വിരല്‍മടക്കിലെ കറുപ്പിന് പെട്ടെന്ന്‌ പരിഹാരം

Posted By:
Subscribe to Boldsky

കൈയ്യും കാലും മുഖവും എല്ലാം സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെടേണ്ട ഭാഗങ്ങളാണ്. സൗന്ദര്യസംരക്ഷണം എന്ന് പറഞ്ഞാല്‍ പലരും അത് മുഖത്ത് മാത്രം ഒതുങ്ങുന്ന ഒന്നാണ് എന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാല്‍ കൈയ്യും കാലും എന്തിനധികം വിരലിന്റെ മടക്കുകളില്‍ പോലും സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. പലരുടേയും കൈവിരലിന്റെ മടക്കില്‍ കറുപ്പ് നിറം ധാരാളം ഉണ്ടാവുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. സ്‌കിന്‍ മെലാനിന്‍, ചര്‍മ്മത്തില്‍ മോയ്‌സ്ചുറൈസറിന്റെ കുറവ് എന്നിവയെല്ലാം ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കുന്നു.

കൈയ്യും കാലും വെളുക്കാന്‍ ഒരാഴ്ച

ചര്‍മ്മത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതും രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കുറയുന്നതുമാണ് പലപ്പോഴും ഇത്തരത്തില്‍ കൈവിരലുകളിലെ മടക്കുകള്‍ക്ക് കറുപ്പ് നിറത്തിന് കാരണമാകുന്നത്. കൈകള്‍ക്ക് നിറമുണ്ടെങ്കിലും പലപ്പോഴും കൈവിരലുകളിലെ മടക്കുകള്‍ക്ക് നിറം കുറവായിരിക്കും. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ ഇനി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ എല്ലാ പ്രശ്‌നത്തിനും നമുക്ക് പരിഹാരം കാണാവുന്നതാണ്. വീട്ടിലിരുന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം നമുക്ക് പരിഹാരം കാണാം. ഏതൊക്കെയാണ് ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

ബദാം ഓയിലും പാല്‍പ്പാടയും

ബദാം ഓയിലും പാല്‍പ്പാടയും

ബദാം ഓയിലും പാല്‍പ്പാടയും മിക്‌സ് ചെയ്ത് എന്നും കൈ വിരലുകളില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അഞ്ച് മിനിട്ട് കഴിഞ്ഞതിനു ശേഷം നല്ലതു പോലെ കഴുക്കികളയാവുന്നതാണ്. നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് ഇവ രണ്ടും ചേര്‍ന്നാല്‍. ഇത് കൈ മടക്കിലെ കറുപ്പകറ്റി നല്ല നിറം വര്‍ദ്ധിപ്പിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ സ്ഥിരമായി ചെയ്താല്‍ മതി. ഇത് കൈയ്യിലെ കറുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ആല്‍മണ്ട് ഓയിലും തൈരും

ആല്‍മണ്ട് ഓയിലും തൈരും

ആല്‍മണ്ട് ഓയിലും തൈരും മിക്‌സ് ചെയ്ത് കൈവിരലില്‍ തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ ഇരു കൈയ്യിന്റെ വിരല്‍ മടക്കിലും മസ്സാജ് ചെയ്യുക. ഇത് പത്ത് മിനിട്ട് കഴിഞ്ഞ ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും കൈകള്‍ക്കും വിരലുകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

മഞ്ഞള്‍പ്പൊടിയും പാല്‍പ്പാടയും

മഞ്ഞള്‍പ്പൊടിയും പാല്‍പ്പാടയും

മഞ്ഞള്‍പ്പൊടിയും പാല്‍പ്പാടയും മിക്‌സ് ചെയ്ത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. മഞ്ഞള്‍പ്പൊടിയില്‍ അല്‍പം പാല്‍പ്പാടയും ചേര്‍ത്ത് ഇത് കൈ മടക്കില്‍ എല്ലാ വിധത്തിലും തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് ദിവസവും ചെയ്താല്‍ മതി. വിരലിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് കൊണ്ട് എല്ലാ വിധത്തിലും ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. നാരങ്ങ നീര് കൊണ്ട് നല്ലതു പോലെ കൈവിരലിലെ മടക്കില്‍ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് എല്ലാ തരത്തിലുള്ള കറുപ്പിനേയും അകറ്റി കൈവിരലുകള്‍ക്ക് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

