ആവണക്കെണ്ണ ബേക്കിംഗ്‌സോഡ; അരിമ്പാറ കൊഴിഞ്ഞ് പോവും

Posted By:
Subscribe to Boldsky

അരിമ്പാറ എന്നാല്‍ ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ ഉണ്ടാവുന്ന ഒരു ചെറിയ വളര്‍ച്ചയാണ്. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാവുന്നതാണ്. ചര്‍മ്മത്തിന്റെ മുകള്‍ ഭാഗത്തുള്ള കോശങ്ങള്‍ പെട്ടെന്ന് വളരുകയും ഇത് ഒന്നില്‍ കൂടുതല്‍ പാളികളായി മാറുകയും ചെയ്യുന്നു. ഇത് പിന്നീട് ചര്‍മ്മത്തിന്റെ പുറത്തേക്ക് തള്ളിവരുന്നു. പ്രായഭേദമന്യേ ഈ പ്രശ്‌നം എല്ലാവരും അനുഭവിക്കാറുണ്ട്. എന്നാല്‍ പലരും ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കാത്തത് കൊണ്ട് തന്നെ അരിമ്പാറ എണ്ണത്തില്‍ കൂടുതലാവാനുള്ള സാധ്യതയും കൂടുതലാണ്.

പല്ലിലെ കറുത്ത പാടിനെ 5മിനിട്ട് കൊണ്ട് പറപ്പിക്കാം

കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ ചര്‍മ്മത്തില്‍ അരിമ്പാറ പോലുള്ള പ്രശ്‌നങ്ങള്‍ കണ്ടു വരുന്നു. അരിമ്പാറകള്‍ക്ക് പ്രധാന കാരണം എച്ച് പി വി വൈറസാണ്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വളരെ പെട്ടെന്ന് പകരുന്ന ഒന്നാണ് അരിമ്പാറ. കൈവിരലുകളില്‍ കഴുത്തില്‍ മുഖത്ത് തുടങ്ങി ശരീരത്തിന്റെ ഏത് ഭാഗത്തും അരിമ്പാറ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അരിമ്പാറ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഈ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അരിമ്പാറ പെട്ടെന്ന് കൊഴിഞ്ഞ് പോവാന്‍ സഹായിക്കുന്നു. ഏതൊക്കെ മാര്‍ഗ്ഗങ്ങള്‍ ആണെന്ന് നോക്കാം.

ബേക്കിംഗ് സോഡയും ആവണക്കെണ്ണയും

ബേക്കിംഗ് സോഡയും ആവണക്കെണ്ണയും

ബേക്കിംഗ് സോഡയും ആവണക്കെണ്ണയും ചേര്‍ത്ത് അരിമ്പാറയെ ഇല്ലാതാക്കാം. ഇതിലുള്ള ആന്റിവൈറല്‍ ആന്റി മൈക്രോബിയല്‍ പ്രോപ്പര്‍ട്ടീസ് ആണ് അരിമ്പാറക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത്. നേരിട്ട് തന്നെ ഇത് ചര്‍മ്മത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ അര്‍ത്ഥത്തിലും ചര്‍മ്മത്തിന് കോട്ടം തട്ടാതെ അരിമ്പാറയെ ഇളക്കി മാറ്റുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇന്‍ഫെക്ഷന്‍, അലര്‍ജി എന്നിവയൊന്നും ഉണ്ടാക്കുകയും ഇല്ല.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, രണ്ട് ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ എന്നിവയാണ് എടുക്കേണ്ടത്. ഇവ രണ്ടും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി നല്ലതു പോലെ വട്ടത്തില്‍ അരിമ്പാറക്ക് മുകളില്‍ തേച്ച് പിടിപ്പിക്കുക. 30മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ദിവസം മൂന്ന് നേരം ഇത് സ്ഥിരമായി ചെയ്യുക. പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സാധിക്കുന്നു.

