തുടയിടുക്കിലെ കറുപ്പും ചൊറിച്ചിലും 1 സ്പൂണ്‍ എണ്ണ

Posted By:
Subscribe to Boldsky

തുടയിടുക്കിലെ കറുപ്പ് പലരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്കാണ് പലപ്പോഴും ഈ പ്രശ്‌നം കൂടുതല്‍ ബാധിക്കുന്നത്. മാത്രമല്ല തടിയുള്ളവരില്‍ തുടയുടെ കറുപ്പ് പല വിധത്തിലാണ് പലരേയും ബാധിക്കുന്നത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്കാണെങ്കില്‍ ഇതല്‍പം കൂടുതല്‍ ടെന്‍ഷനുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന ഒന്നാണ് തുടയിലുണ്ടാകുന്ന കറുപ്പ്. അതിനെ പൂര്‍ണമായും മാറ്റാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

ചര്‍മ്മസംരക്ഷണത്തിലെ പ്രധാന വില്ലനാണ് ഇത്തരം കറുപ്പ് നിറം. ഇത് പല അവസ്ഥയിലും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും പലര്‍ക്കും പുറത്ത് പറയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളില്‍ അഭയം തേടുന്നവരായിരിക്കും പലരും. എന്തുകൊണ്ടും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഏത് വെളുത്ത മുടിയും കറുപ്പിക്കും അടുക്കള വൈദ്യം

പല കാരണങ്ങള്‍ കൊണ്ടും തുട കറുത്ത് വരുന്നു. വിയര്‍പ്പിന്റെ പ്രശ്‌നങ്ങളും ചൊറിച്ചിലും അലര്‍ജിയും എല്ലാം പലപ്പോഴും തുടയിടുക്കിലെ കറുപ്പിന് വില്ലനാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിനെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നിനെയാണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ നമ്മുടെ ആത്മവിശ്വാസം തകര്‍ക്കുന്ന ഒന്നാണ് തുടയിടുക്കിലെ കറുപ്പ്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. ഇത് ചര്‍മ്മത്തിന്റെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇതിലുള്ള ആന്റി ഓക്‌സിഡന്റ് പ്രോപ്പര്‍ട്ടീസ് എല്ലാ വിധത്തിലും നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. തുടയില്‍ കറ്റാര്‍ വാഴ നീര് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

തൈര്

തൈര്

തൈര് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ്. തൈര് ഉപയോഗിച്ച് നമുക്ക് ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് തൈര് വളരെയധികം സഹായിക്കുന്നു. തൈര് തുടയില്‍ തേച്ച് പിടിപ്പിച്ചാല്‍ അത് എല്ലാ വിധത്തിലും കറുപ്പിനെ അകറ്റുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കാം. അതിനായി അല്‍പം നാരങ്ങ നീര് എടുത്ത് അല്‍പം വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇത് തുടയില്‍ തേച്ച് പിടിപ്പിക്കാം. ഇതില്‍ അല്‍പം ഗ്ലിസറിന്‍ ചേര്‍ത്ത് തുടയില്‍ തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. തുടയിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാം. ഓട്‌സ് അരച്ച് തുടയില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് നിറം നല്‍കുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ഇത് ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ കൊണ്ട് നമുക്ക് ചര്‍മ്മത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. തുടയിടുക്കില്‍ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ആഴ്ചയില്‍ മൂന്ന് തവണ ഇത് ചെയ്താല്‍ അത് ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കി തുടയിടുക്കിലെ കറുപ്പിനെ ഇല്ലാതാക്കുന്നു.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി കൊണ്ട് നമുക്ക് ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. അല്‍പം പാല്‍പ്പാടയില്‍ മഞ്ഞള്‍പ്പൊടി മിക്‌സ് ചെയ്യുക. ഇത് തുടയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ അത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തില്‍ ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ചര്‍മ്മസംരക്ഷണത്തില്‍ പ്രത്യേക സ്ഥാനമാണ് ബേക്കിംഗ് സോഡക്കുള്ളത്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മ കോശങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ബേക്കിംഗ് സോഡ പാലിലോ വെള്ളത്തിലോ മിക്‌സ് ചെയ്ത് ഇത് തുടയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.

ബദാം

ബദാം

ബദാം തുടയിലെ ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ബദാം എടുത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് തേന്‍ മിക്‌സ് ചെയ്ത് തുടയില്‍ തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. പെട്ടെന്ന് തന്നെ ചര്‍മ്മത്തിന്റെ കറുപ്പ് നിറം മാറ്റി സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു.

 ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇതിലുള്ള വിറ്റാമിന്‍ സി നല്ലൊരു ബ്ലീച്ചിംഗ് ഏജന്റാണ്. എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിന് വില്ലനാവുന്ന പ്രശ്‌നത്തില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്നു. ചര്‍മ്മത്തിന് കറുപ്പ് നിറം ഇല്ലാതാക്കി തിളക്കം നല്‍കുന്നതിന് ഇത് സഹായിക്കുന്നു.

English summary

How to lighten your dark inner thighs

Dark skin on the inner thighs is an embarrassing issue for both men and women. Here are some home remedies to get rid of these problem.
Story first published: Wednesday, April 11, 2018, 12:46 [IST]