മഞ്ഞളും ഉപ്പും,മുഖത്തെ രോമം പിന്നെ വരില്ല

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തില്‍ പ്രധാനപ്പെട്ട സ്ഥാനമാണ് മഞ്ഞളിനുള്ളത്. പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് മഞ്ഞള്‍. പണ്ടുകാലം മുതല്‍ തന്നെ സൗന്ദര്യസംരക്ഷണത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍.

സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ആന്റിഫംഗല്‍ ഗുണങ്ങളാണ് ഈ ഗുണം നല്‍കുന്നത്. മഞ്ഞളിന് പ്രധാന ഗുണം നല്‍കുന്നത് ഇതിലെ കുര്‍കുമിന്‍ എ്ന്ന ഘടകമാണ്.

സൗന്ദര്യത്തിനു മാത്രമല്ല, പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് മഞ്ഞള്‍. കോള്‍ഡ്, ചുമ, പ്രമേഹം തുടങ്ങിയ പലതിനും ഇത് നല്ലൊരു മരുന്നാണ്. രക്തധനമികളിലെ തടസം നീക്കാനും തടി കുറയ്ക്കാനുമെല്ലാം ഏറെ ഗുണകരം.

സൗന്ദര്യത്തിനായി പല തരത്തിലും മഞ്ഞള്‍ ഉപയോഗിയ്ക്കാം. പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുമായി പല തരത്തിലാണ് ഉപയോഗിയ്‌ക്കേണ്ടതെന്നു മാത്രം. മഞ്ഞളിനൊപ്പം പല കൂട്ടുകളും കലര്‍ത്തിയാണ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കായി മഞ്ഞള്‍ ഉപയോഗിയ്‌ക്കേണ്ടത് .

പല സ്ത്രീകളേയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ് മുഖത്തും ശരീരത്തിലുമുണ്ടാകുന്ന രോമവളര്‍ച്ച. ഇതിന് ഹോര്‍മോണ്‍ പ്രശ്‌നങ്ങളും പാരമ്പര്യവും അടക്കം പല കാരണങ്ങളുമുണ്ട്. ബീച്ചിംഗും വാക്‌സിങ്ങും പോലുള്ള വഴികളാണ് പലരും മുഖരോമങ്ങള്‍ അകറ്റാന്‍ ഉപയോഗിയ്ക്കാറ്.

മഞ്ഞള്‍ ഉപയോഗിച്ചും ഈ പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരം നേടാന്‍ സാധിയ്ക്കും. ഏതെല്ലാം വിധത്തിലാണ് മഞ്ഞള്‍ മുഖരോമമകറ്റാന്‍ ഉപയോഗിയ്‌ക്കേണ്ടതെന്നറിയൂ,

മഞ്ഞളും കടലമാവും

മഞ്ഞളും കടലമാവും

മഞ്ഞളും കടലമാവും കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖരോമങ്ങള്‍ നീക്കാനുള്ള നല്ലൊരു വഴിയാണ്. ഇത രണ്ടും ചേരുമ്പോള്‍ മുഖരോമം നീക്കാന്‍ മാത്രമല്ല, മുഖത്തിന് നിറം നല്‍കാനും സഹായിക്കും.

ആര്യവേപ്പില

ആര്യവേപ്പില

മഞ്ഞളും ആര്യവേപ്പില അരച്ചതും ചെറുനാരങ്ങാനീരും കലര്‍ത്തിയ മിശ്രിതവും മുഖരോമം നീക്കാന്‍ ഏറെ നല്ലതാണ്. ഇതിന് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടും നല്‍കാനാകും. അതായത് മുഖരോമം നീക്കുന്നതിനൊപ്പം തന്നെ മുഖത്തിനു നിറം നല്‍കാനും ഇത് ഏറെ നല്ലതാണ്. മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

മഞ്ഞളും ഉപ്പും

മഞ്ഞളും ഉപ്പും

മഞ്ഞളും ഉപ്പും കലര്‍ന്ന മിശ്രിതവും മുഖരോമങ്ങള്‍ നീക്കാന്‍ ഏറെ ന്ല്ലതാണ്. കല്ലുപ്പാണ് ഇതിന് ഏറ്റവും നല്ല വഴി. 5 ടീസ്പൂണ്‍ കല്ലുപ്പ് 6 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്ന ആനുപാതത്തില്‍ എടുക്കുക. ഇത് 5 ടീസ്പൂണ്‍ പാല്‍, പാകത്തിന് പനിനീര് എന്നിവ കലര്‍ത്തി പേസ്റ്റാക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടാം. 15 മിനിറ്റു കഴിഞ്ഞാല്‍ പതുക്കെ സ്‌ക്രബ് ചെയ്തു കഴുകിക്കളയാം. ശേഷം മുഖത്ത് എന്തെങ്കിലും മോയിസ്ചറൈസര്‍ പുരട്ടാം. ഉപ്പ് ചര്‍മം വരണ്ടതാക്കുന്നതാണ് മോയിസ്ചറൈസര്‍ പുരട്ടണമെന്നു പറയാന്‍ കാരണം. ഇത് അടുപ്പിച്ചു ചെയ്യാം.

