For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എണ്ണമയമുള്ള മുഖചർമ്മമുള്ളവർക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഫേഷ്യൽ

|

എണ്ണമയമുള്ള മുഖ ചർമ്മത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി ആഴ്ചയിൽ ഒരിക്കൽ വീതം ഫേഷ്യൽ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കണക്കാക്കിയിരിക്കുന്നു. ബ്യൂട്ടി പാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നത് ചിലവ് കൂടിയ ഒരു കാര്യമായതുകൊണ്ടുതന്നെ എല്ലാവർക്കുമിത് താങ്ങാൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ വീട്ടിൽ തന്നെ കണ്ടെത്താൻ കഴിയുന്ന ചില സാധന സാമഗ്രികൾ കൊണ്ട് എളുപ്പത്തിൽ തന്നെ നമുക്കിത് ചെയ്യാൻ കഴിയുമെങ്കിൽ എന്തിന് നാം ഇതന്വേഷിച്ച് പുറത്തുപോകണം ...?

j

ഇന്ന് ഞങ്ങളിവിടെ നിങ്ങൾക്ക് വീട്ടിലിരുന്നു ചെയ്യാവുന്ന പ്രകൃതിദത്തമായ ഫേഷ്യൽ വിദ്യകളെ പറഞ്ഞുതരുന്നു. ഇതുപയോഗിക്കുന്നത് വഴി നിങ്ങൾക്ക് ശുദ്ധിയുള്ളതും തിളക്കമാർന്നതുമായ മുഖചർമം ലഭ്യമാകും. എണ്ണമയമുള്ള മുഖചർമ്മ മുള്ളവർ അടിസ്ഥാനമായും ചുവടെ പറയുന്ന നടപടിക്രമങ്ങൾ ഓരോന്നായി കൈക്കൊള്ളേണ്ടതുണ്ട്..!

വൃത്തിയാക്കൽ :

വൃത്തിയാക്കൽ :

നിങ്ങളുടെ ചർമ്മത്തിന്റെ ഉപരിതലത്തിൽ കുമിഞ്ഞുകൂടുന്ന അഴുക്കുകളേയും, മാലിന്യങ്ങളേയും, മൃതകോശങ്ങളേയും, ബാക്ടീരിയകളേയും ഒക്കെ നീക്കം ചെയ്യുന്നതിനായി മികച്ച രീതിയിലൊരു ശുദ്ധീകരണ നടപടി ആദ്യമേ തന്നെ ആവശ്യമാണ്. നിങ്ങളുടെ മുഖത്തെ മേക്കപ്പിനെയും അളവിൽ കൂടുതലായുള്ള എണ്ണമയത്തെയും നീക്കം ചെയ്യാനായി ഈ പദ്ധതി സഹായിക്കും. എണ്ണമയമുള്ള മുഖ ചർമ്മമുള്ളവർ ഒരു ഓയിൽ റിമൂവിങ് ക്ലെൻസർ വാങ്ങി ഉപയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്.. ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്തെന്നാൽ ഓയിൽ റിമൂവർ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക എന്നതാണ്. മുഖത്തെ എണ്ണമയത്തെ മുഴുവനായും നീക്കം ചെയ്യേണ്ടതില്ല.

അളവിലധികമെന്ന് തോന്നിപ്പിക്കുന്ന എണ്ണമയത്തെ മാത്രം നീക്കം ചെയ്താൽ മതിയാവും. മികച്ചൊരു ക്ലെൻസർ വേണമെങ്കിൽ നിങ്ങൾക്ക് മാർക്കറ്റിൽനിന്ന് വാങ്ങാവുന്നതാണ്. അതല്ലെങ്കിൽ അധികം പണിപെടാതെ തന്നെ വീട്ടിൽ തന്നെ എളുപ്പത്തിലിത് ഉണ്ടാക്കിയെടുക്കുകയും ചെയ്യാം. നിങ്ങൾ ആകെ ചെയ്യേണ്ടത് കുറച്ച് ഓട്സ് എടുത്ത് തൈരിനൊപ്പം ചേർത്ത് കുഴമ്പുരൂപത്തിലാക്കി എടുക്കുകയാണ്. മിനുസമാർന്ന ഇത്രയും നിങ്ങളുടെ മുഖത്തിലും കഴുത്തിലുമൊക്കെ തേച്ചുപിടിപ്പിക്കുക

ഞങ്ങളുടെ വിരലുകൾ മൃദുവായി വൃത്താകൃതിയിൽ ചലിപ്പിച്ചുകൊണ്ട് മസാജ് ചെയ്യാം. അതിനുശേഷം ഒരു പഞ്ഞി കഷണമോ തുണിയോ എടുത്ത് ഇതു മുഴുവൻ തുടച്ചു കളയാം. ക്ലെൻസർ തുടച്ചുമാറ്റിയ ശേഷം ചൂടുവെള്ളത്തിൽ നിങ്ങളുടെ മുഖവും കഴുത്തും കഴുകി വൃത്തിയാക്കാം. എന്നിട്ട് ഉണങ്ങാനായി കാത്തിരിക്കാം.

