പാദത്തിലെ വിണ്ടുകീറല്‍ അകറ്റാൻ ചില മാർഗ്ഗങ്ങൾ

Posted By: anjaly TS
Subscribe to Boldsky

വരണ്ട്, വിണ്ടു കീറിയ കാല്‍പാദങ്ങള്‍ക്ക് സ്ത്രീകളുടെ ആത്മവിശ്വാസം കളയാന്‍ വരെയുള്ള ശേഷിയുണ്ട്. ഏതെങ്കിലും ചടങ്ങുകളുടേയോ, പരിപാടികളുടേയോ ഭാഗമാകുവാനുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. വിണ്ടുകീറിയ കാല്‍പാദങ്ങള്‍ പുറത്തു കാണിക്കാന്‍ മടിയുള്ളവരാണ് പലരും. എന്നാല്‍ ഈ വിണ്ടുകീറല്‍ നിങ്ങള്‍ ശരീരത്തെ വേണ്ടവിധം ശ്രദ്ധിക്കാതിരുന്നതിന്റെ ഫലമാണെന്ന് കൂടി സമ്മതിക്കേണ്ടിവരും.

എണ്ണമയത്തിന്റെ സാന്നിധ്യം ഇല്ലാത്തതാണ് കാല്‍പാദങ്ങളെ വരണ്ടതാക്കുന്നത്. വരണ്ടു വരുന്നത് ഒടുവില്‍ വിണ്ടുകീറലിലേക്കും എത്തിക്കുന്നു. എണ്ണമയത്തിന്റെ അപര്യാപ്തതയ്ക്ക് പുറമെ, പെട്ടെന്ന് മലിനമാകുന്നതിനുള്ള സാധ്യതയും, കരപ്പന്‍, പ്രമേഹം, തൈറോഡ് പ്രശ്‌നങ്ങള്‍ എന്നിവയും കാല്‍പാദങ്ങളെ വരണ്ടതാക്കുകയും, വിണ്ടുകീറലിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

ആത്മവിശ്വാസം വീണ്ടെടുക്കുന്ന രീതിയിലേക്ക് നിങ്ങളുടെ പാദങ്ങളെ മൃദുവാക്കി മാറ്റാനും, വിണ്ടുകീറല്‍ അകറ്റാനും പത്ത് വഴികള്‍ ഇതാ...

നാരങ്ങ, ഉപ്പ്, കൊഴുപ്പില്‍ നിന്നും എടുക്കുന്ന മധുരദ്രാവകം പിന്നെ റോസ് വാട്ടര്‍ ഫൂട്ട് മാസ്‌കും

നാരങ്ങ, ഉപ്പ്, കൊഴുപ്പില്‍ നിന്നും എടുക്കുന്ന മധുരദ്രാവകം പിന്നെ റോസ് വാട്ടര്‍ ഫൂട്ട് മാസ്‌കും

-വേണ്ടവ;

*ഉപ്പ് ഒരു ടേബിള്‍ സ്പൂണ്‍

*അര ടേബിള്‍ സ്പൂണ്‍ ലെമണ്‍ ജ്യൂസ്

*2 ടേബിള്‍ സ്പൂണ്‍ ഗ്ലിസറിന്‍

*2 ടേബിള്‍സ്പൂണ്‍ റോസ് വാട്ടര്‍

*നേരിയ ചൂടുവെള്ളം

-ഉപയോഗിക്കേണ്ട വിധം

ഒരു പാത്രത്തില്‍ നേരിയ ചൂടുവെള്ളം എടുത്ത് അതില്‍ ഉപ്പിടുക. എട്ട് മുതല്‍ പത്ത് തുള്ളി നാരങ്ങ നീര്. ഒരു ടേബിള്‍ സ്പൂള്‍ ഗ്ലിസറിന്‍, ഒരു ടേബിള്‍സ്പൂണ്‍ റോസ് വാട്ടറും ഈ നേരിയ ചൂടുവെള്ളത്തിലേക്ക് ഇടുക. 15 മുതല്‍ 20 മിനിറ്റ് വരെ ഈ വെള്ളത്തില്‍ കാല്‍ മുക്കി വയ്ക്കുക.

