For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂക്കിന്റെ ഈർപ്പം നിലനിർത്താൻ

|

വരണ്ട മൂക്ക് ഒരു രോഗമല്ല.അതിൽ വിഷമിക്കേണ്ടതുമില്ല.ഇത് നമുക്ക് കുറച്ചു അസ്വസ്ഥതകൾ ഉണ്ടാക്കും.സൈനസ് പ്രശ്‌നം ഉള്ളവർക്ക് തലവേദനയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാക്കും.

YH

നിങ്ങളുടെ മൂക്ക് വരണ്ടതോ കൂടുതൽ ഒഴുകുന്നതോ ആകുമ്പോൾ അസ്വസ്ഥതയും വിഷമവും ഉണ്ടാക്കും.ചിലപ്പോൾ ഇത് കാഴ്ച്ചയ്ക്ക് ബുദ്ധിമുട്ടും ശ്വാസതടസ്സം വരെയും ഉണ്ടാക്കും.

 എന്താണ് വരണ്ട മൂക്ക്?

എന്താണ് വരണ്ട മൂക്ക്?

നാസാരന്ദ്രം വരളുന്ന അവസ്ഥയാണിത്.ഇത് മൂക്കിന്റെ അകത്തെ ഭാഗമായ മ്യൂക്കോസയുടെ പുറം ഭാഗത്തെ ബാധിക്കുന്നു.

വരണ്ട മൂക്കിനുള്ള വീട്ടുവൈദ്യം

വരണ്ട മൂക്കിനുള്ള ഏറ്റവും മികച്ച പ്രതിവിധികൾ ഇവയാണ്

വെളിച്ചെണ്ണ

സാലിൻ സ്പ്രേ

വിറ്റാമിൻ ഇ ഓയിൽ

ഒലിവെണ്ണ

നല്ലെണ്ണ / എള്ളെണ്ണ

ആവി പിടിക്കൽ

ഹ്യൂമിഡിഫയർ

സൗന

വരണ്ട മൂക്കിന് വെളിച്ചെണ്ണ

വരണ്ട മൂക്കിന് വെളിച്ചെണ്ണ

ആവശ്യമുള്ളത്

വെർജിൻ വെളിച്ചെണ്ണ

ചെയ്യേണ്ടത്

ഒന്നോ രണ്ടോ തുള്ളി വെളിച്ചെണ്ണ ഓരോ മൂക്കിലും ഒഴിക്കുക

എപ്പോഴെല്ലാം ചെയ്യണം

ദിവസവും ഒരു പ്രാവശ്യം ചെയ്താൽ മതിയാകും

എന്തുകൊണ്ട് ഇത് പ്രവർത്തിക്കുന്നു

വെളിച്ചെണ്ണയ്ക്ക് അതിരുകളില്ലാത്ത പ്രയോജനങ്ങളാണ് ഉള്ളത്.മിക്കവാറും എല്ലാ പ്രശനങ്ങൾക്കും പ്രതിവിധിയായി നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.വെളിച്ചെണ്ണ നാസാരന്ദ്രങ്ങളിൽ ഇറ്റിക്കുന്നത് വരൾച്ച മാറ്റുകയും വരണ്ട കോശങ്ങൾ തമ്മിലുള്ള അന്തരം കുറച്ചു വേദന ശമിപ്പിക്കുകയും ചെയ്യുന്നു.ഇത് അമിതമായി ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക

 വരണ്ട മൂക്കിന് സലൈൻ / ഉപ്പുവെള്ളം സ്പ്രേ

വരണ്ട മൂക്കിന് സലൈൻ / ഉപ്പുവെള്ളം സ്പ്രേ

ആവശ്യമുള്ളവ

1 സ്പൂൺ ഉപ്പ്

അര കപ്പ് വെള്ളം

സ്പ്രേ ബോട്ടിൽ

നിങ്ങൾ ചെയ്യേണ്ടത്

1 ഉപ്പും വെള്ളവുമായി യോജിപ്പിച്ചു സ്പ്രേ ബോട്ടിലിൽ നിറയ്ക്കുക

2 തല നിലത്തേക്ക് താഴ്ത്തി ഉപ്പുവെള്ളം ഏതാനും തവണ മൂക്കിലേക്ക് സ്പ്രേ ചെയ്യുക

നിങ്ങൾക്ക് കൈയിൽ കുറച്ചു ഉപ്പ്‌വെള്ളം എടുത്തു ശ്വസിക്കുകയാണെങ്കിൽ സൈനസ് ക്യാവിറ്റിയിൽ അത് എത്തും.10 സെക്കൻഡ് കഴിഞ്ഞു തിരിച്ചു നിശ്വസിക്കാവുന്നതാണ്