 ഉള്ളി നീരും നാരങ്ങ നീരും

ഉള്ളി നീരും നാരങ്ങ നീരും

ഉള്ളി നീരും നാരങ്ങ നീരും ചേര്‍ന്നാലും ഇത്തരത്തില്‍ അരിമ്പാറക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ പി എച്ച് ലെവല്‍ ഉയര്‍ത്തുകയും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി ആണ് ഇത്തരത്തില്‍ ചര്‍മ്മത്തിന് പ്രശ്‌നങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതും.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

മൂന്ന് ടേബിള്‍ സ്പൂണ്‍ സവാള നീര് ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് അരിമ്പാറ ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ശേഷം രാത്രി മുഴുവന്‍ ഇത്തരത്തില്‍ വെച്ച് രാവിലെ എഴുന്നേറ്റ് കഴുകിക്കളയാവുന്നതാ്ണ്. ഇത് ദിവസവും മൂന്ന് നേരം ചെയ്യുക. പെട്ടെന്ന് തന്നെ മാറ്റം കണ്ടെത്താവുന്നതാണ്.

കറ്റാര്‍ വാഴയും തേനും

കറ്റാര്‍ വാഴയും തേനും

സൗന്ദര്യ സംരക്ഷണത്തിന്റെ അവസാന വാക്കാണ് കറ്റാര്‍ വാഴ. ഇതോടൊപ്പം അല്‍പം തേനും കൂടി ചേരുമ്പോള്‍ അത് എല്ലാ വിധത്തിലും ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് അരിമ്പാറ, പാലുണ്ണി പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും മികച്ച ഒരു കൂട്ടാണ് ഈ മിശ്രിതം.

നാരങ്ങ നീരും ആസ്പിരിന്‍

നാരങ്ങ നീരും ആസ്പിരിന്‍

സൗന്ദര്യസംരക്ഷണത്തിന് എപ്പോഴും വിലക്ക് തീര്‍ക്കുന്ന ഒന്നാണ് അരിമ്പാറകള്‍. എന്നാല്‍ അരിമ്പാറക്ക് പരിഹാരം കാണാന്‍ ആസ്പിരിന്‍ ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു. ആസ്പിരിന്‍ നാരങ്ങ നീര് എന്നിവ മിക്‌സ് ചെയ്ത് അരിമ്പാറക്ക് മുകളില്‍ തേച്ച് പിടിപ്പിക്കുക. ഇത് പെട്ടെന്ന് തന്നെ അരിമ്പാറക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

രണ്ട് ആസ്പിരിന്‍ ടാബ്ലറ്റ്, രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ആസ്പിരിന്‍ പൊടിച്ച് അത് നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് അരിമ്പാറക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ഇടക്കിടക്ക് ചെയ്യുക. അല്‍പം കഴിയുമ്പോള്‍ അരിമ്പാറ കൊഴിഞ്ഞ് പോവുന്നു.

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍ ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇന്‍ഫെക്ഷനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു വിറ്റാമിന്‍ ഇ ഓയില്‍. ഇത് മുഖക്കുരു, അരിമ്പാറ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. പല വിധത്തില്‍ നമ്മളെ വലക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു വിറ്റാമിന്‍ ഇ ഓയില്‍.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഒരു ടേബിള്‍ സ്പൂണ്‍ വിറ്റാമിന്‍ ഇ ഓയില്‍, അര ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ളത്. ഇവ രണ്ടും മിക്‌സ് ചെയ്ത് അത് അരിമ്പാറക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ തേച്ച് പിടിപ്പിച്ച ശേഷം രാവിലെ എഴുന്നേറ്റ് കഴുകിക്കളയാവുന്നതാണ്. എല്ലാ ദിവസവും രാത്രി ഇത് ശീലമാക്കുക. ഇത് പെട്ടെന്നെ തന്നെ അരിമ്പാറക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ഇരട്ടിമധുരത്തിന്റെ വേര്

ഇരട്ടിമധുരത്തിന്റെ വേര്

ഇരട്ടി മധുരത്തിന്റെ വേര് ഉപയോഗിച്ചും അരിമ്പാറയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാം. ഒരു ടേബിള്‍ സ്പൂണ്‍ ഇരട്ടി മധുരം പൊടിച്ചത് ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് അരിമ്പാറക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. എല്ലാ വിധത്തിലും ഇത് അരിമ്പാറയെ കൊഴിച്ച് കളഞ്ഞ് ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്നു. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

English summary

Ways to get rid of warts naturally

Warts are caused by a virus. Here are some home remedies to remove warts overnight.