For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈരും തേനും കലര്‍ത്തി ഒരാഴ്ച മുഖത്തു പുരട്ടൂ

തൈരും തേനും കലര്‍ത്തി ഒരാഴ്ച മുഖത്തു പുരട്ടൂ

|

തൈരും തേനും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. പല പോഷകങ്ങളും അടങ്ങിയതാണ് ഇവ രണ്ടും.

തൈര് കാല്‍സ്യം സമ്പുഷ്ടമാണ്. പ്രോട്ടീന്‍ ധാരാളമുണ്ട്. പല വൈറ്റമിനുകളും അടങ്ങിയതുമാണ്. തേനും ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഒന്നാണ്. വൈറ്റമിനുകള്‍ ധാരാളം ഇതിലും അടങ്ങിയിട്ടുമുണ്ട്.

തൈരും തേനും ആരോഗ്യ ഗുണങ്ങളാല്‍ മാത്രമല്ല, സൗന്ദര്യ ഗുണങ്ങളാലും സമ്പുഷ്ടമാണ്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് നല്ലൊരു ബ്ലീച്ചിംഗ് ഗുണം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിലെ കരുവാളിപ്പിനും കറുത്ത കുത്തുകള്‍ക്കുമെല്ലാമുള്ള നല്ലൊരു മരുന്നാണ്. ചര്‍മത്തിന് വെളുപ്പു നല്‍കാനും ഇത് അത്യുത്തമമാണ്

തേനും സൗന്ദര്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ സൗന്ദര്യ ഗുണം നല്‍കുന്ന ഒന്നാണ്. ഇത് ചര്‍മത്തിലെ ചുളിവുകള്‍ നീക്കുന്നതിനും ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതിനുമെല്ലാം ഏറെ നല്ലതാണ്.

തൈരും തേനും കലര്‍ത്തി ഒരാഴ്ച അടുപ്പിച്ചു മുഖത്തു പുരട്ടി നോക്കൂ, പല സൗന്ദര്യ ഗുണങ്ങളും ലഭിയ്ക്കും. സൗന്ദര്യപരമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഇത്.

ചര്‍മത്തിന് നിറം

ചര്‍മത്തിന് നിറം

തൈരിലെ തൈറോസിന്‍ എന്ന ഘടകം മെലാനിന്‍ ഉല്‍പാദനത്തെ സ്വാധീനിച്ച് ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നു. തേനില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലുണ്ടാകുന്ന നിറവ്യത്യാസവും മാറ്റുന്നു. തൈരിന് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടുമുണ്ട്. ചര്‍മത്തിന് വെളുപ്പു ലഭിയ്ക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത്.

കൊളാജന്‍ ഉല്‍പാദനം

കൊളാജന്‍ ഉല്‍പാദനം

ഈ കോമ്പോ കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. കൊളാജനാണ് ചര്‍മകോശങ്ങള്‍ക്ക് ഇലാസ്റ്റിസിറ്റി നല്‍കുന്നതും ചര്‍മം അയഞ്ഞു പോകാതെ നില നിര്‍ത്തുന്നതും. ഇത് ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളും വരകളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിന് ചെറുപ്പം തോന്നിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്

കണ്ണിനടിയിലെ കറുപ്പകറ്റാന്‍

കണ്ണിനടിയിലെ കറുപ്പകറ്റാന്‍

തൈരും തേനും കലരുമ്പോഴുള്ള വൈറ്റമിനുകളും സിങ്കുമെല്ലാം കണ്ണിനടിയിലെ കറുപ്പകറ്റാന്‍ ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്താല്‍ ഡാര്‍ക് സര്‍കിള്‍ എന്ന പ്രശ്‌നം പരിഹരിയ്ക്കാന്‍ സഹായിക്കും. അത് അടുപ്പിച്ച് അല്‍പദിവസം പുരട്ടാം.

പിഗ്മെന്റേഷന്‍

പിഗ്മെന്റേഷന്‍

വെയിലില്‍ പോയാല്‍ കരുവാളിയ്ക്കുന്നതു സാധാരണയാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് തേന്‍ തൈരു പായ്ക്ക.തൈരും തേനും കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടുന്നത്. ഇത് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണ്. സൂര്യപ്രകാശം കൊണ്ട് ചര്‍മത്തിലുണ്ടാകുന്ന പിഗ്മെന്റേഷന്‍ തടയാനും നിറവ്യത്യാസം തടയാനുമെല്ലാം ഇത് ഏറെ ഗുണകരമാണ്.

തിളക്കമുള്ള ചര്‍മത്തിനു സഹായിക്കുന്നു.

തിളക്കമുള്ള ചര്‍മത്തിനു സഹായിക്കുന്നു.