എപ്പോഴെല്ലാം ഇത് ചെയ്യണം

ദിവസവും മൂന്നു നാലു തവണ ഇത് ചെയ്യാവുന്നതാണ്

എന്തുകൊണ്ട് ഇത് പ്രവർത്തിക്കുന്നു

ഉപ്പ്‌വെള്ളം വരണ്ട മൂക്കിനുള്ള വീട്ടുപാധിയാണ്.ഇത് വീട്ടിൽ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.ഉപ്പ്‌വെള്ളം ഒരു ഹ്യൂമിഡിഫയർ ആയി പ്രവർത്തിക്കുകയും മൂക്കിൽ ജലാംശം നിലനിർത്തുകയും ചെയ്യുന്നു.ഇതുപയോഗിച്ചു വീട്ടിൽ നിന്ന് തന്നെ എളുപ്പത്തിൽ നിങ്ങൾക്ക് പരിഹാരം ലഭിക്കും

ശ്രദ്ധിക്കുക

ടേബിൾ സാൾട്ടിൽ മറ്റു ചില ഘടകങ്ങൾ കൂടി അടങ്ങിയിരിക്കുന്നതിനാൽ ഇത് നാസാരന്ദ്രങ്ങളെ അസ്വസ്ഥമാക്കാൻ ഇടയുണ്ട്.അതിനാൽ ടേബിൾ സാൾട്ട് ഉപയോഗിക്കാതിരിക്കുക

വരണ്ട മൂക്കിന് വിറ്റാമിൻ ഇ ഓയിൽ

വരണ്ട മൂക്കിന് വിറ്റാമിൻ ഇ ഓയിൽ

ആവശ്യമുള്ളവ

വിറ്റാമിൻ ഇ ക്യാപ്സ്യൂൾ

നിങ്ങൾ ചെയ്യേണ്ടത്

1 വിറ്റാമിൻ ഇ ഗുളിക മുറിക്കുക

2 തല മുകളിലേക്ക് ഉയർത്തി രണ്ടോ മൂന്നോ തുള്ളി ഓയിൽ മൂക്കിലേക്ക് ഒഴിക്കുക

എപ്പോൾ ചെയ്യണം

ദിവസവും രണ്ടു തവണ ചെയ്യുന്നത് ഗുണകരമാണ്

എന്തുകൊണ്ട് ഇത് പ്രവർത്തിക്കുന്നു

വിറ്റാമിൻ ഇ ഗുളിക ചർമ്മത്തിന് വളരെ മികച്ചതാണ്.ഇത് നാസാരന്ദ്രങ്ങളിൽ ജലാംശം ഉണ്ടാക്കുകയും വരൾച്ച കുറയ്ക്കുകയും ചെയ്യുന്നു.ഇതിലെ ആന്റി ഇൻഫ്ളമേറ്ററി ഗുണവും ആന്റി ഓക്സിഡന്റും മുറിവ് ഉണക്കുകയും നാസാരന്ദ്രത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

വരണ്ട മൂക്കിന് ഒലിവെണ്ണ

വരണ്ട മൂക്കിന് ഒലിവെണ്ണ

ആവശ്യമുള്ളവ

ഒലിവെണ്ണ

ഡ്രോപ്പെർ

നിങ്ങൾ ചെയ്യേണ്ടത്

ഡ്രോപ്പെർ ഉപയോഗിച്ച് ഏതാനും തുള്ളി ഒലിവെണ്ണ മൂക്കിൽ ഒഴിക്കുക

എപ്പോൾ ചെയ്യണം

ദിവസവും രണ്ടു പ്രാവശ്യം ചെയ്യാവുന്നതാണ്

എന്തുകൊണ്ട് ഇത് പ്രവർത്തിക്കുന്നു

വെളിച്ചെണ്ണയെപ്പോലെ ഒലിവെണ്ണയ്ക്കും നാസാരന്ദ്രത്തിലെ അസ്വസ്ഥതയും വീക്കവും വരൾച്ചയും മാറ്റി ജലാംശം ഉള്ളതാക്കാൻ കഴിയും

