For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം പത്ത് കുറക്കാന്‍ ഇനി ഈ ഭക്ഷണം മതി

|

പ്രായമാവുന്നു എന്നത് തന്നെയാണ് പലരേയും അസ്വസ്ഥമാക്കുന്ന ഒന്ന്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പലപ്പോഴും മേക്കപ്പ് ഇട്ട് പുട്ടിയടിച്ച നടക്കുന്നതാണ് പരിഹാരം എന്ന് വിചാരിക്കുന്നവര്‍ ചില്ലറയല്ല. പക്ഷേ ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എന്താണെന്നത് പലരും ചിന്തിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ചര്‍മ്മത്തിനും ആരോഗ്യത്തിനും അത്ര നല്ലതല്ലാത്ത ഒരു അവസ്ഥയാണ് സൃഷ്ടിച്ചെടുക്കുന്നത്. ഒരിക്കലും ഇത്തരം അവസ്ഥകള്‍ക്ക് വഴിവെക്കാതെ പ്രകൃതി ദത്തമായ രീതിയില്‍ നമുക്ക് പല പ്രശ്‌നങ്ങളേയും പരിഹരിക്കാവുന്നതാണ്. പ്രായാധിക്യം തടയുന്നതിന് ഇനി ഈ ഭക്ഷണങ്ങള്‍ സ്ഥിരമാക്കാവുന്നതാണ്.

പല്ലിലെ കറ മാറ്റും ഒറ്റമൂലിപല്ലിലെ കറ മാറ്റും ഒറ്റമൂലി

ആരോഗ്യത്തിനും സൗന്ദര്യത്തിനും വിലകല്‍പ്പിക്കുന്നവര്‍ക്ക് പാര്‍ശ്വഫലങ്ങളില്ലാത്ത ഈ വഴി തേടാവുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ടത് പലപ്പോഴും ഭക്ഷണത്തില്‍ തന്നെയാണ്. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് എപ്പോഴും ഭക്ഷണം തന്നെയാണ് ശ്രദ്ധിക്കേണ്ടത്. കാരണം ഭക്ഷണത്തിന് ശരീരത്തില്‍ പല വിധത്തിലുള്ള മാജിക്കും കാണിക്കാന്‍ കഴിയും എന്നത് തന്നെ കാര്യം. പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രതിസന്ധി ഉണ്ടാക്കുന്നതിനും ഭക്ഷണത്തിന് കഴിയും എന്നുള്ളതാണ് സത്യം. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഭക്ഷണം തന്നെയാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഇനി ഇവയെല്ലാം ഇല്ലാതാക്കി ആരോഗ്യവും സൗന്ദര്യവും പ്രായക്കുറവും തോന്നാന്‍ ആ ഭക്ഷണത്തെ തന്നെ നമുക്ക് ആശ്രയിച്ചാലോ?

ബദാം

ബദാം

ആരോഗ്യത്തിന് ബദാം കഴിക്കുമ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഇത് തന്നെ സൗന്ദര്യത്തിനും ഉപയോഗിക്കാന്‍ കഴിയുമോ? കഴിയും കാരണം അത്രക്കും ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. എപ്പോഴും ബദാം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ബദാമില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ, സിങ്ക്, അയേണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അകാല വാര്‍ദ്ധക്യത്തെയും പുറത്ത് നിര്‍ത്തും. അകാല വാര്‍ദ്ധക്യത്തെ പേടിക്കാതെ നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ബദാം. വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിച്ചാലാകട്ടെ ആരോഗ്യ ഗുണം വളരെയധികം വര്‍ദ്ധിക്കുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. പലപ്പോഴും ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന മധുരം എന്ന് പറയുന്നത് ചോക്ലേറ്റ് തന്നെയായിരിക്കും. കോശങ്ങള്‍ക്ക് പ്രായമേറുന്നത് തടയുന്നതിന് ഡാര്‍ക്ക് ചോക്ലേറ്റ് ഉത്തമമാണ്. റെസ്വെരാട്രോള്‍ എന്ന ആന്റി ഓക്സിഡന്റ് ആണ് ഡാര്‍ക്ക് ചോക്ലേറ്റില്‍ ഉള്ളത്. ഇത് പ്രായം കുറക്കുന്നതിനും അകാല നരയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നു. ആരോഗ്യത്തിനും ഉത്തമമാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ പറയാതെ വയ്യ. അത്രക്കും ആരോഗ്യ സംബന്ധമായ പ്രതിസന്ധികളെ മറികടക്കുന്നതിന് ഡാര്‍ക്ക് ചോക്ലേറ്റ് ഉത്തമമാണ്.

