For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈർപ്പമുള്ള കാലാവസ്ഥയിലെ ചർമ്മ സംരക്ഷണം

|

വേനൽക്കാലത്തു നിങ്ങളുടെ ചർമ്മം അമിതമായി ക്ഷീണിക്കുന്നുവോ?വേനൽ തുടങ്ങുന്നതിനു മുൻപ് നിങ്ങൾ ക്ഷീണിച്ചു തുടങ്ങിയോ?ചൂടും ഹ്യൂമിഡിറ്റിയും നിങ്ങളുടെ ജീവിതത്തെ കഷ്ടപ്പെടുത്തുകയാണോ?അതെ എങ്കിൽ നമുക്ക് ചിലത് ചെയ്യാനുണ്ട്.

f

ഈർപ്പമുള്ള കാലാവസ്ഥയിൽ എങ്ങനെയാണ് ചർമ്മത്തെ സംരക്ഷിക്കേണ്ടത്?
പല വസ്തുക്കളും ഉപയോഗിച്ച് നിങ്ങൾ ക്ഷീണിച്ചോ?ചർമ്മസംരക്ഷണത്തിന് ചെയ്യേണ്ട കാര്യങ്ങൾ ചുവടെ കൊടുത്തിട്ടുണ്ട്.വായിക്കുക.

 മുഖം കഴുകുക

മുഖം കഴുകുക

വേനൽക്കാലത്തു ചർമ്മം മനോഹരമാക്കാനുള്ള ആദ്യ വഴി ചർമ്മത്തെ വൃത്തിയായി കഴുകി സൂക്ഷിക്കുക എന്നതാണ്.ദിവസവും മൂന്നു തവണ മുഖം കഴുകുക.ഫെയിസ് വാഷ് ഉപയോഗിക്കുന്നതിനു മുൻപ് മുഖം തണുത്തവെള്ളത്തിൽ കഴുകാൻ ശ്രമിക്കുക.

ചർമ്മം നേരിട്ട് ചൂടാവുന്നത് ആരോഗ്യകരമല്ല.ക്ലൻസറുകൾ നേരിട്ട് ചർമ്മത്തിലെ അഴുക്കുകൾ നീക്കുന്നു.അമിത എണ്ണമയവും,മുഖക്കുരുവും,വിയർപ്പും നീക്കി ചർമ്മത്തെ സംരക്ഷിക്കുന്നു.ക്ലെൻസിംഗിന് ശേഷം മുഖം നന്നായി മസാജ് ചെയ്യുന്നത് ഫ്രഷും മനോഹരവുമാക്കുന്നു.

ഡിയോഡറന്റ്‌ ഉപയോഗിക്കുക

ഡിയോഡറന്റ്‌ ഉപയോഗിക്കുക

ഹ്യൂമിഡ്‌ കാലാവസ്ഥയിൽ ധാരാളം വിയർക്കുകയും കൈ,കഴുത്തിന് ചുറ്റും ധാരാളം വിയർപ്പ് ഉണ്ടാകുകയും ചെയ്യുന്നു.അതിനാൽ എപ്പോഴും ഫ്രഷ് മണമുള്ള ഡിയോഡറന്റുകൾ ഉപയോഗിക്കുന്നത് ഉപേക്ഷിക്കുക.ഇത് ദുർഗന്ധം ശമിപ്പിക്കുക മാത്രമല്ല,നിങ്ങളെ എപ്പോഴും ഫ്രഷും വൃത്തിയുള്ളതുമാക്കും.ജോലിക്ക് പോകുന്നവരും കോളേജിലെ കുട്ടികളും നല്ലൊരു ഡിയോഡറന്റ് കയ്യിൽ സൂക്ഷിക്കുന്നത് നല്ലതാണ്.ഇത് ചൂട് കാലത്തു നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കും.

ആഴചതോറുമുള്ള ഫേഷ്യൽ

ആഴചതോറുമുള്ള ഫേഷ്യൽ

ഈ സമയത്തു നിങ്ങളുടെ ചർമ്മം എളുപ്പത്തിൽ മോശമാകും.ഇത് കൂടുതൽ അഴുക്കും,എണ്ണമയവും ആഗീരണം ചെയ്തു മലിനമാകും.ഇത് അകറ്റാനായി ആഴ്ചതോറും ഫേഷ്യൽ ചെയ്യുന്നത് ഉത്തമമാണ്.ഇതിനായി പാർലറിൽ പോകേണ്ട കാര്യമില്ല.നമുക്ക് വീട്ടിൽ തന്നെ ഫേഷ്യൽ ചെയ്യാവുന്നതാണ്.20 -25 മിനിറ്റ് നിങ്ങൾക്ക് ചെലവഴിക്കാനാകുമെങ്കിൽ വീട്ടിൽ വച്ച് തന്നെ നിങ്ങൾക്ക് ചർമ്മത്തിലെ വ്യത്യാസം അനുഭവിച്ചറിയാനാകും.

ആദ്യം മുഖം നന്നായി കഴുകുക.തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം ഫെയിസ് വാഷ് ഉപയോഗിച്ച് കഴുകുക.

