1സ്പൂണ്‍ ബേക്കിംഗ്‌സോഡ ബ്ലാക്ക്‌ഹെഡ്‌സ് ക്ലീന്‍

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഓരോ ദിവസം ചെല്ലുന്തോറും പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്. ഇത് പലപ്പോഴും നമ്മുടെ ഉറക്കം കളയുന്ന അവസ്ഥയിലേക്ക് വരെ എത്താം. ഇതില്‍ തന്നെ ചര്‍മ്മത്തിന് വരള്‍ച്ച, നിറം കുറവ്, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവയെല്ലാം പലപ്പോഴും പ്രശ്‌നങ്ങളുടെ കൂട്ടത്തില്‍ മുന്നിലാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന് കൂടുതല്‍ നിറവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ബേക്കിംഗ് സോഡയാണ് അതില്‍ പ്രധാനപ്പെട്ടത്.

7 ദിവസം വെളിച്ചെണ്ണ മുഖത്ത് തേച്ചാല്‍ മാറ്റം

സൗന്ദര്യ സംരക്ഷണത്തില്‍ പലരേയും അലട്ടുന്ന ഒന്നാണ് മൂക്കിലും മുഖത്തും ഉണ്ടാവുന്ന ചെറിയ സുഷിരങ്ങള്‍. മൂക്കിലെ സുഷിരങ്ങളില്‍ എണ്ണയും പൊടിയും ചേര്‍ന്ന് പുറത്തേക്ക് കാണുന്ന പോലെ കറുത്ത കുത്തുകള്‍ ഉണ്ടാവാറുണ്ട്. മുഖത്തെ വലിയ സുഷിരങ്ങള്‍ നിങ്ങളുടെ പ്രായം കൂടുതല്‍ തോന്നിക്കാനും ഇടയാക്കും. ഇത്തരം സുഷിരങ്ങളില്‍ അഴുക്ക് കേറി മുഖക്കുരു ഉണ്ടാവുകയും ചെയ്യും.

കാരണങ്ങളും പരിഹാരവും

കാരണങ്ങളും പരിഹാരവും

മുഖത്ത് ബ്ലാക്ക്‌ഹെഡ്‌സ് വരുന്നതിന് പല തരത്തിലുള്ള കാരണങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് ബേക്കിംഗ് സോഡ തന്നെ ഉപയോഗിക്കാം. എങ്ങനെയെന്ന് നോക്കാം.

ഉണ്ടാവുന്നതെങ്ങനെ

ഉണ്ടാവുന്നതെങ്ങനെ

ബ്ലാക്ക്‌ഹെഡ്‌സ് ,സുഷിരങ്ങളും നിങ്ങളുടെ ചര്‍മ്മത്തില്‍ സ്വാഭവികമായി ഉണ്ടാവുന്നതായിരിക്കും ഇത് പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിയുകയും ഇല്ല. പക്ഷേ അധികം കഷ്ടപ്പെടാതെ തന്നെ ബ്ലാക്ക്‌ഹെഡ്‌സും,സുഷിരങ്ങളും നിങ്ങള്‍ക്ക് കുറയ്ക്കാന്‍ കഴിയും.

ചെയ്യാന്‍ പാടില്ലാത്തത്

ചെയ്യാന്‍ പാടില്ലാത്തത്

മുഖത്ത് എന്തെങ്കിലും തരത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ കണ്ടാല്‍ അതിനെ ഇല്ലാതാക്കാന്‍ പെട്ടെന്ന് തന്നെ ക്രീമും മറ്റും തേക്കുന്നവരാണ് നമ്മളില്‍ പലരും. എ്ന്നാല്‍ ഇത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക. ബ്ലാക്ക്‌ഹെഡ്‌സും, സുഷിരങ്ങളും മാറ്റാന്‍ മാര്‍ക്കറ്റില്‍ കാണുന്ന പലതരം സൗന്ദര്യവര്‍ദ്ധന വസ്തുക്കള്‍ ഉപയോഗിച്ച പണികിട്ടിയവര്‍ ധാരാളമാണ്.

ഓയിലി സ്‌കിന്‍ സൂക്ഷിക്കുക

ഓയിലി സ്‌കിന്‍ സൂക്ഷിക്കുക

വരണ്ടചര്‍മ്മമുളളവരേക്കാള്‍ ഓയിലി സകിന്‍ ഉള്ളവര്‍ക്കും ചര്‍മ്മം നന്നായി ശ്രദ്ധിക്കാത്തവര്‍ക്കുമാണ് മുഖത്ത് സുഷിരങ്ങളും ബ്ലാക്ക്‌ഹെഡ്‌സും അധികം കാണുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുക്കുക.

