മുഖരോമം വരാതിരിക്കാന്‍ പച്ചപ്പപ്പായയും മഞ്ഞളും

Posted By:
Subscribe to Boldsky

മുഖത്തും ശരീരത്തിലും രോമങ്ങള്‍ പുരുഷന്മാര്‍ക്ക് അഴകും ഗാംഭീര്യവുമാണെങ്കില്‍ സ്ത്രീകള്‍ക്കിത് അപകര്‍ഷതാബോധവും പ്രധാന സൗന്ദര്യപ്രശ്‌നവുമാണ്. മീശയുള്ള, താടിയുള്ള സ്ത്രീ എന്നു മറ്റുള്ളവരാല്‍ വിളിയ്ക്കപ്പെടാന്‍ ആരും താല്‍പര്യപ്പെടുകയുമില്ല.

മുഖത്തു മാത്രമല്ല, കൈകാലുകളിലും ശരീരഭാഗങ്ങളിലും വളരുന്ന രോമങ്ങള്‍ നീക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് സ്ത്രീകള്‍. ഇതിനായി വാക്‌സിംഗ് പോലുള്ള വഴികള്‍ പരീക്ഷിയ്ക്കുന്നവരുമാണ്.

സാധാരണ ഗതിയില്‍ ഇത്തരം വഴികളല്ലാതെ നമുക്കു തന്നെ രോമങ്ങള്‍ നീക്കാനായി ചെയ്യാവുന്ന പല വഴികളുമുണ്ട്. വേദയനോ ചിലവോ ഇല്ലാത്ത, എളുപ്പമായ, തികച്ചും ഫലപ്രദമായ ചില വഴികള്‍.

രോമം നീക്കാനുള്ള ഇത്തരം പ്രകൃതിദത്തവഴികളില്‍ ഒന്നാണ് പപപ്പായ. അതും പച്ചപ്പപ്പായ. പച്ചപ്പപ്പായ ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് രോമവളര്‍ച്ച നിശ്ശേഷം മാറാന്‍ ഏറെ നല്ലതാണ്.

പച്ചപ്പപ്പായ ഏതെല്ലാം വിധത്തില്‍ രോമവളര്‍ച്ച മാറാന്‍ സഹായിക്കുമെന്നറിയൂ,

പച്ചപ്പപ്പായ, മഞ്ഞള്‍

പച്ചപ്പപ്പായ, മഞ്ഞള്‍

പച്ചപ്പപ്പായ, മഞ്ഞള്‍ എന്നിവ കലര്‍ന്ന മിശ്രിതം രോമവളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരമാണെന്നു പറയാം. പച്ചപ്പപ്പായയ്‌ക്കൊപ്പം മഞ്ഞളും രോമവളര്‍ച്ച തടയാന്‍ ഏറെ നല്ലതാണ്.

പച്ചപ്പപ്പായ

പച്ചപ്പപ്പായ

പച്ചപ്പപ്പായയുടെ തൊലിയും കുരുവും കളഞ്ഞ് ഇതില്‍ മഞ്ഞള്‍ ചേര്‍ത്തരച്ചു രോമവളര്‍ച്ചയുള്ളിടത്തു പുരട്ടാം. ഇത് 15 മിനിറ്റിനു ശേഷം കഴുകാം. ഇത് ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുക.

പച്ചപ്പപ്പായയും കറ്റാര്‍വാഴ ജെല്ലും

പച്ചപ്പപ്പായയും കറ്റാര്‍വാഴ ജെല്ലും

പച്ചപ്പപ്പായയും കറ്റാര്‍വാഴ ജെല്ലും കലര്‍ത്തി പുരട്ടുന്നതും മുഖത്തെ രോമവളര്‍ച്ചയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.പച്ചപ്പപ്പായ. മഞ്ഞള്‍പ്പൊടി, കടലമാവ്, കറ്റാര്‍വാഴ, കടുകെണ്ണ, പെപ്പര്‍മിന്റ് ഓയില്‍, മോയിസ്ചറൈസിംഗ് ക്രീം എന്നിവയാണ് ഇതിനു വേണ്ടത്.