 എക്സ്ഫോളിയേറ്റർ

എക്സ്ഫോളിയേറ്റർ

നിങ്ങൾക്ക് ഓൺലൈൻ വഴി നല്ലൊരു സ്‌ക്രബ് വാങ്ങാനാകും.നിങ്ങൾക്ക് വീട്ടിൽ ഇല്ലെങ്കിൽ ഒരു നാരങ്ങയും മതിയാകും.നാരങ്ങാ രണ്ടായി മുറിച്ച ശേഷം രണ്ടു മിനിറ്റ് മുഖം മുഴുവൻ സ്‌ക്രബ് ചെയ്യുക.അതിനു ശേഷം തണുത്ത വെള്ളം ഒഴിച്ച് മുഖം കഴുകുക.

മറ്റൊരു വഴിയാണ് പുളിച്ച തൈര്.ഒരു സ്പൂൺ തൈര് എടുത്തു ഫേഷ്യൽ ക്രീം പോലെ മുഖം മുഴുവൻ പുരട്ടുക.ഒരു മിനിട്ടിനു ശേഷം ഉണങ്ങിയതായി തോന്നുമ്പോൾ വിരൽ ഉപയോഗിച്ച് ഉരസുക.ഇത് സ്‌ക്രബ് ഉപയോഗിച്ച് അഴുക്ക് നീക്കുന്ന പ്രതീതി ലഭിക്കും.

 മുഖം മസാജ് ചെയ്യുക

മുഖം മസാജ് ചെയ്യുക

ഇതിനായി നിങ്ങൾ സൗന്ദര്യ വസ്തുക്കൾ ഒന്നും വാങ്ങേണ്ടതില്ല.വിലകൂടിയ വസ്തുക്കൾ നിങ്ങൾക്ക് ഭംഗി നൽകണം എന്നില്ല.ഫെയിസ് ഓയിലിന് പകരം വെളിച്ചെണ്ണയോ ഒലിവെണ്ണയോ ഉപയോഗിക്കുക.മസാജിനായി കവിളിൽ നിന്നും തുടങ്ങുക.

ഘടികാര ദിശയിൽ മസാജ് ചെയ്യുക .ഒരു മിനിട്ടിനു ശേഷം അതെ ദിശയിൽ കണ്ണിനു ചുറ്റും മസാജ് ചെയ്യുക.നെറ്റിയിലും അതിനു താഴെയും മസാജ് ചെയ്യുക.രണ്ടു പ്രാവശ്യം ചെയ്താൽ മികച്ച ഫലം ലഭിക്കും

 ഫെയിസ് പാക്

ഫെയിസ് പാക്

നിങ്ങളുടെ ചർമ്മത്തിന് യോജിച്ച ഫെയിസ് പാക് തെരഞ്ഞെടുക്കേണ്ട സമയമാണിത്.വരണ്ട ചർമ്മമാണെങ്കിൽ തേനും പഴവു ചേർന്ന ഫെയിസ് പാക് ഉപയോഗിക്കുക.എണ്ണമയമുള്ള ചർമ്മമാണെങ്കിൽ ഓറഞ്ചു തൊലിയും തൈരും ഉപയോഗിക്കാവുന്നതാണ്.നിങ്ങൾക്ക് നിറവ്യത്യാസം കാണുന്നുവെങ്കിൽ ഫുള്ളേഴ്സ് എർത്തും റോസ് വാട്ടറും യോജിപ്പിച്ചു ഉപയോഗിക്കുക.

 ഉയർന്ന എസ് പി എഫ് മൂല്യമുള്ള സൺസ്‌ക്രീൻ ഉപയോഗിക്കുക

ഉയർന്ന എസ് പി എഫ് മൂല്യമുള്ള സൺസ്‌ക്രീൻ ഉപയോഗിക്കുക

സൂര്യപ്രകാശത്തിൽ ചൂടിൽ നിന്നും തണുപ്പിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാം സൺസ്‌ക്രീനിനും കഴിയും.വരണ്ട ചർമ്മം ഉള്ളവർ ഹൈഡ്രേറ്റിങ് ഉള്ള സൺസ്‌ക്രീനും എണ്ണമയമുള്ളവർ ലൈറ്റ് വെയിറ്റ് ജെൽ സൺ സ്ക്രീനും ഉപയോഗിക്കാവുന്നതാണ്.

 രാത്രിയിൽ മേക്കപ്പ് നീക്കുക

രാത്രിയിൽ മേക്കപ്പ് നീക്കുക

രാത്രിയിൽ മേക്കപ്പ് നീക്കുക എന്നത് പ്രധാനമാണ്.അല്ലെങ്കിൽ ഇത് ചർമ്മത്തെ ഹാനികരമായി ബാധിക്കും.അതിനാൽ ചർമ്മത്തെ സംരക്ഷിക്കാനായി കിടക്കുന്നതിനു മുൻപ് മേക്കപ്പ് നീക്കുക

 മുഖക്കുരു പൊട്ടാത്ത തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുക

മുഖക്കുരു പൊട്ടാത്ത തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുക

ഹ്യൂമിഡിറ്റി ഉള്ളപ്പോൾ ചർമ്മം വിണ്ടു പൊട്ടലും മുഖക്കുരുവും സാധാരണമായി കാണുന്നവയാണ്.അതിനാൽ മുഖക്കുരു കുറയ്ക്കുന്നതും പൊട്ടാത്തതുമായ വസ്തുക്കൾ ഉപയോഗിക്കുക.

English summary

how-to-take-care-of-your-skin-in-humid-weather

In humid weather,try to include water content foods in your routine
Story first published: Friday, August 3, 2018, 11:57 [IST]
X
Desktop Bottom Promotion