അനാവശ്യ രോമങ്ങള്‍ നീക്കാം നിമിഷങ്ങള്‍ക്കുള്ളില്‍

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല സ്ത്രീകളേയും വെട്ടിലാക്കുന്ന കാരണങ്ങളില്‍ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് അമിതരോമവളര്‍ച്ച. മുഖത്തും കൈകാലിലും ഉണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പല മാര്‍ഗ്ഗങ്ങളും പലരും പരീക്ഷിക്കും. എന്നാല്‍ ഇത് പലപ്പോഴും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക. അമിത രോമവളര്‍ച്ച പല വിധത്തില്‍ നമ്മളെ പ്രശ്‌നത്തിലാക്കുന്നു. കൗമാരപ്രായം മുതലാണ് ഇത്തരം പ്രശ്‌നം പെണ്‍കുട്ടികളെ അലട്ടുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രകൃതിദത്തമായ പരിഹാരങ്ങള്‍ ഉണ്ട്.

ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ ഇത്തരത്തിലുള്ള അമിത രോമവളര്‍ച്ച ഉണ്ടാവുന്നു. പ്രായവും ശരീരത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങളും എല്ലാം ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ചില മരുന്നുകള്‍ ഉപയോഗിക്കുന്നത് കൊണ്ടും പി സി ഓ എസ് എന്ന അവസ്ഥ ഉള്ള സ്ത്രീകളിലും ഇത്തരം പ്രശ്‌നങ്ങള്‍ നിരന്തരമായി കണ്ട് വരുന്നുണ്ട്. ഗര്‍ഭപാത്രത്തിലെ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങളുടെ മുന്നോടിയും ഇത്തരത്തിലുള്ള അമിത രോമവളര്‍ച്ച തന്നെയാണ്. ഇത്തരത്തിലൊരു പ്രശ്‌നം കണ്ടെത്തിക്കഴിഞ്ഞാല്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

ചര്‍മ്മത്തിലെ ചുളിവകറ്റാന്‍ 3ദിവസം പഴം ഫേസ്പാക്ക്

ചിലരിലാകട്ടെ പാരമ്പര്യമായി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അത് പല തരത്തില്‍ നിങ്ങളുടെ സൗന്ദര്യത്തെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ അമിതരോമവളര്‍ച്ചയെന്ന പ്രശ്‌നത്തെ പെട്ടെന്ന് ഇല്ലാതാക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതിനായി പെട്ടെന്ന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് വെറും ചുരുങ്ങിയ സമയം കൊണ്ട് അമിത രോമത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും ഭംഗിയും വര്‍ദ്ധിപ്പിക്കുന്നു.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ അമിത രോമവളര്‍ച്ചക്ക് നല്ലൊരു പരിഹാരമാണ്. പച്ചമഞ്ഞള്‍ മുഖത്ത് തേച്ചാല്‍ ഇത് അധികമുള്ള രോമത്തെ കൊഴിച്ച് കളയുന്നു. പെട്ടെന്ന് തന്നെ രോമത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു മഞ്ഞള്‍. മുഖത്തും കവിളിനിരുവശത്തും ഉള്ള രോമത്തെയെല്ലാം തന്നെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

കടലമാവും മഞ്ഞളും

കടലമാവും മഞ്ഞളും

കടലമാവും മഞ്ഞള്‍ അരച്ചതും മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. രോമവളര്‍ച്ചയുള്ള ഭാഗങ്ങളില്‍ എതിര്‍ദിശയിലേക്കാണ് മസ്സാജ് ചെയ്യേണ്ടത്. പത്ത് മിനിട്ടിനു ശേഷം ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് മുഖത്തെ അമിത രോമം കൊഴിഞ്ഞ് പോവുന്നതിന് സഹായിക്കുന്നു.

