For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കുത്തുകളെല്ലാം കളയും ഒറ്റമൂലി പ്രയോഗം

|

സൗന്ദര്യത്തെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലതുണ്ട്. ഇതിലൊന്നാണ് മുഖത്തുണ്ടാകുന്ന കുത്തുകള്‍. കുത്തുകള്‍ ഇല്ലാത്ത മുഖമുള്ളവര്‍ വളരെ ചുരുങ്ങും. കറുത്ത കുത്തുകള്‍, ബ്രൗണ്‍, വെളുത്ത നിറത്തിലെ കുത്തുകള്‍ എന്നിങ്ങനെ പലതരം കുത്തുകളുമുണ്ടാകും.

മുഖത്തു മാത്രമല്ല, ശരീരത്തിലും ഇത്തരം കുത്തുകള്‍ സാധാരണയാണ്. ഇത്തരം കുത്തുകള്‍ക്കു പല കാരണങ്ങലുമുണ്ട്. വൈറ്റമിന്‍ കുറവു മുതല്‍ സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നതുവരെ.

മുഖത്തെ ഇത്തരം കുത്തുകള്‍ സൗന്ദര്യത്തിന് ഏറ്റവും വലിയ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണെന്നു പറയാം. ഇതുകൊണ്ടുതന്നെ എന്തു വില കൊടുത്തും ഇത്തരം കുത്തുകള്‍ മാറ്റാന്‍ എല്ലാവരും ശ്രമിയ്ക്കുകയും ചെയ്യും.

മുഖത്തെ ഇത്തരം കറുത്ത കുത്തുകള്‍ മാറാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. വിലയേറിയ ചികിത്സാരീതികളേക്കാള്‍ ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

മുഖത്തെ കുത്തുകള്‍ മാറ്റാനുള്ള ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

തൈരും കുക്കുമ്പര്‍ ജ്യൂസും

തൈരും കുക്കുമ്പര്‍ ജ്യൂസും

തൈരും കുക്കുമ്പര്‍ ജ്യൂസും കലര്‍ത്തി പുരട്ടുന്നത് മുഖത്തെ കുത്തുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഈ മിശ്രിതം നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും കുത്തുകള്‍ മായാന്‍ സഹായിക്കും. ഇതു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് അടുപ്പിച്ച് അല്‍പദിവസം ചെയ്യണം.

പഴവും നാരങ്ങാനീരും

പഴവും നാരങ്ങാനീരും

പഴവും നാരങ്ങാനീരും കലര്‍ന്ന മിശ്രിതവും മുഖത്തെ കുത്തുകള്‍ മാറാന്‍ ഏറെ നല്ലതാണ്. നല്ല പഴുത്ത പഴമാണ ഇതിനായി വേണ്ടത്. പഴുത്ത പഴം ഉടച്ച് ഇതില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി മുഖത്തു പുരട്ടുക. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുക.

ബാര്‍ലി

ബാര്‍ലി

ബാര്‍ലിയും ഇതിന് പറ്റിയ പരിഹാരമാണ്. ഒരു കപ്പു വെള്ളത്തില്‍ 3 ടേബിള്‍ സ്പൂണ്‍ മുഴുവന്‍ ബാര്‍ലി ഇടുക. ഇത് നല്ലപോലെ തിളപ്പിയ്ക്കുക. ഇത തിളച്ചു കഴിഞ്ഞ് മുക്കാല്‍ മണിക്കൂറോളം ഇങ്ങനെ തന്നെ വയ്ക്കണം. പിന്നീട് ഈ വെള്ളം ഊറ്റിയെടുക്കുക. ഇതിലെ ബാര്‍ലി ചതയ്ക്കുക. ഇതുകൊണ്ട് മുഖം മസാജ് ചെയ്യുക. പിന്നീട് ഈ വെള്ളം കൊണ്ടു മുഖം കഴുകുക. ആഴ്ചയില്‍ 3 തവണയെങ്കിലും ഇതു ചെയ്യുക.

റാഡിഷ്

റാഡിഷ്

റാഡിഷ് അരയ്ക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങാനീരു കലര്‍ത്തുക. ഇത് കറുത്ത കുത്തുകളുള്ള ഭാഗത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ മൂന്നു നാലു ദിവസമെങ്കിലും ചെയ്യണം.

പച്ചക്കായ

പച്ചക്കായ

പച്ചക്കായ വെള്ളത്തിലിട്ടു വേവിയ്ക്കുക. ഈ വെള്ളം തണുക്കുമ്പോള്‍ മുഖത്തു പുരട്ടാം. ഇത് മുഖത്തെ കറുത്ത കുത്തുകള്‍ മാറാന്‍ മാത്രമല്ല, ചുളിവുകള്‍ മാറാനും നല്ലതാണ്.കായയിലെ എന്‍സൈമുകളാണ് ഈ ഗുണം നല്‍കുന്നത്.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ട പൊടിച്ചതും തേനും കലര്‍ന്ന മിശ്രിതം മുഖത്തെ എല്ലാ തരം കുത്തുകള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ മൂന്നു നാലു ദിവസമെങ്കിലും ചെയ്യുന്നതു ഗുണം നല്‍കും.

കററാര്‍ വാഴ

കററാര്‍ വാഴ

കററാര്‍ വാഴയുടെ പള്‍പ്പില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി മുഖത്തു പുരട്ടുന്നത് കുത്തുകള്‍ മാറാനുള്ള എളുപ്പ വഴിയാണ്. ഇത് ആഴ്ചയില്‍ മൂന്നു നാലു തവണ ചെയ്യുന്നതു ഗുണം നല്‍കും.

തക്കാളി

തക്കാളി

തക്കാളിയില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി അടുപ്പിച്ച് അല്‍നാള്‍ പുരട്ടുന്നതും മുഖത്തെ കുത്തുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

സൂര്യപ്രകാശം മുഖത്ത് ഇത്തരം കുത്തുകള്‍ വരാനുള്ള ഒരു കാരണമാണ്. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ശീലമാക്കുക.

Read more about: beauty skincare
English summary

Home Remedies To Remove Spots From Face

Home Remedies To Remove Spots From Face, read more to know about
X
Desktop Bottom Promotion