വരണ്ട മൂക്കിന് എള്ളെണ്ണ

വരണ്ട മൂക്കിന് എള്ളെണ്ണ

ആവശ്യമുള്ളവ

എള്ളെണ്ണ

ഡ്രോപ്പെർ

ചെയ്യേണ്ടത്

1 തല മുകളിലേക്ക് ഉയർത്തി വച്ച് ഏതാനും തുള്ളി എള്ളെണ്ണ മൂക്കിൽ ഒഴിക്കുക

2 ശ്വാസം ഉള്ളിലേക്ക് വലിച്ചു എണ്ണ മൂക്കിനുള്ളിലേക്ക് കടത്തുക

എപ്പോൾ ചെയ്യണം

ദിവസവും രണ്ടു പ്രാവശ്യം ചെയ്യാവുന്നതാണ്

എന്തുകൊണ്ട് ഇത് പ്രവർത്തിക്കുന്നു

എള്ളെണ്ണയിലെ വിറ്റാമിൻ ഇ വരണ്ട ചർമ്മത്തിൽ നല്ലൊരു മോയിച്യുറൈസര് ആയി പ്രവർത്തിക്കുന്നു.

ആവി പിടിക്കൽ

ആവി പിടിക്കൽ

ആവശ്യമുള്ളവ

ചൂട് വെള്ളം

വലിയ ബൗൾ

വലിയ ടവ്വൽ

ചെയ്യേണ്ടത്

1 ബൗളിൽ ചൂട് വെള്ളം ഒഴിക്കുക

2 തല ബൗളിനു മുകളിലേക്ക് കൊണ്ട് വന്നു ടവൽ മൂടി 10 മിനിറ്റ് നീരാവി ശ്വസിക്കുക

എപ്പോൾ ചെയ്യണം

ദിവസവും രണ്ടു മുതൽ നാലു പ്രാവശ്യം ചെയ്യാവുന്നതാണ്

എന്തുകൊണ്ട് ഇത് പ്രവർത്തിക്കുന്നു

വരണ്ട മൂക്കിന് ആശ്വാസം കിട്ടുന്ന ഏറ്റവു൦ എളുപ്പമുള്ള മാർഗമാണിത് .നീരാവി വരണ്ട മൂക്കിനെ മൃദുവാക്കുന്നു

വരണ്ട മൂക്കിന് ഹ്യുമിഡിഫയർ

വരണ്ട മൂക്കിന് ഹ്യുമിഡിഫയർ

കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിധത്തിൽ മുറിയിൽ ഹ്യുമിഡിറ്റി സൂക്ഷിക്കുന്നത് വരണ്ട മൂക്കിന് ആശ്വാസം നൽകും.ഇത് അന്തരീക്ഷത്തിൽ ഈർപ്പം നിലനിർത്തുകയും നന്നായി ശ്വസിക്കാൻ സഹായിക്കുകയും ചെയ്യും

 വരണ്ട മൂക്കിന് സൗന

വരണ്ട മൂക്കിന് സൗന

ഹീറ്റ് ബാത്ത് അഥവാ സൗന ബാത്ത് മൂക്കിന്റെ വരൾച്ച അകറ്റാൻ സഹായിക്കും ഇതിൽ ഏതാനും തുള്ളി ഗന്ധമുള്ള ഓയിൽ ഒഴിക്കുകയും ചെയ്താൽ നന്നായിരിക്കും

English summary

effective-home-remedies-to-treat-dry-nose

If your nose is dry or more flowing, it will cause irritation and worry. It will also make it difficult for you to make breathing difficult and even breathless,
Story first published: Wednesday, August 1, 2018, 11:48 [IST]
X
Desktop Bottom Promotion