പൗരുഷം നിറഞ്ഞ ചെറുപ്പത്തിന്.....

Posted By:
Subscribe to Boldsky

ചെറുപ്പം തോന്നിയ്ക്കുവാന്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഏറെ കൊതിയ്ക്കാറുണ്ട്. ഇതുകൊണ്ടുതന്നെയാണ് ഡൈ അടക്കമുള്ള വഴികള്‍ പുരുഷന്മാര്‍ പരീക്ഷിയ്ക്കുന്നതും.

ചെറുപ്പം നമ്മുടെ ശരീരത്തിലും മനസിലും നില നിര്‍ത്താന്‍ ഒരു പരിധി വരെ പുരുഷന്മാര്‍ക്കു ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

സ്‌ക്രബ്‌

സ്‌ക്രബ്‌

പുരുഷന്‍മാര്‍ക്ക്‌ വേണ്ടിയുള്ള മികച്ച ഏതെങ്കിലും സ്‌ക്രബ്‌ വാങ്ങുക. അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക. മുഖം, കൈകള്‍, കാലുകള്‍ എന്നിവിടങ്ങളിലെ നശിച്ച ചര്‍മ്മ കോശ പാളികള്‍ നീക്കം ചെയ്‌ത്‌ ചര്‍മ്മം ചെറുപ്പം ഉള്ളതും പുതിയതുമാക്കുക. ചര്‍മ്മം വൃത്തിയാക്കുന്നതിന്‌ പ്രകൃതിദത്ത സത്തകള്‍ അടങ്ങിയ ഫേഷ്യല്‍ സ്‌ക്രബ്‌ വാങ്ങുക.

മുടി

മുടി

പ്രായകുറവ്‌ തോന്നിപ്പിക്കുന്നതില്‍ ഹെയര്‍സ്റ്റൈലിന്റെ പങ്ക്‌ വളരെ വലുതാണ്‌. ഏത്‌ തരം ഹെയര്‍സ്റ്റൈല്‍ വേണമെന്ന്‌ നിര്‍ദ്ദേശിക്കാന്‍ കഴിയില്ല കാരണം ഓരോരുത്തരുടേയും മുഖത്തിന്റെ ആകൃതിയും മുടിയുടെ രീതിയും വ്യത്യസ്‌തമായിരിക്കും. പൊതു നിയമം എന്തെന്നാല്‍ മുടിയുടെ നീളം കുറച്ച്‌ , നന്നായി ഷേവ്‌ ചെയ്‌തിട്ടുള്ളവര്‍ക്ക്‌ ചെറുപ്പം തോന്നുമെന്നാണ്‌. നരച്ച മുടി കാണാതിരിക്കാന്‍ മുടി കറപ്പിക്കുന്നതും പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ സഹായിക്കും.

വെള്ളം

വെള്ളം

ദിവസം ആറ്‌ മുതല്‍ എട്ട്‌ ഗ്ലാസ്സ്‌ വരെ വെള്ളം കുടിക്കുന്നത്‌ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ഇത്‌ ചര്‍മ്മത്തിന്റെ നിറം നിലനിര്‍ത്തി ചെറുപ്പം തോന്നിപ്പിക്കും.

ഉറക്കം

ഉറക്കം

പ്രായപൂര്‍ത്തിയായവര്‍ക്ക്‌ എല്ലാ ദിവസവും രാത്രിയില്‍ 7-9 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്‌. മതിയായ ഉറക്കം ലഭിക്കാതിരിക്കുന്നത്‌ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കണ്ണുകള്‍ക്ക്‌ താഴെയുള്ള ചര്‍മ്മം തൂങ്ങുകയും പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്യും

മുട്ട, മത്സ്യം പോലുള്ള ഭക്ഷണങ്ങള്‍

മുട്ട, മത്സ്യം പോലുള്ള ഭക്ഷണങ്ങള്‍

മുട്ട, മത്സ്യം പോലുള്ള ഭക്ഷണങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡ്‌, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ലഭ്യമാക്കും. ഇവ പഴയ ചര്‍മ്മ കോശങ്ങളുടെ തകരാറുകള്‍ മാറ്റുകയും ചര്‍മ്മം അയഞ്ഞ്‌ തൂങ്ങുന്നത്‌ തടയുകയും ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ചെറി, ബെറി, തക്കാളി, വെളുത്തുളളി പോലുള്ളവ ചര്‍മ്മങ്ങളിലെ പാടുകള്‍ നീക്കി ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും.