തേനും തൈരും തിളക്കമുള്ള ചര്‍മത്തിനു സഹായിക്കുന്നു. തിളക്കമുള്ള ചര്‍മം സൗന്ദര്യത്തിന്റെ മറ്റൊരു അടിസ്ഥാനമാണ്. മോശം ക്രീമുകളും ചര്‍മസംരക്ഷണത്തിലെ പോരായ്മയും ചൂടും അന്തരീക്ഷ മാലിന്യങ്ങളുമെല്ലാം ഇതിന് കാരണമാകുന്നു. ഇതിനുളള നല്ലൊരു പരിഹാരമാണ് തൈരും തേനും കലര്‍ന്ന മിശ്രിതം.ചര്‍മത്തിന് സ്വാഭാവികമായ തിളക്കം നല്‍കാന്‍ ഇത് ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു പുരട്ടുന്നത് ഗുണം നല്‍കും.

നല്ലൊരു ക്ലെന്‍സര്‍

നല്ലൊരു ക്ലെന്‍സര്‍

തൈരും തേനും നല്ലൊരു ക്ലെന്‍സര്‍ കൂടിയാണ് ഇത് യാതൊരു കെമിക്കലുകടങ്ങിയിട്ടില്ലെന്നതു കൊണ്ടുതന്നെ ഉപയോഗിയ്ക്കാനും ഏറെ നല്ലതാണ്. മുഖം വൃത്തിയാക്കി കോശങ്ങള്‍ക്കു പുതുമ നല്‍കി മുഖത്തേയും സൗന്ദര്യത്തേയും സംരക്ഷിയ്ക്കാന്‍ ഈ തേന്‍-തൈര് പായ്ക്ക് ഏറെ നല്ലതാണ്.

തേനും തൈരും ഏതു തരം ചര്‍മമുള്ളവര്‍ക്കും

തേനും തൈരും ഏതു തരം ചര്‍മമുള്ളവര്‍ക്കും

തേനും തൈരും ഏതു തരം ചര്‍മമുള്ളവര്‍ക്കും ഉപയോഗിയ്ക്കാവുന്ന സൗന്ദര്യ സംരക്ഷണ വഴിയാണ് . മുഖക്കുരുവുള്ളവര്‍ക്കു പോലും ധൈര്യമായി ഉപയോഗിയ്ക്കാവുന്ന ഒരു ഫേസ് പായ്ക്കാണിത്.

വരണ്ട ചര്‍മമുള്ളവര്‍ക്കും സാധാരണ ചര്‍മമുള്ളവര്‍ക്കും എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്കുമെല്ലാം ഇത് ഒരുപോലെ ഗുണം നല്‍കുന്ന ഒന്നാണ്.

വരണ്ട ചര്‍മത്തിന്

വരണ്ട ചര്‍മത്തിന്

തൈരും തേനും കലര്‍ന്ന ഫേസ് മാസ്‌ക് വരണ്ട ചര്‍മത്തിന് ഈര്‍പ്പം നല്‍കാനുള്ള നല്ലൊരു വഴിയാണ്. തൈര് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. ഈ ഈര്‍പ്പം നഷ്ടപ്പെട്ടു പോകാതെ സംരക്ഷിച്ചു നിര്‍ത്താന്‍ തേന്‍ ഏറെ നല്ലതാണ്. വരണ്ട ചര്‍മം പെട്ടെന്നു പ്രായം തോന്നിപ്പിയ്ക്കുന്നതിനും ചുളിവുകള്‍ വീഴുന്നതിനുമെല്ലാം ഇട വരുത്തുന്ന ഒന്നാണ്. തേന്‍-തൈര് മിശ്രിതം ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് ചര്‍മം മൃദുവാക്കാനും തിളങ്ങാനും സഹായിക്കുന്ന ഒന്നുമാണ്.

മുഖക്കുരുവില്‍ നിന്നും

മുഖക്കുരുവില്‍ നിന്നും

തേനും തൈരും കലര്‍ത്തി പുരട്ടുന്നത് മുഖക്കുരുവില്‍ നിന്നും മോചനം നല്‍കുന്ന ഒന്നാണ്. തേന്‍ ഒരു അണുനാശിനിയാണ്. ഇതുകൊണ്ടുതന്നെ മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. മുഖക്കുരുവിന് കാരണമാകുന്ന അണുക്കളെ നശിപ്പിയ്ക്കുന്നു. തൈരിലെ ആസിഡ് ഗുണവും മുഖത്തെ മുഖക്കുരുവില്‍ നിന്നും തേന്‍ ചര്‍മത്തിന് പ്രതിരോധശേഷി നല്‍കുന്നു.സംരക്ഷിയ്ക്കാന്‍ സഹായിക്കുന്നു.

Read more about: beauty skicnare
English summary

Honey And Curd Face Pack Benefits For Skin

Honey And Curd Face Pack Benefits For Skin, Read more to know about,
Story first published: Friday, August 10, 2018, 23:01 [IST]
X
Desktop Bottom Promotion