മുഖത്തെ ചുളിവിന് കണ്ണടച്ച്തുറക്കും മുന്‍പ് പരിഹാരം

Posted By:
Subscribe to Boldsky

സൗന്ദര്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കാറുണ്ട്. മുഖത്തിന് നിറം കുറയുന്നതും ചര്‍മ്മത്തിന് തിളക്കമില്ലാതാവുന്നതും എല്ലാം വളരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്നും ബ്യൂട്ടി പാര്‍ലറുകളേയും മറ്റും ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് പലപ്പോഴും പ്രശ്‌നങ്ങള്‍ വഷളാക്കുകയാണ് ചെയ്യുന്നത്. ഏത് പ്രശ്‌നത്തേയും ഇല്ലാതാക്കുന്നതിന് പരിഹാരം കാണാന്‍ പലപ്പോഴും നാടന്‍ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമം.

മുഖത്ത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വരുന്നത് പലപ്പോഴും ആത്മവിശ്വാസം പോലും തകര്‍ക്കുന്ന അവസ്ഥയിലാണ്. മുഖത്തെ മാത്രമല്ല സൗന്ദര്യത്തിന്റെ മൊത്തത്തിലുള്ള ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതാണ് മുഖത്തുണ്ടാവുന്ന ചുളിവുകള്‍. മുഖത്തെ ചുളിവുകള്‍ക്ക് പ്രായം കൂടുന്തോറും ആക്കം കൂടിക്കൊണ്ടിരിക്കും. പലപ്പോഴും ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കണ്ട് നമ്മള്‍ എത്തുന്നത് കൃത്രിമ സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളിലേക്കാണ്. എന്നാല്‍ ഇത് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ അല്ല പ്രശ്‌നം വഷളാക്കുന്നതിനാണ് പലപ്പോഴും സഹായിക്കുക.

നിങ്ങള്‍ക്ക് പ്രായമാവുന്നു എന്നതാണ് ഇതിന്റെ ലക്ഷണം. എന്നാല്‍ ഇത്തരത്തിലുള്ള പാടുകളും ചുളിവുകളും കാണുമ്പോള്‍ തന്നെ എല്ലാവരുടേയും മനസ്സില്‍ പെരുമ്പറ കൊട്ടുന്നു. ഇനി ഈ പ്രശ്‌നത്തെ വളരെ നിസ്സാരമായി നമുക്ക് ഇല്ലാതാക്കാം. അതിന് സഹായിക്കുന്ന വീട്ടുമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. വീട്ടു മാര്‍ഗ്ഗങ്ങള്‍ ആയതു കൊണ്ട് തന്നെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും

മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും

മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് അല്‍പസമയം കഴിഞ്ഞ് പാളികളായി അടര്‍ത്തിയെടുക്കാവുന്നതാണ്. ഇത് മുഖത്തെ ചര്‍മ്മത്തിന് നല്ല തിളക്കവും ആരോഗ്യവും ചര്‍മ്മത്തിന് മുറുക്കവും നല്‍കുന്നു. ഇതിലൂടെ എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുകയും ചെയ്യുന്നു.

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍ കൊണ്ട് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാവുന്നതാണ്. രണ്ടോ മൂന്നോ വിറ്റാമിന്‍ ഇ കാപ്‌സ്യൂള്‍ പൊട്ടിച്ച് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ വായ്ക്കിരുവശവും മസ്സാജ് ചെയ്ത ശേഷം 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് എല്ലാ വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും കരകയറ്റുന്നു.

തക്കാളി നീര്

തക്കാളി നീര്

സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന മറ്റൊരു പദാര്‍ത്ഥമാണ് തക്കാളി നീര്. തക്കാളി നീര് കൊണ്ട് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. തക്കാളി നീര് വായ്ക്കിരുവശവും പുരട്ടി മുഖത്തിന് ചുറ്റും മസ്സാജ് ചെയ്യുക. ഇത് മുഖത്തെ ചുളിവുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ട് എല്ലാ വിധത്തിലും ഇത്തരം പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. മുഖത്ത് പ്രായാധിക്യം മൂലമുണ്ടാവുന്ന ഏത് പ്രശ്‌നത്തിനും നമുക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ ഒലീവ് ഓയില്‍. മുഖത്തെ ചുളിവുകള്‍ക്കും ഇതിലൂടെ പരിഹാരം കാണാം. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്ത് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കഴുകിക്കളയാവുന്നതാണ്.

നാരങ്ങ നീരും മുട്ടയുടെ വെള്ളയും

നാരങ്ങ നീരും മുട്ടയുടെ വെള്ളയും

നാരങ്ങ നീരും മുട്ടയുടെ വെള്ളയും മുഖത്തിന് തിളക്കവും നിറവും നല്‍കുന്നു. എന്നാല്‍ അതിലുപരി മുഖത്തിന്റെ ചുളിവുകള്‍ക്കും പരിഹാരം കാണാന്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് ഈ മിശ്രിതം. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുക. ഇത് മുഖത്തിന് തിളക്കവും ആരോഗ്യവും സൗന്ദര്യവും നിറവും എല്ലാം നല്‍കുന്നു.

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും കൊണ്ട് സൗന്ദര്യ സംരക്ഷണം വളരെ എളുപ്പമാണ്. മാത്രമല്ല ഇത് ചര്‍മ്മത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. ഇതിലുള്ള വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും പല വിധത്തില്‍ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരില്‍ ഒരു സ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്.

പാലും തേനും

പാലും തേനും

പാലും തേനും മിക്‌സ് ചെയ്ത് പുരട്ടുന്നതും ഇത്തരത്തിലുള്ള എല്ലാ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍ ഒരു സ്പൂണ്‍ തേന്‍ എന്നിവ മിക്‌സ് ചെയ്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് എല്ലാ വിധത്തിലും സൗന്ദര്യത്തിന് സഹായിക്കുന്നു.

കറ്റാര്‍ വാഴ നീര്

കറ്റാര്‍ വാഴ നീര്

കറ്റാര്‍ വാഴ കൊണ്ട് മുഖത്തെ ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് ചുളിവുള്ള ചര്‍മ്മത്തിന്റെ ഭാഗത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ചര്‍മ്മത്തെ ആഴത്തില്‍ മോയ്‌സ്ചുറൈസ് ചെയ്യുകയും ചര്‍മ്മത്തിന്റെ ഏത് പ്രശ്‌നത്തിനും പരിഹാരം നല്‍കുകയും ചെയ്യുന്നു. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.

പപ്പായ

പപ്പായ

പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് പപ്പായ. നല്ലതു പോല പഴുത്ത പപ്പായ മുഖത്തിന് തിളക്കവും നിറവും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തിസിറ്റി നിലനിര്‍ത്തുന്നു. മാത്രമല്ല മുഖത്തുണ്ടാവുന്ന ചുളിവുകളും മറ്റും ഇല്ലാതാക്കാനും സഹായിക്കുന്നു.

 പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ് കൊണ്ട് ഇത്തരം പ്രതിസന്ധിയെ നമുക്ക് മറി കടക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കി മുഖത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്നു. മുഖത്ത് ഇത് തേച്ച് പിടിപ്പിച്ച് 20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് നല്ല ഫലം നല്‍കുന്നു.

English summary

Home remedies to remove deep wrinkles around mouth

If you have wrinkles around mouth then you can try these home remedies at your home.