മുഖപ്പാടുകള്‍ മുഴുവന്‍ നീക്കും ഒറ്റമൂലി

Posted By:
Subscribe to Boldsky

മുഖം എത്ര ഭംഗിയുള്ളതാണെങ്കിലും മുഖത്തെ പാടുകള്‍ മതി, എല്ലാ സൗന്ദര്യവും പോകാന്‍. മുഖത്തുണ്ടാകുന്ന പാടുകളും കുത്തുകളുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നവുമാണ്.

മുഖത്തുണ്ടാകുന്ന ഇത്തരം പാടുകള്‍ക്ക് പരിഹാരമായി ഇംഗ്ലീഷ് മരുന്നുകളുണ്ടെങ്കിലും ഇതെല്ലാം പലപ്പോളും പാര്‍ശ്വഫലങ്ങള്‍ ഏറെയുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ചെലവു കൂട്ടുന്ന ഒന്നും.

മുഖത്തെ പാടുകള്‍ അകറ്റാന്‍ പ്രകൃതിദത്തമായ പല വഴികളുമുണ്ട്. ഇവ പരീക്ഷിയ്ക്കുന്നതാണ് ചര്‍മത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനും ഏറ്റവും നല്ലത്.

മുഖത്തെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഒറ്റമൂലി വിദ്യകളെക്കുറിച്ചറിയൂ,

സവാള നീര്‌

സവാള നീര്‌

ഒരു ടേബിള്‍സ്പൂണ്‍ സവാള നീര്‌,

രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തി മുഖത്തെ പാടുകളില്‍ തേച്ച് പതിനഞ്ച് മിനുട്ട് ഇരിക്കുക. ശേഷം മുഖം കഴുകാം. ഇത് ഏറെ ഫലപ്രദമായ മാര്‍ഗ്ഗമാണ്.

റാഡിഷ് ജ്യൂസ്‌

റാഡിഷ് ജ്യൂസ്‌

മുഖത്തെ തവിട്ട് പാടുകള്‍ നീക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് റാഡിഷ് ജ്യൂസ്‌.

ഇത് ദിവസവും മുഖത്ത് തേച്ച് പത്തുമിനുട്ടിന് ശേഷം കഴുകുക. മികച്ച ഫലം ലഭിക്കും.

മഞ്ഞക്കടുക്

മഞ്ഞക്കടുക്

മഞ്ഞക്കടുക് അരച്ച് പാലില്‍ ചേര്‍ത്ത് ഒരു ക്രീമാക്കി മുഖത്ത് പുരട്ടുക. ഇരുപത് മിനുട്ടിന് ശേഷം ഇത് കഴുകിക്കളയുക.

ചന്ദനപ്പൊടി

ചന്ദനപ്പൊടി

ഒരു കപ്പ് രക്തചന്ദനപ്പൊടി, ചന്ദനപ്പൊടി, അരകപ്പ് ഓട്ട്മീല്‍, അല്പം പാല്‍, റോസ് വാട്ടര്‍, എന്നിവയുമായി ചേര്‍ത്ത് ക്രീം തയ്യാറാക്കുക. ഇത് ബ്രഷ് ഉപയോഗിച്ച് ആഴ്ചയില്‍ മൂന്ന് തവണ മുഖത്ത് തേയ്ക്കുക. പാടുകള്‍ പതിയെ അപ്രത്യക്ഷമാകുന്നത് കാണാം.

ബദാം

ബദാം

ബദാം പാലില്‍ കുതിര്‍ത്ത് ഈ പാല്‍ ചേര്‍ത്തരച്ച് മുഖത്തു പുരട്ടാം. ഇത് മുഖത്തുണ്ടാകുന്ന പാടുകള്‍ക്കു മോചനം നല്‍കും. മുഖത്തിന് നിറവും നല്‍കും.

തക്കാളി ജ്യൂസ്, ബട്ടര്‍ മില്‍ക്ക്

തക്കാളി ജ്യൂസ്, ബട്ടര്‍ മില്‍ക്ക്

തക്കാളി ജ്യൂസ്, ബട്ടര്‍ മില്‍ക്ക് എന്നിവ മിക്സ് ചെയ്തുണ്ടാക്കുന്ന ക്രീം ഏറെ ഫലപ്രദമാണ്. നാല് ടേബിള്‍ സ്പൂണ്‍ ബട്ടര്‍മില്‍ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി ജ്യൂസുമായി മിക്സ് ചെയ്യുക. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക.

വെളുത്തുള്ളി ജ്യൂസ്

വെളുത്തുള്ളി ജ്യൂസ്

വെളുത്തുള്ളി ജ്യൂസ് മുഖത്തെ കറുത്ത പാടുകള്‍ക്കു മുകളില്‍ പുരട്ടുന്നത് മുഖത്തെ പാടുകളും കറുത്ത കുത്തുകളുമെല്ലാം മായ്ക്കാന്‍ ഏറെ നല്ലതാണ്.

കറ്റാര്‍വാഴ ജ്യൂസും നാരങ്ങാനീരും

കറ്റാര്‍വാഴ ജ്യൂസും നാരങ്ങാനീരും

കറ്റാര്‍വാഴ ജ്യൂസും നാരങ്ങാനീരും കലര്‍ത്തി മുഖത്തെ പാടുകള്‍ക്കു മുകളില്‍ പുരട്ടുന്നത്

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ ഓയില്‍ മുഖത്ത് തേച്ചും പാടുകള്‍ ഭേദമാക്കാം. വിറ്റാമിന്‍ ഇ ഓയില്‍ മുഖത്ത് തേച്ച് മസാജ് ചെയ്യുക. ഇത് മുഖക്കുരുവിന്‍റെ പാടുകളും, കലകളും മങ്ങാന്‍ സഹായിക്കും.

നാരങ്ങനീര്

നാരങ്ങനീര്

നാരങ്ങ നീര് മുഖത്തെ ബ്രൗണ്‍ പാടുകള്‍ നീക്കാന്‍ ഏറെ അനുയോജ്യമാണ്. മെലാസ്മ, ചുണങ്ങ് എന്നിവയ്ക്കും ഇത് ഫലപ്രദമാണ്. ഒരു കോട്ടണ്‍ ബോള്‍ നാരങ്ങ നീരില്‍ മുക്കി പാടുള്ളിടത്ത് തേച്ച് പതിനഞ്ച് മിനുട്ടിന് ശേഷം കഴുകുക. കറുത്ത പാടുകള്‍ മങ്ങുകയും ചര്‍മ്മത്തിന് ശോഭ ലഭിക്കുകയും ചെയ്യും.

Read more about: beauty skincare
English summary

Home Remedies To Remove Scars Of Face

Home Remedies To Remove Scars Of Face