ഇതിന് ശേഷം മിനുക്ക് കല്ലോ, കാല് പാദം തേച്ചുരയ്ക്കാനുള്ള മറ്റ് വസ്തുക്കളോ ഉപയോഗിച്ച് കാല്‍പാദത്തില്‍ തേച്ചുരയ്ക്കുക. ഒരു ടേബിള്‍സ്പൂണ്‍ വീതം ഗ്ലിസറിനും റോസ് വാട്ടറും, ലെമണ്‍ ജ്യൂലും കൂട്ടിച്ചേര്‍ത്ത് മിശ്രിതം ഉണ്ടാക്കി വിണ്ടു കീറിയ ഭാഗത്ത് പുരട്ടുക. കാല്‍പാദത്തില്‍ തേച്ചവ ഉണങ്ങുമ്പോള്‍ സോക്‌സ് ധരിച്ച് രാത്രി കിടക്കുക. പുലര്‍ച്ചെ ഉണര്‍ന്നതിന് ശേഷം തണുത്ത വെള്ളത്തില്‍ കാല്‍ കഴുകുക.

-എത്ര പ്രാവശ്യം ഇങ്ങനെ ചെയ്യണം എന്നാണോ?

നിങ്ങളുടെ വിണ്ടുകീറിയിരിക്കുന്ന ഭാഗം മൃദുവാകുന്നത് വരെ ഇത് ചെയ്ത് മുന്നോട്ടു പോവുക.

-എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു എന്നാണോ?

നമ്മള്‍ ചേര്‍ക്കുന്ന ഈ മിശ്രിതത്തിലെ അസിഡിക് ഘടകങ്ങളാണ് കാല്‍പാദങ്ങളെ മൃദുവാക്കുന്നതിന് സഹായിക്കുന്നത്. കാല്‍ പാദങ്ങള്‍ വിണ്ടു കീറുന്നത് ഇത് തടയുന്നു. നാരങ്ങയിലെ അസിഡിക് ഘടകങ്ങള്‍ റോസ് വാട്ടറുമായും, ഗ്ലിസറിനുമായും ചേരുമ്പോള്‍ ഫലം കാണുന്നു. ഗ്ലിസറില്‍ ചര്‍മത്തെ മൃദുവാക്കുന്ന ഒന്നാണ്. വിണ്ടുകീറയ ഭാഗങ്ങളെ ശരിയാക്കുന്ന ആന്റി ഇന്‍ഫ്‌ലമേറ്ററി ഘടങ്ങള്‍ അടങ്ങിയതാണ് റോസ് വാട്ടര്‍.

-വേണ്ട മുന്‍ കരുതലുകള്‍;

നാരങ്ങ പാനിയം നിങ്ങളുടെ ചര്‍മത്തെ പ്രതികൂലമായി ബാധിക്കാനും, വരണ്ടതാക്കാനും സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള അലര്‍ജി നിങ്ങള്‍ക്കുണ്ടോ എന്നും പരിശോധിക്കുക.

വെജിറ്റബിള്‍ ഓയില്‍ കൊണ്ടൊരു ശ്രമം

വെജിറ്റബിള്‍ ഓയില്‍ കൊണ്ടൊരു ശ്രമം

- ഇതിന് വേണ്ടവ;

* രണ്ട് ടേബിള്‍സ്പൂണ്‍ വെജിറ്റബിള്‍ ഓയില്‍

- എങ്ങനെ ഉപയോഗിക്കണം;

ഒരു തൂവാല ഉപയോഗിച്ച് കാല്‍പാദം തുടക്കുക. നനവ് കളഞ്ഞ് വരണ്ട രീതിയിലാക്കുകയും ചെയ്യുക. എന്നിട്ട് വിണ്ടു കീറിയ ഭാഗത്ത് ഈ വെജിറ്റബിള്‍ ഓയില്‍ പുരട്ടണം. അതിന് ശേഷം കട്ടികൂടിയ സോക്‌സ് ധരിച്ച് രാത്രി കിടക്കുക. പുലര്‍ച്ചെ കാല്‍ നന്നായി കഴുകണം.

