മുഖചർമ്മത്തെ സംരക്ഷിക്കാം

Posted By: Jacob K.L
Subscribe to Boldsky

വെൺമയേറിയതും തിളങ്ങുന്നതുമായ ചർമ്മത്തിനു വേണ്ടി അതിയായി കാംഷിക്കുന്നവരാണ് നമ്മളിൽ ഓരോ സ്ത്രീകളും.! അതുകൊണ്ട് തന്നെയാണ് മികച്ച ചർമ്മത്തിനായി ദിനംപ്രതി മാർക്കറ്റിലിറങ്ങുന്ന ഓരോ ഉൽപന്നങ്ങളുടേയും പിന്നാലെ നാമോരോരുത്തരും ഭ്രാന്തു പിടിച്ചപോലെ അലയുന്നത്.. ആകർഷകമായതും തിളങ്ങുന്നതുമായ മുഖചർമം നമ്മുടെ ശരീരത്തിന്റെ ചർമ്മവ്യവസ്തി ആരോഗ്യ പൂർണമാണെന്ന് അയാളപ്പെടുത്തുന്നു. അതുപോലെതന്നെ ആരോഗ്യമുള്ള ഒരു ചർമ വ്യവസ്ഥിതിക്കേ നീണ്ട കാലം തിളക്കമാർന്ന രീതിയിൽ ഈടു നിൽക്കാനാവൂ.

പുറത്തു നിന്നും വാങ്ങിക്കുന്ന പാക്ക് ചെയ്ത് ചർമസംരക്ഷണ ഉൽപ്പന്നങ്ങൾ ബാഹ്യ സവിശേഷതകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. അധികമായ അളവിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ഇവയൊന്നും ഉത്തമമല്ല. അതുകൊണ്ട് നമുക്ക് പ്രകൃതിദത്തമായ ഔഷധങ്ങളിലേക്ക് തിരിച്ചുപോകാം ! നിങ്ങളുടെ അടുക്കളയിൽതന്നെ കണ്ടെത്താവുന്ന നിരവധി സാമഗ്രികകളും കറിക്കോപ്പുകളും ഉപയോഗിച്ചുകൊണ്ട് ചർമ്മത്തെ വിസ്മയ പൂർണമായി സംരക്ഷിക്കാം..! നീണ്ടകാലം ഉപയോഗിക്കാവുന്നതും വളരെ ചിലവു കുറഞ്ഞതുമായ ഇവയെപ്പറ്റി നമുക്ക് കൂടുതൽ അറിയാം.

ചർമ്മ സംരക്ഷണത്തിനായി വീട്ടിൽ തന്നെ കണ്ടെത്താവുന്ന 15 നുറുങ്ങു വിദ്യകൾ

മുന്തിരിപ്പഴം

മുന്തിരിപ്പഴം

തെളിമയേറിയതും വെൺമയാർന്നതുമായ മുഖചർമത്തിനായി കുറച്ച് മുന്തിരി കൈയ്യിലെടുത്ത് തേച്ചുരയ്ക്കാം. അതല്ലെങ്കിൽ ഉടച്ചെടുത്ത മുന്തിരിച്ചാറ് കുറച്ച് മുഖത്തേക്ക് ഒഴിക്കാം

വെള്ളരിക്കാ ജ്യൂസ്, കുക്കുമ്പർ ജ്യൂസ്, ഗ്ലിസറിൻ, റോസ് വാട്ടർ

വെള്ളരിക്കാ ജ്യൂസ്, കുക്കുമ്പർ ജ്യൂസ്, ഗ്ലിസറിൻ, റോസ് വാട്ടർ

വെള്ളരിക്കാ ജ്യൂസും കുക്കുമ്പർ ജ്യൂസും ഗ്ലിസറിനും റോസ് വാട്ടറും ഒന്നിച്ചു ചേർത്ത് മിശ്രിതമാക്കി എടുത്തു വയ്ക്കുക . രാവിലെ സൂര്യ വെളിച്ചത്തിലേക്ക് ഇറക്കി പോകുന്നതിനു മുമ്പും തിരിച്ചു വന്ന ശേഷവും ഇത് മുഖത്ത് തേച്ചുപിടിപ്പിക്കാം