പച്ചപപ്പായ

പച്ചപപ്പായ

പച്ചപപ്പായയും മഞ്ഞളും അമിത രോമ വളര്‍ച്ച ഇല്ലാതാക്കുന്ന ഒന്നാണ്. ഇവ രണ്ടും അരച്ച് മിക്‌സ് ചെയ്ത് ഇത് മുഖത്ത് പുരട്ടി കിടക്കുക. രാവിലെ എഴുന്നേറ്റ് കഴുകിക്കളയണം. ഇത് മുഖത്തെ അമിത രോമവളര്‍ച്ച ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല നിറവും തിളക്കവും ലഭിക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കില്ല.

നാരങ്ങ നീരും പഞ്ചസാരയും

നാരങ്ങ നീരും പഞ്ചസാരയും

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവും ഇല്ലാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് നാരങ്ങ നീരും പഞ്ചസാരയും. ഇവ രണ്ടും മിക്‌സ് ചെയ്ത് ഇത് രോമവളര്‍ച്ചയുള്ള ഭാഗത്ത് പുരട്ടുക. നല്ലതു പോലെ മസ്സാജ് ചെയ്യേണ്ടതാണ്. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയണം.

മഞ്ഞളും തൈരും

മഞ്ഞളും തൈരും

മഞ്ഞളും തൈരും ഉപയോഗിച്ചും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇവ രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് മുഖത്ത് 15 മിനിട്ടോളം തേച്ച് പിടിപ്പിക്കണം. ഇത് രോമത്തെ കൊഴിക്കുന്നു. ചര്‍മ്മം സോഫ്റ്റ് ആവുന്നതിനും സഹായിക്കുന്നു.

വാക്‌സ് തയ്യാറാക്കാം

വാക്‌സ് തയ്യാറാക്കാം

പ്രകൃതിദത്തമായ വാക്‌സ് തയ്യാറാക്കി ഉപയോഗിക്കാം. ഇത് മുഖത്തെ അമിത രോമവളര്‍ച്ചക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നാല് സ്പൂണ്‍ തേന്‍, രണ്ട് സ്പൂണ്‍ നാരങ്ങ നീര് ഏഴ് സ്പൂണ്‍ പഞ്ചസാര എന്നിവ ചൂടാക്കി ഉരുക്കി പാവ് രൂപത്തില്‍ ആക്കുക. ഇത് അമിത രോമവളര്‍ച്ച ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. അഞ്ച് മിനിട്ട് കഴിഞ്ഞ് എതിര്‍ദിശയില്‍ തുടച്ചെടുക്കുക. ഇത് രോമത്തെ തുണിയോടൊപ്പം തന്നെ പോരാന്‍ സഹായിക്കുന്നു.

 മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള കൊണ്ടും അമിതരോമവളര്‍ച്ച ഇല്ലാതാക്കാം. അതിനായി മുട്ടയുടെ വെള്ള രോമം കൂടുതലുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ എടുത്ത് മാറ്റാം. ഇത് രണ്ട് മൂന്ന് പ്രാവശ്യം ചെയ്യുമ്പോള്‍ മുഖത്തെ രോമം കൊഴിയുകയും സൗന്ദര്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

 ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് അല്‍പം തേനും മിക്‌സ് ചെയ്ത് രോമവളര്‍ച്ചയുള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. അതോടൊപ്പം തന്നെ രോമം കൊഴിഞ്ഞ് പോവാന്‍ സഹായിക്കുകയും ചെയ്യുന്നു.

 ഓട്‌സ് വാഴപ്പഴം

ഓട്‌സ് വാഴപ്പഴം

വാഴപ്പഴവും ഓട്‌സും അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്ത് രോമമുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്യണം. അമിത രോമവളര്‍ച്ച ഇല്ലാതാവുന്നു.

രക്തചന്ദനവും കസ്തൂരിമഞ്ഞളും

രക്തചന്ദനവും കസ്തൂരിമഞ്ഞളും

രക്ത ചന്ദനവും കസ്തൂരി മഞ്ഞളും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് 10 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് രക്തചന്ദനവും കസ്തൂരിമഞ്ഞളും.

English summary

Home remedies for unwanted facial hair permanently

Unwanted facial hair is one of the most annoying problems of every women. Here are some home remedies to remove facial hair permanently.
Story first published: Monday, February 19, 2018, 13:41 [IST]