- എത്ര തവണ ചെയ്യണം എന്നാണോ?

ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് എല്ലാ ദിവസവും ചെയ്യണം.

- എങ്ങനെ ഇത് ഫലവത്താകും?

ഹൈഡ്രജനേറ്റഡായ വെജിറ്റബിള്‍ ഓയില്‍ ചര്‍മത്തെ സംരക്ഷിക്കുകയും വിണ്ടു കീറയ ഭാഗത്തെ സുഖപ്പെടുത്തുകയും ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാം.

പഴം അല്ലെങ്കില്‍ അവകാഡോ ഫൂട് മാസ്‌ക് ഉപയോഗിക്കാം

പഴം അല്ലെങ്കില്‍ അവകാഡോ ഫൂട് മാസ്‌ക് ഉപയോഗിക്കാം

- ഇതിനായി വേണ്ടവ

* പഴുത്ത ഒരു പഴം

* അര വെണ്ണപ്പഴം

- ഉപയോഗിക്കേണ്ട വിധം

പഴുത്ത ഒരു പഴവും, അവകാഡോയും കൂട്ടി കുഴയ്ക്കുക. കട്ടികൂടിയ, ക്രീം രൂപത്തില്‍ അത് കാല്‍പാദത്തില്‍ പുരട്ടണം. 15 മുതല്‍ 20 മിനിറ്റ് വരെ ഇത് കാല്‍പാദത്തില്‍ തുടരാന്‍ അനുവദിക്കുക. അതിന് ശേഷം ചൂടു കുറഞ്ഞ വെള്ളത്തില്‍ കാല്‍ കഴുകണം.

ഉപ്പുറ്റി മൃദുവാകുന്നത് വരെ നിങ്ങള്‍ ഇത് തുടരേണ്ടി വരും. എങ്ങിലെ പ്രതീക്ഷിച്ച ഫലം ലഭിക്കുകയുള്ളു.

- എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു എന്നാണോ?

ചര്‍മത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള ഒയിലുകള്‍ കൊണ്ടും, വിറ്റാമിനുകള്‍ കൊണ്ടും സമ്പുഷ്ടമാണ് അവകാഡോ. വരണ്ട ചര്‍മത്തെ ശരിയാക്കാനുള്ള ശക്തി ഇവയ്ക്കുണ്ട്. പഴം നനവ് നല്‍കാന്‍ ഉപകരിക്കുകയും ചെയ്യുന്നു.

വാസിലിനും ലെമണ്‍ ജ്യൂസും ഉപയോഗിച്ചൊരു വിദ്യ

വാസിലിനും ലെമണ്‍ ജ്യൂസും ഉപയോഗിച്ചൊരു വിദ്യ

- ആവശ്യമായി വേണ്ടവ;

* 1 ടേബിള്‍ സ്പൂണ്‍ വാസിലിന്‍

* നാല് മുതല്‍ അഞ്ച് തുള്ളി ലെമണ്‍ ജ്യൂസ്

* ചൂടു വെള്ളം.

- ഉപയോഗിക്കേണ്ട വിധം;

