For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം കുറയ്ക്കാന്‍ ആയുര്‍വേദം കൂടെയുണ്ട്

പ്രായം കുറയ്ക്കാന്‍ ആയുര്‍വേദം കൂടെയുണ്ട്

|

പ്രായം പത്തു കുറഞ്ഞതു പോലെ, ഉള്ളതിനേക്കാള്‍ പ്രായക്കുറവു തോന്നിപ്പിയ്ക്കുന്നു, കണ്ടാല്‍ പ്രായം തോന്നുകയേയില്ല, ഇത്തരം വാചകങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. പ്രായമേറിയാലും അതു തങ്ങളില്‍ കാണരുതെന്ന് ആഗ്രഹിയ്ക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല.

പ്രായക്കുറവു തോന്നിപ്പിയ്ക്കുക എന്നത് ഒരു ഘടകത്തെ അല്ല, ഒരു പിടി ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്ന ഒന്നാണ്. ചര്‍മം മാത്രമല്ല, ശരീരവും പ്രായത്തിനു വഴങ്ങാതെയിരിയ്ക്കണം. കാരണം ശരീരത്തിനു പ്രായമായാല്‍ ഇത് ചര്‍മത്തിലും കൃത്യമായി കാണപ്പെടും. ഇതിനായി പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് മിക്കവാറും പേര്‍. ചര്‍മത്തില്‍ ചെയ്യാവുന്ന പല വഴികളും ഇതിനായി പരീക്ഷിയ്ക്കുന്നവര്‍. ചിലതു പാര്‍ശ്വ ഫലങ്ങള്‍ തരുമെങ്കിലും.

പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ ചര്‍മ സംരക്ഷണം അല്ലെങ്കില്‍ മുടി നരയ്ക്കാതെ ഇരിയ്ക്കാനുള്ള മുടി സംരക്ഷണം മാത്രം പോരാ, ഇതിനപ്പുറം ഒരുപാടു കാര്യങ്ങളുണ്ട്. ഇതില്‍ എല്ലാം ഒത്തിണങ്ങിയാലേ പ്രായക്കുറവു തോന്നിപ്പിയ്ക്കൂ.ശരീരത്തിന്റെ ആരോഗ്യം കൂടിയാണ് സൗന്ദര്യത്തിന്റെ ഒരു അളവു കോല്‍. ആരോഗ്യത്തിനു വാര്‍ദ്ധക്യം ബാധിച്ചാല്‍ ഇത് സൗന്ദര്യത്തേയും ബാധിയ്ക്കും. ഇത് മനസിനേയും കീഴ്‌പ്പെടുത്തുകയും ചെയ്യും.

ആരോഗ്യകരമായ ചിട്ടകളിലൂടെ, ചര്‍മ സംരക്ഷണത്തിലൂടെ, യാതൊരു പാര്‍ശ്വ ഫലങ്ങളുമില്ലാതെ ചെറുപ്പം കാക്കാന്‍ പറ്റുന്ന വഴികള്‍, വാര്‍ദ്ധക്യത്തെ തോല്‍പ്പിയ്ക്കാന്‍ സാധിയ്ക്കുന്ന വഴികള്‍ ആയുര്‍വേദത്തില്‍ പലതുമുണ്ട്. ചെറുപ്പം, ശരീരത്തിനും മനസിനും ഒരുപോലെ നില നിര്‍ത്താന്‍ കഴിയുന്ന ചില ആയുര്‍വേദ വഴികളെക്കുറിച്ച് അറിയൂ,ചിട്ടയായുള്ള ശീലങ്ങളിലൂടെ ചെറുപ്പം തിരിച്ചു കൈപ്പിടിയില്‍ ഒതുക്കാന്‍, പ്രായത്തെ തോല്‍പ്പിയ്ക്കാന്‍ കഴിയുന്ന വഴികള്‍. അല്‍പം മെനക്കെടണമെന്നേയുള്ളൂ

