പ്രായം 10 കുറയ്ക്കും വഴികള്‍

Posted By:
Subscribe to Boldsky

ചര്‍മത്തിനുണ്ടാകുന്ന പ്രായക്കൂടുതല്‍ പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. കാരണങ്ങള്‍ പലപ്പോഴും പലതുണ്ടാകാം. ചര്‍മസംരക്ഷണത്തിലെ ചില തെറ്റുകള്‍ മുതല്‍ സ്‌ട്രെസ് പോലുള്ള ചില ഘടകങ്ങള്‍ വരെ.

ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളാണുള്ളത്. ചര്‍മത്തില്‍ വീഴുന്ന ചുളിവുകളും ചര്‍മം അയഞ്ഞു തൂങ്ങുന്നത് തുടങ്ങിയവയാണ്. ഇത്തരം വഴികള്‍ക്കായി കൃത്രിമ വഴികള്‍ തേടിപ്പോകുന്നത് അത്ര ആശാസ്യമാകില്ല.

നമ്മുടെ ചുറ്റും പല വീട്ടുവൈദ്യങ്ങളുമുണ്ട്, ഇത്തരം ചര്‍മപ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ കഴിയുന്നത്. പ്രായക്കുറവു തോന്നിയ്ക്കാനും ഇത്തരം ചില ഫേസ്പായ്ക്കുകളുണ്ട്. വീട്ടില്‍ തന്നെ ഉപയോഗിയ്ക്കാവുന്ന തികച്ചും സുരക്ഷിതമായ വീട്ടുവൈദ്യങ്ങള്‍. ഇവയെക്കുറിച്ചറിയൂ,

ഏജ് സ്‌പോട്‌സ്

ഏജ് സ്‌പോട്‌സ്

മുഖത്തുണ്ടാകുന്ന ഏജ് സ്‌പോട്‌സ്, അതായത് പ്രായത്തിന്റെ ലക്ഷണം കാണിയ്ക്കുന്ന ചില പുള്ളികളും കുത്തുകളുമെല്ലാം ചര്‍മത്തിന് പ്രായമാകുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇതിനുള്ള നല്ലൊരു പ്രതിവിധി നാരങ്ങാനീരാണ്. 1 ടീസ്പൂണ്‍ നാരങ്ങാനീര്, 1 ടീസ്പൂണ്‍ മുട്ടവെള്ള, അര ടീസ്പൂണ്‍ പാല്‍പ്പാട എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പസമയം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാാണ്.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

മുഖത്തെ വരണ്ട സ്വഭാവമാണ് പ്രായക്കൂടുതല്‍ തോന്നിയ്ക്കുന്നതിനുള്ള മറ്റൊരു കാരണം. ഇതിനുളള നല്ലൊരു പ്രതിവിധിയാണ് തേങ്ങാപ്പാല്‍. നല്ല ശുദ്ധമായ തേങ്ങാപ്പാല്‍ കൊണ്ട് മുഖത്തു മസാജ് ചെയ്താല്‍ മതിയാകും. ഇത് മുഖത്തിന് മിനുക്കവും മാര്‍ദവവും ഇറുക്കവും നല്‍കും.

പപ്പായ

പപ്പായ

മുഖചര്‍മം അയഞ്ഞുതൂങ്ങുന്നത് പ്രായാധിക്യം തോന്നിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിന് പപ്പായ നല്ലൊരു പ്രതിവിധിയാണ്. ഇതിലെ വൈറ്റമിന്‍, പാപ്പെയ്ന്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. നല്ല പഴുത്ത പപ്പായ ഉടച്ച് മുഖത്തു പുരട്ടുക. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

പനിനീര്

പനിനീര്

പനിനീര് മുഖത്തിന് ഇലാസ്റ്റിസിറ്റി നല്‍കി പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള മറ്റൊരു വസ്തുവാണ്. 2 ടീസ്പൂണ്‍ പനിനീര്, അര ടീസ്പൂ്ണ്‍ നാരങ്ങാനീര്, മൂന്നു തുള്ളി ഗ്ലിസറിന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇതു മുഖചര്‍മത്തിന് മുറുക്കം നല്‍കും.

കുക്കുമ്പര്‍

കുക്കുമ്പര്‍

ചര്‍മത്തിന് തിളക്കമില്ലാത്തതവും കണ്‍തടത്തിലെ കറുപ്പുമെല്ലാം പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇതിനുള്ള പ്രതിവിധിയാണ് കുക്കുമ്പര്‍ ജ്യൂസ്. കുക്കുമ്പര്‍ ജ്യൂസു തൈരും കലര്‍ത്തി കണ്ണിനടിയിലും ചര്‍മത്തിലും പുരട്ടാം. അല്ലെങ്കില്‍ കുക്കുമ്പര്‍ അരച്ച് തൈരില്‍ കലക്കി ഉപയോഗിയ്ക്കാം. ഇതും ഗുണം നല്‍കുന്ന ഒന്നാണ്.

തേന്‍, പാല്‍പ്പാട, നാരങ്ങാനീര്

തേന്‍, പാല്‍പ്പാട, നാരങ്ങാനീര്

മുഖത്തെ ചുളിവുകള്‍ പലരുടേയും സൗന്ദര്യപ്രശ്‌നം മാത്രമല്ല, മുഖത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുകയും ചെയ്യും. തേന്‍, പാല്‍പ്പാട, നാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് ഗുണം നല്‍കുന്ന ഒന്നാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പ്രതിവിധിയാണ്. മുഖത്തെ ചുളിവുകള്‍, വരണ്ട സ്വഭാവം, അയഞ്ഞു തൂങ്ങിയ ചര്‍മം എന്നിവയ്‌ക്കെല്ലാം വെളിച്ചെണ്ണ മസാജ് ഗുണം ചെയ്യും. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇരുകൈകളിലുമായി എടുത്ത് മുഖത്തു പുരട്ടി താഴെ നിന്നും മുകളിലേയ്ക്കായി വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഇത് മുഖത്തെ ഒരുമാതി പ്രശ്‌നങ്ങള്‍ക്കൊക്കെയുള്ള പരിഹാരമാണ്.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍ മുഖത്തു പുരട്ടുന്നത് പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് അടുപ്പിച്ചു ചെയ്യാം.

നല്ല ഭക്ഷണം, ധാരാളം വെള്ളം, മുഖം വൃത്തിയാക്കി വയ്ക്കുക. കെമിക്കലില്‍ നിന്നും സംരക്ഷണം തുടങ്ങിയവയെല്ലാം മുഖത്തെ പ്രായാധിക്യത്തില്‍ നിന്നും സംരക്ഷിയ്ക്കും. ഇതുപോലെ പുകവലി പോലുള്ള ശീലങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക.

English summary

Home Remedies To Reduce Ageing Of Your Skin

Home Remedies To Reduce Ageing Of Your Skin, read more to know about,
Story first published: Friday, March 9, 2018, 18:00 [IST]