ചന്ദനവും, മഞ്ഞളും, പാലും

ചന്ദനവും, മഞ്ഞളും, പാലും

ചന്ദനവും, മഞ്ഞളും, പാലും കൂടി കൂട്ടി ചേർത്ത് കുഴമ്പുരൂപത്തിലാക്കിയെടുക്കുക. അതിനുശേഷം ഇത് മുഖചർമ്മങ്ങകളിൽ തേച്ചുപിടിപ്പിക്കുക. കുറച്ചു നേരം കാത്തിരുന്ന ശേഷം കഴുകിക്കളയാം. സുന്ദരമായതും ശുദ്ധമായതുമായ മുഖചർമം ലഭിക്കാൻ ഇത് സഹായകമാണ്.

തേനും ക്രീമും

തേനും ക്രീമും

തേനും ക്രീമും മിക്സ് ചെയ്തെടുത്തു ഉപയോഗിച്ചാൽ ചർമം നിർമ്മലമായും തിളക്കപൂർണ്ണമായും സൂക്ഷിക്കാൻ കഴിയും. പ്രത്യേകിച്ചും ശൈത്യകാല നാളുകളിൽ

ശുദ്ധമായ പാലും, ഉപ്പും നാരങ്ങ നീരും

ശുദ്ധമായ പാലും, ഉപ്പും നാരങ്ങ നീരും

ശുദ്ധമായ പാൽ കുറച്ച് എടുക്കുക. അതിൽ ഒരു നുള്ള് ഉപ്പും കുറച്ച് നാരങ്ങാനീരും ചേർത്തു ഉപയോഗിച്ചാൽ ഇത് ചർമ്മ സുഷിരങ്ങളെ തുറക്കാനും ശുദ്ധീകരിക്കാനും സഹായകമാകുന്നു

തക്കാളി ജ്യൂസ് :

തക്കാളി ജ്യൂസ് :

തക്കാളിച്ചാറ് നിങ്ങളെ കാത്തുരക്ഷിക്കും.തക്കാളി ജ്യൂസ് നാരങ്ങാ നീരിനോടൊപ്പം ചേർത്തുപയോഗിച്ചാൽ മുഖത്ത് നിർമ്മലതയും തിളക്കവും നിലനിർത്താൻ സഹായിക്കുന്നു

 മഞ്ഞൾപൊടി, ഗോതമ്പ് മാവ്, എള്ളെണ്ണ

മഞ്ഞൾപൊടി, ഗോതമ്പ് മാവ്, എള്ളെണ്ണ

ഇവയെല്ലാം ഒന്നിച്ച് ചേർത്ത് കുഴമ്പുരൂപത്തിലാക്കിയെടുത്ത് ചർമത്തിൽ തേച്ചുപിടിപ്പിച്ചാൽ ആവശ്യമില്ലാത്ത ശരീര രോമങ്ങളെ ഒഴിവാക്കാനാകും

ക്യാബേജ് ജ്യൂസ് തേനിനോടൊപ്പം :

ക്യാബേജ് ജ്യൂസ് തേനിനോടൊപ്പം :

ക്യാബേജ് ജ്യൂസ് ചെയ്തെടുത്തശേഷം അതിൽ കുറച്ച് തേനും ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് മുഖത്ത് ചുളിവ് പാടുകൾ വരുന്നതിൽ നിന്ന് തടയുന്നു .

കാരറ്റ് ജ്യൂസ് :

കാരറ്റ് ജ്യൂസ് :

കുറച്ച് ക്യാരറ്റ് ജ്യൂസ് ചെയ്തെടുത്ത് ശേഷം മുഖചർമങ്ങകളിൽ തേക്കുന്നത് വഴി പ്രകൃതിദത്തമായ തെളിഞ്ഞ മുഖം ലഭിക്കുന്നു

തേനും കറുവാപട്ട പൊടിയും

തേനും കറുവാപട്ട പൊടിയും

അത്യാവശ്യത്തിനു തേനും കുറച്ച് കറുവാപ്പട്ട പൊടിച്ചതും ചേർത്ത് കുഴമ്പുരൂപത്തിലാക്കി എടുക്കാം. സന്ധ്യയ്ക്ക് ഉറങ്ങുന്നതിന് മുമ്പ് ഇത് മുഖക്കുരുവിൽ തേച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. മുഖക്കുരുവിനെ മായ്ച്ചുകളയാനും ചുളിവുകളെ അകറ്റിനിർത്താനും ഇത് സഹായകമാകുന്നു .