 നാരങ്ങയും പഞ്ചസാരയും

നാരങ്ങയും പഞ്ചസാരയും

നാരങ്ങയും പഞ്ചസാരയും മിക്‌സ് ചെയ്ത സ്‌ക്രബ്ബ് ഉപയോഗിക്കുന്നത് കൈവിരലുകളിലെ കറുപ്പിന് പരിഹാരമാണ്. ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ അല്‍പം നാരങ്ങാ നീരും പഞ്ചസാരയും ചേര്‍ത്ത് മിക്‌സ് ചെയയ്ുക. ഇത് കൈയ്യിലെ വിരലുകളില്‍ മസ്സാജ് ചെയ്യുക. 10 മിനിട്ട് ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകുക.

പഞ്ചസാരയും ഒലീവ് ഓയിലും

പഞ്ചസാരയും ഒലീവ് ഓയിലും

പഞ്ചസാരയും ഒലീവ് ഓയിലും ഇത്തരത്തില്‍ കൈവിരലിലെ കറുപ്പകറ്റുന്ന ഒന്നാണ്. പഞ്ചസാര ഒലീവ് ഓയിലില്‍ മിക്‌സ് ചെയ്ത് കൈവിരലിലും നഖത്തിലും തേച്ച പിടിപ്പിക്കു. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യുക.

വെളിച്ചെണ്ണയെന്ന മോയ്‌സ്ചുറൈസര്‍

വെളിച്ചെണ്ണയെന്ന മോയ്‌സ്ചുറൈസര്‍

വെളിച്ചെണ്ണ കൊണ്ട് മോയ്‌സ്ചുറൈസ് ചെയ്യുകയാണ് മറ്റൊന്ന്. വിരലില്‍ കറുത്ത പാടുള്ള സ്ഥലങ്ങളില്‍ വെളിച്ചെണ്ണ കൊണ്ട് മോയ്‌സ്ചുറൈസ് ചെയ്യാം.

പാല്‍പ്പാടയും മഞ്ഞള്‍പ്പൊടിയും

പാല്‍പ്പാടയും മഞ്ഞള്‍പ്പൊടിയും

പാല്‍പ്പാടയും മഞ്ഞള്‍പ്പൊടിയും മറ്റൊരു സൗന്ദര്യസംരക്ഷണ കൂട്ടാണ്. അതിനോടൊപ്പം അല്‍പം ബദാം ഓയില്‍ കൂടി ചേര്‍ത്താല്‍ ഗുണം ഇരട്ടിയാവും. ഇത് കൈവിരലിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും മിക്‌സ് ചെയ്ത് കൈവിരലില്‍ തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. കൈവിരലിലെ മടക്കുകള്‍ക്ക് നല്ല നിറം നല്‍കാന്‍ ഇത് സഹായിക്കുന്നു.

കറ്റാര്‍ വാഴയും നാരങ്ങ നീരും

കറ്റാര്‍ വാഴയും നാരങ്ങ നീരും

കറ്റാര്‍ വാഴ നീരും നാരങ്ങ നീരും മിക്‌സ് ചെയ്ത് ഇത് കൈവിരലിലെ മടക്കുകളില്‍ കാണപ്പെടുന്ന കറുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്നും രാത്രി കിടക്കാന്‍ നേരത്ത് ഇത് കൈമടക്കില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

English summary

Lighten Dark Knuckles With These Home Remedies

Here is how you can lighten dark knuckles with these home remedies, check them and try them out.