ഷേവ് ചെയ്ത ശേഷം അല്‍പം തേന്‍ തടവൂ

Posted By:
Subscribe to Boldsky

സൗന്ദര്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ശ്രദ്ധിക്കുമ്പോള്‍ പലതും നമ്മള്‍ വിട്ടു പോവുന്നു. എന്നാല്‍ പലപ്പോഴും സൗന്ദര്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവര്‍ പുരുഷന്‍മാരാണ്. സൗന്ദര്യസംരക്ഷണത്തിന് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുമ്പോള്‍ അതിന് എല്ലാ വിധത്തിലും പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് പുരുഷന്‍മാര്‍. ഇന്ന് സ്ത്രീകളേക്കാള്‍ കൂടുതല്‍ സൗന്ദര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പുരുഷന്‍മാര്‍ തന്നെയാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും തിരക്ക് കൊണ്ടും പലപ്പോഴും ഇത് നടക്കാതെ പോവുന്നു.

കറുപ്പ്,ദുര്‍ഗന്ധം,ചൊറിച്ചില്‍;പരിഹാരം നിമിഷനേരം

എന്നാല്‍ ഇനി ജോലിയയെല്ലാം കഴിഞ്ഞ് അഞ്ച് മിനിട്ട് സൗന്ദര്യസംരക്ഷണത്തിനായി പുരുഷന്‍മാര്‍ക്ക് മാറ്റി വെക്കാം. ഇത് എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഇത്തരത്തിലുള്ളമാര്‍ഗ്ഗങ്ങള്‍ക്ക് ഏത് വിധത്തിലും പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല. സൗന്ദര്യസംരക്ഷണത്തിന് ഏത് വിധത്തിലും നമുക്ക് കൈപ്പിടിയിലൊതുക്കാം. അതിനായി പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

 തേന്‍ ഷേവിനു ശേഷം

തേന്‍ ഷേവിനു ശേഷം

ഷേവ് ചെയ്ത് കഴിഞ്ഞതിനു ശേഷം അല്‍പം തേന്‍ എടുത്ത് മുഖത്ത് പുരട്ടി നോക്കൂ. നിങ്ങളുടെ മുഖത്തുള്ള അസ്വസ്ഥത മാറിക്കിട്ടും. തേന്‍ പുരട്ടി 15 മിനിട്ടിനു ശേഷം കഴുകിക്കളയൂ. മാറ്റം അപ്പോള്‍ അറിയാം. മാത്രമല്ല ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നചതിനും സഹായിക്കുന്നു.

ഓട്‌സ്

ഓട്‌സ്

അല്‍പം ഓട്‌സ് അരച്ച് പേസ്റ്റാക്കി ആഴ്ചയില്‍ ഒരു തവണ മുഖത്തിടൂ. ഇത് ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

കുളിക്കുന്നതിനു മുന്‍പ് അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ശരീര ദുര്‍ഗന്ധം വരെ ഇല്ലാതാക്കാം. എങ്ങനെയെന്നാല്‍ കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ആപ്പിള്‍ വിനീഗര്‍ ഒഴിച്ചാല്‍ മതി. ഇനി ആ വെള്ളത്തിലൊന്ന് കുളിച്ചു നോക്കൂ. വ്യത്യാസം അനുഭവിച്ചറിയാം.

ഓയിലി സ്‌കിന്‍

ഓയിലി സ്‌കിന്‍

പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് പൊതുവേ ഓയിലി സ്‌കിന്‍ ആയിരിക്കും. അതുകൊണ്ട് തന്നെ ചെറിയ ഒരു മസ്സാജിങ്ങിനു പോലും മുഖത്ത് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയും. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പാണെങ്കില്‍ ഉത്തമം.

 കൈയ്യിന്റെ സൗന്ദര്യത്തിന്

കൈയ്യിന്റെ സൗന്ദര്യത്തിന്

ഒലീവ് ഓയില്‍ കയ്യുകളില്‍ പുരട്ടുന്നതും കയ്യുകളുടെ മൃദുത്വവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ആകര്‍ഷകമുള്ളതാക്കുകയും ചെയ്യും. മാത്രമല്ല ഇത് കൈയ്യിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 ആവക്കാഡോ

ആവക്കാഡോ

ആവക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് മുഖത്തിട്ട് 15 മിനിട്ട് കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് എല്ലാ വിധത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

ചര്‍മ്മം വളരെ സുന്ദരവും മൃദുലവുമാകാന്‍ രണ്ട് മുട്ടയുടെ വെള്ളയും നാരങ്ങനീരും ചേര്‍ത്ത് മാസ്‌ക് ഉണ്ടാക്കി മുഖത്തിടുക. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ ഉടനെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. മുഖത്തെ ചുളിവകറ്റാന്‍ സഹായിക്കുന്നു ഇത്.

മസ്സാജ് ചെയ്യുന്നത്

മസ്സാജ് ചെയ്യുന്നത്

പുരുഷന്‍മാരുടെ മുഖം സ്ത്രീകളുടെ മുഖത്തേക്കാള്‍ ചെറുപ്പത്തോടെ നില്‍ക്കാന്‍ കാരണം പുരുഷന്‍മാര്‍ എന്നും ഷേവിങ് കഴിഞ്ഞാല്‍ മുഖം മസ്സാജ് ചെയ്യുന്നതു കൊണ്ടാണ്. ഇതുവഴി മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെടും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

സൗന്ദര്യസംരക്ഷണത്തില്‍ ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നാണ് ബേക്കിംഗ്‌സോഡ. ഇത് മൃദുലവും ഭംഗിയുള്ളതുമായ കാലുകള്‍ ലഭിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല കൂടുതലായും ഷൂവും സോക്‌സും ഉപയോഗിക്കാന്‍ ശ്രമിക്കുക. കാലുകള്‍ അതിമനോഹരമാകും.

English summary

Home made skin care tips for men

Here we have listed some home made skin care tips for men, read on.
Story first published: Saturday, April 7, 2018, 16:35 [IST]