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുക

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുക

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുക എന്നത് ആയുര്‍വേദം അനുശാസിയ്ക്കുന്ന പ്രധാനപ്പെട്ട ഒരു വഴിയാണ്. ശരീരത്തിനും ചര്‍മത്തിനുമെല്ലാം ഒരുപോലെ ചെറുപ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണിത്. നേരത്തെ ഉണരണം. ഏഴര വെഴുപ്പിന് എന്നൊക്കെ പറയുന്നതാകും, വാസ്തവം. ഇതുപോലെ നേരത്തെ കിടക്കുകയും വേണം. രാവിലെ നേരത്തെ, അതായത് സൂര്യോദയത്തിനു മുന്‍പ് ഉണരുമ്പോള്‍ ആരോഗ്യം മാത്രമല്ല, ചര്‍മ സൗന്ദര്യവും വര്‍ദ്ധിയ്ക്കും. മനസിനും ഉണര്‍വുണ്ടാകും.

കണ്ണു തുറന്നു പിടിച്ചു മുഖത്തേയ്ക്കു വെള്ളം

കണ്ണു തുറന്നു പിടിച്ചു മുഖത്തേയ്ക്കു വെള്ളം

കണ്ണു തുറന്നു പിടിച്ചു മുഖത്തേയ്ക്കു വെള്ളം തട്ടിയൊഴിയ്ക്കുന്നത് നല്ലതാണെന്നും ആയുര്‍വേദം പറയുന്നു. ഇത് കണ്ണുകള്‍ക്ക് സൗന്ദര്യം മാത്രമല്ല, ആരോഗ്യവും നല്‍കും. കാഴ്ച ശക്തിയ്ക്കും മെച്ചം ചെയ്യുന്ന ഒന്നാണ്. മനസിന്റെ ഉണര്‍വിനും നല്ലതാണ്.

എണ്ണതേച്ചു കുളി

എണ്ണതേച്ചു കുളി

എണ്ണതേച്ചു കുളി ചര്‍മ സൗന്ദര്യത്തിനും ആരോഗ്യത്തിനും ആയുര്‍വേദം ഉത്തമമായി കരുതുന്ന ഒന്നാണ്. ആയുര്‍വേദ എണ്ണയോ വീട്ടില്‍ തന്നെ കാച്ചിയെടുക്കുന്ന എണ്ണയോ ഉപയോഗിയ്ക്കാം. ഇത് നിറുകയില്‍ വച്ച് മുടിയില്‍ മസാജ് ചെയ്ത് അല്‍പനേരം കഴിഞ്ഞ ശേഷം തികച്ചും ഹെര്‍ബര്‍ വഴികള്‍ ഉപയോഗിച്ചു കഴുകാം. ഇതുപോലെ ദേഹത്തും എണ്ണ പുരട്ടിയോ ആയുര്‍വേദ തൈലം പുരട്ടിയോ കുളിയ്ക്കാം. നാല്‍പരാമരാദി പോലുള്ള ആയുര്‍വേദ തൈലങ്ങള്‍ പുരട്ടി കുളിയ്ക്കാന്‍ ഏറെ ഉത്തമമാണ്. ഇത് ചര്‍മത്തിന് മിനുക്കവും ചെറുപ്പവും നല്‍കുന്ന ഒന്നാണ്.

ഭക്ഷണം തയ്യാറാക്കുമ്പോള്‍ മഞ്ഞള്‍

ഭക്ഷണം തയ്യാറാക്കുമ്പോള്‍ മഞ്ഞള്‍

ഭക്ഷണം തയ്യാറാക്കുമ്പോള്‍ മഞ്ഞള്‍ ഉപയോഗിയ്ക്കുന്നത് ആരോഗ്യത്തിനും ചര്‍മ സൗന്ദര്യത്തിനും ഒരുപോലെ നല്ലതാണ്. ഇത് ശരീരത്തിലേയും ചര്‍മത്തിലേയും ടോക്‌സിനുകള്‍ നീക്കാന്‍ സഹായിക്കുന്നു. ചര്‍മ സൗന്ദര്യവും ചെറുപ്പവും നല്‍കാന്‍ സഹായിക്കുന്ന ഒരു വഴിയാണിത്.

വ്യായാമം, യോഗ

വ്യായാമം, യോഗ

വ്യായാമം, യോഗ എന്നിവ ചെയ്യുന്നത് ചര്‍മത്തിന് ചെറുപ്പം നല്‍കാനും ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ്. ഇതുപോലെ ധ്യാനം ചെയ്യുന്നതും പൂരകങ്ങളാണെന്നോര്‍ക്കുക. ഇത്തരം വഴികള്‍ ചിട്ടയായി ചെയ്യുന്നതു ഗുണം നല്‍കും.

