കക്ഷത്തിലെ അരിമ്പാറക്കും കറുപ്പിനും പരിഹാരം ഉടന്‍

Posted By:
Subscribe to Boldsky

ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ ഉണ്ടാവുന്ന വളര്‍ച്ചയാണ് അരിമ്പാറ. അരിമ്പാറകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും മറ്റുള്ളവരിലേക്കും പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരത്തിന്റെ മറ്റ് ഭാഗത്തേക്കാള്‍ അരിമ്പാറ കൂടുന്നത് പലപ്പോഴും കക്ഷത്തിലാണ്. ഇവിടെ പലപ്പോഴും വിയര്‍പ്പ് കാരണം അരിമ്പാറ പകരുന്നതാണ്. ചര്‍മ്മത്തിന്റെ മുകളില്‍ ഉണ്ടാവുന്ന ചെറിയ വളര്‍ച്ചയാണ് അരിമ്പാറ. ഇതിന്റെ കോശങ്ങള്‍ അതിവേഗത്തില്‍ വിഭജിക്കപ്പെടുകയും അവ പുറത്തേക്ക് തള്ളിവരുകയും ചെയ്യുന്നു. പ്രതിരോധ ശേഷി കുറവുള്ളവരില്‍ അരിമ്പാറകള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

അരിമ്പാറകള്‍ക്ക് കാരണം എച്ച് പി വി വൈറസ് ആണ്. അരിമ്പാറ വലിയ ഒരു രോഗമായി ആരും കണക്കാക്കേണ്ടതില്ല. എന്നാല്‍ സാധാരണയായി കൈകളിലും കാലുകളിലുമാണ് അരിമ്പാറ കാണുന്നതെങ്കിലും കക്ഷത്തിലും ഇത്തരത്തില്‍ അരിമ്പാറ ഉണ്ടാവാറുണ്ട്. അതാണ് പെട്ടെന്ന് പെട്ടെന്ന് പകരുന്നത്. ചെറുതും ഒറ്റക്ക് നില്‍ക്കുന്നതാണ് പലപ്പോഴും അരിമ്പാറകള്‍. എന്നാല്‍ ഇത് പല വിധത്തില്‍ അപകടകരമായ അവസ്ഥയിലേക്ക് എത്താറുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ വളരെയധികം പെട്ടെന്ന് തന്നെ ഇത് പകരുന്നു.

വായ്‌നാറ്റത്തിന് നിമിഷ പരിഹാരം നല്‍കും വെറ്റില

കക്ഷത്തിലുണ്ടാവുന്ന അരിമ്പാറകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അധികമായാല്‍ ചര്‍മ്മസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഇത്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ ചര്‍മ്മരോഗവിദഗ്ധനെ കാണുന്നതിന് മുന്‍പ് ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ കൊണ്ട് തന്നെ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല.

പല്ല് വൃത്തിയാക്കുന്ന നൂല്‍

പല്ല് വൃത്തിയാക്കുന്ന നൂല്‍

പല്ല് വൃത്തിയാക്കുന്ന സില്‍ക്കിന്റെ നൂല്‍ ഉണ്ട്. ഇത് കൊണ്ട് കക്ഷത്തിലെ അരിമ്പാറയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. കക്ഷം നല്ല വൃത്തിയായ് കഴുകി അല്‍പം ആല്‍ക്കഹോള്‍ ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. ഒരു നൂല്‍ എടുത്ത് അത് അരിമ്പാറക്ക് ചുറ്റും കെട്ടുക. പെട്ടെന്ന് തന്നെ ഇത് വലിച്ചെടുക്കണം. ശേഷം ഇതിന് മുകളില്‍ ഒരു ബാന്‍ഡേജ് ചുറ്റി വെക്കാം. പിന്നീട് ബാന്‍ഡേജ് മാറ്റിയാല്‍ അതില്‍ അല്‍പം ആല്‍ക്കഹോള്‍ പുരട്ടണം. രണ്ടാഴ്ച കൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് പല വിധത്തില്‍ എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണാവുന്നതാണ്. കക്ഷം നല്ലതു പോലെ വെള്ളത്തില്‍ കഴുകി വൃത്തിയാക്കാം. ഇതിനു മുകളില്‍ അല്‍പം പഞ്ഞിയില്‍ ആക്കി അരിമ്പാറക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടോളം ഈ പഞ്ഞി കക്ഷത്തില്‍ തന്നെ വെക്കണം. പിന്നീട് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകാം. ദിവസവും രണ്ട് മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്താല്‍ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതാവുന്നു.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ കൊണ്ട് ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ അരിമ്പാറ കൊഴിഞ്ഞ് പോവാന്‍ സഹായിക്കുന്നു. ഈ ഭാഗത്ത് വിയര്‍പ്പ് ഉള്ളത് കൊണ്ട് തന്നെ ഇവിടെ വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉണങ്ങിയ ശേഷം അല്‍പം ടൂ ട്രീ ഓയില്‍ പഞ്ഞിയില്‍ എടുത്ത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. പിന്നീട് ഒരു മണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഒരാഴ്ചക്കുള്ളില്‍ തന്നെ അരിമ്പാറ ഇല്ലാതാവുന്നു.

