മുഖത്തെ ചുളിവു മാറ്റാന്‍ ഒലീവ് ഓയില്‍ ഒറ്റമൂലി

Posted By:
Subscribe to Boldsky

മുഖത്തുണ്ടാകുന്ന ചുളിവുകള്‍ പലരുടേയും സൗന്ദര്യപ്രശ്‌നമാണ്. മുഖത്തെ ചുളിവുകള്‍ക്ക് കാരണം പ്രായക്കൂടുതല്‍ മാത്രമല്ല, സ്‌ട്രെസ്, മേയ്ക്കപ്പ് സാധനങ്ങളുടെ തെറ്റായ ഉപയോഗം, കൂടുതല്‍ വെയിലേല്‍ക്കുന്നതു തുടങ്ങിയ പലതും ഇതിനുള്ള കാരണങ്ങളാണ്.

മുഖത്തെ ചുളിവുകള്‍ നീക്കാന്‍ പലതരം വീട്ടുവൈദ്യങ്ങളുണ്ട്. ഇതിലൊന്നാണ് ഒലീവ് ഓയില്‍. ഒലീവ് ഒായില്‍ പല തരത്തിലും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഉപയോഗിയ്ക്കാം. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ പോളിഫിനോളുകളുടെ രൂപത്തിലാണുള്ളത്. ഇത് വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ സമ്പുഷ്ടമായതു കൊണ്ട് നല്ലൊരു മോയിസ്ചറൈസര്‍ ഗുണം നല്‍കുകയും ചെയ്യുന്നു.

പലതരത്തിലും ഒലീവ് ഓയില്‍ മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കും. ഏതെല്ലാം വിധത്തിലെന്നറിയൂ,

ഒലീവ് ഓയില്‍, നാരങ്ങാനീര്

ഒലീവ് ഓയില്‍, നാരങ്ങാനീര്

ഒലീവ് ഓയില്‍, നാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്.

തേന്‍, ഒലീവ് ഓയില്‍, നാരങ്ങാനീര്

തേന്‍, ഒലീവ് ഓയില്‍, നാരങ്ങാനീര്

തേന്‍, ഒലീവ് ഓയില്‍, നാരങ്ങാനീര് എന്നിവ കലര്‍ത്തിയും മുഖത്തു പുരട്ടാം.ഇതും മുഖത്തെ ചുളിവുകള്‍ നീക്കി ചര്‍മപ്രായം കുറയ്ക്കാന്‍ നല്ലതാണ്.

ഒലീവ് ഓയില്‍, മുട്ടവെള്ള, പാല്‍, തേന്‍

ഒലീവ് ഓയില്‍, മുട്ടവെള്ള, പാല്‍, തേന്‍

ഒലീവ് ഓയില്‍, മുട്ടവെള്ള, പാല്‍, തേന്‍ എന്നിവ ഒരുമിച്ചു കലര്‍ത്തി നല്ല മിശ്രിതമാക്കുക. ഇതു മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ ഗുണകരമാണ്.

തക്കാളി, ഒലീവ് ഓയില്‍

തക്കാളി, ഒലീവ് ഓയില്‍

തക്കാളി, ഒലീവ് ഓയില്‍ എന്നിവ കലര്‍ന്ന മിശ്രിതവും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ ഗുണകരമാണ്. തക്കാളിയിലെ ലൈക്കോഫീന്‍ നല്ലൊരു ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്നു. ഇതു മുഖത്തു പുരട്ടാന്‍ മാത്രമല്ല, കഴിയ്ക്കാനും നല്ലതാണ്. 5 ടേബിള്‍സ്പൂണ്‍ തക്കാളിജ്യൂസോ പള്‍പ്പോ 2 ടീസ്പൂണ്‍ ഒലീവ് ഓയിലുമായി കലര്‍ത്തി കഴിയ്ക്കാം. ഇത് ഉള്ളില്‍ നിന്നും ചര്‍മത്തെ മെച്ചപ്പെടുത്തുന്നു.

ഒലീവ് ഓയില്‍, കടലമാവ്, പനിനീര്

ഒലീവ് ഓയില്‍, കടലമാവ്, പനിനീര്

ഒലീവ് ഓയില്‍, കടലമാവ്, പനിനീര് എന്നിവ മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും പ്രായക്കുറവ് തോന്നിയ്ക്കും.

ഒലീവ് ഓയില്‍, ഓറഞ്ചിന്റെ നീര്, ഒാട്‌സ് പൊടിച്ചത്

ഒലീവ് ഓയില്‍, ഓറഞ്ചിന്റെ നീര്, ഒാട്‌സ് പൊടിച്ചത്

ഒലീവ് ഓയില്‍, ഓറഞ്ചിന്റെ നീര്, ഒാട്‌സ് പൊടിച്ചത് എന്നിവ ചേര്‍ത്തു മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

വൈറ്റമിന്‍ ഇ ഓയില്‍, ഒലീവ് ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍, ഒലീവ് ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇവ രണ്ടും തുല്യഅളവിലെടുത്തു മിശ്രിതമാക്കാം.

ഒലീവ് ഓയില്‍ പപ്പായ

ഒലീവ് ഓയില്‍ പപ്പായ

ഒലീവ് ഓയില്‍ പപ്പായയുമായി ചേര്‍ത്തുടച്ചു മുഖത്തു പുരട്ടാം. ഇതും മുഖത്തെ ചുളിവു നീക്കാന്‍ ഏറെ നല്ലതാണ്.

ഒലീവ് ഓയില്‍, പഞ്ചസാര, നാരങ്ങാനീര്

ഒലീവ് ഓയില്‍, പഞ്ചസാര, നാരങ്ങാനീര്

ഒലീവ് ഓയില്‍, പഞ്ചസാര, നാരങ്ങാനീര് എന്നിവ കലര്‍ത്തി മിശ്രിതമാക്കുക. ഇതുകൊണ്ട് മുഖത്തു സ്‌ക്രബ് ചെയ്യാം. ഇതും മുഖത്തിന് തിളക്കവും മിനുക്കവും നല്‍കും. ചുളിവുകള്‍ നീക്കുകയും ചെയ്യും.

English summary

How To Use Olive Oil To Treat Face Wrinkles

How To Use Olive Oil To Treat Face Wrinkles,read more to know about
Story first published: Friday, April 6, 2018, 16:20 [IST]