്മെന്റേഷനെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു. കരിമംഗലത്തിന് പരിഹാരം കാണുന്നതിന് അല്‍പം നാരങ്ങ നീരില്‍ തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ടിനു ശേഷം അല്‍പം തണുത്ത വെള്ളത്തില്‍ മുഖം കഴുകാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി ഇനി നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്. അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയണം. ആഴ്ചയില്‍ മൂന്ന് നേരം ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന് പരിഹാരം നല്‍കി ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്നു ഇത്.

പപ്പായ

പപ്പായ

പപ്പായ കൊണ്ട് നമുക്ക് കരിമംഗലം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പപ്പായ അല്‍പം തേനില്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കണം. ഇത് കരിമംഗലം എന്ന പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പെട്ടെന്ന് തന്നെ കറുത്ത നിറത്തിലുള്ള പാടുകളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും സോഫ്റ്റ്‌നസ്സും വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ പപ്പായ പോലുള്ളവ ഉപയോഗിക്കാവുന്നതാണ്.

 ബദാം

ബദാം

ബദാം അരച്ച് പുരട്ടുന്നതും നല്ലതാണ്. ഇത് കരിമംഗലം ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. പല വിധത്തിലുള്ള ചര്‍മ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇത്. ബദാം ഇത്തരത്തിലുള്ള ഏത് പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ബദാം ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു.

കറ്റാര്‍ വാഴ നീര്

കറ്റാര്‍ വാഴ നീര്

കറ്റാര്‍ വാഴ നീര് കൊണ്ട് നമുക്ക് ചര്‍മ്മത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കറ്റാര്‍ വാഴ ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിച്ച് പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും കാരണമാകുന്ന വില്ലനെ ഇല്ലാതാക്കുന്നു. കരിമംഗലത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കറ്റാര്‍ വാഴ നീര്. ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന എല്ലാ ബുദ്ധിമുട്ടുകളേയും പരിഹരിക്കുന്നു.

ഓട്‌സ്

ഓട്‌സ്

സൗന്ദര്യസംരക്ഷണത്തിന് ഓട്‌സ് ഏറ്റവും മികച്ച ഒന്നാണ്. ഇത് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഓട്‌സ് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാവുന്നതാണ്. ഓട്‌സ് അരച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

English summary

Natural Home Remedies to Treat Pigmentation

Here are some natural remedies to treat pigmentation, take a look.
X
Desktop Bottom Promotion