അയോഡിന്‍

അയോഡിന്‍

അയോഡിന്‍ കൊണ്ടും ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്. സോപ്പ് ഉപയോഗിച്ച് കക്ഷം വൃത്തിയാക്കിയ ശേഷം അല്‍പം അയോഡിന്‍ കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. പിന്നീട് അല്‍പസമയം കഴിഞ്ഞ് ഒരു ബാന്‍ഡേജ് കൊണ്ട് കവര്‍ ചെയ്ത് വെക്കാവുന്നതാണ്. ഇത് അരിമ്പാറ കൊഴിഞ്ഞ് പോവുന്നതിന് സഹായിക്കുന്നു.

ഡക്ട് ടേപ്പ്

ഡക്ട് ടേപ്പ്

കക്ഷം നല്ലതു പോലെ വൃത്തിയാക്കി കഴുകി ഉണക്കണം. ശേഷം ടൂത്ത് പിക് ഉപയോഗിച്ച് അരിമ്പാറയില്‍ ചെറിയരീതിയില്‍ പോറലേല്‍പ്പിക്കുക. ഇതിനു മുകളില്‍ ടേപ്പ് വെച്ച് ഒട്ടിക്കണം. ഒരു ദിവസം മുഴുവന്‍ ടേപ്പ് ഇളകിപ്പോരാതെ ശ്രദ്ധിക്കണം. ഒരാഴ്ച മുഴുവന്‍ ഇത് പോലെ ടേപ്പ് ഉണ്ടായിരിക്കണം.

അപ്പോഴേക്കും അരിമ്പാറ ഇളകിമാറിയിരിക്കും.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് കൊണ്ട് കക്ഷത്തില്‍ ഉണ്ടാവുന്ന അരിമ്പാറയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. നാരങ്ങ നീരിലുള്ള സിട്രിക് ആസിഡ് ആണ് ഇത്തരത്തില്‍ അരിമ്പാറയെ ഇല്ലാതാക്കാവുന്നതാണ്. അല്‍പം നാരങ്ങ നീര് പഞ്ഞിയില്‍ തേച്ച് പിടിപ്പിച്ച് അത് കൊണ്ട് കക്ഷത്തില്‍ വെക്കാം. ഇത് അല്‍പസമയത്തിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് അരിമ്പാറ കൊഴിഞ്ഞ് പോവാന്‍ സഹായിക്കുന്നു.

പഴത്തിന്റെ തോല്‍

പഴത്തിന്റെ തോല്‍

പഴത്തിന്റെ തോല്‍ കൊണ്ട് കക്ഷത്തിലെ അരിമ്പാറയെ നമുക്ക് ഇല്ലാതാക്കാം. പഴത്തിന്റെ തോല്‍ എടുത്ത് അത് കക്ഷത്തില്‍ ഒരു ടേപ്പ് വെച്ച് ഒട്ടിച്ച് വെക്കാം. അടുത്ത ദിവസം രാവിലെ ഇത് എടുത്ത് കളയാം. ഇത്തരത്തില്‍ ഒരാഴ്ച കൃത്യമായി ചെയ്താല്‍ അത് അരിമ്പാറ ഇളകിപ്പോരാന്‍ സഹായിക്കുന്നു.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയും ഇത്തരത്തില്‍ അരിമ്പാറ പോവുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഇതിലുള്ള എന്ഡസൈമുകള്‍ അരിമ്പാറയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നവയാണ്. ഒരു വെളുത്തുള്ളി പേസ്റ്റ് രൂപത്തിലാക്കി അത് അരിമ്പാറക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാം. രാത്രി കഴിഞ്ഞ് രാവിലെ ഇത് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് തന്നെ കുറച്ച് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ അത് എല്ലാ വിധത്തിലും കക്ഷത്തിലെ അരിമ്പാറയെ ഇല്ലാതാക്കുന്നു.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ കൊണ്ടും ഇത്തരം പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. ഒരു സ്പൂണ്‍ ആവണക്കെണ്ണ അല്‍പം ബേക്കിംഗ് സോഡയില്‍ മിക്‌സ് ചെയ്ത് ഇത് അരിമ്പാറക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇതൊരു ബാന്‍ഡേജ് വെച്ച് കവര്‍ ചെയ്യുക. പിറ്റേ ദിവസം രാവിലെ ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. രണ്ടാഴ്ച കൊണ്ട് ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാം.

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണയില്‍ വെളുത്തുള്ളിയിട്ട് ചൂടാക്കി ഈ എണ്ണ അരിമ്പാറയില്‍ തേച്ച് പിടിപ്പിച്ചാല്‍ അത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്നും രാത്രി കിടക്കാന്‍ നേരം ഇത് കക്ഷത്തില്‍ അരിമ്പാറയില്‍ തേച്ച് പിടിപ്പിക്കാം. ഇത് അരിമ്പാറ ഇളകി വീഴാന്‍ സഹായിക്കുന്നു.

English summary

How to Get Rid of Skin Tags and warts on Armpits

Here are 10 home remedies to get rid of skin tags and warts on your armpits, take a look.