For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കുഴികള്‍ക്ക് നിമിഷപരിഹാരം

|

തുറന്നതും വലുതുമായ കുഴികൾ സാധാരണയായി എണ്ണമയമുള്ള ചർമ്മമുള്ള ആളുകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. എന്നാൽ വരണ്ട ചർമ്മത്തോടുകൂടിയ ആളുകൾക്ക് ഇത് സംഭവിക്കില്ല എന്ന് അർത്ഥമില്ല. എല്ലാ ചർമ്മക്കാർക്കും അവരവരുടെ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു.

തുറന്നതും വലിയ കുഴികളുള്ളവർക്ക് മുഖക്കുരു,ബ്ലാക്‌ഹെഡ്‌സ് എന്നിവ ഉണ്ടാകുന്നു.അതിനാൽ ഇതിന്റെ കാരണം കണ്ടെത്തി അത് പരിഹരിക്കുന്നതാണ് നല്ലത്.അതായത് വലിയ കുഴികൾ മാറ്റുക

ധാരാളം എണ്ണമയം ഉള്ളതിനാൽ കുഴികളിൽ അഴുക്കും ബാക്ടീരിയയും ചേർന്ന് ആക്രമിക്കുന്നു.അങ്ങനെ കുഴികൾ വീണ്ടും വലുതാകുന്നു.ഇന്ന് മുഖത്തെ കുഴികൾ ചുരുക്കാനായി ധാരാളം വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്.എന്നാൽ പ്രകൃതി ദത്തമായ വിധത്തിൽ വീട്ടിൽ വച്ച് തന്നെ ഇത് പരിഹരിക്കുന്നതാണ് നല്ലത്.നിങ്ങൾ മുഖം കഴുകിയ ശേഷം അല്ലെങ്കിൽ സ്ക്രബ്ബർ ഉപയോഗിച്ച ശേഷം ടോണർ ഉപയോഗിക്കുന്നത് കുഴികൾ വഷളാകാതെ സംരക്ഷിക്കും.

പ്രായം കൂടുമ്പോൾ കുഴികൾ വലുതാകും.കുഴികൾ ചുരുക്കാനുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ ചുവടെ കൊടുക്കുന്നു.

ആപ്പിൾ സിഡാർ വിനെഗർ

ആപ്പിൾ സിഡാർ വിനെഗർ

ഒരു പ്രകൃതിദത്ത ടോണറാണ് ആപ്പിൾ സൈഡർ വിനാഗിരി.ഇത് ചർമ്മത്തിന്റെ പി ഹെച് ബാലൻസ് ചെയ്യുകയും അമിത എണ്ണമയം നിയന്ത്രിക്കുകയും ചെയ്യും.അതിനായി തുല്യഅളവിൽ ആപ്പിൾ സൈഡർ വിനാഗിരിയും വെള്ളവും എടുത്ത് ഒരു കോട്ടണിൽ മുക്കുക.ഇത് മുഖത്ത് മുഴുവൻ പുരട്ടി രാത്രി വച്ച ശേഷം രാവിലെ കഴുകുക.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

നിങ്ങളുടെ മുഖത്തെ അധിക എണ്ണമയം നീക്കാൻ മുട്ടയുടെ വെള്ളയ്ക്ക് കഴിയും.ഇത് പതിവായി ചെയ്താൽ നല്ല ഫലം ലഭിക്കും.മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിക്കുക.ഒരു നാരങ്ങാ പിഴിഞ്ഞ് മുട്ടയുടെ വെള്ളയിൽ ചേർക്കുക.ഇത് ഒരു ബ്രെഷ് ഉപയോഗിച്ച് മുഖത്തു പുരട്ടുക.15 -20 മിനിറ്റ് കഴിഞ്ഞു ഉണങ്ങിയ ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക.ഇത് ആഴ്ചയിലൊരിക്കൽ ചെയ്യുക. അതിനു ശേഷം ടോണർ പുരട്ടുക.