നേരിയ ചൂടുവെള്ളത്തില്‍ കാല് 15 മുതല്‍ 20 മിനിറ്റ് വരെ മുക്കിവയ്ക്കുക. അതിന് ശേഷം കാല്‍ നന്നായി കഴുകി തുടച്ച് നനവില്ലാത്ത വിധത്തിലാക്കണം. ഒരു ടേബിള്‍സ്പൂണ്‍ വാസിലിനും, ഒരു തുള്ളി ലെമണ്‍ ജ്യൂസും തമ്മില്‍ മിശ്രിതമാക്കുക. ഉപ്പുറ്റിയിലും മറ്റ് കാല്‍പാദങ്ങളിലും ഈ മിശ്രിതം ചേര്‍ക്കണം. ചര്‍മം ഈ മിശ്രിതം വലിച്ചെടുക്കും. അതിന് ശേഷം കമ്പിളി സോക്‌സ് കാലില്‍ ഇടുക. രാത്രി ഇങ്ങിനെ ഉറങ്ങിയതിന് ശേഷം രാവിലെ കാല്‍ നന്നായി കഴുകുക. കമ്പിളി സോക്‌സ് ശരീരോഷ്മാവിനെ നിയന്ത്രിക്കുകയും ഈ മിശ്രിതം ഫലിക്കുന്നതിന് സഹായിക്കുകയും ചെയ്യും. രാത്രി കിടക്കുന്നതിന് മുന്‍പ് സ്ഥിരമായി ചെയ്യാന്‍ ശ്രമിക്കുമല്ലോ?

- എങ്ങനെ ഇത് വിണ്ടുകീറല്‍ ഇല്ലാതാക്കും എന്ന ചോദ്യമാണോ ഉയര്‍ത്തുന്നത്?

നാരങ്ങയിലെ അസിഡിക് ഘടകങ്ങളും, വാസിലിനിലെ നനവ് നിലനിര്‍ത്താനുള്ള ഘടകങ്ങളും തന്നെയാണ് ഇവിടെ ഉപകാരപ്പെടുന്നത്.

പാരാഫിന്‍ വാക്‌സ്

പാരാഫിന്‍ വാക്‌സ്

- വേണ്ടവ;

* ഒരു ടേബിള്‍ സ്പൂണ്‍ പാരാഫിന്‍ മെഴുക്

* 2-3 തുള്ളി വെളിച്ചെണ്ണ/ കടുകെണ്ണ

- ചെയ്യേണ്ട വിധം

കുറച്ച് പാരാഫിന്‍ മെഴുക് വെളിച്ചെണ്ണയുമായോ കടുകെണ്ണയുമായോ ചേര്‍ത്ത് മിക്‌സ് ചെയ്യുക. മെഴുക് ഉരുകുന്നത് വരെ ഈ മിശ്രിതം പാത്രത്തില്‍ വെച്ച് ചൂടാക്കുക. പതിയെ ചൂടാറിയതിന് ശേഷം കാല്‍പാദത്തില്‍ ഇത് പുരട്ടുക. നല്ല ഫലം കിട്ടുന്നതിന് ഉറങ്ങുന്നതിന് മുന്‍പ് ഇത് ചെയ്യുന്നതാവും ഉചിതം. ശേഷം സോക്‌സ് കാലില്‍ ധരിച്ച് കിടക്കുക. രാവിലെ വൃത്തിയായി കാല് കഴുകണം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്താല്‍ മതിയാവും. വിണ്ടുകീറലില്‍ നിന്നും ഇതിലൂടെ ആശ്വാസം ലഭിക്കും.

- എങ്ങനെ ഇത് ഫലം കാണുന്നു എന്നാണോ?

ചര്‍മത്തെ മൃദുവാക്കുന്നതിന് ഉപയോഗിക്കാന്‍ നമുക്ക് മുന്നിലുള്ള പ്രകൃതിദത്തമായ പദാര്‍ഥമാണ് പാരാഫിന്‍ മെഴുക്. വിണ്ടുകീറി വേദനയുള്ള കാല്‍ പാദങ്ങളില്‍ ഇത് ഉപയോഗിക്കുന്നത് ഫലം കാണും.

-മുന്നറിയിപ്പ്;

മെഴുക് ചൂടായിരിക്കുന്ന സമയം ഇത് കാലില്‍ പുരട്ടാന്‍ ശ്രമിക്കരുത്. പ്രമേഹ രോഗിയാണ് നിങ്ങള്‍ എങ്കില്‍ ഈ വഴി ശ്രമിക്കുകയും അരുത്.