ആവി കൊള്ളിക്കൽ:

ആവി കൊള്ളിക്കൽ:

പരമ്പരാഗതമായതും വളരെയധികം ഫലപ്രദമായതുമായ ഒരു ചികിത്സാരീതിയാണ് മുഖത്തെ ആവി കൊള്ളിക്കുന്നത്. ഇത് മുഖചർമ്മത്തിലെ എണ്ണമയത്തെയും അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കിനെയും വൃത്തിയാക്കുന്നതിന് സഹായിക്കുന്നു. മുഖചർമ്മത്തിലെ സുഷിരങ്ങളെ തുറക്കാൻ സഹായിക്കുന്ന ഈ പ്രക്രിയ ഫെയ്സ് മാസ്കിംഗ് ചെയ്യുന്നതിനു മുമ്പ് തീർച്ചയായും ചെയ്തിരിക്കണം എന്നത് അത്യാവശ്യമാണ്.

ചർമ്മത്തെ മൃദുലമാക്കുന്ന ഈ പ്രകിയ ചെയ്തശേഷം ഫെയ്സ്മാസ്കിംഗ് ചെയ്യുമ്പോൾ, മാസ്കിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുഴുവനും നിങ്ങളുടെ ചർമ്മത്തിലേക്ക് എളുപ്പത്തിൽ ആഴ്ന്നിറങ്ങുന്നു. ഇതുവഴി നിങ്ങൾക്ക് തെളിമയുള്ളതും തിളങ്ങുന്നതുമായ മുഖചർമ്മം ലഭ്യമാകാൻ സഹായകമാകുന്നു. വളരെ ലളിതമായ ഒരു പ്രക്രിയയാണ് മുഖത്തെ ആവി കൊള്ളിക്കുന്നത്. എണ്ണമയമുള്ള ചർമമുള്ളവർക്ക് തുളസിയില, ലാവണ്ടർ, പൂവാംകുറുന്തൽ പോലെയുള്ള ഔഷധസസ്യങ്ങൾ ചേർത്തുകൊണ്ട് ആവി പിടിക്കാവുന്നതാണ്.

ഒരു സോസ്പാൻ എടുത്ത് അതിൽ വെള്ളം നിറച്ച ശേഷം അതിലേക്ക് ഉണക്കിയെടുത്ത ഈ ഔഷധചെടികളും ചേർത്ത് തിളപ്പിക്കാം.. തിളച്ചു കഴിയുമ്പോൾ ഒരു ടൗവ്വൽ ഉപയോഗിച്ചു മുഴുവൻ പുതച്ചു കൊണ്ട്

5-8 മിനിറ്റ് വരെ മുഖത്തെ ആവി കൊള്ളിക്കാം.. ഇത് നിങ്ങളുടെ ചർമസുഷിരങ്ങൾ തുറക്കാൻ അനുവദിച്ചുകൊണ്ട് ഫെയ്സ് മാസ്കിംഗിനായി നിങ്ങളുടെ മുഖചർമ്മത്തെ ഒരുക്കുന്നു.

 ഫെയ്സ് മാസ്കിംഗ് :

ഫെയ്സ് മാസ്കിംഗ് :

എണ്ണമയമുള്ള ചർമത്തിനായി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഫെയ്സ് മാസ്കിംഗ് വിദ്യകൾ നിങ്ങളുടെ ചർമ്മപ്രശ്നങ്ങളെ നേരിടാൻ വളരെയധികം സഹായിക്കുന്നു. കളിമണ്ണുകൊണ്ടുള്ള മാസ്കിംഗ് വിദ്യകൾ ചർമ്മത്തിൽ അധികമായുള്ള എണ്ണമയത്തെ നീക്കം ചെയ്തു കൊണ്ട് മുഖത്തെ ആരോഗ്യപൂർണ്ണവും പുതുമയുള്ളതുമാക്കിത്തീർക്കുന്നു.. ഒരു നല്ല ബ്രാൻഡഡ് സ്കിൻ മാസ്കുകൾ ഉപയോഗിച്ചുകൊണ്ട് വളരെ ലളിതമായി തന്നെ നിങ്ങൾക്കിത് ചെയ്യാവുന്നതാണ്.

