ഒരു സ്പൂണ്‍ തൈരില്‍ വെളുപ്പാണ് മന്ത്രം

Posted By:
Subscribe to Boldsky

വെളുത്ത ചര്‍മത്തിന് ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. പാരമ്പര്യവും ചര്‍മസംരക്ഷണവുമുള്‍പ്പെടെ പല ഘടകങ്ങളും ഇതിനുണ്ടെങ്കിലും വെളുക്കാന്‍ വഴികള്‍ തേടി നടക്കുന്നവരാണ് മിക്കവാറും പേര്‍. ഇതിനായി ഗര്‍ഭധാരണ സമയത്തു മുതല്‍ കുങ്കുമപ്പൂ പോലുള്ള വഴികള്‍ പരീക്ഷിയ്ക്കുന്നവരും.

ചര്‍മം വെളുപ്പിയ്ക്കാന്‍ ധാരാളം വഴികളുണ്ട്. ഇതില്‍ കൃത്രിമവഴികളും സ്വാഭാവിക വഴികളുമെല്ലാം ഉള്‍പ്പെടുന്നു. കൃത്രിമ വഴികളുപയോഗിച്ചു വെളുപ്പു നേടാന്‍ ശ്രമിയ്ക്കുന്നത് ഗുണത്തേക്കാളേറെ പല ദോഷങ്ങളും വരുത്തി വയ്ക്കും. ഇതിനുള്ള പരിഹാരമാണ് സ്വാഭാവിക വഴികളിലൂടെ വെളുക്കാന്‍ ശ്രമിയ്ക്കുന്നത്.

നമ്മള്‍ സ്ഥിരമായി ഉപയോഗിയ്ക്കുന്ന പല ആഹാരവസ്തുക്കളും ചര്‍മം വെളുക്കാന്‍ സഹായിക്കുന്നവയാണ്. ഇതില്‍ മഞ്ഞള്‍ പോലുള്ള മസാലക്കൂട്ടുകള്‍ മുതല്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും വരെ പെടുന്നു.

ചര്‍മം വെളുപ്പിയ്ക്കാന്‍ പാലും പാലുല്‍പന്നങ്ങളും പൊതുവെ നല്ലതാണ്. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈര്. ഇതിലെ ലാക്‌സിട് ആസിഡ് ഇതിന് ബ്ലീച്ചിംഗ് ഇഫക്ടു നല്‍കുന്നു. ചര്‍മം വെളുപ്പിയ്ക്കാന്‍ സഹായിക്കുന്നു.

വെളുക്കാന്‍ മാത്രമല്ല പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് തൈര്. കരുവാളിപ്പു മുതല്‍ ചര്‍മത്തിലുണ്ടാകുന്ന പിഗ്മന്റേഷന് വരെ ഇത് ഗുണം നല്‍കുന്നു.

തൈരില്‍ മഞ്ഞള്‍പ്പൊടി

തൈരില്‍ മഞ്ഞള്‍പ്പൊടി

തൈരില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി പുരട്ടുന്നത് മുഖത്തിന് നല്ല നിറം നല്‍കും. മഞ്ഞള്‍ ചര്‍മം വെളുപ്പിയ്ക്കാന്‍ നല്ലതാണ്. ഇതിലെ കുര്‍കുമിനാണ് ഈ ഗുണം നല്‍കുന്നത്. തൈരും മഞ്ഞള്‍പ്പൊടിയും ചേരുമ്പോള്‍ നല്ലൊരു പ്രകൃതിദത്ത ബ്ലീച്ചിന്റെ ഗുണം ലഭിയ്ക്കുന്നു.

തൈരും തേനും

തൈരും തേനും

തൈരും തേനും മുഖത്തിന് ഏറെ നല്ലതാണ്. നിറം നല്‍കാന്‍ സഹായിക്കുന്ന ചേരുവകളാണ് ഇവ രണ്ടും.

തൈരും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാന്‍ ശ്രമിക്കണം. തണുത്ത വെള്ളത്തില്‍ കഴുകിക്കളയാന്‍ ശ്രമിക്കണം. ഇത് ദിവസവും ചെയ്താല്‍ ചര്‍മ്മം മൃദുവാകുകയും മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. നല്ല നിറം ലഭിയ്ക്കുകയും ചെയ്യും.

തൈരും നാരങ്ങാനീരും

തൈരും നാരങ്ങാനീരും

തൈരും നാരങ്ങാനീരും ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണ്. ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയും തൈരിലെ ലാക്ടിക് ആസിഡും ഏറെ നല്ലതാണ.്

തൈരും നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും മുഖത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഫേസ് മാസ്‌ക് ആണ് തൈരും നാരങ്ങ നീരും ചേര്‍ത്ത മിശ്രിതം.

