അരിമ്പാറ പൂര്‍ണമായും ഇളക്കിമാറ്റാന്‍ ഒരാഴ്ച ഈ എണ്ണ

Posted By:
Subscribe to Boldsky

അരിമ്പാറ, പാലുണ്ണി, മുഖക്കുരു എന്നിവയെല്ലാം പലരിലും തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഇതിന് പരിഹാരം കാണാന്‍ വളരെ അപകടകരമായ മാര്‍ഗ്ഗങ്ങള്‍ വരെ തേടുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കൂടി ഉണ്ടാക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബ്യൂട്ടി പാര്‍ലറുകളെ ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ ആശ്രയിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ അതും പല വിധത്തില്‍ നിങ്ങളുടെ ചര്‍മ്മത്തിനെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. അരിമ്പാറ ഉണ്ടാവുന്നതിന് കാരണം ഒരു വൈറസാണ്. മാത്രമല്ല ശരീരത്തിലെ പ്രതിരോധ ശേഷി കുറയുന്നതിന്റെ ലക്ഷണം കൂടിയാണ് ഇത്.

പടരുന്ന വൈറസ് ആയതു കൊണ്ട് തന്നെ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് അരിമ്പാറയുള്ളവര്‍ ഉപയോഗിച്ച തോര്‍ത്ത് സോപ്പ് തുടങ്ങിയവയൊന്നും ഉപയോഗിക്കരുത്. അരിമ്പാറ നീക്കാന്‍ ചര്‍മ്മ രോഗ വിദഗ്ധനെ സമീപിക്കുന്നതിനു മുന്‍പ് വീട്ടില്‍ തന്നെ ചില എണ്ണകളിലൂടെ നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാം. വെറും ഒരാഴ്ച താഴെ പറയുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്താല്‍ നമുക്ക് അരിമ്പാറയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും അരിമ്പാറക്കും പാലുണ്ണിക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്.

പല്ലിലെ പോട് മാറ്റാം ദിവസങ്ങള്‍ കൊണ്ട്

പെട്ടെന്ന് പെട്ടെന്ന് പടരുന്നു അരിമ്പാറ. എന്നാല്‍ ഇതിനെ കൃത്യമായ രീതിയില്‍ ചികിത്സിച്ചാല്‍ അത് എല്ലാ വിധത്തിലും ഇല്ലാതാക്കുന്നു. മാത്രമല്ല യാതൊരു വിധത്തിലുള്ള അലര്‍ജിയോ പാര്‍ശ്വഫലങ്ങളോ ഉണ്ടാക്കുകയും ഇല്ല. എല്ലാ വിധത്തിലും ആരോഗ്യകകരമായ ഒരു മാര്‍ഗ്ഗമാണ് ഇത്. സൗന്ദര്യത്തിന് കോട്ടം തട്ടാത്ത രീതിയില്‍ തന്നെ നമുക്ക് അരിമ്പാറയെ ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു.

കര്‍പ്പൂര തുളസിയെണ്ണ

കര്‍പ്പൂര തുളസിയെണ്ണ

കര്‍പ്പൂര തുളസിയെണ്ണ കൊണ്ട് നമുക്ക് ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാവുന്നതാണ്. ഇതിലുള്ള ആന്റി വൈറല്‍ പ്രോപ്പര്‍ട്ടീസ് ആണ് അരിമ്പാറയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത്. മാത്രമല്ല കര്‍പ്പൂര തുളസിയെണ്ണ ഉപയോഗിക്കുന്നതിലൂടെ അരിമ്പാറ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ല കര്‍പ്പൂര തുളസിയെണ്ണ.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഒരു പഞ്ഞിയില്‍ അല്‍പം കര്‍പ്പൂര തുളസി എണ്ണയെടുത്ത് അത് അരിമ്പാറക്ക് മുകളില്‍ വെക്കുക. ശേഷം ഒരു ബാന്‍ഡേജ് എടുത്ത് അത് കൊണ്ട് ഈ പഞ്ഞി നല്ലതു പോലെ ഒട്ടിച്ച് വെക്കുക. ഒരാഴ്ച സ്ഥിരമായി ഇത് ചെയ്യുക. ഇത് അരിമ്പാറയെ പൂര്‍ണമായും ഇളക്കി മാറ്റാന്‍ സഹായിക്കുന്നു.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ആന്റിസെപ്റ്റിക് ആന്റി ബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുള്ള ഒന്നാണ് ടീ ട്രീ ഓയില്‍. മാത്രമല്ല ഇതിലുള്ള ആന്റി വൈറല്‍ ഫീച്ചേഴ്‌സ് പെട്ടെന്ന് തന്നെ അരിമ്പാറയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്തത് കൊണ്ട് തന്നെ ചര്‍മ്മത്തിന് മറ്റൊരു പ്രശ്‌നവും ഇല്ലെന്നതാണ് സത്യം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ടീ ട്രീ ഓയില്‍ അല്‍പം കൂടുതല്‍ എടുത്ത് ഇത് അരിമ്പാറ ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. ചര്‍മ്മം പൂര്‍ണമായും ഇത് വലിച്ചെടുക്കുന്നു. ദിവസവും മൂന്ന് തവണ ഇത് ചെയ്യേണ്ടതാണ്. അതിലൂടെ ഒരാഴ്ച കൊണ്ട് അരിമ്പാറയെന്ന പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. ചര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇത് നല്‍കുകയും ഇല്ല.