നെല്ലിക്കാ ജ്യൂസ്

നെല്ലിക്കാ ജ്യൂസ്

ദിവസവും നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് ചര്‍മ സൗന്ദര്യത്തിന് ഏറെ ഉത്തമമാണെന്ന് ആയുര്‍വേദം പറയുന്നു. ഇത് ശരീര സൗന്ദര്യത്തിനും ഒരുപോലെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സി നല്ലൊരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നു. ചര്‍മത്തിനും മുടിയ്ക്കും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഉത്തമമാണ് നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്.

കുളിയ്ക്കാന്‍ സോപ്പിനു പകരം ചെറുപയര്‍

കുളിയ്ക്കാന്‍ സോപ്പിനു പകരം ചെറുപയര്‍

കുളിയ്ക്കാന്‍ സോപ്പിനു പകരം ചെറുപയര്‍ പൊടിയും ഇഞ്ചയും, മുഖത്തു തേയ്ക്കാന്‍ മഞ്ഞളും ചന്ദനവും പാലില്‍ കലക്കിയത്, മുടിയില്‍ താളി എന്നിവയെല്ലാം ആയുര്‍വേദം നല്ല സൗന്ദര്യത്തിന് അനുശാസിയ്ക്കുന്ന വഴികളാണ്.

 കുളി

കുളി

ചൂടുവെള്ളത്തിലെ കുളി സുഖമാണെങ്കിലും ചര്‍മത്തിന് അത്ര കണ്ട് സുഖകരമല്ല. തണുത്ത വെള്ളത്തിലോ തണുപ്പു മാറിയ വെള്ളത്തിലോ കുളിയ്ക്കാം. ദിവസവും രണ്ടു നേരം കുളിയ്ക്കുന്നത് ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ ഗുണകരമാണ്.

മില്‍ക് ബാത്ത്

മില്‍ക് ബാത്ത്

ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ ആയുര്‍വേദം പറയുന്ന ഒന്നാണ മില്‍ക് ബാത്ത്. പാലിലെ കുളി സാധിയ്ക്കില്ലെങ്കിലും കുളിയ്ക്കുന്ന വെള്ളത്തില്‍ ലേശം പാല്‍ ചേര്‍്ത്തു കുളിയ്ക്കുന്നതു നല്ലതാണ്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കും. ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ സഹായിക്കും. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണിത്. പനിനീര്, നാരങ്ങാനീര്, ലേശം ഉപ്പ് എന്നിവയെല്ലാം കുളിയ്ക്കുന്ന വെള്ളത്തില്‍ നല്ലതാണ്.

വരണ്ട ചര്‍മം

വരണ്ട ചര്‍മം

ചര്‍മത്തിന് പ്രായം തോന്നിപ്പിയ്ക്കുന്ന ഒരു ഘടകമാണ് വരണ്ട ചര്‍മം അഥവാ ഈര്‍പ്പമില്ലാത്ത ചര്‍മം. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴാനും ചര്‍മം അയഞ്ഞു തൂങ്ങാനുമെല്ലാം കാരണമാകുന്നു. വാത ദോഷമാണ് വരണ്ട ചര്‍മത്തിനു കാരണമായി ആയുര്‍വേദം പറയുന്നത്. ഇതിന് ആയുര്‍വേദം ധാരാളം വെള്ളം കുടിയ്ക്കാനും വെള്ളമുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താനും പറയുന്നു.

ഒരു പ്രത്യേക കൂട്ടുണ്ടാക്കി

ഒരു പ്രത്യേക കൂട്ടുണ്ടാക്കി

ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക കൂട്ടുണ്ടാക്കി മുഖത്തു പുരട്ടാം. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ. മഞ്ഞള്‍, ജീരകം, പെരുഞ്ചീരകം, ഉലുവ, കറുത്ത കുരുമുളക് എന്നിവയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്.

English summary

Effective Ayurveda Tips To Reduce Your Age On Skin

Effective Ayurveda Tips To Reduce Your Age On Skin., Read more to know about,
X
Desktop Bottom Promotion