ഓറഞ്ചില്‍

ഓറഞ്ചില്‍

ഓറഞ്ചില്‍ നിന്നും സ്‌ക്രബ്‌ തയ്യാറാക്കി മുഖത്ത്‌ തേയ്‌ക്കുക. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി കൊളാജന്‍ രൂപപ്പെടുത്താന്‍ സഹായിക്കും . ഇവ പഴയ ചര്‍മ്മത്തിന്റെ തകരാറുകള്‍ ഭേദമാക്കും.

സ്‌ട്രോബെറി, ആപ്പിള്‍

സ്‌ട്രോബെറി, ആപ്പിള്‍

സ്‌ട്രോബെറി, ആപ്പിള്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മുഖലേപനം പുരട്ടുന്നത്‌ മുഖ ചര്‍മ്മം പുഷ്ടിപ്പെടാന്‍ സഹായിക്കും. ഇതിനായി അര കഷ്‌ണം ആപ്പിളും അഞ്ച്‌ സ്‌ട്രോബെറിയും ചേര്‍ത്ത്‌ അരച്ച്‌ കുഴമ്പ്‌ രൂപത്തിലാക്കുക.മിശ്രിതത്തിന്‌ കട്ടി കിട്ടാന്‍ അല്‍പം കടലമാവ്‌ കൂടി ചേര്‍ക്കുക. ആഴ്‌ചയില്‍ ഒരിക്കല്‍ ഈ മിശ്രിതം മുഖത്ത്‌ പുരട്ട്‌ 30 മിനുട്ട്‌ ഇരിക്കുന്നത്‌ പാടുകള്‍, ചുളിവ്‌, വരകള്‍, എന്നിവ മാറ്റി മുഖം വൃത്തിയുള്ളതാക്കാന്‍ സഹായിക്കും.

വെള്ളരിക്ക

വെള്ളരിക്ക

ചര്‍മ്മ കോശങ്ങള്‍ക്ക്‌ അയവ്‌ നല്‍കാന്‍ വെള്ളരിക്ക സഹായിക്കും. ആഴ്‌ചയില്‍ ഒരിക്കല്‍ തണുത്ത വെള്ളരിക്ക കഷ്‌ണം കണ്ണുകള്‍ക്ക്‌ മുകളിലും മുഖത്തും വയ്‌ക്കുന്നത്‌ കറുത്ത വലയങ്ങള്‍, കണ്ണ്‌ ചീര്‍ക്കല്‍ എന്നിവ അകറ്റി മുഖചര്‍മ്മം മനോഹരമാക്കാന്‍ സഹായിക്കും.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍

ചര്‍മ്മത്തിലെ മാലിന്യങ്ങളും അണുക്കളും നീക്കം ചെയ്യുന്നതിന്‌ കറ്റാര്‍വാഴ ജെല്‍ ചര്‍മ്മത്തില്‍ പുരട്ടി 20 മിനുട്ട്‌ നേരം തടവുക. ചര്‍മ്മത്തിന്‌ പ്രായം കൂടുന്നത്‌ തടയാന്‍ ഇത്‌ സഹായിക്കും.

അമ്പതുകളിലും ചെറുപ്പം നിലനിര്‍ത്തണമെന്ന്‌ നിങ്ങള്‍ക്ക്‌ ശരിക്കും ആഗ്രഹമുണ്ടെങ്കില്‍ പുകവലി ഒഴിവാക്കണം. സിഗരറ്റില്‍ അടങ്ങിയിട്ടുള്ള ഹാനികരമായ സംയുക്തങ്ങള്‍ ശരീരത്തിന്‌ ദോഷം ചെയ്യും. ഇത്‌ ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുത്തുകയും ചുളിവുകള്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. മദ്യപിക്കുന്നതും ശരീരത്തിലെ ജലാംശം ഇല്ലാതാക്കുകയും ചര്‍മ്മത്തില്‍ നിന്നും നനവ്‌ അകറ്റി പരുപരുത്തതാക്കുകയും ചെയ്യും.

Read more about: skincare beauty
English summary

How Men Can Be Young For Ever

How Men Can Be Young For Ever, read more to know about
Story first published: Sunday, January 21, 2018, 11:55 [IST]