മഞ്ഞളും ചെറുനാരങ്ങാനീരും

മഞ്ഞളും ചെറുനാരങ്ങാനീരും

മഞ്ഞളും ചെറുനാരങ്ങാനീരും കലര്‍ത്തിയ മിശ്രിതവും അടുപ്പിച്ച് ഉപയോഗിയ്ക്കുന്നത് മുഖത്തെ രോമങ്ങള്‍ നീക്കാന്‍ നല്ലതാണ്. ഇത് മുഖത്തിനു നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്നു.

പഞ്ചസാര, മഞ്ഞള്‍, ചെറുനാരങ്ങാനീര്

പഞ്ചസാര, മഞ്ഞള്‍, ചെറുനാരങ്ങാനീര്

പഞ്ചസാര, മഞ്ഞള്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ന്ന മിശ്രിതും മുഖരോമമകറ്റാന്‍ ഏറെ നല്ലതാണ്. അരക്കപ്പ് പഞ്ചസാര ഒരു കപ്പു വെള്ളത്തില്‍ കലര്‍ത്തി സിറപ്പാകുന്നതുവരെ ചൂടാക്കുക. ഇത് തണുത്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് 2 ടീസ്പൂണ്‍ നാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി പതുക്കെ അല്‍പനേരം സ്‌ക്രബ് ചെയ്യുക. ആദ്യം സര്‍കുലാര്‍ രീതിയിലും പിന്നീടു വിപരീത ദിശയിലും സക്രബ് ചെയ്യണം. പിന്നീട് കഴുകിക്കളയാം ഇതില്‍ വേണമെങ്കില്‍ ബ്രൗണ്‍ നിറത്തില്‍ ലഭിയ്ക്കുന്ന പഞ്ചസാര ഉപയോഗിയ്ക്കാം. അല്ലെങ്കില്‍ പഞ്ചസാര ഉപയോഗിയ്ക്കാതെയും ഈ രീതി ആവര്‍ത്തിയ്ക്കാം.

പച്ചപ്പപ്പായയും മഞ്ഞളും

പച്ചപ്പപ്പായയും മഞ്ഞളും

പച്ചപ്പപ്പായയും മഞ്ഞളും മുഖരോമം നീക്കാന്‍ ഏറെ നല്ലതാണ്. പച്ചപ്പപ്പായ അരച്ചതില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖരോമമകറ്റാന്‍ നല്ലതാണ്. ഈ കൂട്ടില്‍ കറ്റാര്‍ വാഴ ചേര്‍ത്തു ഉപയോഗിയ്ക്കാം. മുഖരോമമകലാന്‍ നല്ലതാണ്.

പരിപ്പ്

പരിപ്പ്

മഞ്ഞനിറത്തിലെ പരിപ്പു വെള്ളത്തിലിട്ടു കുതിര്‍ത്തി അരയ്ക്കുക. ഇതില്‍ ഉരുളക്കിഴങ്ങിന്റെ നീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഈ മിശ്രിതം മുഖത്തു പുരട്ടുന്നത് മുഖരോമങ്ങള്‍ നീക്കാനുള്ള നല്ലൊരു വഴിയാണ്.

ബദാം

ബദാം

കുതിര്ത്തി ബദാം അരയ്ക്കുക. ഇതില്‍ മഞ്ഞള്‍പ്പൊടി ചേര്‍്ത്തിളക്കി പേസ്റ്റാക്കി മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ സ്‌ക്രബ് ചെയ്തു കഴുകിക്കളയാം.

 മുട്ടവെള്ള

മുട്ടവെള്ള

മുട്ടവെള്ളയും മഞ്ഞള്‍പ്പൊടിയുമാണ് മറ്റൊരു വഴി. ഇവ രണ്ടും കലര്‍ത്തി മുഖത്തു പുരട്ടാം. ഉണങ്ങിക്കഴിയുമ്പോള്‍ മുഖത്തു നിന്നും ഇത് പൊളിച്ചെടുക്കാം.

അരിപ്പൊടി

അരിപ്പൊടി

അല്‍പം തരികളുള്ള അരിപ്പൊടിയും മഞ്ഞളും കലര്‍ത്തുക. ഇത് പുളിച്ച മോരില്‍ കലക്കി മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് മുഖരോമം അകറ്റാനുള്ള പ്രധാന വഴിയാണ്.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് പൊടിച്ചതും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടന്നതും മുഖരോമങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ്. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

English summary

Home Remedies To Remove Facial Hair Permanently

Home Remedies To Remove Facial Hair Permanently, read more to know about
Story first published: Monday, January 22, 2018, 14:16 [IST]