ഒരു ചെറിയ ബൗളെടുത്ത ശേഷം അതിലേക്ക് രണ്ട് സ്പൂൺ കളിമണ്ണും രണ്ട് സ്പൂൺ തക്കാളിച്ചാറും ഒരു ടീസ്പൂൺ തൈരും ചേർക്കുക. ഇതിലേക്ക് കുറച്ച് തുള്ളി നാരങ്ങ നീര് കൂടി ചേർത്ത് നന്നായി ഇളക്കുക. ഈ പേസ്റ്റിന്റെ കട്ടി കുറക്കാനായി നിങ്ങൾക്ക് വേണമെങ്കിൽ കുറച്ച് വെള്ളം കൂടി ചേർക്കാം. ഈ മാസ്കിന് വേണ്ടി മിക്സ് ചെയ്യുമ്പോളത് കട്ടി കൂടുതലാവാനോ കട്ടി കുറയാനോ പാടില്ല. ഇത് മിനുസമാർന്നതും എന്നാൽ മിതമായി കട്ടിയുള്ളതുമായിരിക്കണം. ഇനി ഒരു ബ്രഷ് ഉപയോഗിച്ചുകൊണ്ട് ഈ മാസ്ക്ക് നിങ്ങളുടെ മുഖത്തിലും കഴുത്തിലും തേച്ചു പിടിപ്പിക്കാം. റോസ് വാട്ടറിൽ മുക്കിയെടുത്ത രണ്ട് പഞ്ഞിക്കഷണമോ അല്ലെങ്കിൽ രണ്ട് വെള്ളരിക്കക്കഷണമോ എടുത്ത് നിങ്ങളുടെ കണ്ണിനു മുകളിൽ വയ്ക്കുകയും ചെയ്യാം. ഇനിയീ മാസ്ക് ഉണങ്ങാനായി 15 മിനിറ്റ് അനങ്ങാതെ കാത്തിരിക്കാം.

അധികനേരം മാസ്ക് ചെയ്ത മുഖം അങ്ങനെതന്നെ വയ്ക്കാൻ പാടുള്ളതല്ല. ഇങ്ങനെ കൂടുതൽ നേരം വെയ്ക്കുന്നത് വഴി ഒരുപക്ഷേ നിങ്ങളുടെ മുഖത്ത് പാടുകൾ വീണേക്കാം. 15 കഴിഞ്ഞ മിനിട്ട് കഴിഞ്ഞശേഷം നനഞ്ഞ ഒരു പഞ്ഞിക്കഷണം എടുത്ത് മാസ്കിനെ പതിയെ തുടച്ചുനീക്കാം. അതിനുശേഷം തണുത്തവെള്ളത്തിൽ മുഖം കഴുകാം. മാസ്ക്കിൽ കളിമണ്ണ് അടങ്ങിയിരിക്കുന്നതു കൊണ്ട് തന്നെ ഇത് മുഖത്തെ അധികമുള്ള എണ്ണമയത്തെ എളുപ്പത്തിൽ വലിച്ചെടുക്കും. തൈരും തക്കാളിച്ചാറും നാരങ്ങാനീരും ഒക്കെ നിങ്ങളുടെ മുഖത്തെ, കറുത്തപാടുകളേയും മുഖക്കുരുവിനെയും പ്രതിരോധിച്ചുകൊണ്ട് ചർമ്മവ്യവസ്ഥിതിയെ മെച്ചപ്പെടുത്തുന്നു

ടോണിങ്ങ്:

ടോണിങ്ങ്:

മുഖത്തെ ബാക്കിയുള്ള അഴുക്കുകളും മേക്കപ്പിൻറ അവശിഷ്ടങ്ങളും തുടച്ചുമാറ്റി ഒന്നുകൂടി വൃത്തിയാക്കാനായാണ് ടോണിങ് ചെയ്യുന്നത്.. മോയ്സ്ചുറൈസിംഗ് പ്രയോഗിക്കാൻ ആയി നിങ്ങളുടെ ചർമ്മത്തെ ഒരുക്കുക കൂടി ചെയ്യുന്നു ടോണിങ് പ്രക്രിയ.

