ചുളിവെല്ലാം ഞൊടിയിട കൊണ്ട് മാറ്റി വയസ്സ് കുറക്കാം

Posted By:
Subscribe to Boldsky

ശരീരത്തില്‍ ചുളിവ് വീഴുന്നത് പ്രായമാവുന്നു എന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. കൊളാജന്റെ പ്രവര്‍ത്തനം കുറയുന്നതും ചര്‍മ്മത്തിലെ ടിഷ്യൂ പ്രവര്‍ത്തനങ്ങള്‍ വീക്ക് ആവുന്നതുമാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം. ചര്‍മ്മത്തിന് പ്രായമാവുന്നു എന്നത് പലരേയും ആധി പിടിപ്പിക്കുന്ന ഒന്നാണ്. ചര്‍മ്മത്തിന് പ്രായമാകുന്നതോടെ പല വിധത്തില്‍ അത് ശരീരത്തേയും മനസ്സിനേയും ബാധിക്കുന്നു. ചര്‍മ്മത്തിന്റെ ഇലാസ്തിസിറ്റി കുറയുന്നു. മാത്രമല്ല സൗന്ദര്യ സംരക്ഷണത്തില്‍ വളരെ വലിയ പ്രശ്‌നങ്ങള്‍ ഇതിലൂടെ ഉണ്ടാവുകയും ചെയ്യുന്നു.

പല്ലിലെ ഏത് അഴുക്കിനേയും നീക്കാന്‍ നിമിഷനേരം

പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാം. നിര്‍ജ്ജലീകരണം, പരിസര മലിനീകരണം, സൂര്യ പ്രകാശം കൂടുതല്‍ കൊള്ളുന്നത്, അനാരോഗ്യകരമായ ജീവിത സാഹചര്യങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതെല്ലാം ചര്‍മ്മത്തിന് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ചര്‍മ്മത്തിന്റെ ഇത്തരം പ്രശ്‌നങ്ങള്‍ പ്രായം കൂടുതല്‍ തോന്നിക്കാന്‍ കാരണമാകുന്നു. എന്നാല്‍ ഇനി ചുളിവുകളകറ്റി പ്രായം കുറക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഏതൊക്കെയാണ് ഇത്തരം മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

കറ്റാര്‍ വാഴയും വിറ്റാമിന്‍ ഇ ഓയിലും

കറ്റാര്‍ വാഴയും വിറ്റാമിന്‍ ഇ ഓയിലും

കറ്റാര്‍ വാഴയും വിറ്റാമിന്‍ ഇ ഓയിലും നല്ലതു പോലെ മിക്‌സ് ചെയ്ത് കഴുത്തില്‍ തേച്ച് പിടിപ്പിക്കുക. കഴുത്തില്‍ മാത്രമല്ല ചര്‍മ്മത്തില്‍ ചുളിവുകള്‍ ഏതൊക്കെ സ്ഥലത്ത് കാണപ്പെടുന്നുവോ അവിടെയെല്ലാം തേച്ച് പിടിപ്പിക്കുക. ഇത് ചുളിവുകള്‍ അകറ്റി ചര്‍മ്മത്തിന് യൗവ്വനം നല്‍കുന്നു. മാത്രമല്ല പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

തേനും പഞ്ചസാരയും

തേനും പഞ്ചസാരയും

തേനും പഞ്ചസാരയും ഇത്തരത്തില്‍ ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നല്‍കുന്ന ഒന്നാണ്. ഇത് നല്ലൊരു സ്‌ക്രബ്ബറാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കി ചുളിവകറ്റാന്‍ ഈ മാര്‍ഗ്ഗം സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

കരിമ്പ് നീരും മഞ്ഞള്‍പ്പൊടിയും

കരിമ്പ് നീരും മഞ്ഞള്‍പ്പൊടിയും

ചര്‍മ്മത്തിലെ ചുളിവകറ്റി ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കരിമ്പ് നീരും മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം. ഇവ രണ്ടും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിനെ അകാല വാര്‍ദ്ധക്യമെന്ന പ്രശ്‌നത്തില്‍ നിന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 പപ്പായയും ഒലീവ് ഓയിലും

പപ്പായയും ഒലീവ് ഓയിലും

പപ്പായയും ഒലീവ് ഓയിലും ചേര്‍ന്ന മിശ്രിതവും ഇത്തരത്തില്‍ ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നിറവും നല്‍കുന്ന ഒന്നാണ്. ഇവ രണ്ടും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിച്ച് 10 മിനിട്ട് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. ഇത് മുഖത്തെ ചുളിവിനും കഴുത്തിലെ ചുളിവിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് തിളക്കവും നല്‍കുന്നു.

ഗ്ലിസറിന്‍ മുട്ടയുടെ വെള്ള

ഗ്ലിസറിന്‍ മുട്ടയുടെ വെള്ള

ഗ്ലിസറിനും മുട്ടയുടെ വെള്ളയും അല്‍പം റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തില്‍ ചര്‍മ്മത്തിന് ഗുണവും നല്‍കുന്നുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഈ മിശ്രിതം സഹായിക്കുന്നു.

തൈരും മുള്‍ട്ടാണി മിട്ടിയും

തൈരും മുള്‍ട്ടാണി മിട്ടിയും

തൈരും മുള്‍ട്ടാണി മിട്ടിയും മിക്‌സ് ചെയ്ത് തേക്കുന്നതും ചര്‍മ്മത്തിലെ ചുളിവ് ഇല്ലാതാക്കാനും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് പലപ്പോഴും അകാല വാര്‍ദ്ധക്യമെന്ന പ്രശ്‌നത്തെ പടിക്ക് പുറത്ത് നിര്‍ത്തുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളും ഇല്ലാതാക്കുന്നു.

പഴുത്ത പഴം

പഴുത്ത പഴം

നല്ലതു പോലെ പഴുത്ത പഴവും ചണവിത്തിന്റെ എണ്ണയും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. അകാല വാര്‍ദ്ധക്യമെന്ന പ്രശ്‌നത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു.

നാരങ്ങ നീരും ഒലീവ് ഓയിലും

നാരങ്ങ നീരും ഒലീവ് ഓയിലും

നാരങ്ങ നീരും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്ന ഒന്നാണ്. നാരങ്ങയിലുള്ള സിട്രിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവിനെ അകറ്റുന്നു. ഒലീവ് ഓയില്‍ ചര്‍മ്മത്തെ അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു.

പൈനാപ്പിളും ഒലീവ് ഓയിലും

പൈനാപ്പിളും ഒലീവ് ഓയിലും

പൈനാപ്പിള്‍ നീരും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും ചര്‍മ്മത്തില്‍ ചുളിവുണ്ടാവുന്ന സ്ഥലങ്ങളിലെല്ലാം തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് എല്ലാ വിധത്തിലും ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. പലപ്പോഴും ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

വെളിച്ചെണ്ണ മസ്സാജ്

വെളിച്ചെണ്ണ മസ്സാജ്

വെളിച്ചെണ്ണ കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് എല്ലാ വിധത്തിലും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ചെറുപ്പമായി എപ്പോഴും ഇരിക്കാന്‍ സാധിക്കുന്നു.

English summary

Natural home remedies to cure wrinkles on face and neck

Wrinkles occur as a part of aging process. here are some home remedies to cure wrinkles on face and neck.