7 ദിവസം,വെളിച്ചെണ്ണ കൊണ്ടുവെളുക്കും മുത്തശ്ശിവിദ്യ

Posted By:
Subscribe to Boldsky

കൃത്രിമ വഴികളൊന്നും തന്നെ ഇല്ലാതിരുന്ന കാലത്ത് സൗന്ദര്യത്തിന് മുതുമുത്തശ്ശിമാര്‍ ഉപയോഗിച്ചിരുന്ന പല വഴികളുമുണ്ടായിരുന്നു. തികച്ചും നാടന്‍ മാര്‍ഗമെന്നു പറയാവുന്ന വഴികള്‍.

ഇത്തരം നാടന്‍ വൈദ്യങ്ങളില്‍ പെട്ട ഒന്നാണ് വെളിച്ചെണ്ണ. അന്നു കാലത്ത് തേങ്ങായുണക്കി കൊപ്രയാക്കി ആട്ടിയെടുത്തിരുന്ന വെളിച്ചെണ്ണയായിരുന്നു ഓരോരോ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. സൗന്ദര്യ, മുടിസംരക്ഷണത്തിനും മുത്തശ്ശിമാര്‍ വിശ്വസിച്ചുപയോഗിച്ചു പോന്നിരുന്ന വിദ്യയായിരുന്നു ഇത്.

വെളിച്ചെണ്ണ ആരോഗ്യഗുണങ്ങള്‍ മാത്രമല്ല, സൗന്ദര്യ മുടിസംരക്ഷണഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. വെളിച്ചണ്ണയില്‍ ബാക്ടീരിയകളെയും , ഫംഗസുകളെയും , വിഷാണുക്കളെയും നശിപ്പിക്കാനുമുള്ള ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ചര്‍മ്മ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങി ചര്‍മ്മത്തില്‍ അടിഞ്ഞരിക്കുന്ന മാലിന്യങ്ങളെ നീക്കുന്നു. ഒപ്പം കേടു സംഭവിച്ച ചര്‍മ്മ കോശങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കി മുഖത്തിന് തിളക്കവും നല്‍കുന്നു.

വെളിച്ചെണ്ണ പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നായി ഉപയോഗിയ്ക്കാം. ചര്‍മത്തിന് നിറം നല്‍കാനും മൃദുത്വവും തിളക്കവും നല്‍കാനുമെല്ലാം വെളിച്ചെണ്ണ ഏറെ നല്ലതാണ്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കും പല രീതിയിലാണ് ഇത് ഉപയോഗിയ്ക്കുകയെന്നു മാത്രം.

ചര്‍മം വെളുക്കാനും ചര്‍മപ്രശ്‌നങ്ങള്‍ക്കും വെളിച്ചെണ്ണ ഏതൊക്കെ രീതിയില്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ,

കടലമാവും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും വെളിച്ചെണ്ണയും

കടലമാവും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും വെളിച്ചെണ്ണയും

കടലമാവും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും വെളിച്ചെണ്ണയും കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുക. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇതും ചര്‍മത്തിന് നിറവും തിളക്കവും നല്‍കും.

വെളിച്ചെണ്ണ, തേന്‍, നാരങ്ങാനീര്

വെളിച്ചെണ്ണ, തേന്‍, നാരങ്ങാനീര്

വെളിച്ചെണ്ണ, തേന്‍, നാരങ്ങാനീര് എന്നിവ ചേര്‍ന്ന മിശ്രിതവും മുഖസൗന്ദര്യത്തിന് ഏറെ നല്ലതാണ്. ഇതു കലര്‍ത്തി പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും ആഴ്ചയില്‍ മൂന്നുനാലു ദിവസം ചെയ്യുന്നത് ഏറെ നല്ലതാണ്.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍പ്പൊടി

വെളിച്ചെണ്ണയില്‍ മഞ്ഞള്‍പ്പൊടി

വെളിച്ചെണ്ണയില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു മുഖത്തു പുരട്ടുന്നതും നിറം വരാന്‍ ഏറെ നല്ലതാണ്. ഇത് മുഖത്തിന് തിളക്കവും മൃദുത്വവും നല്‍കും. ചര്‍മസംബന്ധമായ രോഗങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്.

വെളിച്ചെണ്ണയില്‍ നാരങ്ങ

വെളിച്ചെണ്ണയില്‍ നാരങ്ങ

വെളിച്ചെണ്ണയില്‍ ഏതാനും തുള്ളി നാരങ്ങാനീരു ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി അല്‍പസമയം കഴിയുമ്പോള്‍ കടലമാവോ മറ്റോ ഉപയോഗിച്ചു കഴുകാം. ഇത് ആഴ്ചയില്‍ രണ്ടുമൂന്നു ദിവസം ചെയ്യാം. മുഖത്തിന് നിറം നല്‍കുക മാത്രമല്ല, മുഖത്തെ കറുത്തു കുത്തുകള്‍ പോകാനും മുഖത്തിനു തിളക്കം ലഭിയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

ബേക്കിങ് സോഡ

ബേക്കിങ് സോഡ

ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡയില്‍ അര ടേബിള്‍ സ്പൂണ്‍ വെളിച്ചണ്ണ നന്നായി യോജിപ്പിച്ച് മുഖത്ത പുരട്ടി നന്നായി മസാജ് ചെയ്യുക. ഉണങ്ങിയതിനു ശേഷം കോട്ടന്‍ ടവ്വല്‍ തണുത്ത വെളളത്തില്‍ മുക്കി തുടക്കുക..

ജാതിക്ക

ജാതിക്ക

മുഖക്കുരു വന്ന പാടുകള്‍ മാറാന്‍ പൊടിച്ച ജാതിക്ക ഒരു ടിസ്്പൂണ്‍ വെളിച്ചണ്ണയില്‍ നന്നായി യോജിപ്പിച്ച് മുഖക്കുരു വന്ന പാടുകളില്‍ പുരട്ടുക ഈ മാസ്‌ക്ക് ഉണങ്ങിയതിനു ശേഷം തണ���ത്ത വെളളത്തില്‍ കഴുകി കളയുക.

തേനില്‍

തേനില്‍

വരണ്ട ചര്‍മ്മം മാറാനും , മുഖത്തെ ചുളിവുകളും മുരുമുരുപ്പ് മാറാനും ഒരു ടേബിള്‍ സ്്പൂണ്‍ തേനില്‍ 10 തുളളി വെളിച്ചണ്ണ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റി കഴിഞ്ഞ് കഴുകി കളയുക

പാല്‍

പാല്‍

വെളിച്ചെണ്ണ തിളപ്പിയ്ക്കാത്ത പാലുമായി ചേര്‍ത്ത് മുഖത്തു പുരട്ടുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പസമയം കഴിയുമ്പോള്‍ കഴുകാം. ഇത് മുഖത്തിന് നിറം നല്‍കും. മുഖത്തെ ചുളിവുകള്‍ അകറ്റാനും ഇത് ഏറെ നല്ലതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ ഉപയോഗിയ്ക്കുമ്പോള്‍ നല്ല ശുദ്ധമായ വെളിച്ചെണ്ണ വേണം, ഉപയോഗിയ്ക്കാന്‍. ഇത് ദിവസവും മുഖത്തു മസാജ് ചെയ്യുന്നത് ഒരുപിടി ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുമാണ്. നിറം വര്‍ദ്ധിയ്ക്കാനും ചുളിവുകള്‍ നീക്കാനും ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

English summary

How Use Coconut Oil To Get Fair Skin

How Use Coconut Oil To Get Fair Skin, read more to know about,