For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിണ്ടുപൊട്ടുന്ന ചുണ്ടിനു വീട്ടുമരുന്ന്‌

|

ഭംഗിയുള്ള ചുണ്ടുകള്‍ സൗന്ദര്യത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. ചുണ്ടുകളുടെ ഭംഗി കൊണ്ടുദ്ദേശിയ്ക്കുന്നത് ചുവപ്പു നിറം മാത്രമല്ല. തുടിപ്പും മാര്‍ദവവും കൂടിയാണ്.

ചിലരുടെ ചുണ്ടുകള്‍ വരണ്ട് വൃത്തികേടായിരിയ്ക്കും. പ്രത്യേകിച്ച് മഞ്ഞു കാലത്ത്. ഇത് ചുണ്ടുകളുടെ സൗന്ദര്യം കെടുത്തുന്നതില്‍ പ്രധാന കാരണങ്ങളിലൊന്നാണ്. വരണ്ട ചര്‍മമുള്ളവര്‍ക്ക് ഈ പ്രശ്‌നം കൂടുതലായിരിക്കും.

പാൽ ക്രീം,വാസ്‌ലിൻ,വെളിച്ചെണ്ണ എന്നിവയാണ് വരണ്ട ചുണ്ടിനുള്ള പ്രകൃതിദത്ത പരിഹാരങ്ങൾ.മൃദുവായ ചുണ്ടു ലഭിക്കാനായി മറ്റു ചില വീട്ടുവൈദ്യങ്ങൾ കൂടിയുണ്ട്.

മുടിയുടെയും മേക്കപ്പിന്റെയും വിദഗ്ദ്ധയായ ഒറിഫ്‌ളമേ ഇന്ത്യയിലെ ആകൃതി കൊച്ചാർ ,അർബൻ ക്ലാപ് ഡോട്ട് കോമിന്റെ സൗന്ദര്യ വിദഗ്ധയായ ഭവ്യ ശർമ്മ എന്നിവർ വരണ്ട ചുണ്ടുകൾക്കുള്ള ചില പ്രതിവിധികൾ പറയുന്നു.

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് ജ്യൂസ്

കുറച്ചു ബീറ്റ്റൂട്ട് ജ്യൂസ് ചുണ്ടിൽ പുരട്ടി 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിയാൽ ചുണ്ടുകൾ നനവുള്ളതും മനോഹരവുമാകും.

പപ്പായയും തേനും

പപ്പായയും തേനും

ചർമ്മത്തിന്റെ ചൊറിച്ചിൽ മാറ്റി നനവുള്ളതാക്കാൻ പപ്പായയും തേനും ചേർന്ന മിശ്രിതം ഉപയോഗിച്ചാൽ മതി.പപ്പായയുടെ പൾപ്പും ഒരു സ്പൂൺ തേനും ചേർത്ത് യോജിപ്പിച്ചു ചുണ്ടിൽ പുരട്ടിയാൽ പപ്പായയിലെ എൻസയിമുകൾ ചൊറിച്ചിലിന് ഉടനടി പരിഹാരം ഉണ്ടാക്കും.

റോസാദളങ്ങൾ

റോസാദളങ്ങൾ

ചുണ്ടുകളെ പരിപോഷിപ്പിക്കാനും നല്ല നിറം ലഭിക്കാനും ഒരു പിടി റോസാദളങ്ങൾ എടുത്തു വെള്ളത്തിൽ നന്നായി കഴുകുക.ഈ ദളങ്ങൾ പാലിലോ ഗ്ലിസറിനിലോ ഏതാനും മണിക്കൂർ വച്ചിരിക്കുക.ഇതിനെ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കി വരണ്ട ചുണ്ടിൽ ദിവസവും രണ്ടു മൂന്നു പ്രാവശ്യം അല്ലെങ്കിൽ രാത്രി കിടക്കുന്നതിനു മുൻപ് പുരട്ടിയാലും മതി

കറ്റാർ വാഴ

കറ്റാർ വാഴ

കറ്റാർ വാഴ ചുണ്ടുകളുടെ വരൾച്ച മാറ്റുമെന്ന് മാത്രമല്ല ചുണ്ടിലെ നേർത്ത ചർമ്മ പാളികളെ ബലപ്പെടുത്തുകയും ചെയ്യും.ഇത്തരത്തിൽ ആരോഗ്യമുള്ള ചുണ്ടുകൾ ലഭിക്കാൻ സഹായിക്കും.കിടക്കുന്നതിനു മുൻപ് കറ്റാർ വാഴ മുറിച്ചു ജെൽ എടുത്തു ചുണ്ടിൽ നേരിട്ട് പുരട്ടിയാൽ മതി.

ടാനിൻ

ടാനിൻ

ടാനിൻ അടങ്ങിയ ഗ്രീൻ ടീ വരണ്ട ചുണ്ടുകളുടെ വേദനയും എരിച്ചിലും കുറയാൻ സഹായിക്കും.ഗ്രീൻ ടീ ചൂട് വെള്ളത്തിൽ മുക്കി വച്ച ശേഷം ചുണ്ടിൽ വച്ചാൽ മതി.കൂടുതൽ സമയം വച്ചാൽ ഫലപ്രദമായ മാറ്റം ഉണ്ടാകും

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ , ഒരു ടേബിള്‍ സ്പൂണ്‍ കടലുപ്പ് എന്നിവ ഒരു പാത്രത്തിലെടുക്കുക. ഈ മിശ്രിതം പഞ്ഞി ഉപയോഗിച്ച് ചുണ്ടില്‍ പുരട്ടുക. ഒരു മിനുട്ട് നേരം ചുണ്ടില്‍ വിരലുകൊണ്ട് വൃത്താകൃതിയില്‍ തടവുക. കുറച്ച് സമയത്തിന് ശേഷം ചുണ്ടുകള്‍ മൃദുലവും മിനുസവും ആയതായി നിങ്ങള്‍ക്ക് അനുഭവപ്പെടും.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ കൊണ്ട് ചുണ്ടില്‍ മസാജ് ചെയ്യുന്നത് ചുണ്ടിന്റെ വരള്‍ച്ച തടയാനുള്ള മറ്റൊരു വഴി തന്നെയാണ്. ഇതിലെ വൈറ്റമിന്‍ സി ചുണ്ടിന്റെ വരള്‍ച്ച തടയാന്‍ സഹായിക്കും. ദിവസവും രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.

ചെറുനാരങ്ങാനീര്, തേന്‍

ചെറുനാരങ്ങാനീര്, തേന്‍

ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്തും ചുണ്ടില്‍ പുരട്ടാം. ഇത് ചുണ്ടിന്റെ വരള്‍ച്ച മാറ്റാനുള്ള മറ്റൊരു വഴിയാണ്.


English summary

Home Remedies For Chapped Lips

Home Remedies For Chapped Lips, read more to know about
X
Desktop Bottom Promotion