എണ്ണ പുരട്ടുമ്പോള്‍

എണ്ണ പുരട്ടുമ്പോള്‍

ബ്ലാക്ക്‌ഹെഡ്‌സില്‍ എണ്ണ പുരട്ടുമ്പോള്‍ അത് കൂടുതല്‍ പ്രശ്‌നമുള്ളതായി മാറുന്നു.ഇത് ഒന്നുകൂടെ അഴുക്കു പുരണ്ടതും കറുത്തതുമായി തോന്നുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിങ്ങ് സോഡ ബ്ലാക്ക്‌ഹെഡ്‌സും മുഖത്ത് സുഷിരങ്ങളും വരാതിരിക്കാന്‍ സഹായിക്കും. അതിനായി എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല.

ഉപയോഗിച്ചാല്‍ ഫലം

ഉപയോഗിച്ചാല്‍ ഫലം

ബേക്കിങ്ങ് സോഡ ഉപയോഗിച്ച് നിങ്ങളുടെ മുഖത്തെ ബ്ലാക്ക്‌ഹെഡിസ് കളയാവുന്നതിനും മുഖത്തെ സുഷിരങ്ങളില്‍ പറ്റിപിടിച്ച അഴുക്കുകള്‍ നീക്കാനും, സുഷിരങ്ങളില്‍ അണുക്കള്‍ നിറഞ്ഞ് മുഖക്കരുപോലുളള ചര്‍മ്മ രോഗങ്ങളില്‍ നിന്ന് രക്ഷനേടാനും കഴിയും. ഒപ്പം മുഖത്തിന് മൃദുത്വവും തിളക്കവും ലഭിക്കും.

‌ചെയ്യേണ്ട വിധം

‌ചെയ്യേണ്ട വിധം

വീര്യം കുറഞ്ഞ സോപ്പ് കൊണ്ട് മുഖം നന്നായി കഴുകുക. 2 ടീ സ്പൂണ്‍ ബേക്കിങ്ങ് സോഡ നിങ്ങളുടെ കൈവെള്ളയില്‍ എടുത്ത് വെള്ളവുമായി യോജിപ്പിക്കുക, ഈ പേസ്റ്റ് മുഖത്ത് വൃത്താകൃതിയില്‍ മസാജ് ചെയ്യുക. മുഖത്ത് ഉരയാതെ സൂക്ഷിക്കണം. മുഖം നന്നായി കഴുകിയ ശേഷം നിങ്ങളുടെ മുഖം എത്രമാത്രം വൃത്തിയായെന്ന് നോക്കൂ.

ബേക്കിംഗ് സോഡ എന്തുകൊണ്ട്

ബേക്കിംഗ് സോഡ എന്തുകൊണ്ട്

എന്തുകൊണ്ടാണ് ബേക്കിംഗ് സോഡ ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? ബേക്കിംഗ് സോഡയ്ക്ക് മുഖത്തെ സുഷിരങ്ങളില്‍ നിന്ന് എണ്ണയും അഴുക്കും പുറംതളളാനും മുഖത്തെ പി.എച്ച് ലെവല്‍ നിലനിര്‍ത്താനും കഴിയും

 വീട്ടിലെ ഒറ്റമൂലി

വീട്ടിലെ ഒറ്റമൂലി

ഇത് വീട്ടില്‍ലിരുന്നുതന്നെ ചെയ്യാന്‍ സാധിക്കുന്നതാണ്. കൂടാതെ ബേക്കിങ്ങ് സോഡ ചെറിയ തോതില്‍ ആന്റിസെപ്റ്റിക്കും ആന്റിഇന്‍ഫഌമേറ്ററിയും ആണ്. അതുകൊണ്ട്തന്നെ മുഖക്കുരു ഉണ്ടാവുന്നതില്‍നിന്ന് സംരക്ഷിക്കും. മുഖത്തെ സുഷിരങ്ങളില്‍ അടിഞ്ഞുകൂടുന്ന എണ്ണമെഴുക്ക് മാറ്റി അഴുക്ക് ഇല്ലാതാക്കുന്നു.

English summary

How to Use Baking Soda for Blackheads

Make this easy baking soda paste to exfoliate your skin and get rid of those blackheads in face and nose.