പച്ചപ്പപ്പായ

പച്ചപ്പപ്പായ

പച്ചപ്പപ്പായ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മിക്‌സിയില്‍ അടിച്ചു പേസ്റ്റാക്കുക. അരക്കപ്പു പപ്പായ മതി.ഇതിലേയ്ക്ക് അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടേബിള്‍സ്പൂണ്‍ കടലമാവ് എന്നിവ കലര്‍ത്തിയിളക്കുക.

കറ്റാര്‍വാഴ ജെല്‍, കടുകെണ്ണ

കറ്റാര്‍വാഴ ജെല്‍, കടുകെണ്ണ

ഈ കൂട്ടിലേയ്ക്ക് നാലു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കണം. കറ്റാര്‍വാഴയില്‍ നിന്നെടുക്കുന്നതോ അല്ലെങ്കില്‍ വാങ്ങാന്‍ ലഭിയ്ക്കുന്നതോ ഉപയോഗിയ്ക്കാം.ഫ്രഷായ കറ്റാര്‍വാഴ ജെല്ലാണ് കൂടുതല്‍ നല്ലത്. 2 ടേബിള്‍സ്പൂണ്‍ കടുകെണ്ണ, ഏതാനും തുള്ളി പെപ്പര്‍മിന്റ് ഓയില്‍ എ്ന്നിവയും ചേര്‍ത്തിളക്കുക.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം രോമമുള്ളിടത്തിടുക. 20 മിനിറ്റു കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. സെന്‍സിറ്റീവ് ചര്‍മമെങ്കില്‍ കാല്‍ മണിക്കൂര്‍ കഴിഞ്ഞു കഴുകാം.ഈ മിശ്രിതം രോമങ്ങളുടെ നിറം കളയാനും വീണ്ടും രോമവളര്‍ച്ചയുണ്ടാകുന്നതു തടയാനും സഹായിക്കും.

പച്ചപ്പപ്പായ അരച്ചതും മഞ്ഞള്‍പ്പൊടിയും കടലമാവും

പച്ചപ്പപ്പായ അരച്ചതും മഞ്ഞള്‍പ്പൊടിയും കടലമാവും

പച്ചപ്പപ്പായ അരച്ചതും മഞ്ഞള്‍പ്പൊടിയും കടലമാവും കലര്‍ത്തിയുള്ള മിശ്രിതവും മുഖത്തെ രോമവളര്‍ച്ചയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇവ മൂന്നും ചേര്‍ത്തു പേസ്റ്റാക്കി മുഖത്തു പുരട്ടാം. പത്തുപതിനഞ്ചു മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.

മോയിസ്ചറൈസര്‍

മോയിസ്ചറൈസര്‍

ഈ പായ്ക്കുകള്‍ മുഖത്തുപയോഗിയ്ക്കുന്നതിനു മുന്‍പ് മുഖത്ത് ആവി പിടിയ്ക്കുന്നത് നന്നായിരിയ്ക്കും. ഇത് മുഖത്തെ സുഷിരങ്ങള്‍ തുറക്കാനും ഇതുവഴി പായ്ക്കുകള്‍ കൂടുതല്‍ ഫലം തരാനും സഹായിക്കും. ഉപയോഗിച്ചു മുഖം കഴുകിയ ശേഷം മുഖത്തു മോയിസ്ചറൈസര്‍ പുരട്ടുക.

ചര്‍മത്തിന് നിറം നല്‍കാനും മൃദുത്വം നല്‍കാനും

ചര്‍മത്തിന് നിറം നല്‍കാനും മൃദുത്വം നല്‍കാനും

രോമം കളയാന്‍ മാത്രമല്ല, ചര്‍മത്തിന് നിറം നല്‍കാനും മൃദുത്വം നല്‍കാനും ഇത്തരം മിശ്രിതങ്ങള്‍ ഏറെ സഹായിക്കും.

English summary

Home Remedies Using Raw Banana To Remove Unwanted Hair Growth

Home Remedies Using Raw Banana To Remove Unwanted Hair Growth, read more to know about,
Story first published: Monday, March 5, 2018, 14:14 [IST]