തേന്‍ കൊണ്ടും പരിഹാരമാകും

തേന്‍ കൊണ്ടും പരിഹാരമാകും

- വേണ്ടവ;

* ഒരു കപ്പ് തേന്‍

* ചൂടു വെള്ളം

- ചെയ്യേണ്ട വിധം

അര ബക്കറ്റ് ചൂടുവെള്ളത്തില്‍ ഒരു കപ്പ് തേന്‍ ഒഴിക്കുക. ഇതില്‍ നിങ്ങളുടെ കാല്‍ 15-20 മിനിറ്റ് വരെ മുക്കി വയ്ക്കണം. ചെറുതായി കാല്‍പാദം തേച്ച് കഴുകിയാല്‍ മൃദുവും മയവുമായ കാല്‍പാദം ലഭിക്കും. വിണ്ടുകീറല്‍ വേഗത്തില്‍ പോകണം എന്നാണ് ആഗ്രഹം എങ്കില്‍ എല്ലാ ദിവസവും നിങ്ങള്‍ ഈ വഴി പരീക്ഷിക്കണം.

- എങ്ങനെ ഇത് ഫലത്താകുന്നു എന്നാണോ?

പ്രകൃതിദത്തമായി മുറിവുകള്‍ ഉണക്കുന്ന ഒന്നാണ് തേന്‍. ഇത് വിണ്ടുകീറിയ ഭാഗങ്ങളെ ശരിയാക്കാനും സഹായിക്കുന്നു. ചര്‍മത്തെ മൃദുവാക്കാന്‍ സഹായിക്കുന്ന ഘടകങ്ങളും തേനില്‍ ഉണ്ട്.

അരിപ്പൊടി

അരിപ്പൊടി

-വേണ്ടവ;

* 2-3 ടേബിള്‍സ്പൂണ്‍ അരിപ്പൊടി

* 1 ടീസ്പൂണ്‍ തേന്‍

* 3-4 തുള്ളി ആപ്പിളില്‍ നിന്നുണ്ടാക്കിയ വിനാഗിരി

-എങ്ങനെ ഉപയോഗിക്കാം;

2-3 ടേബിള്‍സ്പൂണ്‍ അരിപ്പൊടിയും ഏതാനും തുള്ളി തേനും, വിനാഗിരിയും തമ്മില്‍ ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. കട്ടികൂടിയ പേസ്റ്റ് രൂപത്തില്‍ വേണം ഇത്. നിങ്ങളുടെ കാല്‍പാടുകള്‍ വല്ലാതെ വരണ്ടുണങ്ങിയതാണ് എങ്കില്‍ ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ കൂടി ചേര്‍ക്കാം. ചൂടു കുറഞ്ഞ വെള്ളത്തില്‍ പത്ത് മിനിറ്റ് വരെ കഴുകുക. എന്നിട്ട് പേസ്റ്റ് രൂപത്തിലുള്ള മിശ്രിതം കാലില്‍ പുരട്ടണം. കാല്‍പാദത്തിലെ ചത്ത ചര്‍മത്തെ ചുരണ്ടി കളയുന്ന വിധമാകണം ഈ മിശ്രിതം പുരട്ടേണ്ടത്.

- എത്ര തവണ ചെയ്യണം?

ആഴ്ചയില്‍ രണ്ട് തവണ വീതം നിങ്ങള്‍ ഇത് തുടരുക.

-എങ്ങനെ ഇത് ഫലം കാണുന്നു;

അരിപ്പൊടിക്ക് ചര്‍മത്തെ ശുദ്ധീകരിക്കുവാനും, പുനര്‍നിര്‍മിക്കുവാനുമുള്ള കഴിവുണ്ട്. ചര്‍മത്തെ മൃദുവാക്കാനും ഇതിന് സാധിക്കുന്നു.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

- വേണ്ടവ;

