For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപ്പം നിലനിര്‍ത്താന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും

|

പ്രായമാകുക എന്നത് ഏതൊരു മനുഷ്യനെ സംബന്ധിച്ചും അല്‍പം വിഷമകരമായ കാര്യമാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ ഇല്ലാതാക്കുന്നതിനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. എന്നാല്‍ അത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനായി മാറുന്നത്. പല സൗന്ദര്യ പ്രശ്‌നങ്ങളും ആരംഭിക്കുന്നത് വയസ്സ് കൂടുന്തോറും ആണ്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ഒരു മുടി നരക്കുമ്പോഴും മുഖത്ത് ചുളിവ് വീഴുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ തുടക്കം കൂടിയാണെന്ന കാര്യം നിങ്ങള്‍ മറക്കുന്നു. ആരോഗ്യത്തിന് വില്ലനാവാത്ത സൗന്ദര്യത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്.

<strong>Most Read: ബദാം ഒരുപിടി മതി പല പ്രശ്‌നങ്ങള്‍ക്കും</strong>Most Read: ബദാം ഒരുപിടി മതി പല പ്രശ്‌നങ്ങള്‍ക്കും

പ്രായമാകാതിരിക്കാന്‍ മേക്കപ് മാത്രം ശ്രദ്ധിച്ചാല്‍ പോരാ. ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. കാരണം ഭക്ഷണം കൃത്യമെങ്കില്‍ അത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഗുണം ചെയ്യുന്നതാണ്. പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ മുന്‍പന്തിയിലാണ് ഭക്ഷണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ അത് യൗവ്വനത്തിലേക്ക് വാതില്‍ തുറക്കും എന്നതാണ് സത്യം.

ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ പല കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇതെല്ലാം ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നവയാണ്. ഏത് ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിനും യൗവ്വനം കാത്തു സൂക്ഷിക്കുന്നതിനും സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നതാണ്. ഇതിലുള്ള വിറ്റാമിന്‍ സി, ഡി, ഇ എന്നിവ ആരോഗ്യത്തോടൊപ്പം തന്നെ അകാല വാര്‍ദ്ധക്യം എന്ന അവസ്ഥക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പ്രായത്തിന്റെ സൂചനകള്‍ ശരീരം നല്‍കുമ്പോഴേക്ക് തന്നെ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു മാതള നാരങ്ങ.

 തണ്ണിമത്തന്‍

തണ്ണിമത്തന്‍

ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് തണ്ണിമത്തന്‍ ഉപയോഗിക്കാം. എന്നാല്‍ ഇത് തന്നെ സൗന്ദര്യത്തിനും വില്ലനാവുന്ന അവസ്ഥകളെ തരണം ചെയ്യുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍ സി, ഇ കെ, സെലനിയം എന്നിവയെല്ലാം ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രായത്തിന്റെ പ്രതിസന്ധികള്‍ ചര്‍മ്മത്തിലോ ശരീരത്തിലോ കാണുന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തണ്ണിമത്തന്‍. വെറുതേ കഴിക്കുകയോ അല്‍പം ഉപ്പും കുരുമുളകും മിക്‌സ് ചെയ്ത് കഴിക്കുകയോ എല്ലാം ആവാം.

 തക്കാളി

തക്കാളി

കറിയില്‍ ഉപയോഗിക്കുന്ന നമ്മുടെ അടുക്കള സാധനങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് തക്കാളി. ഇതിലുള്ള വിറ്റാമിന്‍ എ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്നതാണ്. മാത്രമല്ല ഇത് ചര്‍മ്മത്തിന് സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതിലുള്ള പല വിധത്തിലുള്ള ഫ്‌ളവനോയ്ഡുകളും പ്രായമാകുന്നതില്‍ നിന്ന് ശരീരത്തെ തടയുന്നു.

അത്തിപ്പഴം

അത്തിപ്പഴം

അത്തിപ്പഴം കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാവുന്നതാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് സമ്മര്‍ദ്ദം കുറച്ച് ചര്‍മ്മം എപ്പോഴും ആരോഗ്യമുള്ളതാക്കി മാറ്റുന്നതിന് സഹായിക്കുന്നു. മാത്രമല്ല വളരെയധികം ഊര്‍ജ്ജവും ചര്‍മ്മത്തിലെ ചുളിവുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു അത്തിപ്പഴം. ഇത് പെട്ടെന്ന് തന്നെ പല പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറി കൊണ്ടും നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാവുന്നതാണ്. സ്‌ട്രോബെറി കഴിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് പ്രായം കുറക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗം. അതുകൊണ്ട് സ്‌ട്രോബെറി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

നാരങ്ങ

നാരങ്ങ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ഇതിലുള്ള വിറ്റാമിന്‍ സി തന്നെയാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നത്. ഇത് ചര്‍മ്മത്തിലെ പല അസ്വസ്ഥകള്‍ക്കും പരിഹാരം നല്‍കി ഫ്രീറാഡിക്കല്‍സിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇതില്‍ ധാരാളം ഫ്‌ളവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ചര്‍മ്മത്തിനെ വളരെയധികം സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികളില്‍ നിന്നെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ.

കാരറ്റ്

കാരറ്റ്

ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും കൊണ്ട് നിറഞ്ഞതാണ് കാരറ്റ്. കാരറ്റ് ഉപയോഗിച്ച് പ്രായത്തെ നമുക്ക് പിടിച്ച് കെട്ടാവുന്നതാണ്. ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെയെല്ലാം നമുക്ക് പെട്ടെന്ന് തന്നെ പരിഹരിക്കാവുന്നതാണ്.ഇതിലുള്ള ബീറ്റാ കരോട്ടിന്‍ തന്നെയാണ് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നത്ത. ഇത് തടി കുറക്കുന്നതിനും ആരോഗ്യമുള്ള ചര്‍മ്മത്തിനും സഹായിക്കുന്നു. പ്രായം കുറക്കുന്നതിന് കാരറ്റിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുക തന്നെയാണ് ഏറ്റവും നല്ല പോംവഴി.

ചീര

ചീര

ചീരയും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും പുറകിലല്ല. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ചീര കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വില്ലനാവുന്ന അവസ്ഥകള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ് ചീരയിലൂടെ. ചീര ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഇത് യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

കുക്കുമ്പര്‍

കുക്കുമ്പര്‍

സൗന്ദര്യത്തിനും തടി കുറക്കുന്നതിനും കുക്കുമ്പര്‍ വളരെയധികം സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്നതിന് കുക്കുമ്പര്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ഇത് സൗന്ദര്യത്തിനും വളരെ മികച്ചതാണ്. പ്രായാധിക്യം മൂലമുണ്ടാകുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കുക്കുമ്പര്‍.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

സൗന്ദര്യസംരക്ഷണത്തിന് മധുരക്കിഴങ്ങോ എന്നാലോചിച്ച് തല പുണ്ണാക്കേണ്ട ആവശ്യമില്ല. കാരണം ഇതിലുള്ള ബീറ്റീ കരോട്ടിന്‍, ആന്റി ഓക്‌സിഡന്റ് എന്നിവ ധാരാളം സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. ഇത് പ്രായമാവുന്നതിനെ തടഞ്ഞ് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാവുന്നതാണ്.

English summary

foods that make you look younger

Here are some foods that make you look younger, read on to know more.
X
Desktop Bottom Promotion