ഐസ്

ഐസ്

ഒരു കർച്ചീഫിൽ ഐസ് പൊതിഞ്ഞു മുഖത്ത് അമർത്തുക.തണുപ്പ് മുഖത്തെ കുഴികൾ ചുരുക്കുകയും രക്തപ്രവാഹം കൂട്ടുകയും ചെയ്യും.മേക്കപ്പ് ചെയ്യുന്നതിന് മുൻപ് ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.കൂടുതൽ ഗുണം ലഭിക്കാൻ റോസ് വാട്ടറിനു പകരം ഐസ് ഉപയോഗിക്കാവുന്നതാണ്.ഇത് ഏതു സമയത്തു വേണമെങ്കിലും ചെയ്യാവുന്നതാണ്.

ബേക്കിങ് സോഡ

ബേക്കിങ് സോഡ

പ്രകൃതിദത്തമായ ഏറ്റവും മികച്ച പ്രതിവിധിയാണിത്.ഇത് ചർമ്മത്തിലെ അഴുക്ക് നീക്കുന്നു.അതിനാൽ എണ്ണമയമുള്ളവർക്ക് ഏറ്റവും മികച്ചതാണ്.ഇത് അമിതമായി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.കാരണം ഇത് പ്രകൃതിദത്ത എണ്ണയുടെ സന്തുലാവസ്ഥയെ ബാധിക്കും.കൂടാതെ മുറിവ് ഉണ്ടാക്കുകയും ചെയ്യും.ബേക്കിങ് സോഡാ വെള്ളവുമായി ചേർത്ത് പേസ്റ്റ് പോലെയാക്കി മുഖത്ത് പുരട്ടി മസാജ് ചെയ്യുക.ഇത് മൃതകോശങ്ങളെയും അഴുക്കിനെയും നീക്കി ചർമ്മത്തെ ചുരുക്കുന്നു.ബേക്കിങ് സോഡയ്ക്ക് ആന്റി ബാക്ടീരിയലും ആന്റി ഇൻഫ്ളമേറ്ററി സ്വഭാവവും ഉണ്ട്.

നാരങ്ങാനീര്

നാരങ്ങാനീര്

നാരങ്ങയിലെ സിട്രിക് ആസിഡ് കുഴികൾ ചുരുങ്ങാൻ സഹായിക്കുന്നു.ഇതിന്റെ ബ്ലീച്ചിങ് സ്വഭാവം ചർമ്മത്തിലെ ഇരുണ്ട പാടുകൾ മേക്കുകയും ചെയ്യുന്നു.ഒരു നാരങ്ങാ പിഴിഞ്ഞ് നീര് കൈ കൊണ്ടോ ബ്രെഷ് ഉപയോഗിച്ചോ മുഖത്തു പുരട്ടുക.ഉണങ്ങിയ ശേഷം കഴുകിക്കളയുക.ഇത് വളരെ കുറച്ചു ആണെങ്കിലും മികച്ച ഫലം നൽകും.

മുൾട്ടാണി മിട്ടി

മുൾട്ടാണി മിട്ടി

ഇന്ത്യൻ സ്ത്രീകൾക്ക് ഇത് നല്ലൊരു ഫെയിസ് മാസ്ക് ആണ്.ഇത് ചർമ്മത്തിലെ അധിക എണ്ണമയം നീക്കുകയും കുഴികൾ ചുരുക്കുകയും ചെയ്യും.മുൾട്ടാണി മിട്ടി റോസ് വാട്ടറുമായി ചേർത്ത് പേസ്റ്റ് പോലെ ആക്കുക.ഇത് മുഖത്ത് പുരട്ടി 15 -20 മിനിറ്റ് കഴിഞ്ഞു ഉണങ്ങിയ ശേഷം കഴുകി കളഞ്ഞു റോസ് വാട്ടർ ടോണർ ആയി പുരട്ടുക.ആഴ്ചയിൽ ഒരിക്കൽ ചെയ്താൽ മികച്ച ഫലം ലഭിക്കും.

തൈര്

തൈര്

തൈര് നല്ലൊരു വഴിയാണ്. ഇതിലെ ലാക്ടിക് ആസിഡ് മുഖത്തിന് ഏറെ നല്ലതാണ്. മുഖത്തെ അഴുക്കു നീക്കാനും ചര്‍മസുഷിരങ്ങളുടെ വലിപ്പം കുറയാനും ഇത് ഗുണം ചെയ്യും.

Read more about: skincare beauty
English summary

How To Shrink Large Pores Naturally

How To Shrink Large Pores Naturally, read more to know about,
Story first published: Thursday, February 15, 2018, 11:14 [IST]
X
Desktop Bottom Promotion