ഇത് മുഖചർമ്മത്തെ ദൃഢമാക്കി, തുറന്നുകിടക്കുന്ന ചർമ്മസുഷിരങ്ങളെ അടച്ചുകൊണ്ട് മുഖത്തിന് അഴക് കൈവരിക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ മുഖം മോയ്സ്ചുറൈസ് ചെയ്യുന്നതിന് മുമ്പ് ടോണിങ് ചെയ്തിരിക്കേണ്ടത് അത്യാവശ്യമാണ്. ലഹരി വിമുക്തമായ ടോണറുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനാൽതന്നെ ഒരു മികച്ച ബ്രാൻഡഡ് ടോണർ വാങ്ങിച്ച് ഉപയോഗിക്കുക. അതല്ലെങ്കിൽ റോസ് വാട്ടർ ഉപയോഗിച്ചുകൊണ്ടും നിങ്ങൾക്ക് ടോണിങ് ചെയ്യാവുന്നതാണ്.

മോയിസ്ച്യുറൈസിംഗ്:

മോയിസ്ച്യുറൈസിംഗ്:

ആളുകൾ സാധാരണയായി ധരിച്ചുവച്ചിരിക്കുന്നത് വരണ്ട ചർമമുള്ളവർക്ക് മാത്രമാണ് മോയിസ്ച്യുറൈസിംഗ് ആവശ്യമുള്ളത് എന്നാണ്. ഇത് തികച്ചും തെറ്റായ ഒരു ധാരണയാണ്. ഏതുതരത്തിലുള്ള മുഖചർമ്മമായാലും അതിൽ ഈർപ്പം നിലനിർത്താനും മുഖത്തെ കൂടുതൽ ചെറുപ്പമായി തോന്നിപ്പിക്കാനും മോയിസ്ച്യുറൈസിംഗ് സഹായിക്കുന്നു. എണ്ണമയമുള്ള ചർമത്തിൽ മൃദുലത നിലനിർത്താനായി മോയിസ്ചറൈസിംഗ് ചെയ്യേണ്ടത് അത്യാവശ്യമാണ്. മോയ്സ്ച്ചുറൈസർ തിരഞ്ഞെടുക്കുമ്പോൾ ജലാംശമുള്ള ഏതെങ്കിലും ഒന്നാണ് തിരഞ്ഞെടുക്കുന്നത് എന്ന് ഉറപ്പുവരുത്തണം.. വിപണിയിൽ ഇന്ന് നിരവധി മികച്ച മോയ്സ്ചറൈസറുകൾ ലഭ്യമാണ്. നിങ്ങൾക്ക് നന്നായി യോജിക്കുന്ന ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുക. നിങ്ങളുടെ മുഖചർമ്മത്തിൽ മുഴുവനും മൃദുലമായി ഇത് മസാജ് ചെയ്തശേഷം ഇത് മുഴുവനായും ഉൾവലിയാൻ കാത്തിരിക്കുക. മുകളിൽ പറഞ്ഞ ഓരോ നടപടിക്രമങ്ങൾക്കും ശേഷം മാത്രമേ നിങ്ങളുടെ മുഖത്ത് മോയിസ്ചറൈസിംഗ് ചെയ്യാവൂ എന്ന കാര്യം മറന്നുപോകരുത്

ഇത്രയേ ചെയ്യാനുള്ളൂ. നമ്മുടെ ലളിതവും പ്രകൃതിദത്തവുമായ മുഖചികിത്സ ഇവിടെ പൂർത്തിയായി..! എണ്ണമയമാർന്ന മുഖചർമ്മത്തിനുടമയായ ഏതൊരാൾക്കും വീട്ടിലിരുന്ന് തന്നെ ലളിതമായ രീതിയിൽ ചെയ്യാവുന്ന ഒന്നാണിത്. ആഴ്ചയിൽ ഒരു തവണ വീതം ഈ വിദ്യ പ്രയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ മുഖക്കുരുവിനെ അകറ്റി നിർത്തിക്കൊണ്ട് ഓരോരുത്തർക്കും തിളക്കമേറിയ മുഖചർമം കൈവരിക്കാൻ സഹായിക്കും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ മുഖചുളിവുകളേയും കറുത്ത പാടുകളെയും, ഒക്കെ കുറയ്ക്കാനായി ഈ ചികിത്സവിധി നിങ്ങളെ വളരെയധികം സഹായിക്കുമെന്ന കാര്യം പറയേണ്ടതില്ലല്ലോ. നിങ്ങളുടെ മനോഹരമായ മുഖചർമ്മത്തെ സംരക്ഷിക്കാനായി നമുക്ക് ഈ വിദ്യ ഇന്ന് തന്നെ പരീക്ഷിച്ചു നോക്കാം... നിങ്ങളുടെ മുഖചർമ്മത്തിന് എല്ലാ ആശംസകളും....!

English summary

home made facial for oily skin

Here are some of the facials that you can do at home that is suited to an oily face
Story first published: Friday, August 24, 2018, 11:22 [IST]
X
Desktop Bottom Promotion