തൈരില്‍ കടലമാവ്

തൈരില്‍ കടലമാവ്

ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. മുഖത്ത് തേച്ച് പിടിപ്പിച്ച് 30 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. നല്ലൊരു ഫേഷ്യല്‍ ഗുണം നല്‍കുന്ന ഒന്നാണിത്. ഇത് മുഖത്തുള്ള അമിത രോമവളര്‍ച്ചക്ക് പരിഹാരം കാണുന്നതിനും മുഖക്കുരു പാടുകളും മറ്റും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

തൈര്, കറ്റാര്‍വാഴ

തൈര്, കറ്റാര്‍വാഴ

മുഖത്തിന് നിറവും തിളക്കവുമെല്ലാം നല്‍കുന്ന ഒന്നാണ് തൈര്, കറ്റാര്‍വാഴ പായ്ക്ക. കറ്റാര്‍ വാഴയിലെ പോഷകങ്ങള്‍ ചര്‍മത്തിന് പല ഗുണങ്ങളും നല്‍കുന്നു. കരുവാളിപ്പു മാറാനും ചര്‍മത്തിനു ഈര്‍പ്പം നല്‍കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടി

നാല് ടീസ്പൂണ്‍ ചെറുപയര്‍ പൊടി എടുക്കുക ഇതില്‍ 20 മില്ലി തൈരും ചേര്‍ക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിനും പുരട്ടുക. ഒരു അരമണിക്കൂര്‍ കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകാം.

തൈരില്‍ അല്‍പം മഞ്ഞള്‍പൊടി

തൈരില്‍ അല്‍പം മഞ്ഞള്‍പൊടി

തൈരില്‍ അല്‍പം മഞ്ഞള്‍പൊടിയും ചന്ദനപൊടിയും ചേര്‍ത്താല്‍ മുഖക്കുരുവിനുള്ള മരുന്നായി. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിട്ട് വച്ചതിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ചര്‍മം വെളുക്കാനും ഇത് ഏറെ നല്ലതാണ്.ചന്ദനപൊടിയും ചേര്‍ത്താല്‍ മുഖക്കുരുവിനുള്ള മരുന്നായി. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിട്ട് വച്ചതിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ചര്‍മം വെളുക്കാനും ഇത് ഏറെ നല്ലതാണ്.

തൈരും, തേനും, ഓറഞ്ച് തൊലിയും

തൈരും, തേനും, ഓറഞ്ച് തൊലിയും

തൈരും, തേനും, ഓറഞ്ച് തൊലിയും നന്നായി പേസ്റ്റാക്കി എടുക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിട്ട് വെക്കാം. ഓറഞ്ചിലെ വൈറ്റമിന്‍ സി ചര്‍മത്തിന് നിറം നല്‍കും. നല്ല ബ്ലീച്ചിംഗ് ഇഫക്ടും നല്‍കും.

ഓട്‌സും മുട്ടയുടെ വെള്ളയും

ഓട്‌സും മുട്ടയുടെ വെള്ളയും

ഓട്‌സും മുട്ടയുടെ വെള്ളയും തൈരും ചേര്‍ത്ത മിശ്രിതം മികച്ച എക്‌സ്‌ഫോലിയേറ്റ് വസ്തുവാണ്. ഇത് ഉപയോഗിച്ച് മുഖം സ്‌ക്രബ് ചെയ്യാം. ഇത് മുഖക്കുരു ഇല്ലാതാക്കുന്നതിനും മുഖത്തിന്റെ സൗന്ദര്യത്തിനും സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്. ഇത് മുഖത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

പഴുത്ത പപ്പായ ഉടച്ചതും തേനും തൈരും

പഴുത്ത പപ്പായ ഉടച്ചതും തേനും തൈരും

പഴുത്ത പപ്പായ ഉടച്ചതും തേനും തൈരും ചേര്‍ത്തു മുഖത്തു പുരട്ടുന്നത് മുഖത്തിനു നിറവും മൃദുത്വവും നല്‍കാന്‍ ഏറെ നല്ലതാണ്. മുഖത്തെ പാടുകള്‍ മായ്ക്കാനും ഈ മിശ്രിതം സഹായകമാണ്. പപ്പായയും തേനുമെല്ലാം സ്വാഭാവിമായി ചര്‍മത്തെ വെളുപ്പിയ്ക്കുന്ന ഘടകങ്ങള്‍ തന്നെയാണ.്

തൈരും തക്കാളി

തൈരും തക്കാളി

തൈരും തക്കാളിയുടെ പള്‍പ്പോ നീരോ കലര്‍ത്തിയും മുഖത്തു പുരട്ടാം. തക്കാളി നീരും തൈരിനെപ്പോലെ ബ്ലീച്ചിംഗ് ഇഫക്ട് ഉള്ള ഒന്നു തന്നെയാണ്.

തുളസിയില

തുളസിയില

തൈരില്‍ തുളസിയില അരച്ചത് ചേര്‍ത്തു പുരട്ടുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്. തുളസി അണുക്കളെ ചെറുത്തു നില്‍ക്കുന്ന ഒന്നാണ്. ആന്റിസെപ്റ്റിക്, ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒന്ന്. ഇത് അടുപ്പിച്ചു ചെയ്യുന്നത് ചര്‍മത്തിനും നല്ലതാണ്.

Read more about: beauty
English summary

Home Remedies To Get Fair Skin Using Curd Face Pack

Home Remedies To Get Fair Skin Using Curd Face Pack
Story first published: Saturday, May 5, 2018, 11:00 [IST]