പച്ചമുന്തിരി

പച്ചമുന്തിരി

അകാല വാര്‍ദ്ധക്യത്തിന് തടസ്സം നില്‍ക്കുന്ന മറ്റൊരു ഭക്ഷണമാണ് പച്ചമുന്തിരി. അകാല നര, ചര്‍മ്മത്തിലെ ചുളിവ് എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഇത് ഉത്തമമാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പച്ചമുന്തിരി ധാരാളം കഴിക്കുന്നത് സഹായിക്കുന്നു. ഇതെല്ലാം കോശങ്ങള്‍ക്ക് പ്രായമാകാതെ സഹായിക്കുന്നു. ആന്റി ഓക്സിഡന്റ് തന്നെയാണ് ഇവിടേയും സഹായിക്കുന്നത്. അതുകൊണ്ട് പഴങ്ങള്‍ വാങ്ങിക്കുമ്പോള്‍ പച്ചമുന്തിരി വാങ്ങിക്കാന്‍ മറക്കേണ്ടതില്ല. ഇത് ആരോഗ്യത്തിനും വളരെ ഉത്തമമായിട്ടുള്ള ഒന്നാണ്.

കസ്‌കസ്

കസ്‌കസ്

ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ് കസ്‌കസ്. ഇതില്‍ കാല്‍സ്യം, ധാതുക്കള്‍ തുടങ്ങിയവയും ധാരാളം അടങ്ങിയിട്ടുണ്ട്. അത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. കസ്‌കസ് കഴിക്കുന്നത് ചര്‍മ്മത്തിന്റെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രശ്‌നങ്ങളും പെട്ടെന്ന് പരിഹരിക്കാന്‍ ഈ ഇത്തിരിക്കുഞ്ഞന്‍ വളരെയധികം സഹായിക്കുന്നു. പ്രായത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്.

കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങള്‍

മത്സ്യം ഇഷ്ടമല്ലാത്തവരാണോ നിങ്ങള്‍? എന്നാല്‍ പ്രായമാകുന്നതിനെക്കുറിച്ച് വേവലാതിപ്പെട്ടിട്ട് കാര്യമില്ല. കാരണം മത്സ്യം കഴിക്കാത്തവര്‍ക്ക ്പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ചര്‍മ്മം ഉണ്ടാക്കുന്നു. കാരണം മത്സ്യം കഴിക്കുന്നവര്‍ക്ക് അകാല വാര്‍ദ്ധക്യമെന്ന വില്ലനെ പേടിക്കേണ്ട ആവശ്യമില്ല എന്നത് തന്നെ കാര്യം. കടല്‍ വിഭവങ്ങള്‍ ധാരാളം കഴിയ്ക്കുന്നത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്ന ഒന്നാണ്. ഇതില്‍ സിങ്ക്, സെലേനിയം, വിറ്റാമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ചീര

ചീര

ചീര എന്തുകൊണ്ടും ആരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ്. ഇതോടൊപ്പം പ്രായാധിക്യത്തേയും തടുക്കുന്നു. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റി ഓക്സിഡന്റുകളുടെ കലവറ എന്നത് തന്നെയാണ് ഇതിന്റേയും പ്രത്യേകത. അതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും ചിന്ത പോവേണ്ട ആവശ്യമില്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചീര. യാതൊരു സംശയവും കൂടാതെ നമുക്ക് ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണാവുന്നതാണ്.

 കിഴങ്ങ് വര്‍ഗ്ഗങ്ങള്‍

കിഴങ്ങ് വര്‍ഗ്ഗങ്ങള്‍

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള ഒന്നാണ് കിഴങ്ങ് വര്‍ഗ്ഗങ്ങള്‍. കാരണം അത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നത്. ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്ന കാര്യത്തില്‍ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ വളരെയധികം സഹായിക്കുന്നു. കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ഇത് നമ്മുടെ കോശങ്ങളെ നാശത്തില്‍ നിന്നും സംരക്ഷിക്കുന്നു. അകാല നരക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

Foods help you to stay younger

In this article we have listed some anti ageing foods, I will help you to look younger.
X
Desktop Bottom Promotion