For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപയര്‍ പൊടി ഇങ്ങനെ, നല്ല നിറം വയ്ക്കും

ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള സ്വാഭാവിക വഴികളില്‍ ഒന്നാണ് ചെറുപയര്‍ പൊടി.

|

വെളുക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇതിനായി പല വഴികളും പരീക്ഷിയ്ക്കുന്നവരുമുണ്ട്. കൃത്രിമ വഴികള്‍ വരെ നോക്കി അപകടത്തില്‍ പെടുന്നവരും ധാരാളം.

വെളുക്കാന്‍ വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. ഇതിലൊന്നാണ് ചെറുപയര്‍ പൊടി. തികച്ചും ശുദ്ധമായ ചെറുപയര്‍ പൊടി പല രീതിയിലും ചര്‍മസംരക്ഷണത്തിന് ഉപയോഗിയ്ക്കാം.

ചെറുപയര്‍ മൃതകോശങ്ങളെ നീക്കം ചെയ്യാനുള്ള നല്ലൊരു സ്‌ക്രബറായി ഉപയോഗിയ്ക്കാം. മൃദുവായ ചര്‍മത്തിനും ഇത് ഏറെ നല്ലതാണ്.

ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള സ്വാഭാവിക വഴികളില്‍ ഒന്നാണ് ചെറുപയര്‍ പൊടി. ഇത് കൃത്യമായി ഉപയോഗിച്ചാല്‍ ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാം. യാതൊരു കൃത്രിമ വഴികളും നോക്കാതെ.

ഏതെല്ലാം വിധത്തിലാണ് ചെറുപയര്‍ പൊടി നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നതെന്നു നോക്കൂ,

ചെറുപയര്‍

ചെറുപയര്‍

ചെറുപയര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി അരച്ചുപയോഗിയ്ക്കാം. അല്ലെങ്കില്‍ ഇത് പൊടിച്ച് ഉപയോഗിയ്ക്കാം. ഇത് തൈരില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ചെറുപയര്‍ പൊടിയില്‍ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചു പുരട്ടുന്നത് ചര്‍മം വെളുക്കാന്‍ ഏറെ നല്ലതാണ്.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

ചെറുപയര്‍ അരച്ചതിലോ പൊടിച്ചതിലോ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കുക. അതില്‍ അല്‍പം പാലും കലര്‍ത്തുക. അത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളായം.

ചെറുപയര്‍ പൊടിയില്‍ ഓറഞ്ച തൊലി,ചന്ദനപ്പൊടി

ചെറുപയര്‍ പൊടിയില്‍ ഓറഞ്ച തൊലി,ചന്ദനപ്പൊടി

ചെറുപയര്‍ പൊടിയില്‍ ഓറഞ്ച തൊലി ഉണക്കിപ്പൊടിച്ചതും ചന്ദനപ്പൊടിയും പാലും കലര്‍ത്തി പേസ്റ്റാക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

തക്കാളി നീരു ചേര്‍ത്ത്

തക്കാളി നീരു ചേര്‍ത്ത്

ചെറുപയര്‍ പൊടിയില്‍ തക്കാളി നീരു ചേര്‍ത്ത് മുഖത്തു പുരട്ടാം. അല്‍പം ചെറുനാരങ്ങാനീരും കലര്‍ത്താം. ഇതും മുഖത്തു പുരട്ടാം. ഇത് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, മുഖത്തെ കറുത്ത കുത്തുകള്‍ മാറ്റാനും നല്ലതാണ്.

അരിപ്പൊടിയും മഞ്ഞളും

അരിപ്പൊടിയും മഞ്ഞളും

ചെറുപയര്‍ പൊടിയില്‍ അരിപ്പൊടിയും മഞ്ഞളും കലര്‍ത്തി മുഖത്തു പുരട്ടാം. ഇതും മുഖത്തിന് നിറം നല്‍കും. ഇത് മുഖരോമങ്ങള്‍ നീക്കാനും ഏറെ നല്ലതാണ്.

പഴുത്ത പപ്പായ

പഴുത്ത പപ്പായ

പഴുത്ത പപ്പായ ഉടച്ചതില്‍ ചെറുപയര്‍ പൊടി ചേര്‍ത്തിളക്കി പുരട്ടുന്നതും നല്ലതാണ്.

നാരങ്ങാനീര്, തൈര്,തേന്‍

നാരങ്ങാനീര്, തൈര്,തേന്‍

ചെറുപയര്‍ പൊടിച്ചതില്‍ നാരങ്ങാനീര്, തൈര്,തേന്‍ എന്നിവ ചേര്‍ത്തും മുഖത്തു പുരട്ടാം. ഇതും മുഖനറം വര്‍ദ്ധിപ്പിയ്ക്കും.

ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടി

ചെറുപയറിന്റെ ഇത്തരം കൂട്ടുകള്‍ മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, സണ്‍ടാന്‍ മാറാനും മുഖത്തെ പാടുകള്‍ നീക്കാനുമെല്ലാം ഏറെ നല്ലതാണ്. ഇത് അല്‍പനാള്‍ അടുപ്പിച്ച് ഉപയോഗിയ്ക്കണമെന്നു മാത്രം.

Read more about: beauty
English summary

How To Use Moong Dal Powder To Get Fair Skin

How To Use Moong Dal Powder To Get Fair Skin, read more to know about,
X
Desktop Bottom Promotion