* 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍

- ചെയ്യേണ്ട വിധം

ഒരു കോട്ടന്‍ ബോളിന്റെ സഹായത്തോടെ ഈ ഓലീവ് ഓയില്‍ കാല്‍പാദത്തില്‍ മസാജ് ചെയ്യുന്നത് പോലെ പുരട്ടുക. 10-15 തവണ വട്ടത്തില്‍ വേണം ഇങ്ങനെ മസാജ് രൂപത്തില്‍ ചെയ്തുവരാന്‍. കട്ടികൂടിയ കോട്ടന്‍ സോക്‌സ് ധരിച്ച് ഒരു മണിക്കൂര്‍ ഇരുന്നതിന് ശേഷം കഴുകി കളയാം. എല്ലാ ദിവസവും ഇത് ചെയ്യേണ്ടതുണ്ട് പ്രതീക്ഷിച്ച ഫലം ലഭിക്കുന്നതിന് വേണ്ടി.

- ഫലം വരുന്നത് ഇങ്ങനെ;

വിണ്ടുകീറിയ ഭാഗങ്ങളെ ശമിപ്പിക്കാനുള്ള ശേശി ഒലി ഓയിലിനുണ്ട്. ഇത് ചര്‍മത്തെ മൃദുവും മയമുള്ളതാക്കുകയും ചെയ്യുന്നു. മൃദുവായ ഉപ്പുറ്റി ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രകൃതിദത്തമായ വഴിയാണ് ഇത്.

ഓട്‌സ് പൊടി

ഓട്‌സ് പൊടി

- വേണ്ടവ;

* ഒരു ടേബിള്‍സ്പൂണ്‍ ഓട്‌സ് പൊടി

* 4-5 തുള്ളി ഒലിവ് ഓയില്‍

- ചെയ്യേണ്ട വിധം

ഓട്‌സ് പൊടിയും, ഒലിവ് ഓയിലും ചേര്‍ത്ത് കട്ടി കൂടിയ രീതിയില്‍ മിശ്രിതമാക്കുക. ഇത് കാല്‍ പാദത്തില്‍ പുരട്ടണം. അര മണിക്കൂര്‍ ഈ പാദത്തില്‍ തുടരാന്‍ അനുവദിക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. കാല്‍പാദങ്ങള്‍ വിണ്ടുകീറലില്‍ നിന്നും രക്ഷപെടുന്നത് വരെ നിങ്ങള്‍ ഇത് ചെയ്യണം.

- എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ചര്‍മത്തില്‍ നനവ് നിലനിര്‍ത്താനും, വടുക്കളെ ഉണക്കാനുമുള്ള ശേഷി ഓട്‌സ് പൊടിക്കുണ്ട്. ചര്‍മത്തിലെ ജീവനറ്റ സെല്ലുകളെ ഇത് മാറ്റുകയും ചര്‍മത്തെ മൃദുവാക്കുകയും ചെയ്യുന്നു.

എള്ളെണ്ണ

എള്ളെണ്ണ

- വേണ്ടവ;

* 4-5 തുള്ളി എള്ളെണ്ണ

- ചെയ്യേണ്ട വിധം;

വിണ്ടു കീറിയതും അല്ലാത്തതുമായ കാല്‍പാദത്തില്‍ എള്ളെണ്ണ പുരട്ടുക. ചര്‍മത്തില്‍ അത് അലിഞ്ഞു ചേരുന്നത് വരെ മസാജ് ചെയ്യണം. എല്ലാ ദിവസവും രാത്രി കിടക്കാന്‍ പോകുന്നതിന് മുന്‍പ് ഇത് ചെയ്യേണ്ടതുണ്ട്.

- എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു?

ചര്‍മത്തെ സംരക്ഷിക്കാനും, പരിപാലിക്കാനും, നനവ് നിലനിര്‍ത്താനുമുള്ള പ്രാപ്തി എള്ളെണ്ണയ്ക്കുണ്ട്. വരണ്ടുണങ്ങിയ പാദങ്ങളെ ഇത് വേണ്ടവിധം മൃദുവാക്കുന്നു.

English summary

Home Remedies For Cracked Heels

The skin around cracked heels is often thicker and drier than the rest of your skin. This skin tends to split when you apply pressure. Soaking and moisturizing your feet can help with this.