മുഖത്തെ ചുളിവകറ്റി വയസു കുറയ്ക്കും മുട്ടവിദ്യ

Posted By:
Subscribe to Boldsky

മുഖത്തെ ചുളിവുകള്‍ പ്രായമേറുന്തോറും വരുന്ന ഒരു ചര്‍മവ്യത്യാസമാണ്. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കൊണ്ട് ചര്‍മത്തിലെ ഇലാസ്റ്റിസിറ്റി കുറയുന്നതാണ് ഇതിനുളള കാരണമാകുന്നത്. മുഖത്തിന് പ്രായക്കൂടുതല്‍ തോന്നിയ്ക്കുന്ന, സൗന്ദര്യത്തെ ബാധിയ്ക്കുന്ന ഒന്നാണ് ഈ ചുളിവുകള്‍.

മുഖത്തെ ചുളിവുകള്‍ ചിലപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയിലും സാധാരണയാണ്. ഇതിനു കാരണം പലതാകാം, മേയ്ക്കപ്പിലെ രാസവസ്തുക്കള്‍, ഉറക്കക്കുറവ്, സ്‌ട്രെസ്, ജീവിതശൈലികള്‍ തുടങ്ങിയവയെല്ലാം ഇതിനുള്ള കാരണമാറുണ്ട്.

മുഖത്തെ ചുളിവുകള്‍ തീര്‍ക്കാന്‍ പല വഴികളുമുണ്ട്. തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. അല്ലാത്തവ ചെലവേറിയതാണെന്നു മാത്രമല്ല, ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷവും വരുത്തും.

ഇതിനുള്ള പ്രകൃതിദത്ത വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുട്ട. മുട്ടയിലെ പല ഘടകങ്ങളും മുഖത്തെ ചുളിവു നീക്കാന്‍ ഏറെ നല്ലതാണ്. മുട്ടവെള്ളയാണ് സാധാരണ ഇതിനായി ഉപയോഗിയ്ക്കാറ്.

മുട്ടവെള്ള പല രൂപത്തിലും ഉപയോഗിയ്ക്കാം. ഇതെങ്ങനെയെന്നറിയൂ,

മുട്ടയും തേനും

മുട്ടയും തേനും

മുട്ടയും തേനും കലര്‍ന്ന മിശ്രിതം മുഖത്തെ ചുളിവുകള്‍ നീക്കാനും മുഖചര്‍മത്തിന് ഇറുക്കം നല്‍കാനും ഏറെ നല്ലതാണ്. ഒരു മുട്ടവെള്ളയും ഒരു സ്പൂണ്‍ തേനും കലര്‍ന്ന മിശ്രിതം മുഖത്തു തേയ്ക്കുക. ഇത് 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. കഴുത്തിലും പുരട്ടാം. മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഇത് ഏറെ ന്ല്ലതാണ്

മുട്ടവെള്ളയും തൈരും

മുട്ടവെള്ളയും തൈരും

മുട്ടവെള്ളയും തൈരും കലര്‍ത്തിയ മിശ്രിതവും മുഖത്തിന് നല്ലതാണ്. മുട്ടവെള്ളയും ഒരു സ്പൂണ്‍ തൈരും കലര്‍ത്തിയ മിശ്രിതത്തില്‍ ലേശം ബ്രൗണ്‍ ഷുഗര്‍ ഇടുക. ഇതു മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഇത് പത്തു പതിനഞ്ചു മിനിറ്റു കഴിഞ്ഞ് കഴുകിക്കളയണം. ഇത് മുഖചര്‍മത്തിന് മുറുക്കം നല്‍കും.

മുട്ട,ഓട്‌സും കലര്‍ത്തി

മുട്ട,ഓട്‌സും കലര്‍ത്തി

മുട്ട,ഓട്‌സും കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകാം.

മുട്ടവെള്ളയും നാരങ്ങാനീരും

മുട്ടവെള്ളയും നാരങ്ങാനീരും

മുട്ടവെള്ളയും രണ്ടു സ്പൂണ്‍ നാരങ്ങാനീരും 1 സ്പൂണ്‍ തേനും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇതും മുഖത്തിന് ഇലാസ്റ്റിസിറ്റി നല്‍കും. മുഖത്തെ ചുളിവുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

മുട്ടവെള്ള, ആപ്പിള്‍

മുട്ടവെള്ള, ആപ്പിള്‍

മുട്ടവെള്ള, ആപ്പിള്‍ മിശ്രിതവും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ആപ്പിളിന്റെ തൊലി കളഞ്ഞു മിക്‌സിയില്‍ അടിയ്ക്കുക. ഇത് മുട്ടവെള്ളയുമായി കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തെ ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കാന്‍ സഹായിക്കും.

കുക്കുമ്പര്‍, മുട്ടവെള്ള

കുക്കുമ്പര്‍, മുട്ടവെള്ള

കുക്കുമ്പര്‍, മുട്ടവെള്ള എന്നിവ ചേര്‍ത്തടിയ്ക്കുക. ഇത് മുഖത്തു പുരട്ടുക. ഇത് അല്‍പം കഴിയുമ്പോള്‍ കഴുക്കികളയയും. ഇതും മുഖത്തുള്ള ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്.

ബദാം ഓയില്‍, മുട്ടയുടെ വെള്ള

ബദാം ഓയില്‍, മുട്ടയുടെ വെള്ള

ഒരു മുട്ടയുടെ വെള്ള, 1 ടേബിള്‍സ്പൂണ്‍ തേന്‍, 20 തുള്ളി ബദാം ഓയില്‍ എന്നിവയാണ് ഇതിനു വേണ്ടത്.മുട്ടവെള്ള നല്ലപോലെ അടിച്ചു പതപ്പിയ്ക്കണം. ഇതില്‍ തേന്‍, ബദാം ഓയില്‍ എന്നിവ ചേര്‍ത്തിളക്കുകമുഖം കഴുകി വൃത്തിയായി നല്ലപോലെ തുടച്ച ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള നല്ലപോലെ ഉടച്ചു മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ പൊളിച്ചെടുക്കാം. ഇതും മുഖത്തെ ചുളിവു നീക്കാന്‍ ഏറെ നല്ലതാണ്.

Read more about: beauty skincare
English summary

Egg Face Masks To Remove Wrinkles

Egg Face Masks To Remove Wrinkles, read more to know about,
Story first published: Tuesday, February 27, 2018, 17:36 [IST]