ചുളിവുകള്‍ ഇല്ലാതെ കഴുത്ത് സ്വന്തമാക്കാന്‍ വഴികള്‍

Posted By: Princy Xavier
Subscribe to Boldsky

ചുളിവുകള്‍ തീരെ ഇല്ലാതെ സുന്ദരമായ കഴുത്ത് ഏതൊരു സ്ത്രീയുടെയും സ്വപ്നം ആണ്. എന്നാല്‍ മുഖം സൗന്ദര്യം ശ്രദ്ധിക്കുന്നതിനിടയില്‍ കഴുത്തിന്റെ കാര്യം പലരും വിട്ടുകളയുന്നു. എന്നാല്‍ അഴകുള്ള കഴുത്ത് ചര്‍മ സംരക്ഷണത്തിനും സൗന്ദര്യത്തിനും അത്യാവശ്യം വേണ്ട ഒന്നാണ്.

കഴുത്തിലെ ചുളിവുകള്‍ എല്ലായ്പോഴും പ്രായം കൂടുന്നതിന്റെ ലക്ഷണം ആവണം എന്നില്ല. സൂര്യതാപം, പുകവലി മദ്യപാനം പോലുള്ള ദുശീലങ്ങള്‍, ജീവിതചര്യ, കെമിക്കല്‍ ട്രീട്മെന്റുകള്‍ മുതലായവ മൂലവും കഴുത്തില്‍ ചുളിവുകള്‍ ഉണ്ടാകാം. ഇതിനെ മറികടക്കാനുള്ള ഏതാനും വിദ്യകള്‍ ഇതാ

മൃത കോശങ്ങള്‍ നീക്കം ചെയ്യുക.

മൃത കോശങ്ങള്‍ നീക്കം ചെയ്യുക.

മൃത കോശങ്ങള്‍ നീക്കം ചെയ്യുന്നത് വഴി കഴുത്തിന്റെ നിറം വര്‍ധിപ്പിക്കാനും ചര്‍മ്മംആരോഗ്യത്തോടെ കാക്കാനും ഒരു പരിധി വരെ കഴിയും. ഇതൊക്കെ നമുക്ക് വീട്ടില്‍ ഇരുന്ന് ചെയ്യാവുന്നതെ ഉള്ളൂ. രണ്ടു ടേബിള്‍സ്പൂണ്‍ നാരങ്ങാ നീര്, അഞ്ചു ടേബിള്‍സ്പൂണ്‍ ഓട്സ് പൊടി, ഒരു തക്കാളി എന്നിവ ആണ് അവശ്യ വസ്തുക്കള്‍. തക്കാളി അരി കളഞ്ഞു ഉടച്ചതിനു ശേഷം ബാക്കി രണ്ടു ചേരുവകളും ചേര്‍ത്ത് നന്നായി കുഴക്കുക. ഇത് കഴുത്തില്‍ പുരട്ടി മൃദുവായി വൃത്താകൃതിയില്‍ തടവുക. ഒരു പതിനഞ്ചു മിനിട്ടിനു ശേഷം കഴുകി കളയാം. മാറ്റം ഉടനെ കാണാന്‍ സാധിക്കും.

ഉറങ്ങുന്ന രീതിയില്‍ വ്യത്യാസം

ഉറങ്ങുന്ന രീതിയില്‍ വ്യത്യാസം

സാധാരണ നിങ്ങള്‍ ഉറങ്ങുന്ന പൊസിഷനില്‍ ചെറിയൊരു മാറ്റം വരുത്താം.മുഖമോ കഴുത്തോ നേരിട്ട് തലയിണയില്‍ അമര്‍ത്തി കിടക്കുന്നത് ചുളിവുകള്‍ ഉണ്ടാകാന്‍ കാരണം ആകും.

ഇരിക്കുന്ന രീതി

ഇരിക്കുന്ന രീതി

കസേരയിലോ മറ്റോ കഴുത്ത് കുനിഞ്ഞിരിക്കുന്നത്‌

കഴുത്തില്‍ ചുളിവുകള്‍ ഉണ്ടാക്കുകയും നടുവേദന മുതലായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

ഐസ് ക്യൂബ് മസാജ്‌

ഐസ് ക്യൂബ് മസാജ്‌

ഇടയ്ക്കിടെ ഐസ് ക്യൂബുകള്‍ കൊണ്ട് കഴുത്ത് തടവുന്നത് ചുളിവുകള്‍ മാറാന്‍ സഹായിക്കും, ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യും.