യൂക്കാലിപ്‌സ് ഓയില്‍

യൂക്കാലിപ്‌സ് ഓയില്‍

യൂക്കാലിപ്‌സ് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ അരിമ്പാറയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് യൂക്കാലിപ്‌സ് ഓയില്‍.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

അല്‍പം യൂക്കാലിപ്‌സ് ഓയില്‍ കൈയ്യില്‍ എടുത്ത് ഇത് ഒരു പഞ്ഞിയില്‍ ആക്കി അത് കൊണ്ട് ഒരു ബാന്‍ഡേജ് ചുറ്റി അത് അരിമ്പാറ ഉള്ള സ്ഥലത്ത് ഒട്ടിച്ച് വെക്കുക. രണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് അത് എടുത്ത് കളഞ്ഞാല്‍ മതി. പഞ്ഞിയോടൊപ്പം അരിമ്പാറയും ഇളകിപ്പോരുന്നു.

 ഗ്രാമ്പൂ ഓയില്‍

ഗ്രാമ്പൂ ഓയില്‍

ഗ്രാമ്പൂവില്‍ ഉള്ള ബയോ ആക്ടീവ് ഘടകങ്ങളാണ് അരിമ്പാറ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. ഇത് ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരെ പൊരുതുന്നു. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന ഇത്തരം വൈറസ് പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. നേരിട്ട് ഗ്രാമ്പൂ ഓയില്‍ തേച്ച് പിടിപ്പിക്കുന്നത് അരിമ്പാറയുടെ വലിപ്പം കുറഞ്ഞ് വരുന്നതിനും അത് ഒരാഴ്ച കൊണ്ട് ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഗ്രാമ്പൂ ഓയില്‍ അരിമ്പാറക്ക് മുകളില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. എന്നാല്‍ ഒരിക്കലും ഇത് കഴുകരുത്. ദിവസവും മൂന്ന് നേരം ഇത് തുടര്‍ച്ചയായി ചെയ്ത് കൊണ്ടിരിക്കണം. ഇത് അരിമ്പാറയെ വെറും നാല് ദിവസം കൊണ്ട് പൂര്‍ണമായും അടര്‍ത്തി മാറ്റുന്നു.

ജിഞ്ചര്‍ ഓയില്‍

ജിഞ്ചര്‍ ഓയില്‍

ജിഞ്ചര്‍ ഓയില്‍ കൊണ്ട് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുന്നു. ആന്റി ബയോട്ടിക്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളാണ് ഇത്തരത്തില്‍ അരിമ്പാറ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത്. നേരിട്ട് ജിഞ്ചര്‍ ഓയില്‍ ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുമ്പോള്‍ അത് ചിലപ്പോള്‍ ചര്‍മ്മത്തില്‍ പൊള്ളല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു തുള്ളി മാത്രം ജിഞ്ചര്‍ ഓയില്‍ എടുത്ത് അത് അരിമ്പാറ ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ചര്‍മ്മം ഈ ഓയില്‍ പൂര്‍ണമായും വലിച്ചെടുക്കുന്നു. ദിവസവും മൂന്നോ നാലോ തവണ ഇത്തരത്തില്‍ ചെയ്യണം. ഇത് പൂര്‍ണമായും നാലോ അഞ്ചോ ദിവസങ്ങള്‍ കൊണ്ട് അരിമ്പാറയെ ഇല്ലാതാക്കുന്നു.

English summary

How to get rid of warts naturally with essential oils

Essential oils can also be used to naturally treat warts. Here are some essential oils for getting rid of warts.
Story first published: Thursday, February 8, 2018, 12:48 [IST]
Subscribe Newsletter