തേന്‍ ഇങ്ങനെ, 1 ആഴ്ചയില്‍ ചുളിവു പോകും.

Posted By:
Subscribe to Boldsky

തേന്‍ ആരോഗ്യഗുണങ്ങള്‍ക്കൊപ്പം ധാരാളം സൗന്ദര്യഗുണങ്ങളുമിണങ്ങിയ ഒന്നാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളും ധാതുക്കളുമെല്ലാമാണ് ഇതിന് ആരോഗ്യഗുണങ്ങളേറെ നല്‍കുന്നത്.

തേന്‍ പലതരത്തിലും ചര്‍മ സൗന്ദര്യത്തിന് ഉപയോഗിയ്ക്കാം. മുഖത്തെ ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനുളള ഒരു എളുപ്പവഴിയാണ് തേന്‍ കൊണ്ടുളള ചില പായ്ക്കുകള്‍.

ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, മുഖത്തുണ്ടാകുന്ന ചുളിവുകള്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും തേന്‍ നല്ലൊരു പരിഹാരമാര്‍ഗമാണ്.

മുഖത്തെ ചുളിവുകള്‍ പലരുടേയും സൗന്ദര്യം കെടുത്തുന്ന ഒന്നാണ്. പെട്ടെന്നു തന്നെ ചര്‍മത്തിന് പ്രായാധിക്യം തോന്നിപ്പിയ്ക്കുന്ന ഒന്ന്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് തേന്‍. തേന്‍ കൊണ്ടുള്ള ചില പ്രത്യേക ഫേസ്പായ്ക്കുകള്‍ ചര്‍മത്തിലെ ചുളിവുകള്‍ക്ക് പെട്ടെന്നു തന്നെ പരിഹാരം കാണും. ഇതിനായി വില കൂടിയ ട്രീറ്റ്‌മെന്റുകളെ ആശ്രയിക്കണമെന്നില്ലെന്നര്‍ത്ഥം.

ഏതെല്ലാം വിധത്തിലാണ് തേന്‍ മുഖത്തെ ചുളിവുകള്‍ നീക്കി പ്രായധിക്യം കുറയ്ക്കാന്‍ സഹായിക്കുകയെന്നറിയൂ,

തേന്‍

തേന്‍

തേന്‍ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിയ്ക്കുമ്പോള്‍ ശുദ്ധമായതു തന്നെ ഉപയോഗിയ്ക്കുക. ചെറുതേനാണ് ഏറ്റവും നല്ലത്. തേന്‍ തനിയെ എടുത്ത് മുഖത്തു പുരട്ടി അ്ല്‍പനേരം മസാജ് ചെയ്യുക. മുഖത്തു പുരട്ടി തേന്‍ കട്ടിയാകുന്നുവെങ്കില്‍ മസാജ് ചെയ്യാന്‍ സൗകര്യത്തിന് അല്‍പം വെള്ളം കൂടി ചേര്‍ത്തു മസാജ് ചെയ്യാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റുമെന്നു മാത്രമല്ല, ചര്‍മത്തിന് നിറം നല്‍കുകയും ചെയ്യും.

തേനും ചെറുനാരങ്ങാനീരും

തേനും ചെറുനാരങ്ങാനീരും

തേനും ചെറുനാരങ്ങാനീരും കലര്‍ന്ന മിശ്രിതവും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ സഹായകമാണ്. ഇവ രണ്ടു കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് മുഖത്തിന് നല്ല നിറവും നല്‍കും, ചുളിവുകള്‍ നീക്കുകയും ചെയ്യും.

ഓട്‌സ്, തേന്‍

ഓട്‌സ്, തേന്‍

ഓട്‌സ്, തേന്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തെ ചുളിവുകള്‍ നീക്കി മുഖചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കാന്‍ ഏറെ നല്ലതാണ്. ഓട്‌സ് പൊടിച്ചതും തേനും കലര്‍ത്തി മുഖത്തു പുരട്ടി സ്‌ക്രബ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖത്തെ ചുളിവുകള്‍ക്കുള്ള നല്ലൊരു പരിഹാരമാാണ്.

ബദാം

ബദാം

ബദാം പൊടിച്ചത്, തേന്‍ എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി സ്‌ക്രബ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകാം. ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ഇതു ചെയ്യാം. ഇതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ ന്ല്ലതാണ്.

ആസ്പിരിന്‍

ആസ്പിരിന്‍

ആസ്പിരിന്‍ പൊടിച്ചത്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. നല്ല പോലെ മസാജ് ചെയ്യണം. പിന്നീട് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

പാല്‍പ്പാടയും തേനും, അല്ലെങ്കില്‍ കൊഴുപ്പുള്ള പാലും തേനും കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. തിളപ്പിയ്ക്കാത്ത പാലാണ് കൂടുതല്‍ നല്ലത്.

പാല്‍പ്പാടയും തേനും, അല്ലെങ്കില്‍ കൊഴുപ്പുള്ള പാലും തേനും കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. തിളപ്പിയ്ക്കാത്ത പാലാണ് കൂടുതല്‍ നല്ലത്.

പാല്‍പ്പാടയും തേനും, അല്ലെങ്കില്‍ കൊഴുപ്പുള്ള പാലും തേനും കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. തിളപ്പിയ്ക്കാത്ത പാലാണ് കൂടുതല്‍ നല്ലത്.

ബദാം പൊടി, തേന്‍, ചെറുനാരങ്ങാനീര്

ബദാം പൊടി, തേന്‍, ചെറുനാരങ്ങാനീര്

ബദാം പൊടി, തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലക്കി മുഖത്തു പുരട്ടുക. അല്‍പനേരം മസാജ് ചെയ്ത ശേഷം അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

തേനില്‍ മഞ്ഞള്‍പ്പൊടി

തേനില്‍ മഞ്ഞള്‍പ്പൊടി

തേനില്‍ മഞ്ഞള്‍പ്പൊടി ചാലിച്ചു മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇത് അടുപ്പിച്ച് അല്‍പദിവസം ചെയ്യാം. മുഖത്തിനു നിറവും ലഭിയ്ക്കും.

തേനും തേങ്ങാപ്പാലും

തേനും തേങ്ങാപ്പാലും

തേനും തേങ്ങാപ്പാലും കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ നീങ്ങാനുള്ള നല്ലൊരു വഴിയാണ്. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും ആവര്‍ത്തിയ്ക്കുക.

English summary

Honey Face Masks To Treat Wrinkles On Face

Honey Face Masks To Treat Wrinkles On Face, Read more to know about,
Story first published: Wednesday, March 7, 2018, 15:45 [IST]