കപ്പലണ്ടി എണ്ണയും നാരങ്ങാനീരും

കപ്പലണ്ടി എണ്ണയും നാരങ്ങാനീരും

കുറച്ചു കപ്പലണ്ടി എണ്ണയെടുത്ത് നാരങ്ങാനീരിനോടൊപ്പം ചേർത്ത് മുഖചർമത്തിൽ പുരട്ടിയാൽ മുഖക്കുരുവിനേയും കറുത്ത പാടുകളേയും തടയാനാവും

കറ്റാർവാഴ നീര്

കറ്റാർവാഴ നീര്

മുഖ ചർമ്മത്തിന്റെ നിറം മങ്ങാൻ തുടങ്ങിയെങ്കിൽ കറ്റാർവാഴയുടെ നീര് പിഴിഞ്ഞെടുത്ത ശേഷം മുഖത്ത് തേച്ചു പിടിപ്പിക്കാം. ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും ഇത് സഹായകമാകുന്നു

നെയ്യും ഗ്ലിസറിനും:

നെയ്യും ഗ്ലിസറിനും:

കുറച്ചു നെയ്യെടുത്ത് ഗ്ലിസറിനോടൊപ്പം ചേർത്ത് മിശ്രിതമാക്കിയെടുത്തുകഴിഞ്ഞാൽ ഭംഗിയുള്ള ഒരു മോയ്സ്ചറൈസിംഗ് ക്രീമായി ഉപയോഗിക്കാം .

മുൾട്ടാനിമിറ്റി, റോസിപ്പു ദളങ്ങൾ, വേപ്പില, തുളസി, റോസ് വാട്ടർ

മുൾട്ടാനിമിറ്റി, റോസിപ്പു ദളങ്ങൾ, വേപ്പില, തുളസി, റോസ് വാട്ടർ

റോസാപ്പൂ ദളങ്ങളും വേപ്പിലയും തുളസി യോടുമൊപ്പം നാരങ്ങാനീരും റോസ് വാട്ടറും ചേർത്ത് ഉപയോഗിച്ചാൽ ചർമ്മം ആരോഗ്യപൂർണ്ണമായും തിളക്കപൂർണ്ണമായും സംരക്ഷിക്കാനാവും

 തൈരും അത്തിപ്പഴവും

തൈരും അത്തിപ്പഴവും

തൈരും അത്തിപ്പഴവും ഒന്നിച്ചുചേർത്ത് കുഴമ്പുരൂപത്തിലാക്കി എടുക്കാം. ഇതു നിങ്ങളുടെ ചർമ്മത്തെ മൃദുലമായി സംരക്ഷിക്കാൻ സഹായകമാകുന്നു. നിങ്ങൾക്ക് വരണ്ട ചർമമാണ് ഉള്ളതെങ്കിൽ ഇതിലേക്ക് തേനും കൂടി ചേർക്കാവുന്നതാണ്

ഇവയൊക്കെ ശരീര ചർമ്മത്തിന് തിളക്കവും സൗന്ദര്യവും നൽകുന്ന ഉത്തമ ഔഷധങ്ങളാണ് ദിവസേന ഇവയിൽ ചിലതൊക്കെ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ ചർമ്മ വ്യവസ്ഥിതിയിൽ സാരമായ വ്യത്യാസങ്ങൾ കാണാനാകും !

English summary

Herbal Beauty Tips For Glowing Skin

We completely ignore the fact that glowing is an indication of our skin being healthy. And healthy skin is the only sure lasting way to have glowing skin. Packaged products work on our external features alone and they chemically active which Is definitely not good on the long run. So, go herbal!
Story first published: Friday, March 30, 2018, 18:00 [IST]