മുഖത്തെ കറുത്ത പാടിന് ചന്ദനവും പാലും

By: Jibi Deen
Subscribe to Boldsky

നിങ്ങളുടെ ചർമ്മത്തിൽ ഇരുണ്ട പാടുകൾ ഉണ്ടോ? എങ്കിൽ ഈ ലേഖനം വായിച്ചു നോക്കൂ.നിങ്ങളുടെ ചർമ്മത്തിലെ ഇരുണ്ട പാടുകൾ മാറ്റാനുള്ള പ്രകൃതിദത്തമായ പരിഹാരം ഞങ്ങൾ തരുന്നു.

സൗന്ദര്യ സംരക്ഷണത്തിനായി പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന ചന്ദനമാണ് ഇവിടെ ഉപയോഗിക്കുന്നത്.ചന്ദനത്തിന് ആന്റി ബാക്ടീരിയലും ബ്ലീച്ചിങ്ങും ആയ സ്വഭാവം ഉള്ളതിനാൽ ചർമ്മത്തിലെ ഇരുണ്ട പാടുകളെ മാറ്റാൻ സഹായിക്കുന്നു.

വളരെ സുരക്ഷിതവും എളുപ്പത്തിൽ ലഭ്യവുമായ ഒരു വസ്തുവാണിത്.മുഖക്കുരു മാറ്റാനും ഇരുണ്ട ചർമ്മത്തിന് തെളിച്ചം നൽകാനും ഇതിനു കഴിയും.നിങ്ങളുടെ ചർമ്മത്തിലെ ഇരുണ്ട പാടുകൾ മാറ്റാനായി ഇത് പല വിധത്തിൽ ഉപയോഗിക്കാം.താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒരു രീതിയിൽ ഉപയോഗിച്ചാൽ ഇരുണ്ട പാടുകൾ അകറ്റാനാകും.

ചന്ദനപ്പൊടിയും പാലും

ചന്ദനപ്പൊടിയും പാലും

ഒരു ബൗളിൽ അര സ്പൂൺ ചന്ദനപ്പൊടിയും ഒരു സ്പൂൺ പച്ച പാലുമായി യോജിപ്പിക്കുക.നല്ലവണ്ണം ഇളക്കി പ്രശ്‌നമുള്ള ഭാഗത്തു പുരട്ടി 10 മിനിട്ടിനു ശേഷം നനഞ്ഞ തുണികൊണ്ട് തുടച്ച ശേഷം മോയിസ്ച്യുറൈസർ പുരട്ടുക.

ചന്ദനവും റോസ് വാട്ടറും

ചന്ദനവും റോസ് വാട്ടറും

അര സ്പൂൺ ചന്ദനപ്പൊടിയും 2 സ്പൂൺ റോസ് വാട്ടറുമായി യോജിപ്പിക്കുക.ഇരുണ്ട ചർമ്മത്തിൽ പുരട്ടി 10 -15 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക.

ചന്ദനവും നാരങ്ങാനീരും

ചന്ദനവും നാരങ്ങാനീരും

2 സ്പൂൺ നരേന്ദനീരും അര സ്പൂൺ ചന്ദനപ്പൊടിയുമായി നന്നായി യോജിപ്പിക്കുക.പ്രശ്‌നബാധിത ഭാഗത്തു പുരട്ടി 10 -15 മിനിട്ടിനു ശേഷം കഴുകിക്കളഞ്ഞ ശേഷം ചെറിയ മോയിസ്ച്യുറൈസർ പുരട്ടുക.

ചന്ദനവും വിറ്റാമിൻ ഇ എണ്ണയും

ചന്ദനവും വിറ്റാമിൻ ഇ എണ്ണയും

ഒരു വിറ്റാമിൻ ഇ ഗുളികയിൽ നിന്നും ഓയിൽ എടുത്ത ശേഷം അര സ്പൂൺ ചാടണപ്പൊടിയുമായി യോജിപ്പിക്കുക.നന്നായി കുഴച്ചു പ്രശ്‌നമുള്ള ഭാഗത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക.

ചന്ദനവും ഒലിവ് എണ്ണയും വെള്ളരിക്കയും

ചന്ദനവും ഒലിവ് എണ്ണയും വെള്ളരിക്കയും

ഒരു സ്പൂൺ വെള്ളരിക്കനീരിൽ അര സ്പൂൺ ചന്ദനപ്പൊടിയും ഒലിവ് എണ്ണയുമായി യോജിപ്പിക്കുക.ഇത് ചർമ്മത്തിൽ പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക.

ചന്ദനവും ബദാം ഓയിലും

ചന്ദനവും ബദാം ഓയിലും

അര സ്പൂൺ ചന്ദനപ്പൊടിയും ഒരു സ്പൂൺ ബദാം എണ്ണയുമായി നല്ലവണ്ണം യോജിപ്പിക്കുക. ഇത് ചർമ്മത്തിൽ പുരട്ടി 10 -15 മിനിട്ടിനു ശേഷം കഴുകിക്കളയുക.

ചന്ദനവും ഓറഞ്ചുനീരും

ചന്ദനവും ഓറഞ്ചുനീരും

ഒരു ബൗളിൽ അര സ്പൂൺ ചന്ദനപ്പൊടിയും ഒരു സ്പൂൺ ഓറഞ്ചു നീരുമായി നല്ല പേസ്റ്റ് പോലെ യോജിപ്പിക്കുക. ഇരുണ്ട ഭാഗമുള്ള ചർമ്മത്തിൽ പുരട്ടി 15 -20 മിനിട്ടിനു ശേഷം കഴുകിക്കളയുക.

Read more about: beauty, skincare
English summary

How To Remove Dark Skin Patches With Sandalwood Powder

How To Remove Dark Skin Patches With Sandalwood Powder, read more to know about,
Story first published: Monday, January 29, 2018, 13:34 [IST]
Subscribe Newsletter