ഇരുണ്ട ചര്‍മം ഉള്ളവര്‍ക്ക്

ഇരുണ്ട ചര്‍മം ഉള്ളവര്‍ക്ക്

ഇരുണ്ട ചര്‍മ്മം ഉള്ള ആളുകളില്‍ മെലാനിന്റെ അളവ് വളരെ കൂടുതല്‍ ആയിരിക്കും.ചര്‍മത്തെ മാരകമായ സൂര്യ രശ്മികളില്‍ നിന്ന് തടയുന്ന ആദ്യത്തെ പാളി ആണ് മെലാനിന്‍. ഇത്തരം ചര്‍മത്തില്‍ അടങ്ങിയിരിക്കുന്ന കൊലാജെന്‍ ഫൈബര്‍, ചുളിവുകള്‍ ഉണ്ടാകുന്നതിനെ ഒരു പരിധി വരെ തടയുന്നു. എന്നാല്‍ അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത്‌

ഇത്തരക്കാരുടെ ചര്‍മത്തെ വളരെ അധികം ബാധിച്ചേക്കാം, അതിനാല്‍ പുറത്തിറങ്ങുന്നതിനു മുന്‍പേ സണ്‍ക്രീമുകള്‍

ഉപയോഗിക്കാം.അനാവശ്യമായി ക്രീമുകളും മറ്റും ഉപയോകിക്കുന്നതും കുറയ്ക്കാം,ഇവയെല്ലാം പതിയെ ചര്‍മത്തെ കേടു വരുത്തുകയും ഇരുണ്ടതാക്കുകയും ചെയ്യുന്നു.

ക്ലെന്‍സിംഗ്

ക്ലെന്‍സിംഗ്

ഗുണമേന ഉള്ള ഒരു നല്ല ക്ലെന്സര്‍ ഉപയോഗിചു രാവിലെ മുഖം വൃത്തിയാക്കുന്നത് മുഖത്തെ മൃത കോശങ്ങള്‍ നീങ്ങാന്‍ സഹായിക്കുന്നു. രാവിലെ ഒരു ഗ്ലയിക്കൊളിക്ക് ടോണര്‍ ഉപയോഗിച് മുഖവും കഴുത്തും വൃത്തിയാക്കാം. ഇത് ചര്‍മത്തില്‍ അമിതമായി എണ്ണ ഉണ്ടാകുന്നതിനെ തടയും. രാത്രികാലങ്ങളില്‍ ആന്‍റി ഓക്‌സിഡന്‍സിനാല്‍ സമ്പുഷ്ടമായ ഒരു നൈറ്റ്‌ ക്രീമും പതിവാക്കം.

വെളുത്ത ചര്‍മം ഉള്ളവര്‍ക്ക്

വെളുത്ത ചര്‍മം ഉള്ളവര്‍ക്ക്

ഇവരുടെ ചര്‍മത്തില്‍ മെലാനിന്റെ അളവ് തീരെ കുറവായതിനാല്‍ യു വി രശ്മികള്‍ ശരീരത്തില്‍ പതിയാന്‍ സാധ്യത കൂടുതലാണ്. ഇവരുടെ സെന്‍സിറ്റീവ് ആയ ചര്‍മത്തില്‍ അമിത ലേപനങ്ങുടെ ഉപയോഗം വിപരീത ഫലം

നല്‍കുകയുള്ളൂ. അത്ര കഠിനം ആല്ലാത്ത ക്ലെന്സര്‍ ഉപയോഗിച്ച ചര്‍മം വൃത്തിയാക്കിയ ശേഷം വീര്യം കുറഞ്ഞ ക്രീമുകള്‍ ഉപയോഗിക്കാം ഇത്തരക്കാര്‍ക്ക്.

English summary

For Folds Free Neck

Here are some tips to overcome wrinkled neck. try these home made tips,
Story first published: Friday, March 16, 2018, 13:00 [IST]